മ​ണി​പ്പു​രി​ലെ മ​ല​യോ​ര ജി​ല്ല​ക​ള്‍ വീ​ണ്ടും സം​ഘ​ര്‍​ഷ​ഭ​രി​തം; അ​ഞ്ച് കു​ക്കി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

ഇം​ഫാ​ല്‍: വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി കു​ക്കി വി​ഭാ​ഗ​ക്കാ​രാ​യ അ​ഞ്ചു​പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്‌​ട​മാ​യ​തോ​ടെ മ​ണി​പ്പു​രി​ലെ മ​ല​യോ​ര ജി​ല്ല​ക​ള്‍ വീ​ണ്ടും സം​ഘ​ര്‍​ഷ​ഭ​രി​തം. സേ​നാ​പ​തി ജി​ല്ല​യി​ലെ ത​ഫൗ കു​ക്കി ഗ്രാ​മ​ത്തി​ല്‍​നി​ന്നു കാ​ണാ​താ​യ ര​ണ്ടു യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വി​കൃ​ത​മാ​ക്ക​പ്പെ​ട്ട​നി​ല​യി​ല്‍ കാ​ങ്‌​പോ​ക്പി ജി​ല്ല​യി​ല്‍​നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ടെ​ത്തി​യ​തും, ശ​നി​യാ​ഴ്ച നോ​നി​യി​ൽ വെ​ടി​വ​യ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ട​തു​മാ​ണ് സം​ഘ​ർ​ഷം ആ​ളി​ക്ക​ത്തി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ സം​യു​ക്ത സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. കു​ക്കി​ക​ൾ പ്ര​ദേ​ശ​ത്തു ക​ന​ത്ത പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​മ്മി​റ്റി ഓ​ണ്‍ ട്രൈ​ബ​ല്‍ യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ങ്പോ​ക്പി​യി​ൽ 48 മ​ണി​ക്കൂ​ർ ബ​ന്ദും പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു.
ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ കേ​ക്രു നാ​ഗ ഗ്രാ​മ​ത്തി​ലാ​ണു വെ​ടി​വ​യ്പ് ന​ട​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട വെ​ടി​വ​യ്പി​ൽ ചു​രാ​ച​ന്ദ്പു​ർ സ്വ​ദേ​ശി​ക​ളാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഗ്രാ​മ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​രാ​ണു കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് കു​ക്കി വി​ഭാ​ഗ​ക്കാ​ർ പ​റ​ഞ്ഞു.

കു​ക്കി സാ​യു​ധ വി​ഭാ​ഗ​ങ്ങ​ളു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മെ​യ്തെ​യ് സം​ഘ​ട​ന​ക​ളും കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​ക്കി സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നു നി​യോ​ഗി​ക്ക​പ്പെ​ട്ട സു​ര​ക്ഷാ​സേ​ന​യ്ക്കെ​തി​രേ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​ണ് മ​റ്റൊ​രു ത​ല​വേ​ദ​ന.

വെ​ടി​നി​ര്‍​ത്ത​ല്‍ ധാ​ര​ണ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മെ​യ്‌​തെ​യ് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ടു​കൂ​റ്റ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഇ​ന്ന​ലെ ഇം​ഫാ​ലി​ൽ അ​ര​ങ്ങേ​റി​യ​ത്. സേ​നാ​പ​തി, ച​ന്ദേ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും വ​ലി​യ റാ​ലി​ക​ൾ ന​ട​ന്നു. ആ​സാം റൈ​ഫി​ള്‍​സ് സേ​ന​യെ പി​ന്‍​വ​ലി​ക്കു​ക, 1951 അ​ടി​സ്ഥാ​ന വ​ര്‍​ഷ​മാ​യി ക​ണ​ക്കാ​ക്കി പൗ​ര​ത്വ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഇ​വ​ർ ഉ​ന്ന​യി​ക്കു​ന്നു.

കേ​ന്ദ്ര​ത്തി​നു ന​ല്‍​കു​ന്ന അ​വ​സാ​ന മു​ന്ന​റി​യി​പ്പ് എ​ന്നു വ്യ​ക്ത​മാ​ക്കി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Related posts

Leave a Comment