ഭാ​ര്യ​യോ​ടൊ​പ്പം ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന  യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സംഭവം; ര​ണ്ടുപേർ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യോ​ടൊ​പ്പം ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ര​ണ്ടം​ഗ സം​ഘ​ത്തെ ശം​ഖും​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. വ​ലി​യ​തു​റ സ്വ​ദേ​ശി​ക​ളാ​യ ആ​ദ​ർ​ശ്, ന​വീ​ൻ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. വ​ലി​യ​തു​റ സ്വ​ദേ​ശി ഗി​ൽ​ബ​ർ​ട്ട് ലോ​റ​ൻ​സിനെ​യാ​ണ് അ​ക്ര​മി​സം​ഘം കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ര​ണ്ടു ദി​വ​സം മു​ന്പ് ശം​ഖു​മു​ഖം അ​ർ​ച്ച​ന ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഗി​ൽ​ബ​ർ​ട്ടും ഭാ​ര്യ​യും കൂ​ടി ന​ട​ന്ന് പോ​ക​വെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഗി​ൽ​ബ​ർ​ട്ടി​ന്‍റെ ദേ​ഹ​ത്ത് ബൈ​ക്ക് ഇ​ടി​പ്പി​ച്ച ശേ​ഷം കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഭാ​ര്യ പോ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി. ഇ​ട​ത് നെ​ഞ്ചി​ലും മു​തു​കി​ലും പ​രി​ക്കേ​റ്റ ഗി​ൽ​ബ​ർ​ട്ട് ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഗി​ൽ​ബ​ർ​ട്ടി​ന്‍റെ ശ​രീ​ര​ത്തി​ൽ ബൈ​ക്ക് ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് ക​ത്തി​കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഒ​ന്നാ​യാ​ൽ ഒ​ന്നി​ച്ച്..! ഒ​ന്നു​മു​ത​ൽ 12 വ​രെ ക്ലാസുകളിൽ ജൂ​ൺ മൂ​ന്നി​ന് അ​ധ്യ​യ​നം ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ൺ ക്ലാ​സ് ജൂ​ൺ മൂ​ന്നി​ന് ആ​രം​ഭി​ക്കും. ഇ​തോ​ടെ ഒ​ന്നു​മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ ഒ​രു​മി​ച്ച് ഇ​ത്ത​വ​ണ അ​ധ്യ​യ​നം ആ​രം​ഭി​ക്കും. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​ന്നു​മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ ഒ​രു​മി​ച്ച് അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​ത്. പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​പേ​ക്ഷ ന​ൽ​കാം. ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് 20 ന് ​ആ​രം​ഭി​ക്കും. ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് 24 ന് ​ന​ട​ക്കും. ജൂ​ൺ മൂ​ന്നാം തീ​യ​തി ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Read More

ആ​വേ​ശ​മ​ല്ല സു​ര​ക്ഷ​യാ​ണ് പ്ര​ധാ​നം; തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​നെ എ​ഴു​ന്ന​ള്ളി​ക്കാ​നാ​വി​ല്ലെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശാ​രീ​രി​കാ​വ​ശ​ത​ക​ള്‍ രൂ​ക്ഷ​മാ​യ തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ൻ എ​ന്ന ആ​ന​യെ തൃ​ശൂ​ർ പൂ​ര​ത്തി​ന് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് അ​ഭി​കാ​മ്യ​മ​ല്ലെ​ന്ന് വ​നം​മ​ന്ത്രി കെ. ​രാ​ജു. കേ​വ​ലം ആ​വേ​ശ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക​ല്ല ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ക്ര​മ സ്വ​ഭാ​വ​മു​ള്ള ആ​ന​യെ ത​ല​യെ​ടു​പ്പി​ന്‍റെ മി​ക​വു കൊ​ണ്ട് മാ​ത്രം തൃ​ശൂ​ർ പൂ​ര​ത്തി​ന് എ​ഴു​ന്നെ​ള്ളി​ച്ചാ​ൽ ഉ​ണ്ടാ​കാ​വു​ന്ന ബു​ദ്ധി​മു​ട്ട് വ​ള​രെ വ​ലു​താ​യി​രി​ക്കും. ആ​ന​യു​ടെ ഒ​രു ചെ​റി​യ പി​ണ​ക്ക​മോ പ്ര​തി​ക​ര​ണ​മോ പോ​ലും വ​ലി​യ ദു​ര​ന്ത​മാ​യി മാ​റാ​ൻ സാ​ദ്ധ്യ​ത​യു​ണ്ട്. അ​പ​ക​ട​കാ​രി​ക​ളാ​യ ഇ​ത്ത​രം ആ​ന​ക​ളെ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് എ​ഴു​ന്നെ​ള്ളി​ച്ചു കൊ​ണ്ടു വ​രു​ന്ന​ത് സൃ​ഷ്ടി​ക്കാ​വു​ന്ന ദു​ര​ന്തം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. 2009 മു​ത​ലു​ള്ള ക​ണ​ക്കു​ക​ൾ മാ​ത്രം പ​രി​ശോ​ധി​ച്ചാ​ൽ തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ൻ ഏ​ഴു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ത് കൂ​ടാ​തെ തി​രു​വ​മ്പാ​ടി ച​ന്ദ്ര​ശേ​ഖ​ര​ൻ‍, കൂ​ന​ത്തൂ​ർ കേ​ശ​വ​ൻ എ​ന്നീ നാ​ട്ടാ​ന​ക​ളെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ഏ​റ്റ​വു​മൊ​ടു​വി​ലാ​യി ഫെ​ബ്രു​വ​രി​യി​ൽ ര​ണ്ട് ആ​ളു​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്…

Read More

വ​നി​താ ഐ​പി​എ​സ് ട്രെ​യി​നി​യെ ആ​ക്ര​മി​ച്ച് മാ​ല​പി​ടി​ച്ചു​പ​റി​ക്കാ​ൻ ശ്ര​മി​ച്ച കേസ്;  പൂന്തുറ സ്വനദേശി സലിം പോലീസ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: വ​നി​താ ഐ​പി​എ​സ് ട്രെ​യി​നി​യെ ആ​ക്ര​മി​ച്ച് മാ​ല​പി​ടി​ച്ചു​പ​റി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ തി​രു​വ​ല്ലം പോ​ലീ​സ് പി​ടി​കൂ​ടി. പൂ​ന്തു​റ മാ​ണി​ക്ക​വി​ളാ​കം സ്വ​ദേ​ശി സ​ലിം (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ കാ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​ര​നാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച കോ​വ​ളം പാ​ച്ച​ല്ലൂ​ർ കൊ​ല്ല​ന്ത​റ സ​ർ​വീ​സ് റോ​ഡി​ൽ വ​ച്ചാ​ണ് പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്ന​ത്. ബൈ​പ്പാ​സി​ന്‍റെ വ​ശ​ത്തു​ള​ള സ​ർ​വീ​സ് റോ​ഡി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന വ​നി​താ ഓ​ഫീ​സ​റെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ യു​വാ​വ് സ​മീ​പ​മെ​ത്തി ബൈ​ക്കി​ന്‍റെ വേ​ഗ​ത കു​റ​ച്ച​ശേ​ഷം മാ​ല​പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ ബൈ​ക്കി​ന്‍റെ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും യു​വാ​വ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് പി​ടി​കൂ​ടാ​ൻ സാ​ധി​ച്ച​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ ഗ​രു​ഡി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ആ​ർ.​പ്ര​താ​പ​ൻ നാ​യ​ർ, ഷാ​ഡോ പോ​ലീ​സ്, തി​രു​വ​ല്ലം പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്…

Read More

നി​റു​ത്തി​യിട്ടിരുന്ന ലോ​റി​യി​ല്‍ ടിപ്പറി​ടി​ച്ച് ഡ്രൈ​വ​ര്‍ക്ക് ദാരുണാന്ത്യം; രാത്രിയിൽ മണ്ണ് കടത്തുന്നതിനിടെ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്ന് പോലീസ്

വെ​ള്ള​റ​ട:നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ റിപ്പറിടിച്ചു ഡ്രൈവർ മരിച്ചു. മ​ണ്ണ് ക​ട​ത്തു​ന്ന​തി​നി​ടെ ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡരികി​ല്‍ നി​റു​ത്തി​യി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ലി​ടി​ക്കുകയായിരുന്നുവെന്നു പേലീസ് പറഞ്ഞു. പു​ല​ര്‍​ച്ചെ രണ്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു​സം​ഭ​വം. വെ​ള്ള​റ​ട നെ​ല്ലി​ശേ​രി​വി​ള വീ​ട്ടി​ല്‍ സ​തീ​ഷ് (40) ആ​ണ് മ​രി​ച്ച​ത്. സ​തീഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ ​എ​ല്‍ 19 7069 ന​ന്പ​ര്‍ ടി​പ്പ​ര്‍ ലോ​റി റോ​ഡ് വ​ക്കി​ല്‍ നി​റു​ത്തി​യി​രു​ന്ന കെ ​എ​ല്‍ എ 4089 ​ന​മ്പ​ര്‍ ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ടി​പ്പ​ര്‍ ലോ​റി ഏ​റെ​സ​മ​യം റോ​ഡ് വ​ക്കി​ല്‍ കി​ട​ന്നു. രാ​ത്രി ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന സെ​യി​ൽ​സ് ടാ​ക്സ് ജീ​വ​ന​ക്കാ​ര്‍ അ​പ​ക​ട​വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​റ​ട സ്റ്റേ​ഷ​നി​ല്‍ നി​ന്നു പോ​ലീ​സെ​ത്തി​യാ​ണ് അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന ടി​പ്പ​റി​ല്‍ നി​ന്നു സ​തീ​ഷി​നെ പു​റ​ത്ത് എ​ടു​ത്ത​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​തീ​ഷി​നേ കാ​ര​ക്കോ​ണം സി ​എ​സ് ഐ ​മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.

Read More

നേ​ര​ത്തും​കാ​ല​ത്തും ഓ​ഫീ​സി​ലെ​ത്ത​ണം; സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പ​ഞ്ചിം​ഗ് നി​ർ​ബ​ന്ധ​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: മു​ഴു​വ​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ആ​ധാ​ർ അ​ധി​ഷ്ഠി​ത പ​ഞ്ചിം​ഗ് നി​ർ​ബ​ന്ധ​മാ​ക്കി. പൊ​തു​ഭ​ര​ണ​വ​കു​പ്പാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ്പാ​ർ​ക്ക് മു​ഖേ​ന ശ​മ്പ​ളം ല​ഭി​ക്കു​ന്ന എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും നി​ർ​ബ​ന്ധ​മാ​ണ്. എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ആ​റ് മാ​സ​ത്തി​ന​ക​വും സി​വി​ൽ സ്റ്റേ​ഷ​നു​ക​ളി​ലും മൂ​ന്ന് മാ​സ​ത്തി​ന​ക​വും പ​ഞ്ചിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​നൊ​പ്പം ക​ർ​ശ​ന നി​ർ​ദേ​ശ​വു​മു​ണ്ട്.

Read More

ക്ഷീ​ണം മീ​ണ​യ്ക്ക്… ക​ള്ള​വോ​ട്ടി​ൽ അ​യോ​ഗ്യ​ത​യെ​ന്ന ശി​പാ​ർ​ശ പാ​ടെ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ലെ ക​ള്ള​വോ​ട്ട് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ ന​ൽ​കി​യ ശി​പാ​ർ​ശ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളി. ശി​പാ​ർ​ശ​യു​ടെ പേ​രി​ൽ മാ​ത്രം ഒ​രം​ഗ​ത്തെ​യും അ​യോ​ഗ്യ​നാ​ക്കാ​നാ​കി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ത്തെ അ​യോ​ഗ്യ​യാ​ക്കാ​ൻ ശി​പാ​ർ​ശ ന​ൽ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന് പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​പി.​സെ​ലീ​ന​യെ അ​യോ​ഗ്യ​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മീ​ണ​യു​ടെ ശി​പാ​ർ​ശ. ഇ​തി​നെ​തി​രെ ഇ​ട​തു നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തം​ഗ​ത്തെ അ​യോ​ഗ്യ​യാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന വാ​ദ​മു​യ​ർ​ത്തി​യാ​യി​രു​ന്നു ഇ​ട​തു​പ​ക്ഷം ഇ​തി​നെ പ്ര​തി​രോ​ധി​ച്ചി​രു​ന്ന​ത്.

Read More

എ​സ്എ​സ്എ​ല്‍​സി സേ ​പ​രീ​ക്ഷ 20 മു​ത​ല്‍; മൂ​ന്നു വി​ഷ​യം സേ ​എ​ഴു​താം

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടാ​ത്ത​വ​ര്‍​ക്കു​ള്ള സേ ​പ​രീ​ക്ഷ ഈ ​മാ​സം 20 മു​ത​ല്‍ 25 വ​രെ ന​ട​ക്കും. പ​ര​മാ​വ​ധി മൂ​ന്നു വി​ഷ​യം സേ ​പ​രീ​ക്ഷ​യി​ല്‍ എ​ഴു​താ​നാ​വു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് ചൊ​വ്വാ​ഴ്ച മു​ത​ല്‍ അ​പേ​ക്ഷി​ക്കാം. ഈ ​മാ​സം പ​ത്തു​വ​രെ പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്. ഇ​ത്ത​വ​ണ ആ​രു​ടെ​യും എ​സ്എ​സ്എ​ല്‍​സി ഫ​ലം ത​ട​ഞ്ഞു​വ​ച്ചി​ട്ടി​ല്ല. മോ​ഡ​റേ​ഷ​ന്‍ ന​ല്‍​കാ​തെ​യാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

Read More

ദേ​ശീ​യ​പാ​ത​വി​ക​സ​നം അ​ട്ടി​മ​റി​ച്ച​ത് ശ്രീ​ധ​ര​ൻ പി​ള്ള; കേ​ന്ദ്ര​ത്തി​ന​യ​ച്ച ക​ത്ത് പു​റ​ത്തു​വി​ട്ട് തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​പാ​ത​വി​ക​സ​നം അ​ട്ടി​മ​റി​ച്ച​ത് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. എ​റ​ണാ​കു​ള​ത്തെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ത​ട​യാ​ൻ ശ്രീ​ധ​ര​ൻ പി​ള്ള കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​ച്ചെ​ന്ന് ഐ​സ​ക് ആ​രോ​പി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​​ക്ഷ​ൻ അ​യ​ച്ച ക​ത്ത് ഐ​സ​ക്ക് പു​റ​ത്തു​വി​ട്ടു. സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ ആ​വ​ശ്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശ്രീ​ധ​ര​ൻ പി​ള്ള ക​ത്ത​യ​ച്ച​ത്. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ദേ​ശീ​യ​പാ​താ വി​ക​സ​നം ന​ട​ക്കി​ല്ലെ​ന്ന് ദേ​ശീ​യ​പാ​താ വി​ക​സ​ന അ​തോ​റി​റ്റി ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണെ​ന്ന് ഐ​സ​ക് ആ​രോ​പി​ച്ചു. കേ​ര​ള​ത്തോ​ടു​ള്ള മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​ക​പോ​ക്ക​ലാ​ണ് ഇ​തു​വ​ഴി വ്യ​ക്ത​മാ​കു​ന്ന​ത്. അ​തി​നൊ​രു ച​ട്ടു​ക​മാ​യി നി​ന്നു​കൊ​ടു​ക്കു​ന്ന​ത് ബി​ജെ​പി​യു​ടെ സം​സ്ഥാ​നാ​ധ്യ​ക്ഷ​നും. എ​ങ്ങ​നെ​യും ഈ ​നാ​ടി​നെ ന​ശി​പ്പി​ക്കാ​നും പി​ന്നോ​ട്ട​ടി​ക്കാ​നു​മാ​ണ് അ​വ​ർ അ​ഹോ​രാ​ത്രം പ​രി​ശ്ര​മി​ക്കു​ന്ന​തെ​ന്നും ഐ​സ​ക് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ സം​സ്ഥാ​നാ​ധ്യ​ക്ഷ​പ​ദം കേ​ര​ള​വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ക്കു​ക​യാ​ണ് ശ്രീ​ധ​ര​ൻ പി​ള്ള. കേ​ര​ള​ത്തി​ന്‍റെ ദേ​ശീ​യ​പാ​താ വി​ക​സ​നം അ​ട്ടി​മ​റി​ച്ച അ​ദ്ദേ​ഹ​ത്തെ നാ​ടി​ന്‍റെ പൊ​തു​ശ​ത്രു​വാ​യി പ്ര​ഖ്യാ​പി​ച്ച് സാ​മൂ​ഹ്യ​മാ​യി…

Read More

പോകാൻ ‘റിസൾട്ട്’ വരട്ടെ; തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം: മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു ടിക്കാറാം മീണ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​ക്ക് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​നു​മ​തി നി​ഷേ​ധി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചു.ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ സ്റ്റു​ഡ​ന്‍റ്സ് മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Read More