108 ആം​ബു​ല​ൻ​സി​ന്‍റെ വൈ​ദ്യ​സ​ഹാ​യ​ത്തി​ൽ യു​വ​തി​ക്ക് വീ​ട്ടി​ൽ സു​ഖ​പ്ര​സ​വം; വെഞ്ഞാറമൂടില്‍ നടന്ന സംഭവം ഇങ്ങനെ..

വെ​ഞ്ഞാ​റ​മൂ​ട്: 108 ആം​ബു​ല​ൻ​സി​ന്‍റെ വൈ​ദ്യ​സ​ഹാ​യ​ത്തി​ൽ യു​വ​തി​ക്ക് വീ​ട്ടി​ൽ സു​ഖ​പ്ര​സ​വം. വെ​ഞ്ഞാ​റ​മൂ​ട് തൈ​ക്കാ​ട് മു​ളം​ക്കു​ന്ന് ല​ക്ഷം​വീ​ട്ടി​ൽ മു​ര​ളി​യു​ടെ ഭാ​ര്യ ലീ​ല(44) ആ​ണ് വീ​ട്ടി​ൽ ആ​ൺ​കു​ട്ടി​ക്ക് ജ​ന്മം ന​ൽ​കി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11 ന് ​ലീ​ല​യ്ക്ക് പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ 108ന്‍റെ സേ​വ​നം തേ​ടു​ക​യാ​യി​രു​ന്നു. വാ​മ​ന​പു​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കീ​ഴി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന 108 ആം​ബു​ല​ൻ​സ് പൈ​ല​റ്റ് എ​സ്. പ്ര​ദീ​പ്, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ കെ.​പി. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. ര​ഞ്ജി​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ലീ​ല​യെ ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നെ​തു​ട​ർ​ന്ന് വീ​ട്ടി​ൽ വ​ച്ച് പ്ര​സ​വം എ​ടു​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ര​ഞ്ജി​ത്ത് ഒ​രു​ക്കി. 11.25ന് ​ലീ​ല കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. തു​ട​ർ​ന്ന് ഇ​രു​വ​രേ​യും തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ര​ളി ലീ​ല ദ​മ്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ കു​ഞ്ഞാ​ണ് ഇ​ത്. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.…

Read More

ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ അക്രമം! എ​സ്ഐ​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട് : ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് നെ​ടു​മ​ങ്ങാ​ട് എ​സ്ഐ​യേ​യും പോ​ലീ​സു​കാ​രെ​യും ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളിവി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.​ ആ​നാ​ട് ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ അ​ക്ര​മം ന​ട​ത്തി​യ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ച നെ​ടു​മ​ങ്ങാ​ട് എ​സ്ഐ സു​നി​ൽ ഗോ​പി​യെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ​യും അ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും പോ​ലീ​സ് വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. അ​ഞ്ചാം പ്ര​തി ആ​നാ​ട് പാ​ണ്ട​വ​പു​രം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​ക്കു സ​മീ​പം മ​ഹേ​ഷ് ഭ​വ​നി​ൽ മ​ഹേ​ഷ് കു​മാ​ർ(30 ) , 11-ാം പ്ര​തി ആ​നാ​ട് വി​ല്ലേ​ജി​ൽ മ​ണ്ഡ​പം ആ​ലം​കോ​ട് മോ​ഹ​ന​ൻ നി​വാ​സി​ൽ വേ​ണു​ഗോ​പാ​ല​ൻ (30) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആക്ര​മ​ത്തി​നുശേ​ഷം പ്ര​തി​ക​ൾ എ​റ​ണാ​കു​ള​ത്തും ത​മി​ഴ്നാ​ട്ടി​ലെ വി​വ​ിധ ഭാ​ഗ​ങ്ങ​ളി​ലും ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രു​ക​യാ​യി​രു​ന്നു. മ​ഹേ​ഷ് കു​മാ​റി​നെ ക​ണ്ടെ​ത്തു​ന്ന​തി​ന് ലു​ക്ക് ഔ​ട്ട്…

Read More

യൂണിവേഴ്സിറ്റി കോളജിലെ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; പെ​ണ്‍​കു​ട്ടി​യു​ടെ മൊഴിയിൽ പറ‍യുന്ന കാര്യം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ​ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ഴി​യെ​ടു​ത്തു. കോ​ള​ജി​ൽ പ​ഠ​നം ന​ല്ല രീ​തി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​നി മൊ​ഴി ന​ൽ​കി. പ​ഠി​ത്ത​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ മ​റ്റ് പ​രി​പാ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി മ​ജി​സ്ട്രേ​റ്റി​ന് മൊ​ഴി ന​ൽ​കി. വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നേ​ര​ത്തെ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യോ​ടാ​ണ് റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കോ​ള​ജി​ന​ക​ത്തെ അ​മി​നി​റ്റി സെ​ന്‍റ​റി​ന് സ​മീ​പ​ത്താ​ണ് ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യെ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ കോ​ള​ജി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രു​മാ​ണ് പെ​ണ്‍​കു​ട്ടി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

ന​വ​കേ​ര​ള നി​ർ​മാ​ണം: 700 കോ​ടി​യു​ടെ സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി ജ​ർമ​ൻ ബാ​ങ്ക്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യം ത​ക​ർ​ത്ത കേ​ര​ള​ത്തി​നു സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി ജ​ർ​മ​ൻ ബാ​ങ്ക്. കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 700 കോ​ടി രൂ​പ​യു​ടെ വാ​യ്പ വാ​ഗ്ദാ​ന​മാ​ണ് ജ​ർ​മ​ൻ ബാ​ങ്കാ​യ കെഎഫ്ഡ​ബ്ല്യു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തു​ട​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി കെഎഫ്ഡ​ബ്ല്യു അ​ധി​കൃ​ത​ർ ഈ​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ ആ​ധു​നീ​ക രീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കാ​ൻ 10,000 കോ​ടി​യോ​ളം രൂ​പ വേ​ണ്ടി വ​രു​മെ​ന്നാ​ണ് യു​എ​ൻ അ​ട​ക്ക​മു​ള​ള വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ത​യാ​റാ​ക്കി​യ ക​ണ​ക്ക്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന റീ​ബി​ൽ​ഡ് കേ​ര​ള ഇ​നീ​ഷ്യേ​റ്റീ​വ് വി​വി​ധ ധ​ന​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യം തേ​ടിയിരുന്നു. കെഎഫ്ഡ​ബ്ല്യു​വു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ന്നു. തു​ട​ർ​ന്നാ​ണ് കേ​ര​ള​ത്തി​ന് കു​റ​ഞ്ഞ പ​ലി​ശ​യി​ൽ 696 കോ​ടി രൂ​പ വാ​യ്പ ന​ൽ​കാ​ൻ സ​ന്ന​ദ്ധ​മെ​ന്ന് കെഎഫ്ഡ​ബ്ല്യു അ​റി​യി​ച്ച​ത്.

Read More

ക​ള്ള​വോ​ട്ട്: മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ ശനിയാഴ്ച അ​റ​സ്റ്റ് ചെ​യ്തേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ട്ട് ക​ള്ള​വോ​ട്ട് ചെ​യ്ത മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ന് അ​റ​സ്റ്റു ചെ​യ്തേ​ക്കും. ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ​ര​ണാ​ധി​കാ​രി​യാ​യ ക​ള​ക്ട​റു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കും. അ​തേ​സ​മ​യം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് നി​യ​മ​പ​ര​മാ​യി തെ​ളി​ഞ്ഞാ​ല്‍ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. മു​ഹ​മ്മ​ദ് ഫ​യാ​സ്, കെ.​എം. മു​ഹ​മ്മ​ദ്, അ​ബ്ദു​ൾ സ​മ​ദ് എ​ന്നി​വ​രാ​ണു ക​ള്ള​വോ​ട്ട് ചെ​യ്ത​ത്. ക​ല്യാ​ശേ​രി​യി​ൽ പു​തി​യ​ങ്ങാ​ടി ജ​മാ​അ​ത്ത് സ്കൂ​ളി​ലെ 69, 70 ബൂ​ത്തു​ക​ളി​ലാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​ത്. മു​ഹ​മ്മ​ദ് ഫാ​യി​സ് ര​ണ്ടു ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ട് ചെ​യ്ത​ത്. അ​ബ്ദു​ൽ സ​മ​ദ് ഒ​രേ ബൂ​ത്തി​ൽ ര​ണ്ടു ത​വ​ണ വോ​ട്ട് ചെ​യ്തു. കെ.​എം. മു​ഹ​മ്മ​ദ് സ്വ​ന്തം വോ​ട്ട​ട​ക്കം മൂ​ന്നു ത​വ​ണ വോ​ട്ട് ചെ​യ്ത​താ​യും ക​ണ്ടെ​ത്തി. നാ​ലു പേ​ർ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്നാ​ണു പ​രാ​തി​യെ​ങ്കി​ലും ഇ​തി​ൽ ഒ​രാ​ളു​ടെ കാ​ര്യ​ത്തി​ൽ വ്യ​ക്ത​യി​ല്ല.

Read More

പ്രളയ മേഖലയിലെ പരാതികൾ പരിഹരിക്കുന്നില്ല: ചെന്നിത്തല ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: പ്രളയ മേഖലകളിൽ നിന്നും ലഭിച്ച പരാതികൾ പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ്രളയ ദുരിതമുണ്ടായ മേഖലകളിൽ നിന്നും ലഭിച്ച പരാതികൾ അതാത് ജില്ലയിലെ കളക്ടർമാർക്ക് നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം. ഇതിനെതിരേയാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിക്കുന്നത്.

Read More

സ്പെ​യ​ർ​പാ​ർ​ട്സ് ക​ട​യി​ലെ ദമ്പതികളുടെ മോ​ഷ​ണം; ഒ​രാ​ൾ പി​ടി​യി​ൽ; ഒരുലക്ഷം രൂപയുടെ സാധനങ്ങളും പണവും ഇവർ മോഷ്ടിച്ചു

വി​ഴി​ഞ്ഞം: സ്പെ​യ​ർ പാ​ർ​ട്സ് ക​ട​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി ഒ​രു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന പാ​ർ​ട്സു​ക​ളും കാ​ഷ് ബോ​ക്സി​ലു​ണ്ടാ​യി​രു​ന്ന 1500 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ളാ​യ ദ​മ്പ​തി​ക​ളി​ൽ ഭാ​ര്യ വി​ഴി​ഞ്ഞം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഒ​റ്റ​ശേ​ഖ​ര മം​ഗ​ലം വി​ല്ലേ​ജി​ൽ ത​കി​ടി പൂ​ഴ​നാ​ട് വി​ഷ്ണു ഭ​വ​നി​ൽ തി​രു​വ​ല്ലം ഉ​ണ്ണി എ​ന്നു വി​ളി​ക്കു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ അ​നി​ത കു​മാ​രി (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​ങ്കു​ളം ഭാ​ഗ​ത്ത് കാ​റി​ൽ ഇ​വ​ർ വ​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ചെത്തി​യ പോ​ലീ​സി​നെ ക​ണ്ട ഉ​ണ്ണി ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു. കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​മാ​സം 18 ന് ​വി​ഴി​ഞ്ഞം സ്വ​ദേ​ശി സ​മീ​റി​ന്‍റെ തി​യ​റ്റ​ർ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ സ്പെ​യ​ർ പാ​ർ​ട്സ് ക​ട​യി​ൽ നി​ന്നാ​ണ് ഉ​ണ്ണി മോ​ഷ​ണം ന​ട​ത്തി​യ​ത്. മോ​ഷ​ണ മു​ത​ലു​ക​ൾ വി​ല്പ​ന ന​ട​ത്തി​യ​ത് അ​നി​ത​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​രു​ന്നു.​അ​നി​ത​യി​ൽ നി​ന്ന് 45000 രൂ​പ​യും മോ​ഷ​ണം പോ​യ പാ​ർ​ട്സു​ക​ളി​ൽ കു​റ​ച്ചും…

Read More

നി​യ​മ​സ​ഭാ ചോ​ദ്യ​ങ്ങൾക്ക് സമയത്ത് മറുപടിയില്ലെങ്കിൽ നടപടിയെന്ന് ചീഫ് സെക്രട്ടറി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ ചോ​ദ്യോ​ത്ത​ര​ങ്ങ​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി മ​റു​പ​ടി ന​ൽ​കാ​ത്ത വ​കു​പ്പു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. നി​യ​മ​സ​ഭ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഉ​ന്ന​യി​ക്കു​ന്ന പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും കൃ​ത്യ​സ​മ​യ​ത്ത് മ​റു​പ​ടി ന​ൽ​കു​ന്ന​തി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ അ​ലം​ഭാ​വം കാ​ട്ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ തീ​രു​മാ​നം. സമയ ബന്ധിതമായി ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് അ‍യച്ച കത്തിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

Read More

യൂണിവേഴ്സിറ്റി കോളജിനുള്ളിൽ പെൺകുട്ടിയുടെ ആത്മഹത്യാശ്രമം; വിദ്യാർഥിനിയുടെ നില ഗുരുതരമല്ല; പോലീസ് അന്വേഷണം തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നുള്ളിൽ വി​ദ്യാ​ർ​ഥിനി​യെ കൈ​ഞ​ര​ന്പ് മു​റി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന് രാ​വി​ലെ കോ​ള​ജി​ന​ക​ത്തെ അ​മി​നി​റ്റി സെ​ന്‍റ​റി​ന് സ​മീ​പ​ത്താ​ണ് ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർഥി​നി​യെ ജീവനൊടുക്കാൻ ശ്രമിച്ച് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. രാ​വി​ലെ കോ​ള​ജി​ലെ​ത്തി​യ വി​ദ്യാ​ർ​ഥിക​ളും ജീ​വ​ന​ക്കാ​രു​മാ​ണ് പെ​ണ്‍​കു​ട്ടി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വ്യാഴാഴ്ച മു​ത​ൽ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി

Read More

വീടിന് സമീപത്തിരുന്ന്  മ​ദ്യ​പാ​നം; ചോ​ദ്യം ചെ​യ്ത ഗൃ​ഹ​നാ​ഥ​നും കു​ടും​ബ​ത്തിനും നേരെ സാ​മൂ​ഹ്യ​വി​രു​ദ്ധ സം​ഘത്തിന്‍റെ ആക്രമണം

വെ​ഞ്ഞാ​റ​മൂ​ട്: വീ​ടി​ന് സ​മീ​പ​ത്തെ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത ഗൃ​ഹ​നാ​ഥ​നെ​യും കു​ടും​ബ​ത്തേ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ സം​ഘം വീ​ടു ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ലു​ന്ത​റ നീ​ർ​ച്ചാ​ലി​ൽ കോ​ള​നി വീ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ (52) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ക​മ്പിപ്പാ​ര ഉ​പ​യോ​ഗി​ച്ചു​ള്ള മ​ർ​ദ​ന​ത്തി​ൽ ന​ട്ടെ​ല്ലി​ന് പൊ​ട്ട​ൽ ഉ​ള്ള​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഭാ​ര്യ പ്ര​സ​ന്ന (45) മ​ക​ൻ പ്ര​തി​ഷ് ( 22), പ്ര​സ​ന്ന​യു​ടെ അ​മ്മ ശാ​ര​ദ (60) എ​ന്നി​വ​ർ​ക്കും പ​രി​ക്ക് ഉ​ണ്ട്. ചൊവ്വാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന​ടു​ത്ത് സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ക​യും വ​ഴി ന​ട​ക്കു​ന്ന​വ​രെ അസഭ്യം പ​റ​യു​ക​യും ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More