തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബിജെപിക്കാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് പ്രധാനമന്ത്രി പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നു ചോദിച്ച പിണറായി, സംഘപരിവാർ അക്രമികൾക്ക് കേരളത്തിൽ സംരക്ഷണം ലഭിക്കില്ലെന്നും വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേർന്നതല്ല കേരളത്തെക്കുറിച്ചു നരേന്ദ്ര മോദി വാരാണസിയിൽ നടത്തിയ പരാമർശങ്ങൾ. കേരളത്തിൽ ബിജെപിക്കാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്? ഏതു ബിജെപിക്കാരനാണ് പുത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്? രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാന പാലനവുമുള്ള കേരളത്തെയും കേരളജനതയേയും പ്രധാനമന്ത്രി തന്നെ ഇത്തരത്തിൽ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാർഹമാണ്. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നു കേന്ദ്ര സർക്കാരിന്റെ ക്രൈം റെക്കോർഡ്സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരം അബദ്ധ…
Read MoreCategory: TVM
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ്; നടത്തിപ്പു ചുമതല റിലയൻസിന്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡി സെപ് ജൂണ് ഒന്നു മുതൽ സംസ്ഥാനത്തു നടപ്പാക്കാൻ തീരുമാനം. പദ്ധതിയുടെ നടത്തിപ്പ് റിലയൻസ് ജനറൽ ഇൻഷ്വറൻസ് കന്പനിയെ ഏൽപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട്ടൈം കണ്ടിജന്റ് ജീവനക്കാർ, എയ്ഡഡ് മേഖലയിലേത് അടക്കമുള്ള അധ്യാപകർ, അനധ്യാപകർ, പാർടൈം അധ്യാപകർ, തദ്ദേശഭരണ സ്ഥാപനം, സർവകലാശാല, ഹൈക്കോടതി എന്നിവയിലെ ജീവനക്കാർ, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവരും ഈ വിഭാഗങ്ങളിലെ പെൻഷൻകാരും കുടുംബ പെൻഷൻകാരുമാണ് മെഡിസെപിന്റെ ഗുണഭോക്താക്കൾ. ഇവരുടെ ചട്ടപ്രകാരമുള്ള ആശ്രിതർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. മൂന്നു വർഷമാണ് ഇപ്പോഴത്തെ പദ്ധതിയുടെ കാലാവധി. ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയമായി ജിഎസ്ടി അടക്കം 2992.48 രൂപയാണ് റിലയൻസ് കന്പനി ആവശ്യപ്പെട്ടിരുന്നത്. പൊതുമേഖയിലെ മൂന്നെണ്ണമടക്കം അഞ്ച് കന്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. ടെൻഡറുകൾ പരിശോധിച്ചശേഷം റിലയൻസിനെ ധനവകുപ്പ് ശിപാർശ ചെയ്യുകയായിരുന്നു.
Read Moreന്യുനമർദം ചുഴലിക്കാറ്റാകുന്നു; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; സംസ്ഥാനത്ത് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുനമർദം ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനൊപ്പം കേരളത്തിൽ വ്യാപക മഴ പെയ്യാനുള്ള സാധ്യത മുൻനിർത്തിയാണു നടപടി. 29, 30 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 29-ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകൾക്കാണ് മഞ്ഞ അലർട്ട് ബാധകം. 30-ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം അതിതീവ്രമാകുമെന്നും ശേഷമുള്ള 12 മണിക്കൂറിൽ ഒരു ചുഴലിക്കാറ്റായി മാറുമെന്നുമാണ് പ്രവചനം. ഈ സമയത്ത് മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും. 30-ന് ഇത് തമിഴ്നാട്-ആന്ധ്ര തീരത്തിന് അടുത്തെത്താനാണ് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ…
Read Moreഏഴ് സീറ്റിൽ ജയം ഉറപ്പിച്ച് സിപിഎം; വയനാട്, മലപ്പുറം മണ്ഡലങ്ങളിൽ ഇടതു മുന്നണി പരാജയം സമ്മതിച്ചു; നാലിൽ സാധ്യത
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റിൽ ഇടത് സ്ഥാനാർഥികൾ വിജയിച്ചുകയറുമെന്ന് സിപിഎമ്മിന്റെ വിലയിരുത്തൽ. ബൂത്ത് തലങ്ങളിൽ തയാറാക്കിയ കണക്കുകൾ പരിശോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഈ വിലയിരുത്തലിലെത്തിയത്. നാല് സീറ്റിൽ ഇടത് സ്ഥാനാർഥികൾക്ക് ജയസാധ്യതയുണ്ടെന്നും സിപിഎം കണക്കുകൂട്ടുന്നു. കാസർഗോഡ്, ആലപ്പുഴ, കൊല്ലം, ആലത്തൂർ, ആറ്റിങ്ങൽ, തൃശൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് ഇടത് സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെടുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നത്. കനത്ത പോരാട്ടം നടന്ന പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര മണ്ഡലങ്ങളിൽ വിജയം ലഭിച്ചേക്കുമെന്നും സിപിഎം കരുതുന്നുണ്ട്. ഈ മണ്ഡലങ്ങളിൽ കനത്ത പോരാട്ടം നടന്നുവെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. അതേസമയം വയനാട്, മലപ്പുറം മണ്ഡലങ്ങളിൽ ഇടതു മുന്നണി പരാജയം സമ്മതിച്ചു കഴിഞ്ഞു. ഈ രണ്ടു മണ്ഡലങ്ങളിൽ പ്രതീക്ഷ വയ്ക്കേണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് ഏകീകരിച്ചുവെന്ന തെരഞ്ഞെടുപ്പ് വിശകലനങ്ങളൊക്കെ സിപിഎം തള്ളിക്കളയുകയാണ്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ…
Read Moreവൈദ്യുതി ചാർജ് വർധനവ് തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ; വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: വൈദ്യുതി ചാർജ് വർധന സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഉത്തരവ് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇറക്കും. ചാർജ് വർധന നടപ്പാക്കാനുള്ള റഗുലേറ്ററി കമ്മീഷന്റെ അന്തിമ യോഗം ചേരുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയതോടെ നിരക്ക് വർധന ഉത്തരവ് മാറ്റിവയ്ക്കുകയായിരുന്നു. ഉത്തരവിറങ്ങാൻ കാലതാമസമുണ്ടായാലും മുൻകാല പ്രാബല്യത്തോടെയാകും ചാർജ് വർധന നടപ്പാക്കുന്നത്. ഗാർഹിക ഉപയോക്താക്കളുടെ ക്രോസ് സബ്സിഡി നിർത്തലാക്കാനും വ്യവസായത്തിനുള്ള വൈദ്യുതി വില കുറക്കാനുമുള്ള നിർദേശം ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ കൊണ്ടുവന്ന വൈദ്യുതി ഭേദഗതി ബില്ല് പ്രകാരമാണ് വൈദ്യുതി ബോർഡ് അപേക്ഷ സമർപ്പിച്ചിരുന്നത്. ആദ്യവർഷം സാധാരണ ഉപയോക്താക്കൾക്ക് നൽകി വരുന്ന ക്രോസ് സബ്സിഡി 20 ശതമാനം കുറയ്ക്കാനും മൂന്നുവർഷംകൊണ്ട് സബ്സിഡി പൂർണമായി ഇല്ലാതാക്കാനും നിർദേശിക്കുന്ന അപേക്ഷയാണ് വൈദ്യുതി ബോർഡ് സമർപ്പിച്ചിരുന്നത്. ഇതോടെ സബ്സിഡി ഇല്ലാത്ത വൈദ്യുതിയാകും ഗാർഹിക ഉപയോക്താക്കൾക്ക് ലഭിക്കുക.
Read More24 മണിക്കൂറിനകം മറുപടി നൽകണം; മുസ്ലിം വിരുദ്ധ പ്രസംഗം; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ശ്രീധരൻപിള്ളയ്ക്കു നോട്ടീസ്
തിരുവനന്തപുരം: മതസ്പർധ വളർത്തുന്ന ആറ്റിങ്ങൽ പ്രസംഗവുമായി ബന്ധപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയ്ക്കു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടു വിശദീകരണം തേടിയാണ് നോട്ടീസ്. 24 മണിക്കൂറിനകം മറുപടി നൽകണമെന്നു നോട്ടീസിൽ പറയുന്നു. മതസ്പർധ വളർത്തുന്ന പ്രസംഗവുമായി ബന്ധപ്പെട്ടു ശ്രീധരൻപിള്ളയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണു ശ്രീധരൻപിള്ളയുടെ ഭാഗം കേൾക്കുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് നൽകിയത്. ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം നിർവഹിക്കവേയാണു ശ്രീധരൻപിള്ള മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്. ഇതു സംബന്ധിച്ചു എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കണ്വീനർ വി. ശിവൻകുട്ടി തെരഞ്ഞെടുപ്പു കമ്മീഷനിലും പോലീസിലും പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പോലീസും ശ്രീധരൻപിള്ളയ്ക്കെതിരേ കേസെടുത്തിരുന്നു.
Read Moreകണ്ണുകളെ വിശ്വസിക്കുവാൻ കഴിയുന്നില്ല! വിസ്മയമായി നെടുനീളൻ പടവലങ്ങകൾ
എസ്. മഞ്ജുളാദേവി തിരുവനന്തപുരം: കണ്ണുകളെ വിശ്വസിക്കുവാൻ കഴിയുന്നില്ല എന്നു പലപ്പോഴും ആലങ്കാരികമായി പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ അക്ഷരാർഥത്തിൽ നമ്മുടെ കണ്ണുകളെ നമുക്കു തന്നെ വിശ്വസിക്കുവാൻ കഴിയാത്ത ഒരു കാഴ്ച പുലയനാർകോട്ട, തുറുവിക്കൽ സപ്തരംഗം ലെയിനിലെ കേശവത്തിലുണ്ട്. വീടിന്റെ മട്ടുപ്പാവിൽ രണ്ടേകാലിൽ അധികം മീറ്റർ നീളത്തിൽ നീണ്ടു വിളഞ്ഞു കിടക്കുകയാണ് മനോഹരങ്ങളായ പടവലങ്ങകൾ. കൃഷിയ്ക്കു വേണ്ടി ജീവിതം അർപ്പിച്ച ആനന്ദനും സഹോദരി ജാംബവതിയും ചേർന്നു വിളയിച്ചെടുത്തതാണ് ഈ പടവല സമൃദ്ധി. മട്ടുപ്പാവിലെ നിലത്തിൽ പടലങ്ങകൾ മുട്ടി നില്ക്കുന്നതിനാൽ ഇവയെ കയർ കെട്ടി വളച്ചെടുക്കേണ്ടി വന്നു ആനന്ദനും ജാംബവതിക്കും. ഇല്ലെങ്കിൽ കർഷക രംഗത്തെ നിലവിലുള്ള റിക്കാർഡുകൾ ഭേദിച്ച് കൊണ്ട് അവ ഇനിയും വലിയ നീളത്തിൽ താഴേക്കു വളർന്നേനെ… ഇത്രനീളത്തിൽ പടവലങ്ങകൾ കായ്ക്കുമെന്നു അറിയാത്തതിനാൽ സാധാരണ പടവലങ്ങകൾ പടർത്തുന്ന പോലെയാണ് പടർത്തിയത് എന്നു ഈ കർഷക സഹോദരങ്ങൾ പറയുന്നു. വിജിലൻസ് ട്രിബ്യൂണൽ…
Read Moreഇത് ദിവ്യയുടെ സ്ഥിരം പരിപാടി! കുടുംബശ്രീയില് ലക്ഷങ്ങളുടെ ക്രമക്കേട്; യുവതി റിമാന്ഡില്
മണ്ണാർക്കാട്: കുടുംബശ്രീ പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടിൽ മെമ്പർ സെക്രട്ടറിയായ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ പത്തിനാണ് എൽഡി ക്ലർക്കും, കുടുംബശ്രീ മെമ്പർ സെക്രട്ടറിയുമായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി വി.പി. ദിവ്യ (36) സ്റ്റേഷനിലെത്തി കീഴടങ്ങിയത്. നഗരസഭയിലെ 2017- 18 വർഷത്തെ കുടുംബശ്രീയുടെ പദ്ധതി നടത്തിപ്പിലെ ക്രമക്കേട് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. 2,61,866 രൂപയുടെ കണക്ക് സംബന്ധിച്ച വിവരങ്ങൾ നൽകിയില്ലെന്ന കണ്ടെത്തലിനെതുടർന്ന് ഇവരെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ ഇവർക്കെതിരേ കേസെടുത്തു. തിരുവനന്തപുരം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നൽകിയ ജാമ്യാപേക്ഷകൾ നിരസിച്ചതിനെതുടർന്നാണ് മണ്ണാർക്കാട് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഐപി സി 406, 409, 468, 471, 420 തുടങ്ങി ജാമ്യമില്ലാവകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്. നെയ്യാറ്റിൻകരയുൾപ്പെടെ ഇവർ ജോലിചെയ്ത സ്ഥലങ്ങളിൽ ഇത്തരം ക്രമക്കേടുകൾ നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. മണ്ണാർക്കാട് മുൻസിഫിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ കോടതി പതിന്നാലു…
Read Moreഅന്തർസംസ്ഥാന ബസുകൾക്ക് കൂച്ചുവിലങ്ങിട്ട് സംസ്ഥാന സർക്കാർ; ജൂണ് ഒന്നു മുതൽ ജിപിഎസ് സംവിധാനം നിർബന്ധമാക്കും
തിരുവനന്തപുരം: അന്തർസംസ്ഥാന ബസ് സർവീസുകളുടെ നിയമലംഘനങ്ങൾക്കെതിരേ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഇത്തരം ബസുകളുടെ ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കല്ലട ബസ് വിഷയത്തിലേതടക്കം തുടർ നടപടികൾ ആലോചിക്കാൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അന്തർസംസ്ഥാന ബസുകളിൽ ജൂണ് ഒന്നു മുതൽ ജിപിഎസ് സംവിധാനം നിർബന്ധമാക്കും. സ്പീഡ് ഗവർണർ സ്ഥാപിക്കാത്ത ബസുകൾക്കെതിരേ നടപടിയെടുക്കുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. അന്തർസംസ്ഥാന ബസുകളിൽ ന്യായമായ ടിക്കറ്റ് നിരക്ക് വരുത്തണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. നിരക്ക് നിയന്ത്രണം പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ സമിതിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന അനിഷ്ട സംഭവങ്ങൾ ഇനി ഉണ്ടാകാൻ പാടില്ല. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്താത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകും. ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന രീതിയിലായിരിക്കണം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന അതിർത്തികളിൽ പോലീസും നികുതി വകുപ്പും…
Read Moreകാട്ടാക്കടയിൽ വർക്ക് ഷോപ്പിൽ തീപിടുത്തം: ഇരുപത്തഞ്ചോളം ബൈക്കുകൾ പൂർണ്ണമായും കത്തിനശിച്ചു
കാട്ടാക്കട: കാട്ടാക്കടയ്ക്ക് സമീപം നക്രാംചിറയിൽ സ്കൂട്ടർ വർക്ക് ഷോപ്പിൽ വൻ തീപിടുത്തം. ഇരുപത്തഞ്ചോളം സ്കൂട്ടറുകളും ബൈക്കുകളും കത്തി നശിച്ചു. കട പൂർണ്ണമായും കത്തി.പാലേലി സ്വദേശി ജയന്റെ വർക്ക്ഷോപ്പാണ് പൂർണ്ണമായും കത്തി നശിച്ചത്. ഇന്നലെ അർധരാത്രി 11 നും 12 നും ഇടയ്ക്കാണ് സംഭവം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വിവരം പോലീസിനെയും ഫയർ ഫോഴ്സിനെയും അറിയിച്ചു. ഇവർ എത്തി തീ കെടുത്തിയെങ്കിലും വർക്ക്ഷോപ്പ് പൂർണ്ണമായും കത്തി നശിച്ചിരുന്നു. സമീപത്തേക്ക് തീ പടരാത്തതിനാൽ വൻദുരന്തം ഒഴിവായി . ഇന്നലെ രാത്രി 9 ന് വർക്ക് ഷോപ്പ് അടച്ചതിനു ശേഷം ജയൻ പോയിരുന്നു. ഷോർട്ട് സർക്യൂട്ടാണോ കാരണം എന്നത് അന്വേഷിക്കുന്നു. കടയിൽ സൂക്ഷിച്ചിരുന്ന ബൈക്കുകൾ ഒന്നാകെ കത്തിയമർന്നു. പോലീസ് അന്വേഷണം തുടങ്ങി.
Read More