തിരുവനന്തപുരം: വഞ്ചിയൂർ ഖബറടിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. ഖബറടി സ്വദേശി കണ്ണൻ (28) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് വീനിത്, ഷാരോണ്‍ എന്നീ സിപിഎം പ്രവർത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിമാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷമാണ് കേസിൽ കലാശിച്ചത്. സിപിഎം പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നേരത്തെ ബിജെപി പ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നു.
Read MoreCategory: TVM
പോലീസിലും കള്ളവോട്ട്? പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിലും തിരിമറി നടക്കുന്നതായി ആരോപണം
തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിലും തിരിമറി നടക്കുന്നതായി ആരോപണം. തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികൾ ശേഖരിച്ച് കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പോസ്റ്റൽ വോട്ടുകൾ പോലീസ് അസോസിയേഷൻ നേതാക്കൾക്ക് മുൻകൂട്ടി നൽകണമെന്ന് ആവശ്യപ്പെടുന്ന ശബ്ദദരേഖ പുറത്തുവന്ന സാഹചര്യത്തിലാണ് ആരോപണമുയർന്നിരിക്കുന്നത്. പോലീസിന്റെ പോസ്റ്റൽ വോട്ടുകൾ ശേഖരിച്ച് അസോസിയേഷൻ മുഖേന സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യണമെന്നാണ് പോലീസിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച ശബ്ദരേഖ. പോസ്റ്റൽ വോട്ടുകൾ ശേഖരിച്ച ശേഷം അവയിൽ തിരിമറി നടത്തുകയാണ് ചെയ്യുന്നതത്രേ. അതേസമയം പോലീസിലെ പോസ്റ്റൽ വോട്ടുകളിൽ കള്ളവോട്ട് സാധ്യത എന്ന ആരോപണം നിഷേധിച്ച് പോലീസ് അസോസിയേഷൻ രംഗത്തെത്തി. പോസ്റ്റൽ വോട്ടുകൾ ശേഖരിക്കാൻ സംഘടനാതലത്തിൽ ആർക്കും നിർദേശം നൽകിയിട്ടില്ലെന്നും പോസ്റ്റൽ വോട്ടുകൾ ആരെങ്കിലും ശേഖരിക്കുന്നതിൽ സംഘടനക്ക് ബന്ധമില്ലെന്നും പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ…
Read Moreഓപ്പൺ വോട്ടിലുറച്ച് സിപിഎം; സർക്കാർ പ്രതിക്കൂട്ടിലല്ല; വാർത്ത പ്രചരിപ്പിച്ചവർക്കെതിരേ നിയനടപടിയെന്ന് ഇ.പി.ജയരാജൻ
തിരുവനന്തപുരം: കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചതിന് പിന്നാലെ ഓപ്പണ്‍ വോട്ടാണ് നടന്നതെന്ന വാദം ആവര്‍ത്തിച്ച് മന്ത്രി ഇ.പി ജയരാജന്. ഓപ്പൺ വോട്ട് തന്നെയാണ് ചെയ്തത്. കള്ളവോട്ട് ചെയ്തെന്ന വാർത്ത നൽകിയവർക്കെതിരെ നിയമനടപടി എടുക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. കള്ളവോട്ട് വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലല്ല. സര്‍ക്കാരിതില്‍ കക്ഷിയുമല്ല. തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടര്‍മാരും തമ്മിലുള്ളതാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. ഓപ്പണ്‍ വോട്ട് ചെയ്തതാണെന്ന് സ്ത്രീകൾ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കള്ളവോട്ടെന്ന് വാർത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരേയും നിയമ നടപടിക്ക് ആ സ്ത്രീകള്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറ എയുപി സ്കൂളിലെ 19-ാം നമ്പർ ബൂത്തിൽ മൂന്നു കള്ളവോട്ട് നടത്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. ഓപ്പണ്‍ വോട്ടാണ് നടന്നതെന്ന സിപിഎം വാദം ടിക്കാറാം മീണ തള്ളി. സിപിഎമ്മിന്റെ വാദം…
Read Moreഓര്‍മയില്‍ ഭയം നിറച്ച് കൊലകൊല്ലി! അഗസ്ത്യവനം കാടുകളില്‍ ഒരു കാലത്ത് വിലസിയിരുന്ന ഒറ്റയാന്റെ മറ്റൊരു അവതാരമാണോ യുവാവിന്റെ ജീവനെടുത്തതെന്ന് ആദിവാസികള്‍
കാട്ടാക്കട : അഗസ്ത്യവനം കാടുകളിൽ ഒരു കാലത്ത് വിലസിയിരുന്ന ഒറ്റയാന്റെ മറ്റൊരു അവതാരമാണോ ഇന്നലെ പേപ്പാറ കാട്ടിൽ യുവാവിന്റെ ജീവനെടുത്തതെന്ന് ആദിവാസികൾ ചോദിക്കുന്നു. മുറിവേറ്റ് കാട്ടിൽ അലയുന്ന ഒറ്റയാനാണ് ഇന്നലെ ഒരാളുടെ ജീവൻ അപഹരിച്ചത്. കൊല കൊല്ലി എന്നു വിളിക്കുന്ന ചക്കമാടൻ എന്ന വിളിപ്പേരുള്ള ആനയാണ് മുന്‍പ് ഇവിടെ ഒറ്റയാനായി നിരവധി പേരെ കൊന്ന് കൊലവിളിച്ച് വിലസിയത്. 2006 ജൂൺ ഒന്നിന് മയക്കുവെടി വച്ച് പിടികൂടിയ ആന 2006 ജൂൺ 17 ന് കൂട്ടിനകത്ത് വച്ച് ചരിഞ്ഞു. ഈ കാട്ടുകൊമ്പനെ വനത്തിലെ നെല്ലിക്കാപ്പാറയിൽ ആദിവാസികളുടെ രീതിയിൽ സംസ്കരിച്ചിരുന്നു. ആ സ്ഥലമിപ്പോൾ കാണിക്കാരുടെ ആരാധാനകേന്ദ്രമാണ്. ചക്കമാടൻ എന്ന പേരാണ് ആനയ്ക്ക് ആദ്യമുണ്ടായിരുന്നത്. പഴുത്തചക്ക പ്ലാവിൽ നിന്നും അടർത്തിയെടുത്ത് കഴിക്കുന്ന ആന പിന്നെ അക്രമകാരിയായി മാറി. കോട്ടൂർ കാടുകളിൽ 12 പേരെയാണ് ആന വകവരുത്തിയത്. ആദിവാസി കോളനികളിൽ എത്തി വീട്…
Read Moreഫോനി ചുഴലിക്കാറ്റിൽപെട്ടവർക്ക് രക്ഷയാകാൻ അമൃതകൃപ മൊബൈൽ ആപ്
അമൃതപുരി: ഫോനി ചുഴലിക്കാറ്റിൽ പെട്ടവർക്ക് രക്ഷയാകാൻ അമൃതകൃപ മൊബൈൽ ആപ്പ്. അമൃത വിശ്വ വിദ്യാപീഠത്തിലെ അമൃത സെന്റർ ഫോർ വയർലെസ് നെറ്റ് വർക്ക്സ് ആൻഡ് ആപ്ലിക്കേഷൻസ് (അമൃത ഡബ്ല്യൂഎൻഎ) രൂപപ്പെടുത്തിയതാണ് ഈ ആപ്പ്. ദുരിതത്തിൽപെട്ടവർക്ക് രക്ഷകരെ കണ്ടെത്തുന്നതിനും ഉടനടി സഹായമെത്തിക്കുന്നതിനും സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ മെച്ചം. കേരളത്തിൽ 2018 ൽ ഉണ്ടായ പ്രളയത്തിൽപ്പെട്ട 12,000 പേരെ കണ്ടെത്തുന്നതിനും രക്ഷിക്കുന്നതിനും ഈ ആപ്പ് ഉപയോഗപ്പെട്ടിരുന്നു. ഉയർന്ന പ്രവർത്തനക്ഷമത, ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നു തുടങ്ങി പല ഭാഷകളിൽ ഉപയോഗിക്കാൻ സാധിക്കും തുടങ്ങിയവയാണ് ഈ ആപ്പിന്റെ ഗുണമെന്ന് അമൃത ഡബ്ല്യൂഎൻഎയിലെ പ്രഫ. സേതുരാമൻ റാവു പറഞ്ഞു. സ്മാർട്ട്ഫോണുകളിൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് അമൃതകൃപ ആപ്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ചുഴലിക്കാറ്റ്, പ്രളയം, ഭൂമികുലുക്കം, സുനാമി എന്നുതുടങ്ങി ഏതുതരം പ്രകൃതി ദുരന്തത്തിലും സഹായമെത്തിക്കാൻ അമൃതകൃപയ്ക്ക്…
Read Moreമദ്യ ലഹരിയിൽ ആശുപത്രി അടിച്ചു തകർത്തു; പിടിച്ചുമാറ്റാൻ ചെന്നപ്പോൾ കൈത്തണ്ട് മുറിച്ചു ആത്മഹത്യാശ്രമവും; പാറശാല ആശുപത്രിയിലെ സംഭവം ഇങ്ങനെ.
പാറശ്ശാല: മദ്യ ലഹരിയിൽ യുവാവ് ആശുപത്രി അടിച്ചു തകർത്തു .സംഭവവുമായി ബന്ധപെട്ടു പാറശ്ശാല കുഴിഞാൻവിള വീട്ടിൽ വിപിൻ (25 ) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. മദ്യലഹരിയിൽ ആശുപത്രിൽ എത്തിയ വിപിൻ ഡോക്ടറുടെ ഡ്യൂട്ടി റൂമിൽ കയറി അസഭ്യം പറഞ്ഞു. ബഹളം കേട്ടെത്തിയ ആശുപത്രി ജീവനക്കാർ കാര്യം അന്വേഷിച്ചപ്പോൾ ഇദ്ദേഹം വെള്ളകുടിക്കുവാനായി വച്ചിരുന്ന സ്റ്റീൽ ഗ്ലാസ്സെടുത്തു കൈത്തണ്ട മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു തടഞ്ഞതിൽ പ്രകോപിതനായ വിപിൻ ആശുപത്രിയിലെ ഗ്ലാസ്സ് അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തി വിപിനെ കീഴടക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇന്ന് രാവിലെ വിപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Read Moreകള്ളവോട്ട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകാനൊരുങ്ങി ടിക്കാറാം മീണ
തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ നടപടി ആരംഭിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. കണ്ണൂരിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാസർകോട്ടു നിന്നുള്ള റിപ്പോർട്ടും ഉടൻ പ്രതീക്ഷിക്കുന്നു. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ടു ചെയ്തുവെന്ന വാർത്തകളെ കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നത്. ഈ വിധത്തിൽ വിഷയത്തെ അന്വേഷിച്ച് വസ്തുനിഷ്ഠമായ റിപ്പോർട്ട് നൽകാനാണ് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടത്.
Read Moreകാർ യാത്രികരായ സ്ത്രീകളെ പിൻതുടർന്ന് ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; പോലീസിനെ ബന്ധപ്പെട്ട യുവതികൾക്ക് പോലീസ് നൽകിയ തന്ത്രത്തിലൂടെ യുവാവിനെ കുടുക്കിയത് ഇങ്ങനെ…
ശ്രീകാര്യം : കാർ യാത്രികരായ സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് ശല്യപ്പെടുത്തിയ യുവാവിനെ റിമാൻഡ് ചെയ്തു. കാട്ടായിക്കോണം മേലേവിളയിൽ ശിവാലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന ശിവ പ്രസാദ് (35) ആണ് പിടിയിലായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കാട്ടായിക്കോണം സ്വദേശികളായ മൂന്നു സ്ത്രീകൾ സഞ്ചരിച്ച കാറും പ്രതി സഞ്ചരിച്ച ബൈക്കും പോത്തൻകോട് നിന്നും കാട്ടായിക്കോണത്തേയ്ക്ക് വരുകയായിരുന്നു.കാട്ടായിക്കോണത്ത് എത്തിയപ്പോൾ കാറിൽ ഉള്ള സ്ത്രീകൾ കടയിൽ ഇറങ്ങി വെള്ളം വാങ്ങി. തുടർന്ന് കാറിൽ സ്ത്രീകൾ മാത്രമാണെന്ന് അറിഞ്ഞ പ്രതി ഇവരുടെ കാർ പിന്തുടരുകയും കാറിന്റെ ഗ്ലാസിൽ അടിക്കുകയും കാർ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. യാത്രക്കാർ ഭയന്ന് കാർ നിർത്താതെ ഓടിച്ച് പോകുകയും പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. കാർ നിർത്താത്തെ ഓടിച്ച് വരാൻ പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ചെക്കാലമുക്കിന് സമീപം പോലീസ് എത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. തുടർന്ന് ഇവരുടെ…
Read Moreതീവ്രത വർധിച്ച് “ഫോനി’; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഫോനി ചുഴലിക്കാറ്റിന്റെ തീവ്രത വർധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് അതിതീവ്രമാകും. വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ പത്തു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തമിഴ്നാട്, ആന്ധ്ര തീരത്തോടടുക്കും. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ തിങ്കളും ചൊവ്വയും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിലും ചിലപ്പോൾ 60 കിലോമീറ്റർ വരെ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോടു ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ തീരത്തു തിരിച്ചെത്തണമെന്ന നിർദേശവും നേരത്തെ നൽകിയിരുന്നു.…
Read Moreഫാനി ചുഴലിക്കാറ്റ്; മത്സ്യബന്ധനത്തിനു പോയവർ ഇന്നു തന്നെ തിരിച്ചെത്തണം; മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യത
തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപംകൊണ്ട ന്യൂനമർദം ഏപ്രിൽ 29ഓടെ ഫാനി എന്ന അതിതീവ്ര ചുഴലിക്കാറ്റായി രൂപപ്പെട്ട് ഏപ്രിൽ 30ന് തമിഴ്നാട്, ആന്ധ്ര തീരത്തെത്താൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏപ്രിൽ 29, 30 ദിവസങ്ങളിൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു. ന്യൂനമർദത്തിന്റെ പ്രഭാവത്തെത്തുടർന്ന് കേരള തീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ ഇന്നു തന്നെ തിരിച്ചെത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കർശന മുന്നറിയിപ്പ് നൽകി. നാളെ രാവിലെ മുതൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ 50 കിലോമീറ്റർ വരെ വേഗതയിലും കാറ്റു വീശാം. ഏപ്രിൽ 29 ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ…
Read More