തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴയോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ടുവരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇത്തരം ഇടിമിന്നൽ അപകടകരമാണ്. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഇടിമിന്നലിനെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ടുവരെ തുറസായ സ്ഥലത്ത് കുട്ടികൾ കളിക്കാൻ അനുവദിക്കരുത്. മഴക്കാർ കാണുന്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ ടെറസിലേക്കോ പോകരുത്. മഴക്കാറ് കണ്ട് വളർത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാനും പോയ വീട്ടമ്മമാർക്ക് മുൻകാലങ്ങളിൽ ഇടിമിന്നൽ ഏറ്റ സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. ഇതോടൊപ്പം ദുരന്ത നിവാരണ അഥോറിറ്റി പൊതു നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇടിമിന്നലിന്റെ തുടക്കത്തിൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. ജനലും വാതിലും…
Read MoreCategory: TVM
ന്യൂനമർദ്ദം; തീരപ്രദേശത്ത് മുന്നറിയിപ്പ്: 2.2 മീറ്റർ ഉയരത്തിൽ തിരമാലകളുയരാൻ സാധ്യത
തിരുവനന്തപുരം: കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച രാത്രി മുതൽ കടലിൽ പോകരുതെന്ന് നിർദേശം. കടലിൽ പോയവർ ഉടൻ തിരികെ വരണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടിലിൽ തീവ്ര ന്യൂനമർദം രൂപപ്പെടുന്നതിനാൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള ഈ ന്യൂനമർദം തമിഴ്നാട് തീരത്ത് നാശം വിതയ്ക്കാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴ കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ വെള്ളിയാഴ്ച പുലർച്ചയ്ക്കു മുൻപ് തന്നെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
Read Moreയുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം; പ്രതികളെ തിരിച്ചറിഞ്ഞെന്ന് പോലീസ്
പാറശാല: യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. ഇവർ ഉടൻ പിടിയിലാകുമെന്നും പാറശാല പോലീസ് പറഞ്ഞു. ആറയ്യൂരിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് നാലു ദിവസത്തോളം പഴക്കമുള്ള ആറയൂർ ആർ കെ.വി. ഭവനിൽ ബിനു (41)ന്റെ മൃതദേഹം കണ്ടെത്തിയത്. ഈസ്റ്റർ ദിനത്തിൽ രാവിലെ ബിനുവും കൂട്ടുകാരുമായി മദ്യപിച്ചിരുന്നതായും മദ്യപാനത്തിനിടെ തർക്കമുണ്ടാ യതായും നാട്ടുകാർ പറയുന്നു. ഈസ്റ്റർ ദിനത്തിൽ സമീപത്തെ യുവാവിന്റെ വീട്ടിലിരുന്നു ബിനു മദ്യപിച്ചതായും തുടർന്ന് ബിനുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അലത്തറ വിളാകം സ്വദേശിയായ ഒരാൾ യുവാവിന്റെ വീട്ടിൽ സെപ്റ്റിക് ടാങ്ക്ശുചീകരിക്കാൻ എത്തിയപ്പോൾ വീട്ടിൽരക്തക്കറ കണ്ടിരുന്നു.നാട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹംകണ്ടെത്തിയത്. പാറശാല പോലീസ് സ്ഥലത്ത് എത്തി ഇക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധർ…
Read Moreടിക്കാറാം മീണയ്ക്കെതിരെ മാനനഷ്ടകേസ് നൽകുമെന്ന് പി.എസ്.ശ്രീധരൻപിള്ള
തിരുവനന്തപുരം: ശബരിമല വിവാദ പ്രസംഗത്തിൽ താൻ പറഞ്ഞതെല്ലാം ശരിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചെന്ന് പി.എസ്.ശ്രീധരൻപിള്ള. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ടിക്കാറാം മീണ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. മീണയ്ക്കെതിരെ മാനനഷ്ടകേസ് നൽകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. താൻ മാപ്പ് പറഞ്ഞെന്നുള്ള ടിക്കാറാം മീണയുടെ പരാമർശം തെറ്റാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. താൻ രണ്ട് തവണ മാപ്പ് പറഞ്ഞിട്ടില്ല. ജീവിതത്തിൽ ഒരിക്കൽ മാത്രാണ് ടിക്കാറാം മീണയെ ഫോണിൽ വിളിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ആറ്റിങ്ങലിൽ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് ഹൈകോടതി നോട്ടീസ് അയച്ചത് സ്വാഭാവിക നടപടി മാത്രമെന്നും ശ്രീധരന്പിള്ള പ്രതികരിച്ചു.
Read Moreവോട്ടർപട്ടികയിൽ നിന്നു ബോധപൂർവം പേരുകൾ നീക്കം ചെയ്യൽ; പരാതികൾ ലഭിച്ചാൽ അന്വേഷിക്കുമെന്ന് ടിക്കാറാം മീണ
എം.സുരേഷ്ബാബു തിരുവനന്തപുരം: കഴിഞ്ഞ തവണ വോട്ട് രേഖപ്പെടുത്തുകയും ഇത്തവണ വോട്ടർപട്ടികയിൽ പേരില്ലാതാവുകയും ചെയ്തവർ പരാതി നൽകിയാൽ അതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഇത്തരത്തിൽ വോട്ടവകാശം നഷ്ടപ്പെട്ടവർക്ക് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് പരാതി നൽകാമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. ഇത് സംബന്ധിച്ച് രേഖാമൂലം പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണ വോട്ടർപട്ടികയിൽ പേര് ചേർത്തതെല്ലാം ഓണ്ലൈൻ സംവിധാനത്തിലൂടെയായിരുന്നു. വിദേശത്ത് നിന്നും നാട്ടിലെത്തിയ ചിലരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്തതായ വിവരം ലഭിച്ചിട്ടുണ്ട്. വോട്ടർപട്ടികയിൽ പേരുണ്ടെന്ന കാര്യം വോട്ടർമാർ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബോധപൂർവമായി പട്ടികയിൽ നിന്നും വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുകയും നിലവിലെ വിലാസത്തിൽ സ്ഥിരതാമസക്കാരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്നും നീക്കിയതായി പരാതികൾ ലഭിച്ചാൽ വിശദമായി…
Read Moreശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം;12 ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഓവർ ബ്രിഡ്ജ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി ശനിയാഴ്ച 12 ട്രെയിനുകൾ റദ്ദാക്കി. നാല് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും 10 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകൾ: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു (66308), ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു (66302), ആലപ്പുഴ വഴി യുള്ള എറണാകുളം-കൊല്ലം മെമു (66303), പാസഞ്ചർ ട്രയിനുകളായ എറണാകുളം-കോട്ടയം(56385), കോട്ടയം-എറണാകുളം(56390), എറണാകുളം-കായംകു ളം(56388), കായംകുളം-എറണാകുളം(56380), എറണാകുളം-ആലപ്പുഴ(56303), എറണാകുളം-കായംകുളം(56381), കായംകുളം-എറണാകുളം(56382), ആല പ്പുഴ-കൊല്ലം(56301). ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ: ഗുരുവായൂർ-പുനലൂർ പാസഞ്ചർ(56365) എറണാകുളം ഠൗണ് സ്റ്റേഷനും പുനലൂരിനും ഇടയിൽ റദ്ദാക്കി. പുനലൂർ-ഗുരുവായൂർ പാസഞ്ചർ(56366) പുനലൂരിനും എറണാകുളം ഠൗണ് സ്റ്റേഷനും ഇടയിൽ റദ്ദാക്കി. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്(16307) ആ ലപ്പുഴയ്ക്കും എറണാകുളത്തിനുമിടയിലും കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് എറണാകുളത്തിനും…
Read Moreവിജയം ഉറപ്പ്, കേരളത്തിൽ യുഡിഎഫ് തരംഗം; ഉയർന്ന പോളിംഗ് ശതമാനം ഗുണം ചെയ്യുമെന്ന് തരൂർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ കനത്ത പോളിംഗ് കോൺഗ്രസിന് അനുകൂലമാകുമെന്നു തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. കേരളത്തിൽ യുഡിഎഫ് തരംഗം ഉണ്ടാകും. ഉയർന്ന പോളിംഗ് ശതമാനം കോൺഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂർ പറഞ്ഞു. വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 77.68 ശതമാനം പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം (82.27) കണ്ണൂർ മണ്ഡലത്തിലായിരുന്നു. കുറഞ്ഞ പോളിംഗ് ശതമാനം (73.38) തിരുവനന്തപുരത്തും.
Read Moreവോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് കണ്ടെത്താനായില്ല; പരാതിക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുണ്ടെന്ന് പരാതി നൽകിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പട്ടം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. പരാതി തെളിയിക്കാൻ കഴിയാതെ വന്നതിനെതുടർന്നാണ് എബിനെ അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്ക് എബിനെ എത്തിച്ചു. സർക്കാർ ഉദ്യോഗസ്ഥന് തെറ്റായവിവരം നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. ആറു മാസം തടവോ ആയിരം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ 151-ാം നമ്പർ ബൂത്തിലെ വോട്ടറായിരുന്നു എബിൻ. ഇയാൾ രാവിലെ വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതേതുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ടെസ്റ്റ് വോട്ട് നടത്തി. എന്നാൽ ഇതിൽ എബിൻ പരാജയപ്പെട്ടു. ഇതോടെയാണ് കേസെടുത്തത്. തിരുവനന്തപുരം മണ്ഡലത്തിലെ കോവളത്ത് രാവിലെ കോണ്ഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ ബിജെപി ചിഹ്നമായ താമരയിലേക്ക്…
Read Moreവോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പരാതി പറയുന്നവർക്കെതിരേ കേസെടുക്കുന്നത് ശരിയല്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പരാതി ഉന്നയിക്കുന്നവർക്കെതിരേ കേസെടുക്കുന്ന നടപടി ശരിയല്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പരാതി പറഞ്ഞ തിരുവനന്തപുരം പട്ടത്തെ വോട്ടർക്കെതിരേ കേസെടുത്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതി പറയുന്നവർ തന്നെ വോട്ടിംഗ് മെഷീന്റെ സാങ്കേതിക പ്രശ്നം തെളിയിക്കണമെന്ന് പറയുന്നത് ശരിയല്ല. പരാതിക്കാരെ ക്രൂശിക്കുന്ന നടപടിയാണിത്. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് ഉയർന്ന പരാതികൾ കമ്മീഷൻ പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പരാതി ഉന്നയിക്കുന്നവർ പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി എഴുതി നൽകണമെന്നും പരാതി സ്വയം തെളിയിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം. ഇത് എങ്ങനെ പ്രായോഗികമായി സാധിക്കുമെന്നാണ് പരാതിക്കാരുടെ ചോദ്യം.
Read Moreവോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുണ്ടെന്ന വാർത്തകൾ തള്ളി ബിജെപി; വാർത്തകൾക്ക് പിന്നിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികളുടെ തിരക്കഥ
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിംഗ് യന്ത്രങ്ങളിൽ വ്യാപക ക്രമക്കേടു നടന്നതായുള്ള വാർത്തകൾ തള്ളി ബിജെപി. ഇത്തരം വാർത്തകൾ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും മുൻകൂട്ടിയുള്ള തിരക്കഥയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. തോൽവി ഉറപ്പായതിനാൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇവരുടെ നീക്കം. മാധ്യമങ്ങൾ ഇതിനു കൂട്ടുനിൽക്കരുത്. വോട്ടിംഗ് യന്ത്രങ്ങളിൽ തകരാറില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അധികൃതരും വ്യക്തമാക്കിയതാണെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
Read More