മെഡിക്കല്‍കോളജ്: കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഏഴുപേര്‍ക്കു പരിക്കേറ്റു. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. തമിഴ്നാട് പളനി സ്വദേശികളായ കാര്‍ത്തി (27), പളനി അമല്‍ (32), മാരിയപ്പന് (50), കാര്‍ത്തിവേല്‍ രാജ (62), മുത്തുകുമാര്‍ (52), മാണിക്യം (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു കുട്ടി പരിക്കുകളോടെ എസ്എടി ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇന്നു പുലര്‍ച്ചെ 3.30ന് വെള്ളയമ്പലം-കവടിയാര്‍ റോഡില്‍ കവടിയാര്‍ സ്ക്വയറിനു സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചശേഷം മറിയുകയായിരുന്നു. പരിക്കേറ്റ ആറു പേര് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ പ്രാഥമിക ചികിത്സ തേടി.
Read MoreCategory: TVM
കോലിയക്കോട് പാടത്ത് മണിര്തനം വിളയിക്കാൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ
നേമം : വർഷങ്ങളായി നെൽകൃഷി മുടങ്ങി കിടക്കുന്ന കോലിയക്കോട് പാടശേഖരത്തിൽ മണിര്തനം വിളയിക്കാൻ എൻജിനിയറിംഗ് വിദ്യാർത്ഥികൾ. നഗരസഭയുടെ ഭാഗമായ എസ്റ്റേറ്റ്, നേമം വാർഡുകളിൽ ഉൾപ്പെടുന്ന കോലിയക്കോട് പാടത്താണ് എൻജിനിയറിംഗ് വിദ്യാർത്ഥികൾ മണിരത്ന ഇനത്തിൽപ്പെട്ട ഞാറ് നട്ടത്. പാടശേഖരത്തിലെ മുപ്പത് സെന്റ് വരുന്ന ഒരു പാടത്താണ് നെൽകൃഷി നടത്താൻ വിദ്യാർത്ഥികൾ കൃഷിയിറക്കിയത്. പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിലെ ടെക്നിക്കൽ സെല്ലിലെ രണ്ടു യൂണിറ്റുകളിലെ വിദ്യാർത്ഥികളാണ് തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക എന്ന മുദ്രവാക്യം ഉയർത്തി കഴിഞ്ഞ ദിവസം ഞാറ് നട്ടത്. കുറച്ചുകാലമായി കൃഷി മുടങ്ങി കിടന്നതിനാൽ കാട് കയറിയ പാടം വിദ്യാർത്ഥികൾ തന്നെ വൃത്തിയാക്കി നിലമൊരുക്കി. നേമം കൃഷിഭവനിൽ നിന്നും ലഭിച്ച മണിരത്ന നെൽവിത്താണ് പാകിയത്. 85-90 ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്ന ഇനമാണ് മണിരത്ന. കോലിയക്കോട് പാടത്ത് ഇതിനുമുന്‍പും ഈ കോളേജിലെ മുൻ എൻ.എസ്.എസ്. യൂണിറ്റിലെ…
Read Moreവയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ശ്രീധരൻപിള്ള
തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെയും ശ്രീധരൻപിള്ള വിമർശിച്ചു. മത്സരിക്കുന്നത് ബിജെപിക്കെതിരെയാണോ കോൺഗ്രസിനെതിരെയാണോ എന്ന് രാഹുൽ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreകൊലക്കേസ് ഉൾപ്പെടെ ആറോളം ക്രിമിനൽ കേസുകളിലെ പ്രതി! അരുണ്‍ ആനന്ദിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമെന്ന് പോലീസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: തൊടുപുഴയിൽ ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയ പ്രതി അരുണ്‍ ആനന്ദിന് ഗുണ്ടാ സംഘങ്ങളുമായും ബന്ധമുണ്ടെന്ന് പോലീസ്. കൊലക്കേസ് ഉൾപ്പെടെ ആറോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് അരുണെന്ന് പോലീസ് വ്യക്തമാക്കി. നഗരത്തിലെ പല കുപ്രസിദ്ധ ഗുണ്ടകളുമായി അരുണിന് അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അരുണിനെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടൊയെന്ന് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി വിജയരാഘവനെ കൊലപ്പെടുത്തിയ കേസിലെ ആറാം പ്രതിയായിരുന്നു അരുണ്‍ ആനന്ദ്. 2008 ൽ ആയിരുന്നു വിജയരാഘവന്റെ കൊലപാതകം. എന്നാൽ കേസിന്റെ വിചാരണ വേളയിൽ തെളിവുകളുടെ അഭാവത്തിൽ അരുണിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മൂന്ന് ക്രിമിനൽ കേസുകളും ഫോർട്ട് പോലീസ് സ്റ്റേഷനിൽ രണ്ടും വലിയതുറ പോലീസ് സ്റ്റേഷനിൽ…
Read Moreമധ്യവേനൽ അവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസ് പാടില്ല
തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്തു സ്കൂളുകളിൽ ക്ലാസുകൾ നടത്തരുതെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. സംസ്ഥാനത്തു കൊടുംചൂടും അത്യുഷ്ണവും അനുഭവപ്പെടുന്ന സാഹചര്യത്തിലാണു പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ ഉത്തരവ്. സർക്കാർ, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്ക് അവധി ബാധകമാണ്. ബാലാവകാശ സംരക്ഷണ കമ്മീഷൻ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്. അവധിക്കാലത്തു ക്യാന്പുകളും ശില്പശാലകളും പരമാവധി 10 ദിവസത്തിൽ കൂടുതൽ പാടില്ല. വിദ്യാഭ്യാസ ഓഫീസറിൽനിന്നു അനുമതി വാങ്ങിയ ശേഷം മാത്രമേ ക്യാന്പുകൾ നടത്താവൂ. ഓഫീസർ സ്കൂൾ സന്ദർശിച്ചു ശുദ്ധജലം, ഭക്ഷണം, ഫാൻ, ടോയ്ലറ്റ് തുടങ്ങിയവ ഉറപ്പാക്കിയ ശേഷമേ അനുമതി നൽകാവൂ. കുട്ടികൾക്കു വേനൽച്ചൂടിന്റെ ആഘാതമുണ്ടാകാതെ സൂക്ഷിക്കാൻ സ്കൂൾ അധികൃതരും ക്യാന്പ് സംഘാടകരും ശ്രദ്ധ പുലർത്തണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
Read Moreകോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവുകേട്; വയനാട് സ്ഥാനാർഥി വൈകലിൽ സിപിഎമ്മിന്റെ തലയിൽ കെട്ടേണ്ടെന്ന് ബേബി
തിരുവനന്തപുരം: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിക്കാൻ വൈകുന്നതിന്റെ കാരണം സിപിഎമ്മാണെന്ന മുല്ലപ്പളളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്കെതിരേ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. വയനാട് സ്ഥാനാർഥി നിർണയം വൈകുന്നത് സിപിഎമ്മിന്റെ തലയിൽ കെട്ടേണ്ടെന്ന് ബേബി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവുകേടാണ് സ്ഥാനാർഥി പ്രഖ്യാപനം വൈകാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിന് ചില പാർട്ടികൾ തടസം നിൽക്കുകയാണെന്നും വരും ദിവസങ്ങളിൽ അക്കാര്യം വ്യക്തമാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസിനെതിരേ ബേബി നിലപാടെടുത്തത്. വയനാട്ടിൽ ആര് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Read Moreമദ്യലഹരിയിൽ വാക്കുതർക്കത്തിനിടെ അനന്തരവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മാതൃസഹോദരൻ പിടിയിൽ
തിരുവനന്തപുരം: കടയ്ക്കാവൂരിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിൽ യുവാവിനെ മാതൃസഹോദരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കടയ്ക്കാവൂർ വെള്ളിപ്പാട്ടുമൂല കൊച്ചുതെങ്ങുവിള വീട്ടിൽ വിനോദ് (35) ആണ് മരിച്ചത്. സംഭവത്തിൽ മാതൃസഹോദരൻ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. അശോകന്റെ വീടിനു സമീപം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തർക്കത്തിനൊടുവിൽ അമ്മാവനായ അശോകൻ തന്റെ അനന്തരവൻ വിനോദിനെ കന്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം നാട്ടുകാർ അശോകനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കടയ്ക്കാവൂർ പോലീസും നാട്ടുകാരും ചേർന്ന് വിനോദിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടയ്ക്കാവൂർ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തടി മോഷണമുൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് അശോകൻ.
Read Moreവെഞ്ഞാറമൂടിൽ പതിമൂന്നുകാരനെ പൊള്ളലേൽപിച്ച സംഭവം; പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു
വെഞ്ഞാറമൂട് : പതിമൂന്നുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പിതാവിനെ പതിനാലു ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.വെഞ്ഞാറമൂട് പോലീസ് ഇയാളെ ബുധനാഴ്ചയാണ് അറസ്റ്റുചെയ്തത്.ശാസ്താംനട സ്വദേശി യാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കുട്ടി എന്തോ തെറ്റു ചെയ്തുവെന്നാരോപിച്ച് സ്റ്റീൽ തവി അടുപ്പിൽ വച്ചു ചൂടാക്കി പൊള്ളിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എതിർക്കാനെത്തിയ മാതാവിനെ വിരട്ടിയോടിച്ചതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കാനാളില്ലാതായി. വിവരമറിഞ്ഞു വെഞ്ഞാറമൂട് പോലീസ് എത്തി ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കന്യാകുളങ്ങര ഗവ.ആശുപത്രിയിലും പിന്നീട് എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം സമീപത്തു തന്നെ ചുറ്റിത്തിരിഞ്ഞ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read Moreകുട്ടിക്ക് മർദനമേറ്റ സംഭവം: മുഖ്യമന്ത്രി റിപ്പോർട്ട് തേടി, ചികിത്സാ ചെലവ് സർക്കാർ വഹിക്കും
തിരുവനന്തപുരം: തൊടുപുഴയില്‍ ഏഴു വയസുകാരൻ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് തേടി. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹോയത്തോടെയാണ് ഏഴു വയസുകാരൻ ജീവന് നിലനിര്‍ത്തുന്നത്. കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. കുട്ടിക്ക് ആവശ്യമായ ശാരീരികവും മാനസികവുമായ ചികില്‍സ ഉറപ്പാക്കും. ഇളയകുട്ടി ഉള്‍പ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വനിത ശിശു വികസന വകുപ്പും ഏറ്റെടുക്കും. കുട്ടികളോടുള്ള അതിക്രമം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് തലച്ചോര്‍ പൊട്ടിയ നിലയിൽ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിയുടെ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നിരുന്നു. വെന്റിലേറ്ററിൽ…
Read Moreമോദിയെയും ഇന്ത്യയെയും സപ്പോർട്ട് ചെയ്യുന്ന മാധവൻനായരെ കൊലപ്പെടുത്തും; ജയ്ഷെ മുഹമ്മദിന്റെ പേരിൽ ഭീഷണികത്ത്; മാധവൻനായർക്ക് പോലീസ് സുരക്ഷ
തിരുവനന്തപുരം: മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. ജി.മാധവൻനായർക്കെതിരെയുള്ള വധഭീഷണിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മ്യൂസിയം പോലീസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മാധവൻനായരുടെ വീട്ടിലെ ലെറ്റർബോക്സിൽ ഭീഷണിക്കത്ത് നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ സിഐഎസ്എഫിന്റെ ഗണ്മാൻ ഉൾപ്പെടെയുള്ള സുരക്ഷ അദ്ദേഹത്തിനുണ്ട്. ഭീഷണി കത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.മോദി യെയും ഇന്ത്യയെയും സപ്പോർട്ട് ചെയ്യുന്ന മാധവൻനായരെ കൊലപ്പെടുത്തുമെന്നായിരുന്ന ഭീഷണി സന്ദേശം. പാകിസ്ഥാൻ തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പേരിലായിരുന്നു ഭീഷണികത്ത്.
Read More