എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക വർഗ വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കുന്നതിനായി നടപ്പിലാക്കിയ ഗോത്രസാരഥി പദ്ധതിയിൽ ഉൾപ്പെട്ട വാഹന ഉടമകൾ കടക്കണിയിൽ. സ്കൂൾ അടച്ചിട്ടും വാഹനം ഓടിയതിനു ലഭിക്കേണ്ട വാടക കഴിഞ്ഞ നാലുമാസമായി ലഭിക്കാത്തതാണ് കടക്കെണിയിലാകാൻ കാരണം. ഡിസംബർ മുതലുള്ള വാഹനം ഓടിയതിന്റെ വാടകയാണ് ഉടമകൾക്ക് കിട്ടാനുള്ളത്. കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് ആദിവാസി വിദ്യാർഥികളെ സ്കൂളുകൾ എത്തിക്കുന്നതിന് ഗോത്രസാരഥി പദ്ധതി ആരംഭിച്ചത്. പദ്ധതി എൽഡിഎഫ് സർക്കാരും തുടർന്നു. പട്ടികവർഗ വകുപ്പിന്റെ കീഴിലാണ് ഐടിഡിപി പ്രോജകട് പ്രവർത്തിക്കുന്നത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് പണം നൽകാത്തത്. ഫണ്ട് എന്നു ലഭിക്കുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ഐടിഡിപി അധികൃതർക്ക് കഴിയുന്നില്ല. ഫണ്ടിനായി സർക്കാരിന് അപേക്ഷ നൽകി കാത്തിരിക്കുന്നുവെന്ന മറുപടിയാണ് അവർ നൽകുന്നത്. പണം കൈമാറാനുള്ള നടപടിക്രമങ്ങളെല്ലാം തങ്ങൾ ചെയ്തിട്ടുണ്ടെന്നും സർക്കാർ പണം ആലോട്ട് ചെയ്യാത്തതാണ് ഇപ്പോഴത്തെ ഗുരുതര പ്രതിസന്ധിയ്ക്ക് കാരണമെന്നാണ്…
Read MoreCategory: TVM
രാഹുൽ മത്സരിക്കുമെന്നാണ് പ്രതീക്ഷ; രാഹുലിന്റെ കാര്യത്തിൽ ഇന്ന് തീരുമാനമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന് ഇന്നറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കുന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നെങ്കിൽ നേരത്തെ പറയുമായിരുന്നു. മത്സരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മത്സരിക്കുമെന്ന് പറഞ്ഞെട്ടില്ലെന്ന് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയും ഇന്ന് പറഞ്ഞിരുന്നു. മത്സരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Read Moreബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ താനാണ്; സുരേന്ദ്രനെ തള്ളി ശ്രീധരൻപിള്ള; ശബരിമല പ്രചരണ വിഷയമാക്കില്ല
തിരുവനന്തപുരം: ബിജെപിയുടെ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ തുടങ്ങിയ തമ്മിലടി അവസാനിക്കുന്നില്ല. മണ്ഡലത്തിൽ ശബരിമല സംബന്ധിച്ച വിവാദങ്ങളും പ്രശ്നങ്ങളും പ്രധാന പ്രചരണ വിഷയമാക്കുമെന്ന് കെ.സുരേന്ദ്രന്റെ നിലപാട് സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള തള്ളി. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ താനാണ്. ശബരിമല പ്രധാന പ്രചരണ വിഷയമാക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനങ്ങളും ബിജെപി തുടർ ഭരണം നടത്തേണ്ടതിന്റെ ആവശ്യകതയും മുൻനിർത്തിയാവും പ്രചരണം നടക്കുകയെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. ശബരിമലയാണ് പത്തനംതിട്ട മണ്ഡലത്തിലെ ബിജെപിയുടെ പ്രധാന പ്രചരണ വിഷയമെന്നാണ് സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയത്. ഈ നിലപാടാണ് സംസ്ഥാന അധ്യക്ഷൻ തന്നെ തള്ളിക്കളഞ്ഞത്. പത്തനംതിട്ടയിൽ മത്സരിക്കാൻ അവസാന നിമിഷം വരെ ശ്രമം നടത്തിയ ശ്രീധരൻപിള്ളയ്ക്ക് ഒടുവിൽ സുരേന്ദ്രന് വേണ്ടി വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു. സംസ്ഥാന ആർഎസ്എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും ഇത്തവണ സുരേന്ദ്രനൊപ്പം നിന്നു.
Read Moreസൈനിക ആവശ്യത്തിനും ചാരപ്രവർത്തനത്തിനും ഉപയോഗിക്കുന്ന ഡ്രോണുകളല്ല; തലസ്ഥാനത്തെ ഡ്രോൺപറക്കലിൽ ആശങ്ക വേണ്ടെന്ന് പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ തന്ത്രപ്രധാന പ്രദേശങ്ങളിൽ ഡ്രോണ്‍ കണ്ടെത്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന നിഗമനത്തിൽ പോലീസ്. ഡ്രോണുകളുടെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സൈനിക ആവശ്യത്തിനും ചാരപ്രവർത്തനത്തിനും ഉപയോഗിക്കുന്ന ഡ്രോണുകളല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ ഡ്രോണുകൾ ഉപയോഗിച്ച് ചിത്രം പകർത്തിയിട്ടുണ്ടെങ്കിൽ പ്രാദേശികതലത്തിൽ ആരെങ്കിലും ചെയ്തിട്ടുള്ളതാകാനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്. ഡ്രോണ്‍ പറത്തിയ സംഭവത്തെ പോലീസ് ഗൗരവമായാണ് കാണുന്നത്. എന്നാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സുരക്ഷാ ഭീഷണിയൊന്നും ഇത് മൂലം ഉണ്ടാകാനിടയില്ലെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയിലാണ് കോവളം തീരത്തും വിഎസ് എസ് സി ഭാഗത്തും ഡ്രോണ്‍ പറന്നുവെന്ന വിവരം പോലീസ് അറിഞ്ഞത്. കോവളത്ത് നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് പുലർച്ചെ ഒരു മണിക്ക് ഡ്രോണ്‍ പറന്നത് കണ്ടത്. വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ഡ്രോണിനെ പിന്തുടർന്നെങ്കിലും പിന്നീട് കണ്ടെത്താനായിരുന്നില്ല. തിരദേശ…
Read Moreമകളെ കുത്തിക്കൊല്ലുന്നത് കണ്ട് തടയാനെത്തിയ പിതാവിനേയും മരുമകൻ കുത്തിയ വീഴ്ത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച കൃഷ്ണന്റെ അവസ്ഥ ഗുരുതരം
തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവിന്റെ കുത്തേറ്റ ഭാര്യാപിതാവിന്റെ അവസ്ഥ ഗുരുതരമായി തുടരുന്നു. മേലത്തുമേലെ ഹൗസ് നമ്പര്‍ 41 കൃഷ്ണ ഭവനില്‍ സി. കൃഷ്ണന് നായര്‍ (72) ആണ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. കഴിഞ്ഞദിവസമായിരുന്നു മരുമകന് ശ്രീകുമാര്‍ ഭാര്യ രജനി കൃഷ്ണയെ കൊലപ്പെടുത്തുകയും ഇവരുടെ മാതാപിതാക്കളെ ക്രൂരമായി ആക്രമിക്കുകയും ചെയ്തത്. മകളെ ആക്രമിക്കുന്നതു തടഞ്ഞതോടെയാണ് ഇവര്‍ക്കു കുത്തേറ്റത്. ആന്തരികാവയവങ്ങള്‍ക്ക് കാര്യമായി ക്ഷതമേറ്റ കൃഷ്ണന് നായര്‍ ഇനിയും ബോധം വീണ്ടെടുത്തിട്ടില്ല. കരളിന് മാരകമായി കുത്തേറ്റതിനാല്‍ ബുധനാഴ്ച ഇദ്ദേഹത്തിന് അടിയന്തരമായി ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. ഇദ്ദേഹത്തിന്റെ ശ്വാസകോശത്തിലും മുറിവേറ്റിരുന്നു. എന്നാല്‍ ഈ ഭാഗത്തെ ശസ്ത്രക്രിയ ഇതുവരെ നടത്താന്‍ സാധിച്ചിട്ടില്ല. രക്തസമ്മര്‍ദവും പ്രമേഹവും ബാധിച്ച ഇദ്ദേഹം പൊതുവെ അവശനിലയിലായിരുന്നു. കൃഷ്ണന് നായരുടെ ഭാര്യ രമാദേവിക്ക് നാല് കുത്തുകളാണ് ഏറ്റത്. കൈയില്‍ രണ്ടു കുത്തും മുഖത്ത് ഒന്നും കഴുത്തിന്റെ ഭാഗത്തും…
Read Moreവട്ടിയൂർ കാവിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി ഒന്നരവർഷത്തോളം ലഹരിവിമുക്ത ചികിത്സയ്ക്കു വിധേയനായയാൾ
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് മേലത്തുമേലെയില് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകുമാർ വെള്ളനാട്ടെ ഒരു ലഹരിവിമുക്ത കേന്ദ്രത്തില്‍ ഒന്നരവര്‍ഷത്തോളം ചികിത്സയിലായിരുന്നു. ഇയാളുടെ മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ബന്ധുക്കള്‍ ഇയാളെ കേന്ദ്രത്തില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സ കഴിഞ്ഞ് പുറത്തുവന്നശേഷവും ശ്രീകുമാര്‍ മദ്യപാനം തുടരുകയായിരുന്നു. മേലത്തുമേലേക്ക് സമീപം ടി.സി 10/ 1308(1) എം.എം.ആര്.എ 41 കൃഷ്ണഭവനില്‍ രജനികൃഷ്ണ (ശാരിക 43) യാണ് ഇന്നലെ വൈകുന്നേരം 6.30ന് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ മരിച്ചത്. സംഭവത്തില്‍ ഇവരുടെ പിതാവ് സി. കൃഷ്ണന് നായര്‍, മാതാവ് രമാദേവി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടുംബത്തില്‍ നിന്ന് തന്നെ അകറ്റിയതും വര്‍ഷങ്ങളായി തുടര്‍ന്നുവന്ന അവഗണനയുമാണ് പ്രകോപനത്തിനു കാരണമെന്ന് ശ്രീകുമാർ പോലീസിനോട് പറഞ്ഞു. 15 വര്‍ഷത്തിനുമുമ്പാണ് രജനിയെ ശ്രീകുമാര്‍ വിവാഹം കഴിക്കുന്നത്. ആദ്യനാള്‍മുതല്‍ സ്വരച്ചേര്‍ച്ചയില്ലാതെ പോകുകയായിരുന്നുവെന്നാണ് രജനിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ശ്രീകുമാര്‍ മദ്യപാനം ശീലമാക്കിയതോടെ അതു കുടുംബത്തെ കൂടുതല്‍…
Read Moreഅഷിത ലിംഗ സമത്വത്തിന് വേണ്ടി തന്റെ കഥകൾ ഉപയോഗിച്ച എഴുത്തുകാരിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലിംഗ സമത്വത്തിന് വേണ്ടി തന്റെ കഥകൾ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. സ്ത്രീകൾക്കു നേരേ പൊതു ഇടങ്ങളിൽ നടക്കുന്ന അക്രമങ്ങളെ അവർ തന്റെ കഥകളിലൂടെ പ്രതിരോധിക്കാൻ ശ്രമിച്ചു. ചെറുത്തുനിൽപ്പിന്റെ ജീവിതം നയിച്ച അവരുടെ സാഹിത്യത്തിൽ ചെറുത്തുനിൽപ്പിന്റെ ഭാഷ തെളിഞ്ഞു കണ്ടു. വായനക്കാരുടെ മനസിനെ തൊട്ട കഥാകാരിയായിരുന്നു അഷിത. വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അവർ അനുഭവങ്ങളുടെ സവിശേഷ മണ്ഡലത്തിലേക്ക് പല പതിറ്റാണ്ടുകളായി വായനക്കാരുടെ മനസിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കഥയിൽ പുതിയ അനുഭൂതിയും അനുഭവവും നിറക്കാമെന്ന് സാഹിത്യജീവിതം കൊണ്ട് അഷിത കാട്ടിത്തന്നു. മലയാള സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് അഷിതയുടെ വേർപാടിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
Read Moreസൂര്യനാൽ പൊള്ളിപ്പൊളിഞ്ഞ് കേരളം; സർക്കാർ അടിയന്തര യോഗം വിളിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ സർക്കാർ അടിയന്തര യോഗം വിളിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം ബുധനാഴ്ച വൈകുന്നേരം മൂന്നിന് നടക്കും. സൂര്യാതപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിന് മാനദണ്ഡങ്ങൾ പരിശോധിക്കാൻ റവന്യൂ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകി.
Read Moreബാർട്ടണ്‍ ഹില്ലിലെ കൊലപാതകം; നാല് പേർ കസ്റ്റഡിയിൽ; മുഖ്യപ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി
തിരുവനന്തപുരം: ബാർട്ടണ്‍ ഹില്ലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ കസ്റ്റഡിയിൽ. മുഖ്യപ്രതിയ്ക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. ബാർട്ടണ്‍ ഹിൽ സ്വദേശി അനിൽകുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നാല് പേരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട അനിൽ കുമാറിന്റെ ശരീരത്തിൽ നാലോളം വെട്ടുകൾ ഏറ്റിരുന്നു. ഒന്നിലേറെ പേർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതായി പോലീസ് കരുതുന്നു. ഇപ്പോൾ കസ്റ്റഡിയിലുള്ളവർ സംഭവത്തിൽ നേരിട്ട് പങ്കെടുത്തെന്ന് പോലീസ് സംശയിക്കുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മുഖ്യപ്രതി ജീവൻ ഉൾപ്പെട്ട സംഘം അനിൽകുമാറിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഗുണ്ടാകുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഞായറാഴ്ച രാത്രിയിൽ ബാർട്ടണ്‍ ഹിൽ പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്കിലിരിക്കുകയായിരുന്ന അനിൽകുമാറിനെ ജീവൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ അനിലിനെ പോലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ…
Read Moreഒടുവിൽ ആശങ്കയ്ക്ക് വിരാമമാകുന്നു; കോവളത്ത് ഡ്രോണ്‍ പറത്തിയത് തീരദേശ റെയിൽവെ സർവേയ്ക്ക് വേണ്ടി
തിരുവനന്തപുരം: കോവളം ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളിൽ ഡ്രോണ്‍ പറത്തിയ സംഭവം തീരദേശ റെയിൽവെ സർവേയ്ക്ക് വേണ്ടിയെന്ന് സ്ഥിരീകരിച്ചു. തീരദേശ റെയിൽവെ പദ്ധതിയുടെ ആലോചനയ്ക്കും സർവേയ്ക്കുമായി ഒരു ഏജൻസിയിലെ ചില ജീവനക്കാർ കോവളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മുറിയെടുത്ത് താമസിച്ചിരുന്നുവെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഹൈദ്രാബാദ്, തമിഴ്നാട് സ്വദേശികളായ ജീവനക്കാരാണ് ഡ്രോണ്‍ പറത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഏജൻസിയുമായി ബന്ധപ്പെട്ട പോലീസ് സംഘം ജീവനക്കാരെ തിരുവനന്തപുരത്തെത്താൻ നിർദേശം നൽകി. ഹൈദ്രാബാദ് സ്വദേശിയായ ജീവനക്കാരനാണ് ഡ്രോണ്‍ പറത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സംഭവത്തിലെ നിജസ്ഥിതി തെളിയുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നേമം ഭാഗത്ത് ഡ്രോണ്‍ പറപ്പിക്കവെ നിയന്ത്രണം വിട്ട് കോവളം ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് പോയെന്നാണ് ഏജൻസി വൃത്തങ്ങൾ പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. പുലർച്ചെ ഒരു മണിക്ക് ഡ്രോണ്‍ പറത്തേണ്ടതിന്റെ ആവശ്യകതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഡ്രോണ്‍ പറത്തുന്നതിന് പോലീസിന്റെ അനുമതി സർവേക്ക് നിയോഗിച്ചിരുന്നവർ തേടിയിട്ടില്ലെന്നും…
Read More