നെടുമങ്ങാട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുന്നതുകൊണ്ട് എൽഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കില്ലെന്നും 20 സീറ്റിലും എൽഡിഎഫ് സ്ഥാനാർഥികൾക്കും വിജയ സാധ്യതയുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഹുലിന്റെ വരവ് ഒരു മഹാസംഭവമാക്കി മാറ്റുന്നത് മാധ്യമങ്ങളാണ്. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.സമ്പത്തിന്റെ തെരെഞ്ഞെടുപ്പ് പ്രചരണയോഗം നെടുമങ്ങാട്ടു ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി കോർപറേറ്റുകളുടെ കാവൽക്കാരനാണ്. മോദി സർക്കാരിനെ പുറത്താക്കാൻ പ്രതിപക്ഷ ഐക്യം ആവശ്യമാണ്. കോൺഗ്രസ് പ്രതിപക്ഷ ഐക്യത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസും ബിജെപിയും തമ്മിലുള്ള അതിർത്തി രേഖ നേരിയതാണ്. എപ്പോൾ വേണമെങ്കിലും ആർക്കും കൂറ് മാറാൻ കഴിയുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ മത നിരപേക്ഷ സർക്കാർ അധികാരത്തിലെത്താൻ കേരളത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കണം. വർഗീയ ശക്തികളെ അകറ്റിനിർത്താൻ ഇടതുപക്ഷത്തിനെ കഴിയൂ എന്നും കാനം രാജേന്ദ്രൻ…
Read MoreCategory: TVM
രാഹുലിന്റെ സ്ഥാനാർഥിത്വം; ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്ന് ടി.പി. സെൻകുമാർ
നെയ്യാറ്റിൻകര: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വയനാട് ലോക്സഭമണ്ഡലത്തിലെ സ്ഥാനാർഥിത്വം കേരളത്തിൽ സൂപ്പർ തരംഗം സൃഷ്ടിക്കുമെന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് എൻഡിഎ തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.പി സെൻകുമാർ. എൻഡിഎ നെയ്യാറ്റിൻകര തെരഞ്ഞെടുപ്പ ു കമ്മിറ്റി ഓഫീസിൽ ഇന്നലെ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഡിവൈഎഫ്ഐ യെക്കാൾ മോശമായ രീതിയിലാണ് പോലീസിനെ സിപിഎം ഉപയോഗിക്കുന്നത്. ഇവിടെ പിണറായിയുടെ ആഗ്രഹമല്ല നടപ്പാക്കേണ്ടതെന്നും സിആർപിസിയും പോലീസ് ആക്ടുമാണ് വേണ്ടതെന്നും മുൻ ഡിജിപി കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു. ഹർത്താലിന് ആഹ്വാനം ചെയ്തെന്നും മറ്റും ആരോപിച്ച് തനിക്കെതിരേ കള്ളക്കേസുകളെടുത്തു. താൻ എന്നും ഹർത്താലിന് എതിരാണ്. ബെഹ്റയ്ക്കു പകരം ആ സാദൃശ്യമുള്ള പാഷാണം ഷാജിയെ ഡിജിപി യാക്കിയാലോ എന്നൊരു വാട്സ് അപ്പ് സന്ദേശത്തിന് താൻ മറുപടി കുറിച്ചത് നല്ലൊരു ഡിജിപി യെ കിട്ടുമെന്നാണ്. ശശി തരൂർ വിശ്വപൗരനാണെങ്കിൽ അമേഠിയിൽ…
Read Moreവിജയരാഘവന്റെ പരാമർശം അനുചിതം; ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന് വിഎസ്
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്. വിജയരാഘവന്റെ പരാമർശം അനുചിതമെന്ന് അച്യുതാനന്ദൻ പറഞ്ഞു. എൽഡിഎഫ് കണ്‍വീനർ ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത കാണിക്കണം. ഇത് തെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും വിഎസ് കുറ്റപ്പെടുത്തി.
Read Moreവയനാട്ടില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ജയിക്കാന്‍; ബാക്കി അങ്കത്തട്ടില്‍ കാണാമെന്ന് പിണറായി വിജയന്
തിരുവനന്തപുരം: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങളെന്നും ഇടതുപക്ഷത്തിന്റെ കരുത്ത് എന്താണെന്ന് വയനാട്ടിലെ അങ്കത്തട്ടില്‍ കാണാമെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു. വയനാട്ടില്‍ ഇടതുപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണെന്നും 18 ല്‍ കൂടുതല്‍ സീറ്റ് ഇടതു പക്ഷത്തിന് കിട്ടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എല്‍ഡിഎഫിന്റെ കോഴിക്കോട് മണ്ഡലം സ്ഥാനാർഥി എ. പ്രദീപ് കുമാറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തകാര്യം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ കുറിച്ചിരിക്കുന്നത്.
Read Moreവൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം കൈ തല്ലിയൊടിച്ചു; സാരമായി പരിക്കേറ്റ ഓമന ആശുപത്രിയിൽ ; മകൻ വിജയനെ പോലീസ്അറസ്റ്റു ചെയ്തു
പാങ്ങോട്: വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച മകനെ പാങ്ങോട് സിഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് ആലന്തറ പ്ലാവറ വീട്ടിൽ വിജയ(50 )നെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പതിവായി മദ്യപിച്ച് വീട്ടിലെത്തുന്ന വിജയൻ മാതാവിനെ ക്രൂരമായി മർദിക്കുമായിരുന്നു. കഴിഞ്ഞ ദിവസം പാങ്ങോട് തണ്ണി ചാലിൽ താമസിക്കുന്ന മാതാവായ ഓമനയെ അതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഓമനയെ നാട്ടുകാർ പോലീസിന്റെ സഹായത്തോടെ പാങ്ങോട് ഗവൺമെൻറ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമന ഉപയോഗിച്ചുവന്ന ഊന്നുവടി പിടിച്ചു വാങ്ങിയാണ് വിജയൻ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ വലതുകൈയുടെ എല്ല് പൊട്ടി. ഊന്നുവടി ഉപയോഗിച്ച് ഓമനയുടെ കഴുത്തിൽ അമർത്തിയതിനെ തുടർന്ന് തൊണ്ടയിൽ രക്തം കെട്ടിക്കിടക്കുന്നതായി പാങ്ങോട് ഗവൺമെൻറ് ആശുപത്രി അധികൃതർ പറഞ്ഞു. പാങ്ങോട് സിഐ…
Read Moreരമ്യ ഹരിദാസിനെതിരായ അധിക്ഷേപം: ചെന്നിത്തലയുടെ പരാതി ഐജിക്ക് കൈമാറി
തിരുവനന്തപുരം: ആലത്തൂരെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കൺവീനർ എ.വിജയരാഘൻ മോശം പരാമർശം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി ഡിജിപി, ഐജിക്ക് കൈമാറി. തിരൂർ ഡിവൈഎസ്പിക്കാണ് സംഭവത്തിന്റെ അന്വേഷണ ചുമതല. രണ്ടു ദിവസത്തിനകം വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സംഭവത്തിൽ രമ്യയും കഴിഞ്ഞ ദിവസം പോലീസിന് പരാതി നൽകിയിരുന്നു. ഇതേ വിഷയത്തിൽ പ്രതിപക്ഷ നേതാവ് കൂടി പരാതിയുമായി രംഗത്തെത്തിയതോടെ അന്വേഷണത്തിന്റെ മേൽനോട്ടത്തിന് തൃശൂർ റേഞ്ച് ഐജിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read Moreതിരുവനന്തപുരത്തെ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു
തിരുവനന്തപുരം: തലസ്ഥാനത്തെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു.നെയ്യാറ്റിൻകര അതിയന്നൂരിലുള്ള ഓഫീസിനാണ് തീയിട്ടത്. ചൊവ്വാഴ്ച അർധരാത്രിയിലാണ് സംഭവം.എൽഡിഎഫ് സ്ഥാനാർഥി സി.ദിവാകരന്റെ വിജയം ഉറപ്പായതോടെ പ്രതിയോഗികൾ നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്ന് ഇടതു കേന്ദ്രങ്ങൾ ആരോപിച്ചു.
Read Moreമയക്കുമരുന്ന് കലർത്തിയ ഗുളിക വിൽപ്പന; നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: മയക്കുമരുന്ന് കലർത്തിയ ഗുളിക വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. വർക്കല സ്വദേശി ഫാന്റം പൈലി എന്ന് വിളിയ്ക്കുന്ന പൈലി (24) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് ഗുളിക ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു. വർക്കല പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിരവധി കഞ്ചാവ് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreഓപ്പറേഷൻ പി. ഹണ്ട് തുടരുന്നു; കൂടുതൽ പേർ നിരീക്ഷണത്തിൽ; കുറ്റക്കാർക്കെതിരേ കർശന നടപടിയെന്ന് എഡിജിപി. മനോജ് എബ്രഹാം
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും പ്രചരിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നവർക്കെതിരേയുള്ള ഓപ്പറേഷൻ പി.ഹണ്ട് ഇന്നും തുടരുമെന്ന് ദക്ഷിണമേഖല എഡിജിപി. മനോജ് എബ്രഹാം വ്യക്തമാക്കി. നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച അക്കൗണ്ടുകൾ നിരീക്ഷിക്കുകയാണെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ ഇന്നലെ 21 പേരെ അറസ്റ്റ് ചെയ്തു. 12 ജില്ലകളിൽ 45 സ്ഥലങ്ങളിലായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. 29 സ്ഥലങ്ങളിൽ നിന്നും ലാപ്ടോപ്പ്, മൊബൈൽ ഫോണ്‍, ഹാർഡ് ഡിസ്ക്, യുഎസ്ബി ഡ്രൈവ് എന്നിവ പിടിച്ചെടുത്തിരുന്നു.
Read Moreവിജയരാഘവന്റെ അധിഷേപം: സിപിഎം മാപ്പു പറയണമെന്ന് മുല്ലപ്പള്ളി; പരാമർശം അപമാനകരമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ പരാമര്‍ശത്തില്‍ സിപിഎം പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിജയരാഘവനെതിരെ പാര്‍ട്ടി അച്ചടക്കനടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാമർശത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. രമ്യ ഹരിദാസിനെതിരായ പരാമർശം അപമാനകരമെന്ന് ഉമ്മൻ ചാണ്ടി കോട്ടയം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ പരാമർശം പ്രതിഷേധാര്‍ഹവും അപമാനകരവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. സ്ത്രീത്വത്തെയും ദളിത് വിഭാഗത്തെയുമാണ് വിജയരാഘവന് അധിക്ഷേപിച്ചത്. മൂന്നു ദിവസമായി സിപിഎമ്മിന്റെ സമനില തെറ്റിയിരിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Read More