തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍നിന്ന് എന്‍എസ്എസ് പിന്മാറി. ഇന്ന് നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിനുശേഷം തീരുമാനം വ്യക്തമാക്കാമെന്നാണ് എസ്എന്‍ഡിപിയും അറിയിച്ചിരിക്കുന്നത്. ശബരിമലയിലെ സർക്കാർ നടപടികൾ എൻഎസ്എസിനെ ചൊടിപ്പിച്ചിരുന്നു. ഇതിൽനിന്നും എൻഎസ്എസിനെ അനുനയിപ്പിക്കാൻ സർക്കാരിനു സാധിച്ചിട്ടില്ലെന്നാണ് ഇതോടെ വ്യക്തമാക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു തൈക്കാട് ഗസ്റ്റ് ഹൗസിലാകും യോഗം. നവോത്ഥാന പാരന്പര്യവും മൂല്യവും പിന്തുടരുന്ന സംഘടനകൾ ഇന്നത്തെ സാഹചര്യത്തിൽ ഒന്നിച്ചു നിൽക്കണമെന്നും അതിനാണ് യോഗം ചേരുന്നതെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയുടെ പേരിൽ പഴയ കാലത്തേക്കു തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങളാണു നടക്കുന്നത്.
Read MoreCategory: TVM
ഐപിഎസുകാർ നട്ടെല്ലില്ലാത്ത അടിമകൾ; സുരേന്ദ്രന്റെ അറസ്റ്റ് നിയമത്തിന്റെ ദുരുപയോഗമെന്ന് സെൻകുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസുകാർ നട്ടെല്ലില്ലാത്ത അടിമകളായി മാറിയെന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി.സെൻകുമാർ. ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സെൻകുമാർ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടി നിയമത്തിന്റെ ദുരുപയോഗമാണെന്നും അറസ്റ്റ് ചെയ്ത് കൊണ്ടു നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും പറഞ്ഞ സെൻകുമാർ സുരേന്ദ്രന്റെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കണമെന്നും കൂട്ടിച്ചേർത്തു.
Read Moreമന്ത്രിമാരെ കാണുന്നതിന് നിയന്ത്രണം; മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് വീണ്ടും സർക്കാർ; നിയന്ത്രണമല്ല; ചില ക്രമീകരണങ്ങൾ ഒരുക്കുക മാത്രമെന്ന് ഇ.പി.ജയരാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിട്ട് കണ്ട് പ്രതികരണം തേടുന്ന മാധ്യമരീതിക്ക് കൂച്ചുവിലങ്ങിടാൻ സർക്കാർ നീക്കം. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, സെക്രട്ടറിയേറ്റ്, സർക്കാർ ഗസ്റ്റ് ഹൗസുകൾ തുടങ്ങിയ പൊതു ഇടങ്ങളിലും പൊതുപരിപാടികൾക്കിടയിലും മന്ത്രിമാരുടെയോ മുഖ്യമന്ത്രിയുടെയോ മറ്റ് വിശിഷ്ട വ്യക്തികളുടെയോ പ്രതികരണം തേടുന്നതിന് പിആർഡിയുടെ അനുമതി വേണമെന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് മാധ്യമങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നുള്ള ഉത്തരവ് പുറത്തിറക്കിയത്. സർക്കുലർ പ്രകാരം പിആർഡി അനുമതി നൽകാതെ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പ്രതികരണം ഇനി തേടാൻ കഴിയില്ല. ഇതിന് പുറമേ ഓരോ വകുപ്പുകളും മാധ്യമങ്ങൾക്ക് വാർത്താക്കുറിപ്പ് നൽകുന്ന രീതിയും അവസാനിപ്പിക്കുകയാണ്. പിആർഡി മുഖേന മാത്രമേ ഇനി വാർത്താക്കുറിപ്പുകൾ നൽകാവൂ എന്നാണ് ഉത്തരവ്. അല്ലാതെ നൽകുന്നവരെ സർക്കാർ വിരുദ്ധ വാർത്ത നൽകുന്നവരായി കണക്കാക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പത്രസമ്മേളനങ്ങൾക്ക് അക്രഡിറ്റഡ് മാധ്യമപ്രവർത്തകരെ മാത്രം പ്രവേശിപ്പിക്കാനും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. നിയന്ത്രണ മല്ല;…
Read Moreവട്ടപ്പാറയിൽ വൻശബ്ദത്തിൽ ഭൂമി ഇടിഞ്ഞുതാണു; അറുപതടിയോളം പൊക്കമുണ്ടായിരുന്ന റബ്ബർ മരങ്ങൾ ഭൂമിയിലേക്ക് താണുപോയി വീട്ടുടമ
വെഞ്ഞാറമൂട്: വട്ടപ്പാറ, ശീമ വിളമുക്കിൽ കടലിരമ്പുന്ന ശബ്ദത്തോടെ ഭൂമി ഇടിഞ്ഞുതാണത് നാട്ടുകാരെ ആശങ്കയിലാക്കി. വട്ടപ്പാറ, ശീമവിളമുക്ക്, രാജുവിലാസത്തിൽ, തങ്കപ്പൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഇടിഞ്ഞുതാണത്. പുലർച്ചെ 4.30 നാണ് സംഭവം കടലിരമ്പുന്നതുപോലുള്ള ശബ്ദം കേട്ട് ടോർച്ചുമായി പുരയിടത്തിലേക്ക് നോക്കുമ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. സ്ഥലത്തുണ്ടായിരുന്ന ഏകദേശം അറുപതടിയോളം പൊക്കമുണ്ടായിരുന്ന മൂന്നോളം റബ്ബർ മരങ്ങൾ ഭൂമിയിലേക്ക് താണു. വട്ടപ്പാറ പോലീസിനെ വിവരം അറിയിച്ചതിതെ തുടർന്ന് എസ്.ഐ.ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധിച്ച ശേഷം ജിയോളജി ഡിപ്പാർട്ട്മെന്റിൽ വിവരം അറിയിച്ചു. ജിയോളജി സ്ഥലത്ത് എത്തുമെന്ന് വിവരം അറിയിച്ചിട്ടുണ്ടെന്ന് എസ്.ഐ.പറഞ്ഞു.
Read Moreശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ ആറു വരെ ട്രെയിൻ നിയന്ത്രണം
‘തിരുവനന്തപുരം: ശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ ആറു വരെ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. രാത്രികാല സർവീസുകൾക്കാണു നിയന്ത്രണം. നാളെ കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) എന്നിവ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് റദ്ദാക്കി. പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) കായംകുളത്തിനും പുനലൂരിനുമിടയിൽ സർവീസ് നടത്തില്ല. രണ്ടിന് കൊല്ലം- കോട്ടയം പാസഞ്ചർ (56394), കൊല്ലം- എറണാകുളം- മെമു (66302) എന്നിവ കൊല്ലത്തിനും കായംകുളം വരെ മാത്രമേയുണ്ടാകൂ. ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസ് (16335) അരമണിക്കൂർ കരുനാഗപ്പള്ളിയിൽ പിടിച്ചിടും. മൂന്നിന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), എറണാകുളം- കൊല്ലം മെമു (66309), പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) എന്നിവ കായംകുളം വരെ മാത്രമേ ഉണ്ടാകൂ. നാലിന് എറണാകുളം- കൊല്ലം പാസഞ്ചർ…
Read Moreവീടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു;തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു രമ്യ
ആറ്റിങ്ങല്‍: വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വിദ്യാർഥിനി മരിച്ചു. ആറ്റിങ്ങല്‍ ഗവ. ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനായായ ഊരുപൊയ്ക രമ്യഭവനില്‍ രമ്യ (17)യാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്. ബുധനാഴ്ച്ച രാത്രിയി ലാ ണ്കുളിമുറിയില് പൊള്ളലേറ്റ നിലയില്‍ രമ്യയെ കണ്ടത്. നിലവിളികേട്ട് ഓടിയെത്തിയ രക്ഷിതാക്കള്‍ തീകെടുത്തി ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്കോളേജാശുപത്രിയിലെത്തിച്ചു. 80 ശതമാനം പൊള്ളലേറ്റ രമ്യ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൃഷ്ണൻ ശോഭന ദമ്പതികളുടെ ഏകമകളാണ് രമ്യ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.
Read Moreആർഎസ്എസിന്റെ വക്കാലത്ത് ഏറ്റെടുക്കുന്നതെന്തിന്? ചെന്നിത്തലയോട് ഐസക്
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി മന്ത്രി തോമസ് ഐസക്. വിഷയത്തിൽ ഉൗന്നിയ ചർച്ചയെ അട്ടിമറിക്കാൻ അതുമായി യാതൊരു ബന്ധവുമില്ലാത്ത കുതർക്കവുമായി പ്രതിപക്ഷ നേതാവ് ഇറങ്ങിയിരിക്കുകയാണെന്നും പരാമർശിത വിഷയത്തിൽ ഒന്നും പറയാനില്ലാത്തപ്പോഴാണ് ഈ അടവെന്നും ഐസക് ഫേസ്ബുക്കിൽ കുറിച്ചു. ശബരിമലയിൽ കുഴപ്പം സൃഷ്ടിക്കാൻ വരുന്നത് ആർഎസ്എസുകാരാണെന്നും അവരുടെ വക്കാലത്തെന്തിന് ചെന്നിത്തല ഏറ്റെടുക്കണമെന്നും ഐസക് ചോദിക്കുന്നു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… “വാട്ട് എബൌട്ടറി’ എന്നൊരു ലോജിക്കൽ ഫാലസിയെക്കുറിച്ച് നമ്മുടെ പ്രതിപക്ഷ നേതാവ് കേട്ടിട്ടുണ്ടോ ആവോ? ഒരു വിഷയത്തിൽ ഉൗന്നിയ ചർച്ചയെ അട്ടിമറിക്കാൻ അതുമായി യാതൊരു ബന്ധവുമില്ലാത്ത കുതർക്കവുമായി ഇറങ്ങും. പരാമർശിത വിഷയത്തിൽ ഒന്നും പറയാനില്ലാത്തപ്പോഴാണ് ഈ അടവ്. ലളിതമായി പറഞ്ഞാൽ, സ്ത്രീകളിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്ന ആർത്തവാശുദ്ധിയെക്കുറിച്ച് എന്താണഭിപ്രായം എന്നു ചോദിച്ചാൽ അന്‍പത്തൊന്ന് വെട്ടിനെക്കുറിച്ച് പറയുന്നതാണ് വാട്ട് എബൌട്ടറി. അറം പറ്റുന്നു എന്ന പ്രയോഗത്തിൽപിടിച്ചുള്ള അഭ്യാസമൊക്കെ…
Read Moreസ്പീക്കറിൽനിന്നു നീതി ലഭിക്കണം; പ്രതിപക്ഷത്തെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും ചെന്നിത്തല
തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണനിൽനിന്നു പ്രതിപക്ഷത്തിനു നീതി ലഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ ഏകാധിപത്യ നടപടി അംഗീകരിക്കാനാകില്ല. നിമസഭാ ചട്ടങ്ങൾ അനുസരിച്ചുള്ള അവകാശമാണ് പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷത്തോടുള്ള സ്പീക്കറുടെ സമീപനത്തിൽ മാറ്റം വരണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷം മാന്യതയുടേയും മര്യാദയുടേയും പരിധി ലംഘിക്കുന്നുവെന്ന് സ്പീക്കർ ആരോപിച്ചിരുന്നു. എന്നാൽ സ്പീക്കർക്ക് ആത്മപരിശോധന നടത്തിയാൽ ഇങ്ങനെ പറയാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തെ ഭയമാണ്. അതുകൊണ്ടാണ് അടിയന്തരപ്രമേയത്തിന് അംഗീകാരം നൽകാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സമരം നിർത്തിയത് സർക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Read Moreകേരളത്തോട് ചിറ്റമ്മനയം തുടർന്ന് കേന്ദ്രം; ദുരന്തകാലത്തെ സഹായങ്ങൾക്ക് പണം നൽകണം
തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തോട് കേന്ദ്ര സർക്കാരിന്റെ ചിറ്റമ്മനയം തുടരുന്നു. പ്രളയ കാലത്ത് സഹായത്തിനെത്തിയ വ്യോമസേന വിമാനങ്ങൾക്ക് കൂലി നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 25 കോടി രൂപ സംസ്ഥാനം നൽകണമെന്നാണ് ആവശ്യം. പ്രളയകാലത്ത് കേന്ദ്രം നൽകിയ ഭക്ഷ്യധാന്യങ്ങൾക്കും നേരത്തെ പണം ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം കൂടി ചേർന്ന് 290.14 കോടി രൂപ നൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയ്ക്ക് 600 കോടി രൂപയാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്. ഈ തുകയിൽ നിന്നും കേരളം നൽകേണ്ട തുക കിഴിച്ചാവും ലഭിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 2,683.18 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇതിൽ വീടുകൾ തകർന്നവർക്കായി 1,357.58 രൂപ വിതരണം ചെയ്തു കഴിഞ്ഞു. ദുരന്തനിവാരണ ഫണ്ടിലെ മുഴുവൻ തുക ഉപയോഗിച്ചാലും സർക്കാർ ബാധ്യതപ്പെട്ട പണം കൊടുത്തു തീർക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയ പുനർനിർമാണത്തിനായി 31,000…
Read Moreശബരിമല വിഷയം മുഖ്യമന്ത്രി വഷളാക്കി; ബിജെപിയും ആർഎസ്എസും ഇതിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിനുത്തരവാദി പിണറായി വിജയനെന്ന് സിപിഐ
തിരുവനന്തപുരം: ഒരു കാര്യത്തിലും വേണ്ടത്ര കൂടിയാലോചനകൾ നടത്താതെ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സർക്കാരിനെ വിവാദങ്ങളിൽ തളച്ചിട്ടിരിക്കുകയാണെന്നു സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനം. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമലയുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കോടതി വിധി വന്നയുടനെ മുഖ്യമന്ത്രി നടത്തിയ പ്രതികരണം തിടുക്കത്തിലുള്ളതായിരുന്നു. വിധിപ്പകർപ്പ് പോലും കിട്ടാതെ സുപ്രീംകോടതി വിധി നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി സർക്കാരിനേയും ഇടതുമുന്നണിയേയും വല്ലാത്ത പ്രതിസന്ധിയിലാണു കൊണ്ടെത്തിച്ചതെന്നും ബിജെപിയും ആർഎസ്എസും ഇതിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിനുത്തരവാദി പിണറായി വിജയൻ മാത്രമാണെന്നും നേതാക്കൾ സംസ്ഥാന കൗണ്‍സിലിൽ പറഞ്ഞു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള നേതാക്കളാണു മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. ബന്ധു നിയമന വിവാദത്തെ തുടർന്നു മന്ത്രിയായിരുന്ന ഇ.പി. ജയരാജനു രാജിവയ്ക്കേണ്ടി വന്നു. അതിനുശേഷം സർക്കാർ തലത്തിൽ പ്രധാനമായും നടക്കുന്ന നിയമനങ്ങൾ ഇടതുമുന്നണി ചർച്ച ചെയ്യുമെന്നാണു സിപിഐ…
Read More