തിരുവനന്തപുരം: ഐജി മനോജ് ഏബ്രഹാമിനെ എഡിജിപിയായി ഉയർത്തുന്നത് അടക്കം സംസ്ഥാനത്തെ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികയ്ക്കു മന്ത്രിസഭ അംഗീകാരം നൽകി. 1994 ഐപിഎസ് ബാച്ചിലെ മനോജ് ഏബ്രഹാമിനെ എഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റത്തിനുളള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഒഴിവു വരുന്ന മുറയ്ക്കു നിയമനം നൽകും. നിലവിൽ തിരുവനന്തപുരം റേഞ്ച് ഐജിയാണു മനോജ് ഏബ്രഹാം. 1994 ഐഎഎസ് ബാച്ചിലെ രാഷേജ് കുമാർ സിൻഹ, സഞ്ജയ് ഗാർഗ്, എക്സ്. അനിൽ എന്നിവർക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനൽ അംഗീകരിച്ചു. ഒഴിവു വരുന്ന മുറയ്ക്ക് ഇവർക്ക് സ്ഥാനക്കയറ്റം നൽകും. 2001 ഐപിഎസ് ബാച്ചിലെ എ.ആർ. സന്തോഷ് വർമയെ ഐജി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള പാനലിൽ ഉൾപ്പെടുത്താനും 2005 ഐപിഎസ് ബാച്ചിലെ നീരജ് കുമാർ ഗുപ്ത, എ. അക്ബർ, കോറി സഞ്ജയ് കുമാർ ഗുരുദിൻ, കാളിരാജ് മഹേഷ്കുമാർ എന്നിവരെ ഡിഐജി…
Read MoreCategory: TVM
അകത്തും പുറത്തും പ്രതിഷേധം തുടരും; ശബരിമല തീർഥാടനം അട്ടിമറിക്കാൻ സർക്കാർ സംഘപരിവാറിനെ കൂട്ടുപിടിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: ശബരിമല തീർഥാടനം എൽഡിഎഫ് സർക്കാർ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയെ തകർക്കാൻ സിപിഎം സംഘപരിവാറിനെ കൂട്ടുപിടിച്ചിരിക്കുകയാണ്. ശബരിമലയിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം പിൻവലിക്കണം. നിരോധനാജ്ഞ പിൻവലിക്കാൻ സർക്കാർ തയാറാകുന്നതു വരെ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Read Moreഎല്ലാം ശരിയാക്കാൻ..! വൽസൻ തില്ലങ്കേരിക്ക് പോലീസ് മൈക്ക് നൽകിയത് സ്ഥിതി ശാന്തമാക്കാനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് പോലീസിന്റെ മൈക്ക് കൈമാറിയതിനെ ന്യായികരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി. അനിൽ അക്കരയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ അൻപത്തിരണ്ട് വയസ്സുള്ള സ്ത്രീ എത്തിയ സമയം പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാരെ ശാന്തമാക്കാനാണ് പോലീസിന്റെ മൈക്ക് ആ സമയം വത്സൻ തില്ലങ്കേരിക്ക് നൽകിയത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ അനുയായികൾക്കു നിർദേശം നൽകണമെന്ന് വൽസൻ തില്ലങ്കേരിയോട് പോലീസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനത്തിനു നിയോഗിക്കപ്പെട്ടവരല്ലാതെ മറ്റാരെങ്കിലും ശബരിമലയില്‍ ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreമന്ത്രിയായി അധികാരമേറ്റ് എത്തിയ കൃഷ്ണൻകുട്ടി ആദ്യദിനം സഭയിൽ കണ്ടത് ബഹളം
തിരുവനന്തപുരം: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് സഭയിലെത്തിയ കെ.കൃഷ്ണൻകുട്ടിയെ വരവേറ്റത് സഭയിലെ ബഹളവും പ്രതിഷേധവും. ഇന്നലെയാണ് കൃഷ്ണൻകുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് രാവിലെ നിയമസഭയിലെത്തിയപ്പോഴാണ് ശബരിമല വിഷയത്തിൽ പ്രതിപക്ഷം ബാനറുകളുമായും പ്ലക്കാർഡുകളുമായി പ്രതിഷേധം ആരംഭിച്ചത്. മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. മാത്യു ടി തോമസ് രാജിവച്ച ഒഴിവിലാണ് കൃഷ്ണൻകുട്ടി പുതിയ ജലവിഭവ മന്ത്രിയായി ചുമതലയേറ്റ് ഇന്നലെ അധികാരമേറ്റത്.
Read Moreശബരിമല വിഷയത്തിൽ ഉന്തും തള്ളുമുൾപ്പെടെ നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും തമ്മിൽ വാക്കേറ്റം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമസഭയിൽ അസാധാരണ സംഭവങ്ങൾ. ചോദ്യോത്തര വേളയിൽതന്നെ ഉന്തും തള്ളുമായി എത്തിയ പ്രതിപക്ഷം സഭയെ പ്രക്ഷുബ്ധമാക്കി. ശബരിയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിയമസഭയിൽ പ്രതിപക്ഷ ബഹളം. സഭ ആരംഭിച്ച ഉടൻ ശബരിമലയിലെ നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. പ്ലക്കാർഡും ബാനറും ഉയർത്തിയുള്ള ബഹളം തുടർന്നതോടെ സ്പീക്കർ പ്രതിപക്ഷ അംഗങ്ങളോട് സീറ്റിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടങ്കിലും അവർ ബഹളം തുടർന്നു. ഇതിനിടെ സ്പീക്കർ പ്രളയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസിനു മുന്നിലേയ്ക്ക് വന്നു. പ്രതിപക്ഷ ബഹളം തുടർന്നെങ്കിലും മുഖ്യമന്ത്രി മറുപടി തുടർന്നു കൊണ്ടേയിരുന്നു. 45 മിനിട്ടോളം മറുപടി തുടർന്നതോടെ പ്രതിപക്ഷ നേതാവ് ഇതിനെ ചോദ്യം ചെയ്തു കൊണ്ട് എഴുന്നേറ്റതോടെ ബഹളം ഉച്ചസ്ഥായിയിലായി. ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തുകൊണ്ട് ശബരിമലയിലെ…
Read Moreവിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന കൂറ്റൻ ടഗ് കടലിൽ താണു; ഫിഷറീസ് വകുപ്പിന്റെ പഴയ പട്രോൾ ബോട്ടും തകർത്തു
വിഴിഞ്ഞം: നിയമക്കുരുക്കിൽ പെട്ട് വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന കൂറ്റൻ ടഗ് കടലിൽ മറിഞ്ഞ് താണു. സമീപത്തുണ്ടായിരുന്ന ഫിഷറീസ് വകുപ്പിന്റെ പഴയ പട്രോൾ ബോട്ടും തകർത്തു. വ്യാഴാഴ്ച പുലർച്ചെ വലിയ ശബ്ദത്തോടെയാണ് ബോട്ട് മറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇന്ധനവും വെള്ളവും തീർന്നതിനെ തുടർന്ന് സഹായം അഭ്യർഥിച്ച് വിഴിഞ്ഞം തീരത്തടുത്ത മുംബൈ നിന്നുള്ള ബ്രഹ്മേശ്വര എന്ന കൂറ്റൻ ടഗാണ് മറിഞ്ഞത്. വിഴിഞ്ഞം തീരത്തടുത്തശേഷം ജീവനക്കാരും ഉടമകളും തമ്മിൽ ഉടലെടുത്ത വേതനം സംബന്ധിച്ച തർക്കത്ത തുടർന്ന് നിയമക്കുരുക്കിലായ ടഗ് ഇവിടെ കുടുങ്ങുകയായിരുന്നു. ക്രമേണ ജീവനക്കാരും ഉടമകളും ഉപേക്ഷിച്ചതോടെ അനാഥമായ ടഗിനെ ഇവിടെ നിന്ന് മാറ്റണമെന്ന തുറമുഖ വകുപ്പധികൃതരുടെ നിരന്തരമായ ആവശ്യം ഉടമകൾ ചെവിക്കൊണ്ടില്ല. മുംബൈയിലെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത കടം ജപ്തിയിലൂടെ ഈടാക്കാനുള്ള കോടതി വിധിയുമായി ബാങ്ക് അധികൃതർ വിഴിഞ്ഞത്തെത്തിയെങ്കിലും മതിയായ വില ലഭിക്കാത്തതിനാൽ ലേലനടപടികൾ പൂർത്തിയായില്ല. വർഷങ്ങളായി കാറ്റും മഴയും…
Read Moreലൈംഗികാരോപണം: പി.കെ. ശശിക്ക് ആറ് മാസം സസ്പെൻഷൻ; നടപടിയിൽ തൃപ്തിയെന്ന് പരാതിക്കാരി
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ. ശശിയെ സിപിഎം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറ് മാസത്തേക്ക് പുറത്താക്കി. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നടപടി. നിലവിൽ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ശശി. മണ്ണാർക്കാട്ട് ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ശശിക്കെതിരെ പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവർ ഉൾപ്പെട്ട കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിച്ചത്. ഡിവൈഎഫ്ഐ നേതാവിനോട് ശശി ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് കമ്മീഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ല. ഉന്നത സ്ഥാനം വഹിക്കുന്ന നേതാവായതിനാൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷം അംഗങ്ങളും നിലപാടെടുത്തു.…
Read Moreബാലഭാസ്കറിന്റെ മരണം; മൊഴികളിലെ ലൈരുധ്യം, ലക്ഷ്മിയുടെയും ഡ്രൈവറിന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവർ അർജുനന്റെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. ഇരുവരുടെയും മൊഴികളിൽ വൈരുധ്യം ഉണ്ടായതോടെയാണ് മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. അപകട സമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്കർ തന്നെയാണെന്ന് അഞ്ച് പേർ മൊഴി നൽകിയിരുന്നു. എന്നാൽ കൊല്ലത്ത് വച്ച് വാഹനത്തിന്റെ പിൻസീറ്റിൽ ബാലഭാസ്കർ ഉറങ്ങുന്നത് കണ്ടുവെന്ന് ചവറ സ്വദേശിയായ ഒരാള്‍ പോലീസിനോട് പറഞ്ഞു. ഇതാണ് പോലീസിനെ കുഴയ്ക്കുന്നത്. അർജുന്റെ പശ്ചാത്തലവും അന്വേഷിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബാലഭാസ്കറിന്റെ അച്ഛൻ സി.കെ. ഉണ്ണി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സി.കെ. ഉണ്ണിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. നേരത്തെ, അപകട സമയത്ത് ബാലഭാസ്കറായിരുന്നു കാർ ഓടിച്ചിരുന്നതെന്നായിരുന്നു ഡ്രൈവർ മൊഴി നൽകിയത്. എന്നാൽ, ഡ്രൈവർ തന്നെയാണ് വാഹനം ഓടിച്ചതെന്നായിരുന്നു ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് താനും…
Read Moreലൈംഗികാരോപണം: ശശി അപമര്യാദയായി പെരുമാറിയതായി റിപ്പോർട്ട്; നടപടി തരംതാഴ്ത്തലിൽ ഒതുങ്ങാനാണ് സാധ്യത
തിരുവനന്തപുരം: ലൈംഗിക ആരോപണത്തിൽ ഷൊർണ്ണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാനകമ്മിറ്റിയിൽ നടപടി ഉണ്ടായേക്കും. ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച പരാതിയിൽ കഴന്പുണ്ടെന്നാണ് പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. മന്ത്രി എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരടങ്ങിയ കമ്മീഷനാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ നേതാവിനോട് ശശി അപമര്യാദയായി പെരുമാറിയെന്നാണ് കമ്മീഷൻ റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നാണ് സൂചന. അതേസമയം ലൈംഗിക അതിക്രമം നടന്നതായി റിപ്പോർട്ടിൽ പരാമർശമില്ല. ശശിക്കെതിരായ പരാതി വിഭാഗീയതയുടെ ഭാഗമാണെന്നും ബാലൻ പറഞ്ഞു. എന്നാൽ ശശിക്കെതിരായ നടപടി തരംതാഴ്ത്തലിൽ ഒതുങ്ങാനാണ് സാധ്യത. പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ആരോപിച്ച് ശശി നൽകിയ പരാതിയിലും നടപടിയുണ്ടായേക്കും. അതേസമയം പാർട്ടി എടുക്കുന്ന ഏത് നടപടിയും അനുസരിക്കുമെന്ന് ശശി പറഞ്ഞു. പാർട്ടി തന്റെ ജീവന്റെ ഭാഗമെന്നും ശശി പറഞ്ഞു.
Read Moreസന്നിധാനത്ത് എച്ച്വണ്എന്വണ് ഉണ്ടെന്ന വാര്‍ത്ത വ്യാജമെന്ന് ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും എച്ച്വണ്എന്വണ് പനിയുണ്ടെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം ബോര്‍ഡ്. സുരക്ഷിതവും ഭക്തര്‍ക്ക് സഹായകരവുമായ സാഹചര്യം ശബരിമല സന്നിധാനത്ത് നില നില്ക്കുമ്പോള് സന്നിധാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു എന്ന വാര്‍ത്തകളുമായി ചില മാധ്യമങ്ങള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ്. തെറ്റായ വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ക്ക് ദുരുദ്ദേശമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. സന്നിധാനത്ത് ജോലി നോക്കുന്ന ദേവസ്വം ജീവനക്കാര്‍ക്കിടയിലും പോലീസുകാര്‍ക്കിടയിലും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും റിപ്പോര്‍ട്ട് ചെയ്ത പനി എച്ച്വണ്എന്വണ് ആണെന്നാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇതിനു പിന്നില്‍ അത്തരം മാധ്യമങ്ങളുടെ ഗൂഡ അജണ്ടയാണെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി. സന്നിധാനത്തെ അലോപ്പതി, ഹോമിയോ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയവരെ ബാധിച്ചിരിക്കുന്നത് സാധാരണ പനിയാണ്. ഇത് കാലാവസ്ഥാ വ്യതിയാനം മൂലം പിടിപെട്ടതാണെന്നും ആര്‍ക്കും എച്ച്വണ്എന്വണ് ബാധ കണ്ടെത്തിയിട്ടില്ലെന്നും മെഡിക്കല്‍ ഓഫീസര്‍മാര്‍ അറിയിച്ചു. പകര്‍ച്ചപ്പനിക്ക് ഫലപ്രദമായ പ്രതിരോധ…
Read More