പി. പ്രശാന്ത് തിരുവനന്തപുരം: പൈപ്പ് പൊട്ടലുകള്‍ക്കും വിതരണ ചോര്‍ച്ചകള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി വാട്ടര്‍അഥോറിറ്റി പുതിയ പദ്ധതി കൊണ്ടുവരുന്നു. സര്‍ക്കാര്‍തലത്തില്‍ മുന്‍കൈയെടുത്തു നടപ്പാക്കാന്‍ പോകുന്ന പദ്ധതിയുടെ ഏകദേശ ചെലവ് 1000 കോടി രൂപയാണ്. കേരളത്തിലെ മൂന്നു നഗരങ്ങളില്‍ 24 x 7 ജലവിതരണ സംവിധാനം നടപ്പാക്കുകയാണ് വാട്ടര്‍അഥോറിറ്റിയുടെ ലക്ഷ്യം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍ സ്ഥിരമായുണ്ടാകുന്ന പൈപ്പു പൊട്ടലുകളും വിതരണ ചോര്‍ച്ചയും മൂലം വാട്ടര്‍അഥോറിറ്റിയുടെ ഉപഭോക്താക്കള്‍ കഷ്ടത അനുഭവിച്ചു വരികയാണ്. ഇതിനുള്ള ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് പുതിയ പദ്ധതി കൊണ്ടുവരാന്‍ പോകുന്നത്. മൂന്നു പ്രധാനപ്പെട്ട നഗരങ്ങളിലും ഉപഭോക്താക്കളുടെ എണ്ണം വളരെക്കൂടുതലായതിനാല്‍ ചെറിയതോതിലുള്ള വിതരണ നഷ്ടംപോലും ഇവര്‍ക്കു താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പൈപ്പു പൊട്ടലുകള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ നഗരപരിധിയിലെ ചില പ്രദേശങ്ങളില്‍ ദിവസങ്ങളെടുത്താകും പരിഹരിക്കുന്നത്. ഇതിനൊരു പരിഹാരംകൂടി ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം…
Read MoreCategory: TVM
ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഡിജിപി ശബരിമലയ്ക്ക്; വെർച്വൽ ക്യു പോർട്ടലിൽ ബുക്ക് ചെയ്ത് യുവതികൾ; ആശങ്കയോടെ സർക്കാരും പോലീസും
തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് ശബരിമലയിലെത്തും. എഡിജിപിമാരായ അനിൽകാന്ത്, ആനന്ദകൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വനിതാ പോലീസ് ബറ്റാലിയനെയും നിലയ്ക്കലിലും പന്പയിലും വിന്യസിച്ചിട്ടുണ്ട്. പന്പ, നിലയ്ക്കൽ പ്രദേശത്തെ സുരക്ഷ ചുമതല ഇന്റലിജൻസ് ഐജി. അശോക് യാദവിനും സന്നിധാനത്തെ സുരക്ഷാ ചുമതല ഐജി വിജയ് സാഖറെക്കുമാണ്. ഓരോ മേഖലയിലും എസ്പിമാർക്ക് സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്. അതേ സമയം ശബരിമല നട നാളെ തുറക്കാനിരിക്കെ സംഘർഷങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാനായി ഇന്ന് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചിരിക്കുകയാണ്. പന്തളം രാജകുടുംബവും തന്ത്രികുടുംബവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സർക്കാർ വിശ്വാസികളുടെയും ഭക്തരുടെയും വികാരം മാനിയ്ക്കണമെന്നും യുവതി പ്രവേശനം അനുവദിക്കരുതെന്നുമാണ് കോണ്‍ഗ്രസ്, ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികളുടെ നിലപാട്. മണ്ഡലകാലത്ത് ദർശനത്തിന് അനുമതി തേടി പോലീസിന്റെ വെർച്വൽ ക്യു പോർട്ടലിൽ 550 ൽപരം യുവതികളുടെ അപേക്ഷ…
Read Moreശബരിമലയിൽ എത്തിയ അക്രമികൾ പരിശീലനം ലഭിച്ചവർ; ആർഎസ്എസിന്റേത് പിന്തിരിപ്പൻ നിലപാടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ എത്തിയ അക്രമികൾ പരിശീലനം ലഭിച്ചവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ മുന്നോട്ടുപോക്കിനെ തടയാൻ ആർക്കും ആവില്ലെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ മുന്നോട്ടുപോക്കിനെ പുറകോട്ടടിച്ചവരെ ചരിത്രത്തിൽ എവിടെയും കാണില്ല. ചരിത്രം അടയാളപ്പെടുത്തിയത് നാടിന്റെ മുന്നോട്ടുപോക്കിനൊപ്പം നിന്നവരെയാണ്. ആർഎസ്എസിന്റേത് പിന്തിരിപ്പൻ നിലപാടാണ്. കേരളത്തിന്റെ മതനിരപേക്ഷ നിലപാട് ഇതിനെയെല്ലാം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreഡിവൈഎസ്പി ഹരികുമാറിനെ മാധ്യമങ്ങൾ വേട്ടയാടി; നിറംപിടിപ്പിച്ച നുണകളാണ് വാർത്തയായത്; വെല്ലുവിളിച്ചുള്ള ഹരികുമാറിന്റെ ചേട്ടന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…
തിരുവനന്തപുരം: ഡി.വൈ.എസ്.പി ഹരികുമാറിനെ മാധ്യമങ്ങൾ വേട്ടയാടി കൊന്നതാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. ഹരികുമാറിന്റെ ചേട്ടന്റെ മകൾ ഗാഥാ മാധവ് ആണ് ഇന്നലെ രാത്രി ഫേസ് ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ഹരികുമാറിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ വന്ന വാർത്തകൾ നിറം പിടിപ്പിച്ച നുണകളാണെന്ന് ഗാഥ പറയുന്നു. മാസപ്പടിയായി വാങ്ങുന്ന 50 ലക്ഷത്തിന്റെ കണക്ക്, മൂന്നാറിൽ ഉണ്ടെന്നു പറയുന്ന 300 ഏക്കറിന്റെ രേഖകൾ അദ്ദേഹത്തിനെതിരെ ഇന്റലിജൻസ് നൽകിയ റിപ്പോർട്ടുകൾ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളെല്ലാം പുറത്തുവിടാനാണ് ഗാഥ വെല്ലുവിളിക്കുന്നത്. ഗാഥാ മാധവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം- നിങ്ങൾ കൊന്നതാണ്.കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്.മനപൂർവം അല്ലാത്ത നരഹത്യ യിൽ ഒതുങ്ങേണ്ടത്തിനെ ദൃക്സാകഷികൾ പറയുന്നത് പോലും കേൾക്കാതെ നിങ്ങള്‍ ക്രൂശിച്ചു. സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്. എല്ലാ സംഭവത്തിനും രണ്ടു വശമുണ്ടെന്ന്, ഡിവൈഎസ്പി ക്കും…
Read Moreഹരികുമാറിന്റെ സുഹൃത്തും ഡ്രൈവറും കീഴടങ്ങി; തിരികെ കല്ലമ്പലത്തേക്ക് വരുമ്പോൾ ഹരികുമാറിന്റെ പ്ലാൻ ഇങ്ങനെയെക്കെയായിരുന്നുവെന്ന് സുഹൃത്തുക്കൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരുമിച്ച് കീഴടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് ഡിവൈഎസ്പി ഹരികുമാറിന്റെ സുഹൃത്തും ബിസിനസുകാരനുമായ ബിനു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി. എന്നാൽ ഹരികുമാർ ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആത്മഹത്യ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ലെന്നും ബിനു ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. മുൻകൂർ ജാമ്യം ലഭിയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ സംഭവം മാധ്യമങ്ങളിൽ ഏറെ ചർച്ചയായതോടെ മുൻകൂർ ജാമ്യം ലഭിക്കില്ലെന്ന് അഭിഭാഷകൻ പറഞ്ഞതോടെയാണ് കീഴടങ്ങാൻ ഹരികുമാറും താനും തീരുമാനിച്ചതെന്ന് ബിനു ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഇന്നലെ വൈകുന്നേരമാണ് ബിനുവും ഇവർക്ക് രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവർ രമേശും ക്രൈംബ്രാഞ്ച് എസ്പി ആന്റണിയുടെ മുൻപാകെ കീഴടങ്ങിയത്. കോടതി റിമാൻഡ് ചെയ്ത് നെയ്യാറ്റിൻകര സബ് ജയിലിൽ പാർപ്പിക്കാൻ ഇടയായാൽ തനിക്ക് അവിടെ കഴിയുന്ന വിചാരണ തടവുകാരിൽ നിന്നും ശാരീരിക മാനസിക പീഡനം ഉണ്ടാകുമെന്ന ആശങ്ക ഹരികുമാറിനുണ്ടായിരുന്നുവെന്ന് ബിനു ക്രൈംബ്രാഞ്ചിനോട് ചോദ്യം ചെയ്യൽ വേളയിൽ വ്യക്തമാക്കി. ഹരികുമാർ…
Read Moreസർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബവും പന്തളംകൊട്ടാരവും
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം അധികൃതരും തന്ത്രി കുടുംബവും. മണ്ഡല കാലത്ത് യുവതീ പ്രവേശനം അനുവദിക്കരുതെന്നു ആവശ്യപ്പെടുമെന്ന് പന്തളം കൊട്ടാരം അധികൃതർ അറിയിച്ചു. കണ്ഠരര് രാജീവര്, മോഹനര്, മഹേഷ് മോഹനര് എന്നിവർ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബാംഗങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് ചർച്ച. സർവകക്ഷി യോഗം ചേരുന്നതിന് മുന്നേയായിരിക്കും പന്തളം കൊട്ടാരം അധികൃതരും തന്ത്രി കുടുംബവുമായി സർക്കാർ ചർച്ച നടത്തന്നത്.
Read Moreസർവകക്ഷിയോഗം കഴിഞ്ഞോട്ടെ ; ക്ഷേത്രത്തെ കലാപഭൂമിയാക്കരുതെന്നാണ് ദേവസ്വംബോർഡിന്റെ നിലപാടെന്ന് പത്മകുമാർ
തിരുവനന്തപുരം: ക്ഷേത്രത്തെ കലാപഭൂമിയാക്കരുതെന്നാണ് ദേവസ്വംബോർഡിന്റെ നിലപാടെന്ന് പ്രസിഡന്റ് എ. പത്മകുമാർ. സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിനുശേഷം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ദേവസ്വംബോർഡിന്റെ നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വംബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്. പുനഃപരിശോധന ഹർജികൾ മാറ്റിവച്ചിരിക്കുന്ന സാഹചര്യത്തിൽ പലതരത്തിലുള്ള നിയമോപദേശമാണ് ലഭിക്കുന്നത്. മുതിർന്ന അഭിഭാഷകനായ സി.യു. സിംഗുമായി വിഷയം ചർച്ച ചെയ്യുന്നുണ്ട്. സുപ്രീംകോടതിയുടെ നോട്ടീസ് കൂടി കിട്ടയശേഷമായിരിക്കും ദേവസ്വംബോർഡിന്റെ നിലപാട് വ്യക്തമാക്കുകയുള്ളുവെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.
Read Moreചികിത്സയ്ക്കായി ഓടേണ്ടി വന്നില്ല; ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ നാലു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു; ആശുപത്രിയിലൂടെ അലഞ്ഞു നടന്ന നായ രോഗികളെ ആക്രമിച്ചത്
നെടുമങ്ങാട്: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ നാലു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. ശ്രീമംഗലം രവീന്ദ്രൻ(68), കുന്നത്തുകോണം മേക്കിൻകര പുത്തൻവീട്ടിൽ മനോജ് (34), പനയമുട്ടം പിഎംകെ ഹൗസിൽ പ്രശാന്ത്(35), തെങ്ങിൻകോട് വാഴപ്പണയിൽ വീട്ടിൽ ലത(34) എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ഇന്നു രാവിലെ 9ന് ആശുപത്രിയിലെത്തിയ ഇവരെ ഇവിടെ അലഞ്ഞു നടന്ന നായ കടിക്കുകയായിരുന്നു. പേപ്പട്ടിയാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജനങ്ങൾ നായയെ തല്ലിക്കൊന്നു. കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.
Read Moreമണ്ഡല മകരവിളക്ക് കാലത്ത് എന്തും സംഭവിക്കാം; റിവ്യൂ ഹർജികൾ എതിരായാലും പ്രതിഷേധം തുടരുമെന്നു കെ.സുധാകരൻ
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് എന്തും സംഭവിക്കാമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്. ചിത്തിര ആട്ടവിശേഷ കാലത്ത് പോലീസിന് ശബരിമല സന്നിധാനത്ത് നിയന്ത്രണം ഇല്ലാത്തത് കേരളം കണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല വിഷയത്തിൽ പ്രായോഗികമായ നിലപാട് സ്വീകരിക്കണമെന്നും സുധാകരൻ പറഞ്ഞു. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച ഉത്തരവിനെതിരേ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. റിവ്യൂ ഹർജികൾ എതിരായാലും പ്രതിഷേധം തുടരുമെന്നും സുധാകരൻ പറഞ്ഞു. വേണ്ടി വന്നാൽ സമരത്തിന്റെ രീതിയും രൂപവും മാറ്റും. സമരമുഖത്ത് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരേ നൽകിയ പുനഃപരിശോധനാ ഹർജികൾ ഉച്ചകഴിഞ്ഞ് മൂന്നിനു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിലും റിട്ട് ഹർജികൾ രാവിലെ ചീഫ് ജസ്റ്റീസിന്റെ കോടതിയിലുമാണ് പരിഗണിക്കുന്നത്. ചേംബറിൽ അഭിഭാഷകരടക്കം ആർക്കും പ്രവേശനമില്ല.
Read Moreദൈവത്തിന്റെ വിധി നടപ്പായെന്ന് സനലിന്റെ ഭാര്യ; സനൽ മരിച്ച സ്ഥലത്ത് വിജി ആരംഭിച്ച ഉപവാസ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: ദൈവത്തിന്റെ വിധി നടപ്പായെന്നും തനിക്ക് മറ്റൊന്നും പറയാനില്ലെന്നും സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു. ഡിവൈഎസ്പി ഹരികുമാറിന്റെ മരണം സംബന്ധിച്ച വാർത്തയോടായിരുന്നു അവരുടെ പ്രതികരണം. ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് സനൽ മരിച്ച സ്ഥലത്ത് വിജിയും ബന്ധുക്കളും നാട്ടുകാരും രാവിലെ ഉപവാസ സമരം തുടങ്ങിയിരുന്നു. സമരം തുടങ്ങി അല്പ സമയത്തിനുള്ളിലാണ് ഡിവൈഎസ്പി ജീവനൊടുക്കിയ വാർത്ത എത്തിയത്. പിന്നാലെ വികാരാധീനയായ വിജി മാധ്യമങ്ങൾ മുന്നിൽ കണ്ണീരോടെയാണ് ദൈവത്തിന്റെ വിധി നടപ്പായെന്ന് പ്രതികരിച്ചത്. ഡിവൈഎസ്പി മരിച്ചുവെന്ന വാർത്ത വന്നതിന് പിന്നാലെ ഉപവാസ സമരം അവസാനിപ്പിച്ചു. ഡിവൈഎസ്പിക്ക് ഇത്ര ദിവസം ഒളിവിൽ കഴിയാൻ അവസരമൊരുക്കിയവരെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
Read More