ഡിവൈഎ​സ്പി ഹ​രി​കു​മാ​റി​നെ  മാ​ധ്യ​മ​ങ്ങ​ൾ വേട്ടയാടി; നിറംപിടിപ്പിച്ച നുണകളാണ്  വാർത്തയായത്;  വെല്ലുവിളിച്ചുള്ള ഹരികുമാറിന്‍റെ ചേട്ടന്‍റെ മകളുടെ   ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ഡി.​വൈ.​എ​സ്.​പി ഹ​രി​കു​മാ​റി​നെ മാ​ധ്യ​മ​ങ്ങ​ൾ വേ​ട്ട​യാ​ടി കൊ​ന്ന​താ​ണെ​ന്ന് ആ​രോ​പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം രം​ഗ​ത്ത്. ഹ​രി​കു​മാ​റി​ന്‍റെ ചേ​ട്ട​ന്‍റെ മ​ക​ൾ ഗാഥാ മാധവ് ആണ് ഇ​ന്ന​ലെ രാ​ത്രി ഫേസ് ബു​ക്കി​ൽ പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്. ഹ​രി​കു​മാ​റി​നെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ന്ന വാ​ർ​ത്ത​ക​ൾ നി​റം പി​ടി​പ്പി​ച്ച നു​ണ​ക​ളാ​ണെ​ന്ന് ഗാഥ പറയുന്നു. മാ​സ​പ്പ​ടി​യാ​യി വാ​ങ്ങു​ന്ന 50 ല​ക്ഷ​ത്തി​ന്‍റെ ക​ണ​ക്ക്, മൂ​ന്നാ​റി​ൽ ഉ​ണ്ടെ​ന്നു പ​റ​യു​ന്ന 300 ഏ​ക്ക​റി​ന്‍റെ രേ​ഖ​ക​ൾ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഇ​ന്‍റ​ലി​ജ​ൻ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ൾ കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന്‍റെ തെ​ളി​വു​ക​ളെ​ല്ലാം പു​റ​ത്തു​വി​ടാ​നാ​ണ് ഗാഥ വെ​ല്ലു​വി​ളിക്കുന്നത്.

ഗാ​ഥാ മാ​ധ​വി​ന്‍റെ ഫെ​യ്സ് ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം-

നി​ങ്ങ​ൾ കൊ​ന്ന​താ​ണ്.​കൊ​ല​പാ​ത​കി എ​ന്ന് വി​ളി​ച്ച്, വി​ചാ​ര​ണ ചെ​യ്ത്, നു​ണ പ​റ​ഞ്ഞ്.മ​ന​പൂ​ർ​വം അ​ല്ലാ​ത്ത ന​ര​ഹ​ത്യ യി​ൽ ഒ​തു​ങ്ങേ​ണ്ട​ത്തി​നെ ദൃ​ക്സാ​ക​ഷി​ക​ൾ പ​റ​യു​ന്ന​ത് പോ​ലും കേ​ൾ​ക്കാ​തെ നി​ങ്ങ​ള് ക്രൂ​ശി​ച്ചു. സം​ഭ​വം ക​ണ്ട് നി​ന്ന കു​ട്ടി ഇ​വി​ടെ ച​ങ്ക് പൊ​ട്ടി ക​ര​യു​ന്നു​ണ്ട്.

എ​ല്ലാ സം​ഭ​വ​ത്തി​നും ര​ണ്ടു വ​ശ​മു​ണ്ടെ​ന്ന്, ഡി​വൈ​എ​സ്പി ക്കും ​പ​റ​യാ​നു​ണ്ടാ​കും എ​ന്ന്, അ​യാ​ളും മ​നു​ഷ്യ​ൻ ആ​ണെ​ന്ന്, അ​യാ​ൾ​ക്കും കു​ടും​ബം ഉ​ണ്ടെ​ന്ന് ഒ​ന്നും നി​ങ്ങ​ൾ ചി​ന്തി​ച്ചി​ല്ല..

ഞാ​ൻ വെ​ല്ലു വി​ളി​ക്കു​ന്നു, മാ​സം വാ​ങ്ങു​ന്നു എ​ന്ന് പ​റ​ഞ്ഞ 50 ല​ക്ഷം രൂ​പ​ക്ക്, മൂ​ന്നാ​റി​ലെ 300 എ​ക്ക​റി​ന്, അ​യാ​ൾ​ക്കെ​തി​രെ ഉ​ള്ള ഇ​ന്‍റ​ളി​ജ​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക്, കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് ഒ​ക്കെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ നി​ങ്ങ​ൾ​ക്കാ​ർ​ക്കെ​ങ്കി​ലും ഹാ​ജ​ർ ആ​ക്കാ​മോ?

മാ​ധ്യ​മ​ങ്ങ​ളോ​ട്, നി​ങ്ങ​ള് കൊ​ന്ന​താ​ണ്.നി​ങ്ങ​ള് പ​റ​ഞ്ഞ കൊ​ടും കു​റ്റ​വാ​ളി, എ​ന്‍റെ എ​ല്ലാം എ​ല്ലാ​മാ​യ ചി​റ്റ​പ്പ​ൻ, ആ​കെ​യു​ള്ള ഒ​രു വീ​ടി​ന്‍റെ മു​റ്റ​ത്ത്, മ​ക​ന്‍റെ ക​ല്ല​റ​ക്ക് അ​ടു​ത്ത് എരി​ഞ്ഞ​ട​ങ്ങു​ന്നു​ണ്ട്.

Related posts