തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഒഴികെ മറ്റാരുടെയും ചിത്രം സർക്കാർ ഓഫീസിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്നു നിർദേശം. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഏതെങ്കിലും സർക്കാർ സ്ഥാപനം ഒരു മഹത് വ്യക്തിയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിൽ, അദ്ദേഹത്തിന്റെ ഫോട്ടോ വകുപ്പ് മേലധികാരിയുടെ അനുമതിയോടെ ഓഫീസിൽ പ്രദർശിപ്പിക്കാം. രാഷ്ട്രപിതാവിന്റെ ഒഴികെയുള്ള ചിത്രങ്ങൾ പുരാവസ്തു വകുപ്പിലേക്ക് കൈമാറ്റം ചെയ്യാവുന്നതാണ്. എല്ലാ മുൻഗാമികളുടേയും പേര്, പ്രവർത്തന കാലയളവ് എന്നിവ കൃത്യമായി പട്ടികയിൽ ഉണ്ടെന്ന് ഉറപ്പാക്കിശേഷമേ ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ സ്ഥാപന മേലധികാരിയുടെ പ്രവർത്തന കാലയളവ് തുടർച്ചയായി എഴുതി വയ്ക്കാവൂ എന്നും സർക്കുലർ പറയുന്നു.
Read MoreCategory: TVM
കെ.സി.വേണുഗോപാലിനെതിരായ പീഡന കേസിൽ പരാതിക്കാരി മൊഴി നൽകി; രണ്ടര മണിക്കൂർ നീണ്ട മൊഴിയെടുപ്പിൽ എല്ലാം വിശദമായി പറഞ്ഞെന്ന് യുവതി
തിരുവനന്തപുരം: കെ.സി.വേണുഗോപാൽ എംപിക്കെതിരെയുള്ള പീഡനപരാതിയിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. വനിതാ മജിസ്ട്രേറ്റ് മുന്‍പാകെയാണു പരാതിക്കാരി മൊഴി നൽകിയത്. മജിസ്ട്രേറ്റിന്റെ ചേംബറിലായിരുന്നു മൊഴി രേഖപ്പെടുത്തൽ. വൈകിട്ട് നാലിന് ആരംഭിച്ച മൊഴി രേഖപ്പെടുത്തൽ ആറര വരെ നീണ്ടു. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിട്ടുണ്ടെന്നു ശേഷം മാധ്യമങ്ങളെ കണ്ട പരാതിക്കാരി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ എംപി എന്നിവരെ പ്രതി ചേർത്ത് അന്വേഷണ സംഘം കോടതിയിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Read Moreശബരിമല സ്ത്രീ പ്രവേശനം; അക്രമസംഭവങ്ങളിൽ ഇതുവരെ അറസ്റ്റിലായത് 3701 പേർ
തിരുവനന്തപുരം: സ്ത്രീ പ്രവേശനം അനുവദിച്ചതിനെ തുടർന്ന് ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 3701 പേർ. രജിസ്റ്റർ ചെയ്ത 543 കേസുകളിലാണ് ഈ അറസ്റ്റുകൾ. കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ, പോലീസിനെ ആക്രമിക്കൽ, ഉദ്യോഗസ്ഥരെ കൃത്യനിർവഹണത്തിൽനിന്നു തടയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമം അഴിച്ചുവിട്ടവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അക്രമ സംഭവങ്ങളുമായി നേരിട്ടു ബന്ധമുണ്ടെന്നു കരുതുന്നവരുടെ ചിത്രങ്ങൾ പത്തനംതിട്ട ജില്ലാ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. എല്ലാ ജില്ലകളിലെയും പോലീസ് മേധാവികൾക്കു ചിത്രങ്ങൾ കൈമാറിയിട്ടുണ്ട്. മുഴുവൻ പ്രതികളെയും പിടികൂടാനാണ് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിരിക്കുന്നത്.
Read Moreകനത്ത മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന അധികൃതർ
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. ഒരടി വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. കനത്ത മഴ തുടർന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്നാണ് വിവരം. പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും ഉയർത്തും. കരമന, നെയ്യാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Read Moreശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിനെ തകർക്കാനാവില്ലെന്ന് ജയരാജൻ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം മുൻനിർത്തി സംസ്ഥാന സർക്കാരിനെ തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് വിലപ്പോവില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. സർക്കാരിന് ഇപ്പോൾ ജനപിന്തുണ കൂടിയെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന് ലഭിക്കേണ്ട സഹായങ്ങൾ ഇല്ലാതാക്കാൻ പലവഴിക്ക് ശ്രമങ്ങൾ ഉണ്ടായെന്നു പറഞ്ഞ ജയരാജൻ സാലറി ചലഞ്ച് പരാജയമല്ലെന്നും കൂട്ടിച്ചേർത്തു.
Read Moreഅയ്യപ്പ ഭക്തൻ മരിച്ച സംഭവം: വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് ഓർമിപ്പിച്ച് പോലീസ്; ഔദ്യോഗിക ഫേസ്ബുക്കിലെ കുറിപ്പിങ്ങനെ….
പത്തനംതിട്ട: കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ അദ്ദേഹം മരിച്ചത് നിലയ്ക്കലിലെ പോലീസ് നടപടിക്കിടെയാണ് എന്ന തരത്തില്‍ വാര്‍ത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടികളുണ്ടാകുമെന്നാവർത്തിച്ച് പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തിൽ പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകിയത്. സംഭവത്തിന്റെ നിജസ്ഥിതി ഇതാണ് എന്ന് തുടങ്ങുന്ന പോസ്റ്റിൽ, വിഷയത്തിൽ നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ മാധ്യമങ്ങളിലൂടെയും നവ മാധ്യമങ്ങളിലൂടെയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് വ്യാഴാഴ്ച പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും വ്യക്തമാക്കിയിരുന്നു.
Read Moreസംസ്ഥാനത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കുന്നു; ജനങ്ങൾക്കിടയിൽ വർഗീയത വളർത്തുന്നുന്നു; സാലറി ചലഞ്ചിലൂടെ ജീവനക്കാരെ രണ്ട് തട്ടിലാക്കി;സർക്കാരിന്റെ ഗുരുതരവീഴ്ചകൾ എണ്ണിപ്പറഞ്ഞ് ചെന്നിത്തല
തിരുവനന്തപുരം: ഇടുതു മുന്നണി സർക്കാർ സംസ്ഥാനത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സർക്കാരിന്റെ പ്രവർത്തനം നടക്കുന്നില്ല.സർക്കാർ ജനങ്ങൾക്കിടയിൽ വർഗീയത വളർത്തുന്നുവെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് സാലറി ചലഞ്ച് അല്ലാതെ പ്രളയ ബാധിതർക്ക് സഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ പോലും എല്ലാവർക്കും നൽകാൻ സാധിച്ചില്ല. ദുരിത മേഖലയിലെ ആളുകളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. സാലറി ചലഞ്ചിലൂടെ ജീവനക്കാരെ രണ്ട് തട്ടിലാക്കി തമ്മിലടിപ്പിക്കുകയാണ് സർക്കാർ. സമ്മതപത്രത്തിനായി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു. സാലറി ചലഞ്ച് പിടിച്ചുപറിയാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും സർക്കാർ സമ്മതിച്ചില്ല. അവർ സുപ്രീംകോടതിയിൽ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള പിറവി ദിനത്തിൽ ജീവനക്കാർക്ക് ശന്പളം കിട്ടാത്തത് ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ഇടതുപക്ഷവും ബിജെപിയും ശ്രമിക്കുന്നത്. ശബരിമലയിൽ എങ്ങനെ ദർശനം നടത്തണമെന്നത്…
Read Moreതിരുവനന്തപുരത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് കല്ലേറ്; സുകുമാരന്‍ നായരുടെ പേരില്‍ റീത്ത്; എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം പാലിക്കുന്ന എൻ.എസ്.എസിനെതിരേയുള്ള ആക്രമണത്തിൽ യൂണിയൻ പ്രതിഷേധിച്ചു
നേമം(തിരുവനന്തപുരം): മേലാംകോട് എൻ.എസ്.എസ്.കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. സംഭവം ഇന്ന് പുലർച്ചെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്. ഇരുനില കെട്ടിടത്തിന്റെ രണ്ടാം നിലയുടെ സൺഷേഡിൽ സ്ഥാപിച്ചിട്ടുളള ചട്ടമ്പിസ്വാമികളുടെ പ്രതിമ സൂക്ഷിച്ച കണ്ണാടി കൂടിന്റെ ചില്ല് എറിഞ്ഞ് ഉടച്ച അക്രമികൾ കൊടിമരം പിഴുത് കൊണ്ടുപോവുകയും ചെയ്തു. ഇതു കൂടാതെ പ്രതിമയുടെ സമീപത്ത് സൺ ഷെയ്ഡിൽ തന്നെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പേരിൽ ഒരു റീത്തും വച്ചിട്ടുണ്ട്. തുടർന്ന് നേമം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ശബരിമല വിഷയത്തിൽ കരയോഗം നാമജപ പ്രാർഥന സംഘടിപ്പിച്ചതിന്റെ അടുത്ത ദിവസമാണ് ആക്രമണം നടന്നത്. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ, മേഖല കൺവീനർ എം.കാർത്തികേയൻ നായർ, നടുവത്ത് വിജയ്, കൗൺസിലർമാരായ എം.ആർ.ഗോപൻ, പാപ്പനംകോട് സജി എന്നിവർ സ്ഥലം സന്ദർശിച്ചു. സംസ്ഥാനത്ത് സമാധാനപരമായി നാമജപ ഘോഷയാത്ര നടത്തുകയും, എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം…
Read Moreസഹോദരിയുടെ വിവാഹ മണ്ഡപത്തിൽ നിന്ന് മുങ്ങിയ യുവാവ് ക്വട്ടേഷൻ സംഘത്തിൽ; ഒടുവിൽ പോലീസ് പിടിയിലും
പേരൂര്‍ക്കട: സഹോദരിയുടെ വിവാഹം നടക്കുന്നതിനിടെ മണ്ഡപത്തില്‍ നിന്ന് കാറുമെടുത്ത് അപ്രത്യക്ഷനായ യുവാവ് ചെന്നുപെട്ടത് ക്വട്ടേഷന്‍ സംഘത്തില്‍. നാലാഞ്ചിറ സ്വദേശി ഉണ്ണിക്കുട്ടന് (24) ആണ് കഴിഞ്ഞദിവസം വാളും മറ്റുള്ള ആയുധങ്ങളുമായി പേരൂര്‍ക്കട തങ്കമ്മാ സ്റ്റേഡിയത്തിനു സമീപം പോലീസ് പിടിയിലാകുന്നത്. ഇയാള്‍ക്കൊപ്പം മൂന്നു പേര്‍കൂടി പിടിയിലായിരുന്നു. നാലാഞ്ചിറയിലെ ഒരു വിവാഹമണ്ഡപത്തില്‍ സഹോദരിയുടെ വിവാഹശേഷം അപ്രത്യക്ഷനായ യുവാവിനെ പലസ്ഥലത്തുവച്ചും കാറുള്‍പ്പെടെ പോലീസ് കണ്ടെത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. കാറുമായി ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയി എങ്കിലും എവിടെയാണെന്ന് അറിയാത്തതിനാല്‍ രക്ഷിതാക്കള്‍ മകനെ കാണാനില്ലെന്നു മണ്ണന്തല സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ചെറുവയ്ക്കല്‍ സ്വദേശിയും ഡെക്കറേഷന് തൊഴിലാളിയുമായ രാഹുലിനെ ദിവസങ്ങള്‍ക്കുമുമ്പ് വീടിനു സമീപത്തുവച്ച് ആക്രമിച്ചവര്‍ക്കു തിരിച്ചടി നല്കാന് ഒരു ഗുണ്ടാത്തലവന് ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘത്തിനൊപ്പം ചേരുകയും തങ്കമ്മാ സ്റ്റേഡിയത്തിനു സമീപം ആയുധങ്ങളുമായി പേരൂര്‍ക്കട പോലീസിന്റെ പിടിയിലാകുന്നതും. സെപ്റ്റംബര്‍ അവസാന ആഴ്ചയില്‍, വാഴക്കുല മോഷണവുമായി ബന്ധപ്പെട്ട്…
Read Moreമാനസികവെല്ലുവിളി നേരിടുന്ന അമ്മയ്ക്കും മകള്‍ക്കും ലൈംഗികപീഡനം: പോലീസ് കേസെടുത്തു
ആറ്റിങ്ങല്‍: മാനസികവെല്ലുവിളി നേരിടുന്ന അമ്മയെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചതിന് ഒരാള്‍ക്കെതിരെ ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു. നഗരസഭാചെയര്‍മാന്‍ എം.പ്രദീപ് നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ആറ്റിങ്ങല്‍ നഗരസഭയുടെ ആശ്രയപദ്ധതിയിലുള്പ്പെടുത്തി സംരക്ഷിച്ചുവരുന്ന അമ്മയും മകളുമാണ് പീഡനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. മാസങ്ങളായി ഇവരെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാധ്യക്ഷന്‍ കഴിഞ്ഞദിവസം ആറ്റിങ്ങല്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സംഭവം സ്ഥിരീകരിക്കുകയും പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തി കേസെടുക്കുകയുമായിരുന്നു.
Read More