തിരുവനന്തപുരം: വീടുകളുടെ വൈദ്യുതി നിരക്ക് ഇക്കൊല്ലം യൂണിറ്റിന് 10 പൈസ മുതൽ 80 പൈസവരെ വർധിക്കാൻ വൈദ്യുതി ബോർഡിന്റെ നിർദേശം. അടുത്തവർഷവും നിരക്ക് ഉയരും. അടുത്ത നാലുവർഷത്തേക്കുള്ള പ്രതീക്ഷിത വരവ് ചെലവ് കണക്കുകളും ബോർഡ് റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചു. വീടുകളുടെ ഫിക്സഡ് ചാർജ് വർധിപ്പിക്കാൻ നിർദേശമുണ്ട്. വീടുകളുടെ ഫിക്സഡ് ചാർജ് സിംഗിൾ ഫേസ്, ത്രീഫേസ് എന്നിങ്ങനെ രണ്ടുതരത്തിലുണ്ടായിരുന്നത് നാലായി വിഭജിക്കും. സിംഗിൽ ഫേസ് 30 രൂപയായിരുന്നു ഫിക്സഡ് ചാർജ്. സിംഗിൾ ഫേസിനെ 150 യൂണിറ്റുവരെയെന്നും 150 യൂണിറ്റിനു മുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കും. 150 യൂണിറ്റുവരെയുള്ളവർക്ക് ഈ വർഷം 75 രൂപയായും അടുത്തവർഷം 100 രൂപയായും വർധിപ്പിക്കാനാണ് ശിപാർശ. ത്രീഫേസിനെ 150 യൂണിറ്റുവരെയെന്നും അതിനുമുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കാൻ ശിപാർശ ചെയ്യുന്നു. 150 യൂണിറ്റുവരെ 80 രൂപയായിരുന്നത് ഈവർഷം 90 രൂപയായും അടുത്തവർഷം 100 രൂപയായും വർധിക്കാൻ നിർദേശിക്കുന്നു. 150…
Read MoreCategory: TVM
എന്റെ അറിവില്ലായ്മ അയ്യപ്പൻ ക്ഷമിക്കട്ടെ; ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ നിന്നതിനെക്കുറിച്ച് വത്സൻ തില്ലങ്കരിയുടെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ നിന്നത് അറിവില്ലായ്മകൊണ്ടെന്ന് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. പടികയറിയ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും ഇരുമുടിക്കെട്ടില്ലാതെ പടി കയറിയതിന് അയ്യപ്പൻ തന്നോട് ക്ഷമിക്കട്ടെയെന്നും തില്ലങ്കേരി ചാനൽ ചർച്ചയിൽ പറഞ്ഞു. ആർഎസ്എസ് നേതാവും ദേവസ്വം ബോർഡ് അംഗവും ഇരുമുടിക്കെട്ടില്ലാതെ പടികയറിയതു വിവാദമായിരുന്നു. ചിത്തിര ആട്ടത്തിരുനാൾ വിശേഷപൂജയ്ക്കായി ശബരിമല നട തുറന്നപ്പോഴാണു ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസും തില്ലങ്കേരിയും ആചാരലംഘനം നടത്തിയത്. വത്സൻ തില്ലങ്കേരി പതിനെട്ടാംപടിയിൽ പുറംതിരിഞ്ഞുനിന്നു പ്രസംഗിക്കുകയും ചെയ്തു. ചോറൂണിനെത്തിയ അന്‍പത് വയസ് കഴിഞ്ഞ സ്ത്രീകൾക്കു നേരെ പ്രതിഷേധക്കാർ സംഘടിച്ചപ്പോൾ പ്രവർത്തകരോടു ശാന്തമാകാൻ പോലീസിന്റെ മൈക്കിലൂടെ ആവശ്യപ്പെടുകയായിരുന്നു എന്നാണ് വത്സൻ തില്ലങ്കേരി വാദിക്കുന്നത്. ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് ആചാരലംഘനമാണെന്നു ശബരിമല തന്ത്രി കണ്ഠര് രാജീവര് സമ്മതിച്ചിരുന്നു. ആചാരപ്രകാരം തന്ത്രിക്കും മേൽശാന്തിക്കും പന്തളം കൊട്ടാര പ്രതിനിധികൾക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂ. ബാക്കി എല്ലാവരും ഇരുമുടിക്കെട്ടുമായി വേണം…
Read Moreനെയ്യാറ്റിൻകര സനലിന്റെ മരണം സർക്കാർ സ്പോണ്‍സേഡ് കൊലപാതകം; ഡിവൈഎസ്പിയുടെ ഉന്നത രാഷ്ട്രീയ ബന്ധമാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വാക്കുതർക്കത്തിനിടയിൽ ഡിവൈഎസ്പി ഹരികുമാർ പിടിച്ചുതള്ളിയ യുവാവ് വാഹമിടിച്ച് മരിച്ച സംഭവം സർക്കാർ സ്പോണ്‍സേഡ് കൊലപാതകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡിവൈഎസ്പിയുടെ ഉന്നത രാഷ്ട്രീയ ബന്ധമാണ് അറസ്റ്റ് വൈകാൻ കാരണം. ഇയാളെ ഉടൻ പിടികൂടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി മണലൂർ ചിത്തിരവിളാകം വീട്ടിൽ സനൽകുമാർ (32) ആണ് മരിച്ചത്. സംഭവത്തിൽ ഡിവൈഎസ്പി ഹരികുമാറിനെതിരേ കൊലപാതകക്കുറ്റത്തിനു പോലീസ് കേസെടുത്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ ഡിവൈഎസ്പിയെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൊടങ്ങാവിള ജംഗ്ഷനിൽ വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയാണ് ഡിവൈഎസ്പി ഹരികുമാറും സനൽകുമാറും തമ്മിൽ വാക്കുതർക്കവുമുണ്ടായത്. ഇതിനിടയിൽ ഹരികുമാർ സനലിനെ പിടിച്ചുതള്ളി. പിറകിലേക്ക് ആഞ്ഞ സനലിനെ അതുവഴിയെത്തിയ കാർ ഇടിച്ചുവീഴ്ത്തി. സനലിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreമുൻ നിയമസഭാ സ്പീക്കർ കെ.രാധാകൃഷ്ണനെ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുൻ നിയമസഭാ സ്പീക്കർ കെ.രാധാകൃഷ്ണനെ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നാണ് അദ്ദേഹത്തെ ശ്രീ ചിത്രയിലേക്ക് റഫർ ചെയ്തത്.
Read Moreവാക്കു തർക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിച്ച സംഭവം: ഡിവൈഎസ്പിക്ക് സസ്പെൻഷൻ; ഹരികുമാറിനെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു
തിരുവനന്തപുരം: വാക്കു തർക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിക്കാനിടയായ സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിനെ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡിവൈഎസ്പി കുറ്റക്കാരനാണെന്ന റൂറൽ എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിവൈഎസ്പി പ്രതിയായി ഉൾപ്പെട്ട കേസായതിനാൽ എഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതാണ് നെയ്യാറ്റിൻകരയിൽ ഉണ്ടായത്. ഇക്കാര്യത്തെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ ഹരികുമാറിനെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിലാണ് ഡിവൈഎസ്പി ഹരികുമാറുമായി റോഡില്‍വച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കേ യുവാവ് വാഹനമിടിച്ച് മരിച്ചത്. ഡിവൈഎസ്പിയുടെ വാഹനത്തിന് പുറകില്‍ പാര്‍ക്ക് ചെയ്ത വണ്ടി മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അപകടത്തിന് കാരണമയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Read Moreനേരിട്ടു നിയമനം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വനിതാ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍; നേട്ടത്തിന്റെ തിളക്കത്തില്‍ സരിഗ
ആറ്റിങ്ങൽ : നേരിട്ടു നിയമനം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വനിതാ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി ആറ്റിങ്ങൽകാരി സരിഗ ജ്യോതി. 176 പേരുള്ള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ബാച്ചിലെ ഏക വനിതയാണ് ഊരൂപ്പൊയ്ക പൂക്കളത്തിൽ സരിഗ ജ്യോതി. പൊതുപരീക്ഷയിലൂടെ നേരിട്ട് നിയമനം നേടിയ ആദ്യവനിതയായ സരിഗ ബിടെക് ബിരുദധാരിയാണ്. ഡ്രൈവറായ അച്ഛൻ ജ്യോതികുമാറിന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ് സരിഗയുടെ നേട്ടം. മോട്ടോർവാഹനവകുപ്പിൽ നാല് വനിതാ ഇൻസ്പെക്ടർമാരുണ്ടെങ്കിലും അവരെല്ലാം തസ്തികമാറ്റംവഴി നിയമനം നേടിയവരാണ്. മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ ഡിപ്ലോമ ഉള്ള ഓഫീസ് ജീവനക്കാർക്ക് വകുപ്പുതല പരീക്ഷയിലൂടെ എൻഫോഴ്സ്മെന്റ് വിഭാഗത്തിലേക്ക് മാറാനാകും. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള സേഫ് കേരളയുടെ ഭാഗമായാണ് 176 അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാരെ നിയമിക്കുന്നത്. പ്ലസ്ടുവിന് ശേഷം ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്കിൽ ഓട്ടോമൊബൈൽ എൻജിനിയറിംഗ് ഡിപ്ലോമയ്ക്ക് ചേർന്നു. ടു വീലർ, ഓട്ടോറിക്ഷ, കാർ എന്നിവയുടെ ഡ്രൈവിംഗ്…
Read Moreതന്ത്രിയുമായി സംസാരിച്ചത് അഭിഭാഷകനെന്ന നിലയിൽ; ആരോപണങ്ങൾ തള്ളി ശ്രീധരൻപിള്ള
തിരുവനന്തപുരം: യുവമോർച്ച യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ പറയേണ്ടതാണ് താൻ പറഞ്ഞതെന്നു വ്യക്തമാക്കിയ അദ്ദേഹം ആരോപണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും പറഞ്ഞു. തന്ത്രി തന്നെ വിളിച്ചത് അഭിഭാഷകൻ എന്ന നിലയിലാണ്. അത്തരത്തിൽ ഒരു അഭിഭാഷകൻ എന്ന നിലയിൽ വിളിച്ചാൽ അഭിപ്രായം പറയാൻ തനിക്ക് അവകാശമില്ലേയെന്നും ശ്രീധരൻപിള്ള ചോദിച്ചു. പ്രസംഗത്തിൽ അപാകതയില്ലെന്നു പറഞ്ഞ ശ്രീധരൻപിള്ള ജനസേവനത്തിനുള്ള സുവർണാവസരമാണ് ഇതെന്നാണ് താൻ പറഞ്ഞതെന്നും വ്യക്തമാക്കി. മാധ്യമങ്ങൾക്കെതിരെയും രൂക്ഷ വിമർശനമാണ് ശ്രീധരൻപിള്ള നടത്തിയത്. മാധ്യമ പ്രവർത്തകർക്കിടയിൽ സിപിഎം ഘടകം പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. യുവമോർച്ച യോഗത്തിൽ രഹസ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അത് ബിജെപിയുടെ ഫേസ്ബുക്ക് പേജിലൂടെ ലൈവായി പുറത്ത് വിട്ടിരുന്നു. തന്റെ പ്രസംഗത്തിലെ ഭാഗങ്ങൾ അടർത്തിയെടുത്ത് തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നത്- ശ്രീധരൻപിള്ള പറഞ്ഞു.…
Read Moreഒപ്പിനുവേണ്ടി ഇനി ക്യൂ നിൽക്കേണ്ടി; അപേക്ഷകളോടൊപ്പം നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും വേണമെന്ന വ്യവസ്ഥ ഇനിയില്ല
തിരുവനന്തപുരം: ഏതെങ്കിലും നിയമത്തിൽ പ്രത്യേകം നിഷ്കർഷിച്ചിട്ടുള്ളവ ഒഴികെ, അപേക്ഷകളോടൊപ്പം നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സാക്ഷ്യപ്പെടുത്തിയ രേഖകളും സമർപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി അന്തിമഘട്ടത്തിൽ മാത്രം അസൽ രേഖകൾ ഹാജരാക്കണമെന്ന നിബന്ധനയോടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സമർപ്പിച്ചാൽ മതിയാകും എന്ന് വ്യവസ്ഥ ചെയ്ത് സർക്കാർ ഉത്തരവായി. ഇങ്ങനെ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു പിന്നീട് തെളിയുന്നപക്ഷം അപേക്ഷകനെ ഡീബാർ ചെയ്യുന്നതടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
Read Moreദീപാവലി പടക്കം പൊട്ടിക്കൽ രാത്രി 8 മുതൽ പത്തുവരെമാത്രം; പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാൻ എസ്പി മാർക്ക് നിർദേശം നൽകി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലെ നിർദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ ഉത്തരവ് പുറപ്പെടുവിച്ചു. നിർദേശങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ശ്രദ്ധയിൽപ്പെടുത്താൻ എല്ലാ ജില്ലാ പോലീസ് മേധാവിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിശ്ചിതസ്ഥലത്തും സമയത്തും മാത്രമേ പടക്കങ്ങൾ പൊട്ടിക്കാവൂ എന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. നിരോധിക്കപ്പെട്ട പടക്കങ്ങളുടെ വിൽപ്പന അനുവദിച്ചുകൂടാ. നിർദേശങ്ങൾ ലംഘിക്കപ്പെടുന്നപക്ഷം അതതു സ്ഥലത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ കോടതിയലക്ഷ്യ നടപടിക്കു വിധേയരാകേണ്ടിവരും. ദീപാവലി ദിവസത്തിലോ മറ്റ് ആഘോഷ ദിവസങ്ങളിലോ പടക്കങ്ങൾ പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10വരെയാക്കി കോടതി നിജപ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് രാത്രി 11.55 മുതൽ 12.30 വരെ മാത്രമാണ് പടക്കം പൊട്ടിക്കുന്നതിന് കോടതി അനുമതി നൽകിയിട്ടുളളത്.
Read Moreകണ്ണൂരിലെ ചാവേറുകളെ പരിശീലനം നൽകി സിപിഎമ്മും ആർഎസ്എസും ശബരിമലയിലേക്ക് അയച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: കേരളത്തെ ജാതിരാഷ്ട്രീയത്തിലേക്ക് വലിച്ചുകൊണ്ട് പോകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമല വിഷയത്തിൽ സിപിഎം നിശബ്ദത വെടിയണം. കണ്ണൂരിലെ ചാവേറുകളെ പരിശീലനം നൽകി സിപിഎമ്മും ആർഎസ്എസും ശബരിമലയിലേക്ക് അയച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ശബരിമലയിൽ സ്ഫോടനാത്മകമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഎം നിശബ്ദത വെടിയണം. വിഷയത്തിൽ സാംസ്കാരിക നായകരും ഇടപെടണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Read More