ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ; സാം​സ്‌​കാ​രി​ക മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ വാക്കുകളിലൂടെ…

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​ന്‍റെ 82ാം വാ​ര്‍​ഷി​ക​മാ​ണ് ആ​ഷോ​ഷി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 10 മു​ത​ല്‍ 12 വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രം ആ​ഘോ​ഷി​ക്കു​മെ​ന്ന് സാം​സ്‌​കാ​രി​ക മ​ന്ത്രി എ.​കെ.​ബാ​ല​ന്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഒ​മ്പ​തി​ന് വൈ​കി​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്ര രേ​ഖ​ക​ൾ, വി​ളം​ബ​ര​ത്തി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ങ്ങ​ൾ, ഇ​തി​നു ശേ​ഷം കേ​ര​ള സ​മൂ​ഹ​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ള്‍ എ​ന്നി​വ വി​ശ​ദ​മാ​യി പ്ര​ദി​പാ​ദി​ക്കു​ന്ന പ്ര​ദ​ര്‍​ശ​നം, വി​ദ​ഗ്ധ​രെ ഉ​ള്‍​ക്കൊ​ള്ളി​ച്ച് പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ര്‍​ശ​നം എ​ന്നി​വ സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ട​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ചി​ത്ര​ര​ച​ന, ക്വി​സ്, പ്ര​ബ​ന്ധ ര​ച​നാ മ​ത്‌​സ​ര​ങ്ങ​ള്‍ ന​ട​ത്തും. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്‌​ളി​ക് റി​ലേ​ഷ​ന്‍​സ്, സാം​സ്‌​കാ​രി​കം, പു​രാ​വ​സ്തു, പു​രാ​രേ​ഖ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Read More

മ​ണ്‍​വി​ള അ​ഗ്നി​ബാ​ധ നി​യ​ന്ത്ര​ണ​വി​ധേ​യം; ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ന​ഗ​ര​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി മ​ണ്‍​വി​ള​യി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യം. അ​ഗ്നി​ബാ​ധ​യി​ൽ ആ​ശ​ങ്ക​യൊ​ഴി​ഞ്ഞ​താ​യി സം​ഭ​വ​സ്ഥ​ല​ത്തു​ള്ള മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ അ​ന്പ​തി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ തീ ​പൂ​ർ​ണ​മാ​യി കെ​ടു​ത്താ​ൻ പ്ര​യ​ത്നി​ക്കു​ക​യാ​ണ്. കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സും എ​യ​ർ​ഫോ​ഴ്സി​ന്‍റെ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്. ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കാ​നി​രു​ന്ന സ​മ്മേ​ള​ന വേ​ദി​ക്ക് സ​മീ​പ​മാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ അ​ഗ്നി​ശ​മ​ന സേ​ന​യ്ക്ക് ഏ​ഴു മ​ണി​ക്കൂ​ർ പ്ര​യ​ത്നി​ക്കേ​ണ്ടി​വ​ന്നു. ഇ​തു​വ​രെ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ വി​ഷ​പ്പു​ക ശ്വ​സി​ച്ച് ര​ണ്ടു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക് ക​ത്തി വ​ൻ​തോ​തി​ൽ വി​ഷ​പ്പു​ക പ​ട​ർ​ന്ന​തി​നാ​ൽ ഒ​രു കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ആ​ളു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. സ​മീ​പ​പ്ര​ദേ​ശ​ത്തു​നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.…

Read More

അ​ഞ്ച​ര വ​യ​സു​കാ​ര​നെ കാ​ണാ​താ​യി; ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ശേ​ഷം അയലത്തെ വീട്ടിൽ‌നിന്നും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി

വി​ഴി​ഞ്ഞം: വീ​ടി​ന് മു​ന്നി​ൽ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന അ​ഞ്ച​ര വ​യ​സു​കാ​ര​നെ കാ​ണാ​താ​യി. ര​ണ്ട​ര മ​ണി​ക്കൂ​റി​ന് ശേ​ഷം അ​യ​ൽ​വാ​സി​യുടെ വീ​ടി​നു​ള്ളി​ൽ നി​ന്ന് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​. കു​ട്ടി​യെ ഒ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മുക്കോല കാഞ്ഞിരംവിള സ്വ ദേശി പീ​രു​മു​ഹ​മ്മ​ദിനെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഴി​ഞ്ഞം മു​ക്കോ​ല സ്വ​ദേ​ശി​യാ​യ അ​ഞ്ച​ര വ​യ​സു​കാ​ര​നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ കാ​ണാ​താ​യ​ത്. ക​ളി​ച്ചു നി​ന്ന കു​ട്ടി​യെ കാ​ണാ​താ​യെ​ന്ന വാ​ർ​ത്ത പ​ട​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ഒ​ന്നി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​മീ​പ വീ​ടു​ക​ളും കി​ണ​റു​ക​ളും ഉ​ൾ​പ്പെ​ടെ അ​രി​ച്ചു​പെ​റു​ക്കി. അ​ന്വേ​ഷ​ണം ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ വി​ഴി​ഞ്ഞം പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി. മാ​താ​വു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം കു​ട്ടി​യെ ക​ണ്ടെ​ത്തി​യ അ​യ​ൽ​വാ​സി​​യുടെ വീ​ട്ടി​ൽ ര​ണ്ടു പ്രാ​വ​ശ്യ​മെ​ത്തി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഇ​യാ​ൾ കൈ ​മ​ല​ർ​ത്തി. ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. നാ​ട് മു​ഴു​വ​ൻ അ​രി​ച്ചു​പെ​റു​ക്കു​ന്ന​തി​നി​ട​യി​ൽ മാ​താ​വു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം മൂന്നാമതും പീരുമുഹ മ്മദിന്‍റെ വീ​ട്ടി​ൽ വീ​ണ്ടും അ​ന്വേ​ഷ​ണ​വു​മാ​യെ​ത്തി. ഒ​ടു​വി​ൽ…

Read More

മ​ണ്‍​വി​ള തീ​പി​ടി​ത്തം: ര​ണ്ടു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: മ​ണ്‍​വി​ള​യി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ യൂ​ണി​റ്റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഫാ​ക്ട​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തി​നു ര​ണ്ടു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ സ്കൂ​ളു​ക​ൾ​ക്കു ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു മ​ണ്‍​വി​ള, കു​ള​ത്തൂ​ർ വാ​ർ​ഡു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണു വ്യാ​ഴാ​ഴ്ച അ​വ​ധി. പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ യൂ​ണി​റ്റി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Read More

പ്രളയാന്തര കേരളത്തിന്‍റെ തിരിച്ചുവരവിനെ പ്രശംസിച്ച് കോഹ്ലി; നന്ദി പറഞ്ഞ് ഗവർണർ

തിരുവനന്തപുരം: പ്രളയാന്തര കേരളത്തിന്‍റെ തിരിച്ചുവരവിനെ പ്രശംസിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിക്ക് നന്ദിയറിച്ച് ഗവർണർ പി.സദാശിവം. കോഹ്‌ലിയുടെ വാക്കുകൾ വിലപ്പെട്ടതാണെന്നും നന്ദിയറിയിക്കുന്നുവെന്നുമാണ് ഗവർണർ ട്വിറ്ററിൽ കുറിച്ചത്. പ്രളയത്തിൽ നിന്ന് കേരളം തിരിച്ചു വരുന്നതിനേക്കുറിച്ചും സംസ്ഥാനത്തെത്തിയപ്പോൾ ലഭിച്ച സ്വീകരണത്തേക്കുറിച്ചും ടീം ​അം​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ലീ​ല ഹോ​ട്ട​ലി​ലെ ബു​ക്കിൽ കോഹ്‌ലി കുറിച്ചിരുന്നു. കോഹ്‌ലിയുടെ കുറിപ്പ് നവമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. “ഇ​വി​ടെ വ​രു​ന്ന​തും ഇ​വി​ടെ നി​ന്നു ല​ഭി​ക്കു​ന്ന ഉ​ണ​ർ​വും വ​ള​രെ​യ​ധി​കം ഞാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു. കേ​ര​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യം ഓ​രോ​രു​ത്ത​രും ആ​സ്വ​ദി​ക്കേ​ണ്ട​താ​ണ്. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​യ കേ​ര​ള​ത്തി​ലേ​ക്ക് ഞാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു. തി​രി​ച്ചു വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് കേ​ര​ളം. പൂ​ർ​ണ​സു​ര​ക്ഷി​ത​മാ​ണ് കേ​ര​ളം സ​ന്ദ​ർ​ശി​ക്കാ​ൻ. ഞാ​ൻ ഇ​വി​ടെ​യു​ള്ളി​ട​ത്തോ​ളം സ​മ​യം എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന ഈ ​സ്ഥ​ല​ത്തി​ന് ഞാ​ൻ ന​ന്ദി അ​റി​യി​ക്കു​ന്നു’- ഇതായിരുന്നു കോഹ്‌ലിയുടെ വാക്കുകൾ. കേ​ര​ള​ത്തി​ൽ നി​ന്നും ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ആ​ദ​ര​വി​ന് ന​ന്ദി അ​റി​യി​ച്ച് വെ​സ്റ്റ്…

Read More

ശബരിമല തീർഥാടകർക്ക് സ്വകാര്യ വാഹനങ്ങൾ അനുവദിക്കുമെന്ന കെഎസ്ആര്‍ടിസി എം.ഡിയുടെ ഉത്തരവിനെതിരെ തള്ളി ഗതാഗതമന്ത്രി എ.കെശശീന്ദ്രൻ

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകർക്ക് സ്വകാര്യ ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ വാഹനങ്ങള്‍ അനുവദിക്കുമെന്ന കെഎസ്ആര്‍ടിസി എം.ഡിയുടെ ഉത്തരവിനെതിരെ ഗതാഗതമന്ത്രി എ.കെശശീന്ദ്രൻ. തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരുപതു പേർ വരെ അടങ്ങുന്ന തീര്‍ഥാടകര്‍ക്ക് സ്വകാര്യ ടൂറിസ്റ്റ് ഓപ്പറേറ്റർമാരുമായി സഹകരിച്ച് ആഡംബര സൗകര്യങ്ങളോടുകൂടിയ മിനി ബസ് അനുവദിക്കുമെന്നായിരുന്നു ടോമിന്‍ തച്ചങ്കരി അറിയിച്ചിരുന്നത്. എന്നാൽ അതിന്‍റെ ആവശ്യമില്ലെന്നാണ് മന്ത്രിയുടെ നിലപാട്.

Read More

പാ​ർ​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ള്‍​ക്കും പ​രി​ധി നി​ശ്ച​യി​ക്ക​ണമെന്ന് എ​സ്. രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചെ​ല​വി​ന് പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തു​പോ​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ള്‍​ക്കും പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് സി​പി​എം പൊ​ളി​റ്റ്ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള. എ​കെ​ജി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ‘തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍’ സെ​മി​നാ​റി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ർ​ട്ടി​ക​ളു​ടെ ധ​ന​സ്രോ​ത​സു​ക​ളി​ല്‍ വ​ലി​യ​മാ​റ്റ​മാ​ണ് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ വ​രു​ത്തി​യ​ത്. നേ​ര​ത്തെ വി​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ള്‍​ക്ക് സം​ഭാ​വ​ന ന​ല്‍​കാ​നാ​കു​മാ​യി​രു​ന്നി​ല്ല. ഇ​ന്ത്യ​യി​ലെ ക​മ്പ​നി​ക​ള്‍​ക്ക് തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു​കൊ​ല്ലം ഉ​ണ്ടാ​ക്കു​ന്ന ലാ​ഭ​ത്തി​ന്‍റെ 7.5 ശ​ത​മാ​ന​ത്തി​ല​ധി​കം സം​ഭാ​വ​ന ന​ല്‍​കാ​നും ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഈ ​ത​ട​സ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്കി. സ്വ​ദേ​ശ വി​ദേ​ശ ക​മ്പ​നി​ക​ള്‍​ക്ക് നേ​രി​ട്ട്‌ സം​ഭാ​വ​ന ന​ല്‍​കാം. സം​ഭാ​വ​ന​ക​ളു​ടെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്തേ​ണ്ട. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്‍​തോ​തി​ല്‍ ക​ള്ള​പ്പ​ണം പാ​ർ​ട്ടി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കൊ​ഴു​കും. ജ​നാ​ഭി​പ്രാ​യ​ങ്ങ​ളെ അ​ട്ടി​മി​റ​ക്കാ​ന്‍ ഈ ​പ​ണം ഉ​പ​യോ​ഗി​ക്ക​പ്പെ​ടും. പു​തു​താ​യി സ്വാ​ത​ന്ത്ര്യം നേ​ടി​യ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ല്‍ കോ​ര്‍​പ​റേ​റ്റ് ശ​ക്തി​ക​ള്‍ ഇ​ങ്ങ​നെ ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും വി​ല​യ്ക്കു​വാ​ങ്ങാ​നു​ള്ള…

Read More

മന്ത്രി മാത്യു ടി. തോമസിന്‍റെ ഗണ്‍മാൻ വെടിയേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്

തിരുവനന്തപുരം: മന്ത്രി മാത്യു ടി. തോമസിന്‍റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ സ്വദേശി സുജിത്താണ് (27) മരിച്ചത്. കടയ്ക്കലിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. സർവീസ് തോക്ക് ഉപയോഗിച്ച് സുജിത്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൈയിലെ ഞരന്പ് മുറിച്ച നിലയിലുമാണ്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു വർഷമായി സുജിത്താണ് മന്ത്രിയുടെ ഗണ്‍മാനായി പ്രവർത്തിച്ചിരുന്നത്.

Read More

കൊച്ചുമകനല്ല, ബിജെപിയുമായി കൂട്ടുകൂടുന്ന നിലപാട് ആര് സ്വീകരിച്ചാലും അത് തെറ്റാണെന്ന് ലോറൻസ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ബിജെപി സമരത്തിന് പിന്തുണയറിയിച്ച് കൊച്ചുമകൻ പോയതിനെതിരെ മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ്. കൊച്ചുമകൻ മിലൻ ഇമ്മാനുവൽ ലോറൻസിന്‍റെയും മിലനെ സമരമുഖത്തേക്ക് പറഞ്ഞയച്ച മാതാപിതാക്കളുടെയും നിലപാട് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.‌ കൊച്ചുമകനല്ല, ബിജെപിയുമായി കൂട്ടുകൂടുന്ന നിലപാട് ആര് സ്വീകരിച്ചാലും തെറ്റാണ്. സിഐടിയു മുൻ സംസ്ഥാന സെക്രട്ടറിയും പാർട്ടി ഔദ്യോഗിക പക്ഷത്തെ മുതിർന്ന നേതാവുമൊക്കെയായ ലോറൻസിന്‍റെ കൊച്ചുമകൻ ബിജെപി വേദിയിലെത്തിയത് വൻ ചർച്ചാ വിഷയമാകുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പോലീസ് ആസ്ഥാനത്തിന് സമീപം ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടെ ഉപവാസ സമര വേദിയിലാണ് മിലനെത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ വന്നതെന്നും സംസ്ഥാനത്തെ പോലീസ് അക്രമങ്ങൾക്കെതിരായ നിലപാടിന്‍റെ ഭാഗമായാണ് സമരവേദിയിൽ വന്നതെന്നും മിലൻ പറഞ്ഞിരുന്നു. അമ്മയാണ് തന്നെ സമരവേദിയിൽ കൊണ്ടുവിട്ടതെന്നും രാഷ്ട്രീയത്തിലിറങ്ങാൻ താത്പര്യമുണ്ടെന്നും പറഞ്ഞ മിലൻ ഏത് പാർട്ടിയിൽ…

Read More

മ​ണ്ഡ​ല-​മ​ക​ര വി​ള​ക്ക് തീ​ർ​ത്ഥാ​ട​നം;  ഇ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗം ചേരും; ന​വം​ബ​ർ അ​ഞ്ചി​ന് ചി​ത്തി​ര ആ​ട്ട ച​ട​ങ്ങി​നാ​യി ശ​ബ​രി​മ​ല ന​ട തു​റ​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര വി​ള​ക്ക് തീ​ർ​ത്ഥാ​ട​ന​കാ​ല​ത്തെ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​യി ഇ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗം. രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​ക്ക് ദേ​വ്സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് ചേ​രു​ന്ന യോ​ഗ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ർ, ബോ​ർ​ഡം​ഗം കെ.​പി.​ശ​ങ്ക​ർ​ദാ​സ്, ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ വാ​സു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. ന​വം​ബ​ർ അ​ഞ്ചി​ന് ചി​ത്തി​ര ആ​ട്ട ച​ട​ങ്ങി​നാ​യി ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്നു​ണ്ട്. അ​ന്ന് യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ൽ എ​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​ക​ളും ബോ​ർ​ഡി​നെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്ന രാ​ഘ​വ​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ നി​ല​വി​ൽ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റും ഒ​രം​ഗ​വും മാ​ത്ര​മാ​ണു​ള്ള​ത്. പു​തി​യ അം​ഗ​ത്തെ സ​ർ​ക്കാ​ർ നി​യ​മി​ച്ചി​ട്ടു​മി​ല്ല.

Read More