തിരുവനന്തപുരത്ത് പെട്രോൾ വില 85.70 രൂപയും ഡീസൽ വില 79.42 രൂപയുമാണ്. കോഴിക്കോടാകട്ടെ പെട്രോൾ വി കൊച്ചി: ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോളിന് 23 പൈസയുടെയും ഡീസലിന് 30 പൈസയുടെയും വർധനവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 84.32 രൂപയും ഡീസൽ വില 78.30 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 85.70 രൂപയും ഡീസൽ വില 79.42 രൂപയുമാണ്. കോഴിക്കോടാകട്ടെ പെട്രോൾ വില 84.57 രൂപയിലേക്കും ഡീസൽ വില 78.43 രൂപയിലേക്കും ഉയർന്നു. കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ഒന്നര രൂപ കുറയ്ക്കുകയും എണ്ണക്കന്പനികൾ സർക്കാർ നിർദേശപ്രകാരം ഒരു രൂപ കുറയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലുള്ള പുതുക്കിയ വില നിലവിൽവന്നതിനുശേഷവും ഇന്ധനവില കുതിക്കുകയാണ്.
Read MoreCategory: TVM
ബ്രൂവറി ആരോപണങ്ങൾ അടിസ്ഥാനരഹിതം; തന്റെ കൈകൾ ഈ വിഷയത്തിൽ ശുദ്ധമാണെന്ന് ടി.പി.രാമകൃഷ്ണൻ
തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ സർക്കാരിനെതിരെയും എക്സൈസ് വകുപ്പിനെതിരെയും ഉയർന്നു വരുന്ന ആരോപണണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ആരോപണമുന്നയിക്കുന്നവർ ശ്രമിക്കുന്നത്. തന്റെ കൈകൾ ഈ വിഷയത്തിൽ ശുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു. തിരുവനന്തപുരത്ത് സിപിഎം അവെയ്ലബിൾ സെക്രട്ടറിയേറ്റ യോഗം ചേർന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, സെക്രട്ടറിയേറ്റ് യോഗത്തെ സംബന്ധിച്ച് ഒന്നും സംസാരിക്കാൻ അദ്ദേഹം തയാറായില്ല.
Read Moreമദ്യപിക്കാൻ പണം നൽകാത്തതിനെത്തുടർന്ന് മാതാവിനെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ; കൊലപാതകം സംബന്ധിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ:
നെയ്യാറ്റിൻകര: മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് നൽകാത്തതിനാൽ മാതാവിനെ ചവിട്ടിക്കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര തൊഴുക്കൽ പുതുവൽ പുത്തൻവീട്ടിൽ ശ്രീലത (45) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് മകൻ മോനു എന്നു വിളിക്കുന്ന മണികണ്ഠ (22) നെ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീലതയുടെ കൊലപാതകം സംബന്ധിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ: ഇക്കഴിഞ്ഞ നാലിന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ശ്രീലതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ മരണമടഞ്ഞു എന്ന് പുറത്ത് പറഞ്ഞത് മകൻ മണികണ്ഠനാണ്. ആദ്യ ഭർത്താവായ വിക്ടറുമായി പിരിഞ്ഞ് രണ്ടാം ഭർത്താവായ മണിയൻ എന്നയാളുമൊരുമിച്ചാണ് ശ്രീലത തൊഴുക്കലിൽ താമസിക്കുന്നത്. ആദ്യബന്ധത്തിലെ മകനായ മണികണ്ഠനെ കൂടാതെ ശ്രീലതയ്ക്ക് രണ്ടാമത്തെ വിവാഹത്തിൽ ഒരു മകൾ കൂടിയുണ്ട്. മദ്യലഹരിയിൽ മണിയനും മണികണ്ഠനും വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവാണ്. ഇക്കാരണത്താൽ തന്നെ പരിസരവാസികൾ ഈ കുടുംബവുമായി യാതൊരു സഹകരണവുമില്ലായെന്നും പോലീസ് പറഞ്ഞു. സംഭവ ദിവസം രാവിലെ…
Read Moreമുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കൂടി ആലോചിച്ച് നടത്തിയ ഗുരുത അഴിമതി; മന്ത്രി ടി.പി. രാമകൃഷ്ണൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിൽ സർക്കാരിന്റെ കൈ പൂർണമായും അഴിമതിയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കൂടി ആലോചിച്ച് നടത്തിയ ഗുരുത അഴിമതി അന്വേഷണമെന്ന ആവശ്യത്തിൽ യുഡിഎഫ് ഉറച്ചു നിൽക്കുന്നു. ബ്രൂവറി വിഷയത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും അന്വേഷണമില്ലെങ്കിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ രാജിവയ്ക്കണമെന്നും യുഡിഎഫ് യോഗത്തിനുശേഷം ചെന്നിത്തല ആവശ്യപ്പെട്ടു. ബ്രൂവറി വിഷയത്തിൽ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കാത്ത വിധത്തിൽ സിപിഎം പത്മവ്യൂഹത്തിൽ ആയിരിക്കുകയാണ്. പാർട്ടി സെക്രട്ടറി പോലും വിഷയത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ യുഡിഎഫ് സംസ്ഥാന വ്യാപകമായി ഒക്ടോബർ 11ന് ധർണ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസികളുടെ സമരത്തിന് യുഡിഎഫിന്റെ പൂർണ പിന്തുണയെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല പ്രതിസന്ധികൾക്ക് സർക്കാരാണ് ഉത്തരവാദി. 1990ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്.…
Read Moreഏതൊക്കെ ശക്തികൾ എതിർത്താലും ശബരിമലയെ സംരക്ഷിക്കും; വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്ന് ബിജെപി പ്രതിജ്ഞ എടുത്തിട്ടുണ്ടെന്ന് ശ്രീധരൻപിള്ള
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ബിജെപിയുടെ സമരം ശക്തമാണ്. ഏതൊക്കെ ശക്തികൾ എതിർത്താലും ശബരിമലയെ സംരക്ഷിക്കുമെന്ന് ബിജെപി പ്രതിജ്ഞ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ കോണ്‍ഗ്രസ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയ ദുരുദേശത്തോടെയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രവർത്തനം. വിശ്വാസം സംരക്ഷിക്കുന്നതിനായി പ്രതിരോധനിര സൃഷ്ടിക്കാൻ ബിജെപി മുൻ നിരയിലുണ്ടാകുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
Read Moreതുലാമാസ പൂജകൾക്കായി ശബരിമലനട തുറക്കുമ്പോൾ വനിതാ പോലീസിനെ പമ്പവരെ നിയോഗിച്ചാൽ മതി; ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ബെഹ്റ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ വനിതാ പോലീസിനെ പമ്പ വരെ നിയോഗിച്ചാൽ മതിയെന്ന് കൂടിക്കാഴ്ചയിൽ തീരുമാനമായി.
Read Moreകാരണം സംശയരോഗം! സുജാതയെ കൊലപ്പെടുത്തിയത് ഷംനാദ് തന്നെ; പ്രതിയെ പോലീസ് പിടികൂടിയത് ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്നും
നേമം : അയണിമൂട് വെടിവെച്ചാൻകോവിലിലെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരുന്നു. ആന്ധ്രയിൽ നിന്നും പിടികൂടിയ പ്രതിയെ ഇന്നലെ രാവിലെയാണ് നരുവാമൂട് പോലീസ് സ്റ്റേഷനിലെത്തിച്ചത്. ബാലരാമപുരം ഇൻസ്പെക്ടർ എസ്.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി ആന്ധ്രയിലേയ്ക്ക് പോയത്. നരുവാമൂട് കൂരച്ചൽക്കോണം ഗീത ഭവനിൽ സുജാതയാണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന ഷംനാദ് എന്നുവിളിക്കുന്ന സുജിത്തിനെയാണ് ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ നിന്ന് പിടികൂടിയത്. ഷംനാദ് തന്നെയാണ് കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് സുജാതയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവദിവസം സുജാതയും ഷംനാദും തമ്മിൽ വാക്കുതർക്കം നടന്നതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം സംസ്ഥാനം വിട്ട ഷംനാദ് നേരെ പോയത് ആന്ധ്രയിലേയ്ക്കാണ്. കൂലിപ്പണിക്കാരനായ ഷംനാദ് മോഷണക്കേസിലും പ്രതിയായിരുന്നു.
Read Moreബാർ കോഴക്കേസ്: മാണിക്ക് എതിരെ തുടരന്വേഷണത്തിന് അനുമതി തേടി ബിജു രമേശ്
തിരുവനന്തപുരം: ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിക്ക് എതിരെ തുടരന്വേഷണത്തിന് അനുമതി തേടി ബിജു രമേശ്. അനുമതി തേടി ഗവര്‍ണര്‍ക്കും ആഭ്യന്തര സെക്രട്ടറിക്കും ബിജു രമേശ് അപേക്ഷ നല്കി. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസിന്റെ റിപ്പോർട്ട് തള്ളിയ പ്രത്യേക വിജിലൻസ് കോടതി ഉത്തരവ് പ്രകാരമാണ് തുടരന്വേഷണത്തിന് അനുമതി തേടിയത്. പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുന്നതിന് മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നതിന് തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതി തള്ളിയത്. പുനരന്വേഷണത്തിന് വിജിലൻസ് സർക്കാരിൽ നിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് ബിജു രമേശ് തുടരന്വേഷണത്തിന് അനുമതിക്കായി അപേക്ഷിച്ചത്. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം സർക്കാരിൽ നിന്നു മുൻകൂർ അനുമതി വാങ്ങിയ ശേഷമേ കേസെടുക്കാനോ പുനരന്വേഷണത്തിനോ സാധിക്കൂ. ഡിസംബർ പത്തിന് കേസ് കോടതി പരിഗണിക്കും.
Read Moreശബിരിമല സ്ത്രീവിഷയത്തിൽ പാർട്ടി നിലപാട് മാറ്റി ഒപ്പം സുരേന്ദ്രനും; ബിജെപി നേതാവിന് സമുഹമാധ്യമത്തിൽ പരിഹാസപ്പെരുമഴ
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് വീണ്ടും ഫേസ്ബുക്കിൽ ട്രോളന്മാരുടെ പൊങ്കാല. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് ട്രോൾപെരുമഴയ്ക്ക് കാരണം. വിധിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായതിനെ തുടർന്നാണ് വിമർശന പ്രളയം. സുപ്രീംകോടതി വിധി വന്നയുടനാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ വിധിയെ പിന്തുണച്ച് പോസ്റ്റിട്ടത്. എന്നാൽ, ആദ്യം വിധിയെ അനുകൂലിച്ച പാർട്ടി സംസ്ഥാന നേതൃത്വം ആ നിലപാട് പിന്നീട് മാറ്റി സമരപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് സുരേന്ദ്രൻ വെട്ടിലായത്. പാർട്ടി നിലപാട് മാറ്റിയതോടെ സുരേന്ദ്രനും മലക്കം മറിഞ്ഞു. പൊടുന്നനെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിൽനിന്ന് പോസ്റ്റ് അപ്രത്യക്ഷമായി. സ്ത്രീപ്രവേശന വിഷയത്തിൽനിന്ന് പിണറായി വിജയൻ പിന്മാറണമെന്നതാണ് പുതിയ പോസ്റ്റ്. ‘നിറം മാറ്റം എന്ന് പറഞ്ഞാൽ എജ്ജാതി നിറം മാറ്റം’എന്നാണ് സുരേന്ദ്രന്റെ നിലപാടുമാറ്റത്തെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം. ആദ്യത്തെ പോസ്റ്റിന്റെ സ്ക്രീൻ…
Read Moreരമേശ് ചെന്നിത്തല ഹിന്ദു വർഗീയവാദികളുടെ പിടിയിൽ; ശബരിമല സ്ത്രീവിഷയത്തിൽ തുല്യനീതി നടപ്പാക്കണമെന്നാണ് സിപിഎം നയമെന്ന് കോടിയേരി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തുല്യനീതി നടപ്പാക്കണമെന്നാണ് സിപിഎം നയമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുപ്രീംകോടതി വിധി നടപ്പാക്കാൻ ഏത് സർക്കാരും ബാധ്യസ്ഥരാണ്. വിധി യുദ്ധം ചെയ്തു നടപ്പാക്കാനല്ല സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിവിധി നടപ്പിലാക്കുന്നതിന് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് വിധി നടപ്പാക്കണമെന്നാണ് സിപിഎം നിലപാട്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎമ്മിനകത്ത് ആശയക്കുഴപ്പമില്ല. രാഷ്ട്രീയ മുതലെടുപ്പിനാണ് മറ്റ് പാർട്ടികൾ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. രണ്ടാം വിമോചന സമരത്തിനുള്ള കോൺഗ്രസ് ശ്രമം വിലപ്പോവില്ല. കോൺഗ്രസ് നിലപാട് പുരോഗമനപരമല്ല. എഐസിസി തീരുമാനം അംഗീകരിക്കാത്ത കെപിസിസിയെ പിരിച്ചുവിടണം. ഹിന്ദു വർഗീയവാദികളുടെ കയ്യിലാണ് രമേശ് ചെന്നിത്തലയെന്നും കോടിയേരി പറഞ്ഞു. സുപ്രീംകോടതിവിധി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി സമവായമുണ്ടാക്കാനാണ് സർക്കാർ ശ്രമം. ഇതുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ദേവസ്വം…
Read More