ഏ​തൊ​ക്കെ ശ​ക്തി​ക​ൾ എ​തി​ർ​ത്താ​ലും ശ​ബ​രി​മ​ല​യെ സം​ര​ക്ഷി​ക്കും; വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്കു​മെ​ന്ന് ബി​ജെ​പി പ്ര​തി​ജ്ഞ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. ബി​ജെ​പി​യു​ടെ സ​മ​രം ശ​ക്ത​മാ​ണ്. ഏ​തൊ​ക്കെ ശ​ക്തി​ക​ൾ എ​തി​ർ​ത്താ​ലും ശ​ബ​രി​മ​ല​യെ സം​ര​ക്ഷി​ക്കു​മെ​ന്ന് ബി​ജെ​പി പ്ര​തി​ജ്ഞ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ഇ​ര​ട്ട​ത്താ​പ്പാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ ദു​രു​ദേ​ശ​ത്തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​വ​ർ​ത്ത​നം. വി​ശ്വാ​സം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​തി​രോ​ധ​നി​ര സൃ​ഷ്ടി​ക്കാ​ൻ ബി​ജെ​പി മു​ൻ നി​ര​യി​ലു​ണ്ടാ​കു​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts