ബീ​ഡി ക​ത്തി​ക്കാ​ൻ തീ ​കൊ​ടു​ത്തി​ല്ല ! നാ​ലം​ഗ​സം​ഘം മ​ർ​ദി​ച്ചതായി പരാതി; സംഭവം കാട്ടാക്കടയില്‍

കാ​ട്ടാ​ക്ക​ട: ബീ​ഡി ക​ത്തി​ക്കാ​ൻ തീ ​ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ലം​ഗ​സം​ഘം പ​ട്ടി​ക​ജാ​തി​ക്കാ​ര​ന്‍റെ ഉ​ടു​മു​ണ്ട് പ​റി​ച്ചെ​ടു​ത്ത് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മാ​റ​ന​ല്ലൂ​ർ, കൂ​വ​ള​ശ്ശേ​രി, ചെ​മ്പ​രി തൊ​ട്ട​രി​ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ മ​ധു (49) വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ബീ​ഡി ക​ത്തി​ക്കാ​ൻ ലൈ​റ്റ​ർ എ​ടു​ത്ത​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് നാ​ലം​ഗ സം​ഘം മ​ധു​വി​നെ മ​ർ​ദി​ച്ച​ത്. മ​ധു​വി​ന്‍റെ വീ​ടി​നു എ​തി​ർ​വ​ശ​ത്താ​യി ര​വി എ​ന്ന​യാ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും പ​തി​വാ​യി ലൈ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ക​ള​വ് പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ക്കാ​ര്യം മ​ധു​വി​നെ ര​വി അ​റി​യി​ച്ചു. നാ​ലം​ഗ സം​ഘം രാ​ത്രി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ലൈ​റ്റ​ർ എ​ടു​ത്ത് ബീ​ഡി ക​ത്തി​ച്ചു​വ​ലി​ക്കു​ന്ന​ത് മ​ധു ക​ണ്ടു. പി​റ്റേ​ന്ന് രാ​വി​ലെ ഇ​ത് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് മ​ധു യു​വാ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ മ​ധു​വി​നെ പി​ന്നാ​ലെ​യെ​ത്തി​യ സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്. ‌അ​വ​ശ​നാ​യ മ​ധു നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ…

Read More

ബ്രൂ​വ​റി വിവാദത്തിൽ സ​ർ​ക്കാ​ർ വീ​ണ്ടും വെ​ട്ടി​ൽ; കുരുക്ക് വീണ്ടും മുറുകുന്നതിന്‍റെ കാരണം ഇങ്ങനെയൊക്കെ…

തി​രു​വ​ന​ന്ത​പു​രം: ബ്രൂ​വ​റി വി​വാ​ദ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ർ വീ​ണ്ടും വെ​ട്ടി​ൽ. അ​ബ്കാ​രി ന​യം എ​തി​രെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 2016-ല്‍ അനുമതി ​നി​ഷേ​ധി​ച്ച ബ്രൂ​വ​റി ക​മ്പ​നി​ക്ക് 2018-ല്‍ ​വീണ്ടും അനുമതി നൽകി. അ​പ്പോ​ളോ ക​മ്പ​നി​യു​ടെ ബ്രൂ​വ​റി​ക്ക് 2016 ൽ ​നി​കു​തി വ​കു​പ്പി​ന്‍റെ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. നി​ല​വി​ലെ ച​ട്ട​പ്ര​കാ​രം ക​മ്പ​നി​ക്ക് ബ്രൂ​വ​റി തു​ട​ങ്ങാ​ന്‍ ആ​വി​ല്ലെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. അ​തേ ബ്രൂ​വ​റി​ക്കാ​ണ് ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം വീ​ണ്ടും അ​നു​മ​തി ന​ൽ​കി​യ​ത്. അ​ബ്കാ​രി ന​യ​ത്തി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളൊ​ന്നും ഈ ​ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ വ​ന്നി​ട്ടി​ല്ല. ഇ​താ​ണ് സ​ർ​ക്കാ​രി​നെ വീ​ണ്ടും വെ​ട്ടി​ലാ​ക്കി​യ​ത്.

Read More

ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധി സർക്കാരിന് നിരാകരിക്കാനാകില്ല; വിധി നടപ്പാക്കുമെന്ന് എൽഡിഎഫ്

തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി സർക്കാർ നടപ്പാക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ. മുന്നണി യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധി സർക്കാരിന് നിരാകരിക്കാനാകില്ല. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി നേരത്തെ തന്നെ വിശദീകരിച്ചതാണ്. എന്നിട്ടും വിധിയുടെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. സർക്കാർ ഇടപെടൽ മൂലമാണോ ഭരണഘടനാ ബെഞ്ചിന്‍റെ വിധിയുണ്ടായതെന്നും എൽഡിഎഫ് കണ്‍വീനർ ചോദിച്ചു. സുപ്രീംകോടതി വിധിക്കെതിരായ സമരം സർക്കാരിനെ അട്ടിമറിക്കാനുള്ള പ്രക്ഷോഭമായി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ബിജെപിയും ആർഎസ്എസും കോണ്‍ഗ്രസും ഒന്നിച്ചാണ് സർക്കാരിനെതിരേ തിരിഞ്ഞിരിക്കുന്നത്. കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് നിലവിൽ നടക്കുന്നത്. ഇതിനെ എൽഡിഎഫ് പ്രതിരോധിക്കുമെന്നും വിഷയത്തിൽ എൽഡിഎഫ് വിശദീകരണ യോഗങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 30ന്…

Read More

ശശിക്കെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തൽ; നടപടിയുണ്ടാകും

തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരേ ഉയർന്ന ലൈംഗികാരോപണ പരാതിയിൽ കഴന്പുണ്ടെന്ന് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തി. മന്ത്രി എ.കെ.ബാലൻ, പി.കെ.ശ്രീമതി എംപി എന്നിവരടങ്ങിയ കമ്മീഷനാണ് ശശിക്കെതിരേ പാലക്കാട്ടെ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയത്. പരാതിയിൽ വസ്തുതയുണ്ടെന്ന കണ്ടെത്തിയ കമ്മീഷൻ നടപടിക്ക് ശിപാർശ ചെയ്ത് അന്വേഷണ റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് സമർപ്പിക്കും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വരും. പാർട്ടി തലത്തിൽ ശശിക്കെതിരേ നടപടിയുണ്ടാകുമെന്ന് ഏകദേശം ഉറപ്പായി. എന്ത് നടപടിയാവും സിപിഎം സ്വീകരിക്കുക എന്ന് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമേ വ്യക്തമാകൂ. അതേസമയം തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്ന ശശിയുടെ പരാതിയിലും പാലക്കാട് ജില്ലയിൽ പാർട്ടി നടപടിയുണ്ടായേക്കുമെന്ന് സൂചനയുണ്ട്. അന്വേഷണ കമ്മീഷന്‍റെ മൊഴിയെടുപ്പിൽ ശശിയെ അനുകൂലിച്ചാണ് ഭൂരുഭാഗവും മൊഴി നൽകിയത്.

Read More

ശ​ബ​രി​മ​ല സ്ത്രീവിഷയം;  ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സ​മ​രം കാ​ര്യ​മാ​ക്കു​ന്നി​ല്ല;  നി​ല​പാ​ട് മാ​റ്റി​യി​ട്ടി​ല്ലെ​ന്ന് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശ​ന​ത്തി​ൽ നി​ല​പാ​ട് മാ​റ്റി​യി​ട്ടി​ല്ലെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ർ. ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ൾ വ​രു​ന്ന​തി​ന് അ​നു​സ​രി​ച്ച് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സ​മ​രം കാ​ര്യ​മാ​ക്കു​ന്നി​ല്ല. ജ​ന​ങ്ങ​ൾ അ​യ്യ​പ്പ​നോ​ടൊ​പ്പ​മാ​ണെ​ന്നും പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന് അ​തി​ന്േ‍​റ​താ​യ പ്ര​ത്യേ​ക​ത ഉ​ണ്ട്. ആ​ചാ​ര​ങ്ങ​ളി​ൽ താ​ൻ വീ​ഴ്ച വ​രു​ത്തു​ക​യൊ സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സ​വ്ത​ന്ത്ര അ​ധി​കാ​ര​ത്തെ ക​വ​ർ​ന്നെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചി​ട്ടി​ല്ല. സ​മ​ര​ത്തെ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കാ​ൻ ബോ​ർ​ഡ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പ്രാ​ഥ​മി​ക ആ​വ​ശ്യ സൗ​ക​ര്യം, വ​ഴി സൗ​ക​ര്യം എ​ന്നി​വ ബോ​ർ​ഡ് ഒ​രു​ക്കു​മെ​ന്നും പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു.

Read More

ഓളപ്പരപ്പിലെ വേഗക്കാരെ കാണാൻ സച്ചിനെത്തും; പ്രളയത്തെ തുടർന്ന് മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി നവംബർ 10ന്;മുഖ്യാതിഥിയായി സച്ചിൻ തന്നെ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ന​വം​ബ​ർ പ​ത്തി​നു ന​ട​ത്തും. നെ​ഹ്റു​ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി യോ​ഗ​ത്തി​ലാ​ണ് തി​യ​തി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്. മേ​ള​യി​ൽ മു​ൻ ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ത​ന്നെ മു​ഖ്യാ​തി​ഥി​യാ​കും. ആ​ർ​ഭാ​ട​ങ്ങ​ൾ കു​റ​ച്ചു​കൊ​ണ്ടാ​കും മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക. സ​ർ​ക്കാ​രി​ൽ​നി​ന്നു പു​തു​താ​യി സാ​ന്പ​ത്തി​ക സ​ഹാ​യം സ്വീ​ക​രി​ക്കാ​തെ ത​ദ്ദേ​ശീ​യ​മാ​യി സ്പോ​ണ്‍​സ​ർ​മാ​രെ ക​ണ്ടെ​ത്തി​യാ​കും മേ​ള​യു​ടെ സം​ഘാ​ട​നം. ഓ​ഗ​സ്റ്റ് മാ​സം ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച ന​ട​ക്കേ​ണ്ട വ​ള്ളം​ക​ളി പ്ര​ള​യ​ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Read More

കോ​ണ്‍​ഗ്ര​സി​നു പി​ള്ള​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല; ശബരിമല സ്ത്രീവിഷയത്തിലൂടെ കേ​ര​ള​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നാ​ണ് സി​പി​എ​മ്മും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​തെന്ന് ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. വി​ഷ​യം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ്. ഇ​തി​നെ രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. കേ​ര​ള​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നാ​ണ് സി​പി​എ​മ്മും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​ത്- ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നി​ല്ലെ​ന്ന് യു​ഡി​എ​ഫ് തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യ്ക്കു മ​റു​പ​ടി ന​ൽ​കി​യ ഉ​മ്മ​ൻ ചാ​ണ്ടി, കോ​ണ്‍​ഗ്ര​സി​നു പി​ള്ള​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്നും പ​രി​ഹ​സി​ച്ചു

Read More

ഇനി എല്ലാം ശരിയാക്കും; ബ്രൂ​വ​റി വിവാദത്തെ തുടർന്ന് അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ നാ​ലം​ഗ സ​മി​തി​യെ നി​ശ്ച​യി​ച്ച് ഉ​ത്ത​രവ്‌

തി​രു​വ​ന​ന്ത​പു​രം: ബ്രൂ​വ​റി​ക​ളും കോ​ന്പൗ​ണ്ടിം​ഗ്, ബ്ളെ​ൻ​ഡിം​ഗ് ആ​ൻ​ഡ് ബോ​ട്ടി​ലിം​ഗ് യൂ​ണി​റ്റു​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ക്കാ​ൻ സ​ർ​ക്കാ​ർ സ​മി​തി​യെ നി​യോ​ഗി​ച്ചു.നി​കു​തി വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ശോ തോ​മ​സ് അ​ധ്യ​ക്ഷ​യാ​യ സ​മി​തി​യി​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ, ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ (ഇ​സി​ആ​ർ​ബി), നി​കു​തി​വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി എ​ന്നി​വ​ർ സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യ ബ്രൂ​വ​റി​ക​ൾ​ക്കും ബ്ളെ​ൻ​ഡിം​ഗ് യൂ​ണി​റ്റു​ക​ൾ​ക്കും ലൈ​സ​ൻ​സ് ന​ൽ​കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണു സ​മി​തി​യോ​ടു നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​യി ല​ഭി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷ​ക​ളും സ​മി​തി പ​രി​ശോ​ധി​ക്കും. ഒ​ക്ടോ​ബ​ർ 31-ന​കം സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ബ്രൂ​വ​റി​ക​ൾ ആ​രം​ഭി​ക്കാ​ൻ ത​ത്വ​ത്തി​ൽ അ​നു​മ​തി ന​ൽ​കി​യ സ​ർ​ക്കാ​ർ നി​ല​പാ​ടു വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​നു​മ​തി റ​ദ്ദു ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ബ്രൂ​വ​റി​ക​ൾ അ​നു​വ​ദി​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

ലു​ബാ​ൻ പോ​യി, തി​ത് ലി വ​ന്നു; 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റി​നു സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ തീ​വ്ര​ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യ ലു​ബാ​ൻ കേ​ര​ള​തീ​ര​ത്ത് ഉ​യ​ർ​ത്തി​യ ഭീ​ഷ​ണി ഒ​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ചു​ഴ​ലി​ക്കാ​റ്റ് രൂ​പ​മെ​ടു​ത്തു. വ​ട​ക്ക് മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം തി​ത് ലി ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ച​താ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. ഒ​ഡി​ഷ​യി​ലെ ഗോ​പാ​ൽ​പൂ​രി​ന് ഏ​ക​ദേ​ശം 530 കി​ലോ മീ​റ്റ​ർ തെ​ക്ക് കി​ഴ​ക്കാ​യും, ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ലിം​ഗ പ​ട്ട​ണ​ത്തി​ന് 450 കി​ലോ​മീ​റ്റ​ർ കി​ഴ​ക്ക് -തെ​ക്ക് കി​ഴ​ക്കാ​യു​മാ​ണ് ഇ​പ്പോ​ൾ ന്യൂ​ന​മ​ർ​ദം നി​ല​കൊ​ള്ളു​ന്ന​ത്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ഇ​ത് കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ച്ച് വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ തീ​ര​ങ്ങ​ളാ​യ ഗോ​പാ​ൽ​പൂ​രി​നും, ക​ലിം​ഗ​പ​ട്ട​ണ​ത്തി​നും മ​ധ്യേ ക​ര​യ്ക്ക് ക​യ​റും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഒ​ഡി​ഷ​യി​ലെ​യും ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ഴ​യു​ണ്ടാ​കും. ക​ട​ൽ പ്ര​ക്ഷു​ബ്ദ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. കൊ​ച്ചി…

Read More

മുകേഷിനെതിരായ ആരോപണംനിയമപരമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി

തിരുവനന്തപുരം: നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരെ ഉയർന്നു വന്ന മീ ടൂ ആരോപണത്തെക്കുറിച്ച് നിയമപരമായി പരിശോധിക്കുമെന്ന് സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിൽ എന്തെല്ലാം ആരോപണങ്ങൾ വരാറുണ്ടെന്നു ചോദിച്ച അദ്ദേഹം അതെല്ലാം ശരിയാകണമെന്നില്ലല്ലോ എന്നും പറഞ്ഞു.

Read More