തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നത് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണെന്ന് മന്ത്രി എം.എം. മണി. മുന്നൊരുക്കങ്ങളുടെ ഭാഗമായി ആണ് ഷട്ടർ തുറക്കുന്നത്. അണക്കെട്ട് തുറക്കുന്നതിൽ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുതോണിയുടെ ഒരു ഷട്ടർ മാത്രമായിരിക്കും തുറക്കുക. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മണി കൂട്ടിച്ചേർത്തു.
Read MoreCategory: TVM
ശശിക്കെതിരായ പരാതി: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തു
തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണ പരാതിയിൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തു. എ.കെ. ബാലനും പി.കെ. ശ്രീമതിയുമടങ്ങുന്ന അന്വേഷണ കമ്മീഷൻ പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനെ എകെജി സെന്ററിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ശശിക്കെതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിലാണ് സിപിഎം അന്വേഷണം നടത്തുന്നത്.കഴിഞ്ഞ ദിവസം കമ്മീഷന് പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. കൂടാതെ പി.കെ.ശശിയുടെ വിശദീകരണവും രേഖപ്പെടുത്തി. ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി കമ്മീഷന് കൈമാറിയിട്ടുണ്ട്.
Read Moreഒറ്റകോൾ മതി; പെട്രോൾ, റേഷൻ തട്ടിപ്പുകാരെ പൂട്ടും; ലീഗൽ മെട്രോളജി കോൾ സെന്റർ റെഡി
തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളും റേഷനും അളവിൽ കുറച്ചു നൽകിയാൽ പരിഹാരം കാണാൻ ലീഗൽ മെട്രോളജി വകുപ്പ് കോൾ സെന്റർ തുടങ്ങി. കോൾ സെന്ററിലെ ലാൻഡ് ലൈൻ നന്പരുകളായ 155300, 2115054, 2115098, 2335523 (ലാൻഡ് ലൈനിലേക്ക് മൊബൈൽ ഫോണിൽ വിളിക്കുന്പോൾ 0471 എന്ന കോഡ് ചേർക്കണം) എന്നിവയിലും 9400198198 എന്ന മൊബൈൽ നന്പരിലും പരാതി അറിയിക്കാം. അളവുതൂക്കവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കോൾ സെന്ററിൽ അറിയിക്കാം. കോൾ സെന്ററിൽ ലഭിക്കുന്ന പരാതികൾ കോൾ സെന്റർ എക്സിക്യുട്ടിവ് സോഫ്റ്റ്വേറിൽ രേഖപ്പെടുത്തും. പരാതിക്കിടയാക്കിയ വ്യാപാര സ്ഥാപനത്തിനു സമീപത്തെ എൻഫോഴ്സ്മെന്റ് വാഹനത്തിലേക്ക് സോഫ്റ്റ്വേർ വഴി പരാതി കൈമാറും. പരാതിക്കാരന്റെയും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെയും മൊബൈലിലേക്ക് പരാതി രജിസ്റ്റർ ചെയ്ത് എസ്എംഎസ് സന്ദേശവും രജിസ്റ്റർ നന്പരും നൽകുകയും ചെയ്യും. വകുപ്പ് നൽകുന്ന സേവനങ്ങളെക്കുറിച്ച് അറിയാനും കോൾ സെന്റർ സേവനം പ്രയോജനപ്പെടുത്താം. ജിപിഎസ് ഘടിപ്പിച്ച വകുപ്പിലെ…
Read Moreഅവസരം ഇഷ്ടമുള്ള സ്ത്രീൾക്ക് ഉപയോഗിക്കാം; ശബരിമല സ്ത്രീ പ്രവേശനത്തിൽ പാർട്ടി ഇടപെടില്ല; നിലപാട് മയപ്പെടുത്തി കോടിയേരി
തിരുവനന്തപുരം: സ്ത്രീകളെ ശബരിമലയിൽ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല സ്ത്രീപ്രവേശനത്തിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെയാണ് നിലപാട് മയപ്പെടുത്തി കോടിയേരി പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ ലേഖനമെഴുതുന്നത്. ശബരിമലയിൽ പ്രാർഥിക്കാൻ ഭക്തരായ സത്രീകൾക്ക് പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീൾക്ക് ഉപയോഗിക്കാം. താത്പര്യമില്ലാത്തവർ അങ്ങോട്ടേക്കു പോകണ്ട. അയ്യപ്പഭക്തൻമാരായ പുരുഷൻമാരുടെ കാര്യത്തിലും സിപിഎം ഇടപെടില്ല. ഇഷ്ടമുള്ളവർക്ക് പോകാം, അല്ലാത്തവർ പോകണ്ട എന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമർത്താൻ സിപിഎം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു. സുപ്രീംകോടതി വിധിയെ സോണിയ ഗാന്ധി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എഐസിസി നേതൃത്വം ആകട്ടെ ഈ വിധിയെ സ്വാഗതം ചെയ്തു. എന്നിട്ടാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇപ്പോൾ നിറംമാറിയിരിക്കുന്നത്. വിധിയെ ആർഎസ്എസ് ദേശീയനേതൃത്വം അനുകൂലിക്കുകയും ചെയ്തു. വിധി മനോഹരം…
Read Moreഭക്തരെ നിയന്ത്രിക്കാൻ ഇനി വളയിട്ട കൈകളും; ശബരിമലയിൽ മണ്ഡലകാലത്ത് 500 വനിതാ പോലീസുകാരെ നിയമിക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ സുരക്ഷയ്ക്കായി വനിതാ പോലീസുകാരെ നിയമിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. മണ്ഡലകാലത്ത് 500 വനിതാ പോലീസുകാരെ ശബരിമലയിൽ നിയമിക്കാനാണ് പദ്ധതി. നട തുറക്കുന്പോൾ മുതൽ ഇവർ ഡ്യൂട്ടിയിലുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. സേനയിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ 40 ശതമാനത്തോളം ഭക്തരുടെ വർധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ വനിതാ പോലീസുകാരെ നിയമിക്കാൻ തീരുമാനം.
Read Moreശക്തമായ മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏതു സാഹചര്യവും നേരിടാൻ പോലീസ് സജ്ജമെന്നു ഡിജിപി
തിരുവനന്തപുരം: ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ച സാഹചര്യത്തിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഏതു സാഹചര്യവും നേരിടാൻ പോലീസ് സുസജ്ജമാണ്. ഇതു സംബന്ധിച്ച വിശദമായ നിർദ്ദേശം എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നൽകിയിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഏതു പ്രകൃതി ദുരന്തവും നേരിടാൻ പോലീസ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്- ഡിജിപി പറഞ്ഞു. വിവിധ ജില്ലകളിലെ സായുധ പോലീസിനും ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നു സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
Read Moreബ്രൂവറിയിൽ മുഖ്യമന്ത്രിയുടേയും എക്സൈസ് മന്ത്രിയുടെയും നയസമീപനം വികലവും ജനദ്രോഹപരമെന്ന് സുധീരൻ
തിരുവനന്തപുരം: ബ്രൂവറി വിവാദത്തിൽ സർക്കാരിനെതിരെ മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ രംഗത്ത്. മുഖ്യമന്ത്രിയുടേയും എക്സൈസ് മന്ത്രിയുടെയും നയസമീപനം വികലവും ജനദ്രോഹപരവുമാണെന്ന് സുധീരൻ പറഞ്ഞു. തെറ്റായ ഇത്തരം സമീപനം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യത്തിന്റെ ഇറക്കുമതി കുറയ്ക്കാനാണ് ബ്രൂവറി അനുവദിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. നിലവിൽ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എട്ടു ശതമാനവും ബിയറിന്റെ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽനിന്നും കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇവിടെ ഉദ്പാദിപ്പിച്ചാൽ തൊഴിലവസരം വർധിക്കുകയും നികുതി വരുമാനം വർധിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Read Moreഉയരങ്ങളിലേക്ക് കുതിച്ച് ഇന്ധന വില; ഡീസലിന് 21 പൈസയുടെ വർധന; തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 87.39 രൂപ
തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസും വർധിച്ചു. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 87.39 രൂപയും ഡീസലിന് 80.74 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 85.87 രൂപയും ഡീസലിന് 79.21 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 86.25 രൂപയും ഡീസലിന് 79.58 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിന് 91.34 രൂപയും ഡീസലിന് 80.10 രൂപയുമാണ്. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് മുംബൈയിലേത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84 രൂപയും ഡീസലിന് 75.45 രൂപയുമാണ് വില.
Read Moreയാത്രക്കാരുടെ പ്രതിഷേധം ഫലംകണ്ടു; മൂന്ന് എക്സ്പ്രസ് ട്രെയിനുകൾ ഇനി നേരത്തെ എത്തും
തിരുവനന്തപുരം: മലബാർ എക്സ്പ്രസ്, ഇന്റർസിറ്റി എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾ രാവിലെ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന സമയം നേരത്തെയാക്കുന്നു. വെള്ളി മുതലാണ് ഈ ട്രെയിനുകളുടെ സമയം മാറുന്നത്. ഇതനുസരിച്ച് മാംഗളൂർ- തിരുവനന്തപുരം മലബാർ എക്സ്പ്രസ് വെള്ളിയാഴ്ച മുതൽ രാവിലെ 9.30-നു തിരുവനന്തപുരത്തെത്തും. നിലവിൽ 9.40-നാണ് എത്തിച്ചേരുന്നത്. ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് 10.15-നു പകരം 9.50-ന് എത്തും. എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രാവിലെ പത്തിന് എത്തിച്ചേരും. ഇപ്പോഴത്തെ സമയം 10.25 ആണ്. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ സ്ഥിരമായി ആശ്രയിക്കുന്ന ഈ ട്രെയിനുകളുടെ സമയം മാറ്റണമെന്നും വൈകിയോട്ടം ഒഴിവാക്കണമെന്നും നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു.
Read Moreനീന്തൽ അറിയില്ലെങ്കിൽ എൻഎസ്എസ് അംഗത്വമില്ല; പുതിയ മാനദണ്ഡത്തിന്റെ കാരണം വെളിപ്പെടുത്തി മന്ത്രി
തിരുവനന്തപുരം: നീന്തൽ അറിയണമെന്നത് അടുത്തവർഷം മുതൽ നാഷണൽ സർവീസ് സ്കീം അംഗത്വത്തിനുള്ള മാനദണ്ഡമായി പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ. പ്രളയബാധിത മേഖലകളിൽ എൻഎസ്എസ് വോളണ്ടിയർമാരുടെ സേവനം ശ്രദ്ധേയമായിരുന്നു. ആ ഘട്ടത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നീന്തൽ അറിയണമെന്നത് നിർബന്ധമാക്കുന്നത് പരിഗണിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ നീന്തൽ അറിഞ്ഞാൽ എൻഎസ്എസ് അംഗങ്ങൾക്ക് കൂടുതൽ സേവനം നൽകാനാകുമെന്ന് മന്ത്രി പറഞ്ഞു. കോളജുകളിൽ എൻഎസ്എസ് അംഗങ്ങളായി 100 വിദ്യാർഥികളെ മാത്രമാണ് ഉൾപ്പെടുത്താനാകുന്നത്. കൂടുതൽ വിദ്യാർഥികൾ സന്നദ്ധപ്രവർത്തനങ്ങൾക്ക് തത്പരരായി മുന്നോട്ടുവന്നാൽ അവരെ കൂടി ഉൾക്കൊള്ളിച്ച് സേവനസേന രൂപീകരിക്കുന്നതും ആലോചനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read More