പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള 10,000 രൂ​പ വി​ത​ര​ണം ഉ​ട​ൻ പൂ​ർ​ത്തി​യാക്കു​മെ​ന്നു സ​ർ​ക്കാ​ർ; ന​ൽ​കി​യ​ത് 5.52 ല​ക്ഷം പേ​ർ​ക്ക്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള 10,000 രൂ​പ​യു​ടെ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ വി​ത​ര​ണ​വും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും തു​റ​മു​ഖ​ത്തും പു​തു​താ​യി എ​ത്തി​യ സാ​ധ​ന​സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​വും ഈ ​മാ​സം 29-ന് ​മു​ന്പ് പൂ​ർ​ത്തി​യാ​ക്കാ​ൻ മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി യോ​ഗം നി​ർ​ദ്ദേ​ശി​ച്ചു. അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​വി​ത​ര​ണം കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. 5.52 ല​ക്ഷം പേ​ർ​ക്ക് ഇ​തി​ന​കം സ​ഹാ​യം ന​ൽ​കി​ക്ക​ഴി​ഞ്ഞു. പു​തു​താ​യി ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ലാ​ണ് സ​ഹാ​യം ന​ൽ​കാ​ൻ ഏ​റെ​യും ബാ​ക്കി​യു​ള്ള​ത്. 439 പേ​രാ​ണ് കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ സം​സ്ഥാ​ന​ത്ത് മ​ര​ണ​പ്പെ​ട്ട​ത്. ഇ​തി​ൽ 331 പേ​ർ​ക്ക് മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യം ന​ൽ​കി​ക്ക​ഴി​ഞ്ഞു. എ​ഫ്ഐ​ആ​ർ, നി​യ​മാ​നു​സൃ​ത ആ​ശ്രി​ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം കാ​ര​ണം നൂ​റോ​ളം അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പ് ക​ൽ​പ്പി​ക്ക​ലി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ്. കു​ടും​ബ​ശ്രീ മു​ഖേ​ന വീ​ട്ട​മ്മ​മാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 1,00,770 അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഇ​തു​ൾ​പ്പെ​ടെ ര​ണ്ട് ല​ക്ഷം അ​പേ​ക്ഷ​ക​ളി​ൽ ഒ​രാ​ഴ്ച​ക്ക​കം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കും.…

Read More

കന്യാസ്ത്രീയുടെ പരാതിയിൽ അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി ജയരാജൻ

തിരുവനന്തപുരം: ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയിൽ അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി ഇ.പി. ജയരാജൻ. സർക്കാർ ഇരയ്ക്കൊപ്പമാണ്. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

Read More

രക്ഷാപ്രവർത്തനത്തിനിടെ തകർന്ന വള്ളങ്ങളിൽ ഭൂ​രി​ഭാ​ഗ​വും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി നൽകിയെന്ന് ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​മു​ഖ​ത്തു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ ബോ​ട്ട് ത​ക​ർ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്കെ​ല്ലാം പ​ണം ല​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ. ത​ക​രാ​റി​ലാ​യ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ന​ൽ​കി. 65000 ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ട്ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്‍​ജി​ന്‍ കേ​ടു​പാ​ടു​ക​ള്‍ തീ​ർ​ക്കു​ന്ന​തി​ന് മ​ത്സ്യ​ഫെ​ഡി​ന്‍റെ വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ളി​ല്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 533 വ​ള്ള​ങ്ങ​ളി​ല്‍ 236 എ​ണ്ണ​വും 406 എ​ഞ്ചി​നു​ക​ളി​ല്‍ 247 എ​ണ്ണ​വും അ​റ്റ​ക്കു​റ്റ​പ്പ​ണി ന​ട​ത്തി ന​ൽ​കി​യി​ട്ടു​ണ്ട്. ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ള്‍ പ​റ്റി​യ​തി​നു​പ​രി​യാ​യി ഒ​മ്പ​ത് എ​ന്‍​ജി​നു​ക​ളും 10 വ​ള​ള​ങ്ങ​ളും പൂ​ര്‍​ണ്ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. 151 ല​ക്ഷം രൂ​പ ഇ​തി​നാ​യി ഇ​തു​വ​രെ ചി​ല​വ​ഴി​ച്ചു​വെ​ന്നും മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. മ​ല്‍​സ്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും വ്യാ​പാ​രി​ക​ള്‍​ക്ക് ന്യാ​യ​വി​ല ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഉ​ട​ന്‍ നി​യ​മ​നി​ര്‍​മ്മാ​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

പോ​ലീ​സി​ൽ 146 ത​സ്തി​ക​ക​ൾ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് നീ​ക്കി​വ​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സി​ൽ 146 ത​സ്തി​ക​ക​ൾ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് നീ​ക്കി​വ​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​വി​ധ സാ​യു​ധ​ ബ​റ്റാ​ലി​യ​നു​ക​ളി​ലെ ഹ​വി​ല്‍​ദാ​ര്‍ ത​സ്തി​ക​യാ​ണ് വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ള്‍​ക്കാ​യി നീ​ക്കി​വ​ച്ച​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ത്‌‌​ല​റ്റി​ക്സി​ല്‍ പു​രു​ഷ​വി​ഭാ​ഗ​ത്തി​ന് 28 ഉം ​വ​നി​താ​വി​ഭാ​ഗ​ത്തി​ല്‍ 26 ഉം ​ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ച്ചു. ബാ​സ്ക്ക​റ്റ്ബോ​ള്‍ പു​രു​ഷ-​വ​നി​ത ടീ​മു​ക​ള്‍​ക്ക് 12 വീ​ത​വും വോ​ളീ​ബോ​ള്‍ പു​രു​ഷ-​വ​നി​ത ടീ​മു​ക​ള്‍​ക്ക് 12 വീ​ത​വും ത​സ്തി​ക മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. ഫു​ട്ബോ​ള്‍ പു​രു​ഷ​ടീ​മി​ലെ 18 പേ​ര്‍​ക്കും ഹാ​ന്‍റ്ബോ​ള്‍ പു​രു​ഷ​ടീ​മി​ലെ 12 പേ​ര്‍​ക്കും നി​യ​മ​നം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നീ​ന്ത​ലി​ല്‍ പു​രു​ഷ-​വ​നി​ത ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം ആ​റും നാ​ലും ത​സ്തി​ക​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. ര​ണ്ട് വീ​തം പു​രു​ഷ-​വ​നി​ത സൈ​ക്ലിം​ഗ് താ​ര​ങ്ങ​ള്‍​ക്കും പോ​ലീ​സി​ല്‍ നി​യ​മ​നം ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ളി​മ്പി​ക്സി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍, ദേ​ശീ​യ ഗെ​യിം​സ്, കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ്, ഏ​ഷ്യ​ന്‍ ഗെ​യിം​സ്, സ​ര്‍​വ​ക​ലാ​ശാ​ല-​സ്കൂ​ള്‍ കാ​യി​ക​മേ​ള​ക​ളി​ല്‍ മെ​ഡ​ല്‍ നേ​ടി​യ​വ​രി​ൽ നി​ന്നും നി​യ​മ​നം ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. ഈ…

Read More

പതിമൂന്ന് വർഷത്തിന് ശേഷം പി.പി തങ്കച്ചൻ സ്ഥാനമൊഴിയുന്നു; പുതി യുഡിഎഫ് കൺവീനറായി ബെന്നി ബഹനാൻ

തി​രു​വ​ന​ന്ത​പു​രം: ബെ​ന്നി ബ​ഹ​നാ​നെ പു​തി​യ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പി.​പി.​ത​ങ്ക​ച്ച​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് ബെ​ന്നി ബ​ഹ​ന്നാ​നെ നി​യ​മി​ച്ച​ത്. ക​ഴി​ഞ്ഞ 13 വ​ര്‍​ഷ​മാ​യി ത​ങ്ക​ച്ച​നാ​യി​രു​ന്നു യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍​സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന​ത്. നി​ല​വി​ൽ കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗ​മാ​യ ബെ​ന്നി ബ​ഹ​നാ​ൻ തൃ​ക്കാ​ക്ക​ര മു​ൻ എം​എ​ൽ​എ​യാ​ണ്. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തേ​ക്ക് ബെ​ന്നി ബ​ഹ​നാ​ന്‍റെ പേ​ര് നേ​ര​ത്തെ ധാ​ര​ണ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കെ​പി​സി​സി​യു​ടെ പു​തി​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​ണ്‍​വീ​ന​റാ​യി​രു​ന്ന പി.​പി. ത​ങ്ക​ച്ച​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നും ഓ​ർ​ക്കു​മെ​ന്നും ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​കാ​നും കെ. ​സു​ധാ​ക​ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എം.​ഐ. ഷാ​ന​വാ​സ് എ​ന്നി​വ​രെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​കാ​നും ബു​ധാ​നാ​ഴ്ച ഹൈ​ക്കാ​മാ​ൻ‌​ഡ് അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് പുതിയ നേതൃത്വത്തിന് വെല്ലുവിളി;  മുല്ലപ്പള്ളി കോണ്‍ഗ്രസിനെ നയിക്കാൻ പ്രാപ്തനെന്ന് ഹസൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടിയെ നയിക്കാൻ പ്രാപ്തനായ നേതാവാണെന്ന് സ്ഥാനമൊഴിയുന്ന അധ്യക്ഷൻ എം.എം.ഹസൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരന്പര്യമുള്ള ഉൗർജസ്വലനായ നേതാവാണ് മുല്ലപ്പള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിന് പ്രാപ്തിയുണ്ടെന്നും പുതിയ നേതൃത്വത്തിന് തെരഞ്ഞെടുപ്പ് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. 18 മാസക്കാലം കെപിസിസി അധ്യക്ഷ പദവിയിലിരുന്ന താൻ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചത്. പാർട്ടിൽ സമാധാന പൂർണമായ അന്തരീക്ഷമാണ് തന്‍റെ കാലത്തുണ്ടായിരുന്നത്. ജനമോചന യാത്രയും കുടുംബ സംഗമങ്ങളും വിജയകരമായി നടത്താൻ തനിക്ക് കഴിഞ്ഞു. തന്‍റെ പ്രവർത്തനങ്ങൾക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും പാർട്ടി ഏൽപ്പിക്കുന്ന ചുമതലയുമായി സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും ഹസൻ കൂട്ടിച്ചേർത്തു.

Read More

മദ്യലഹരിയിൽ യുവാവ് കിണറ്റിൽ ചാടി; എസ്ഐയും സംഘവും കിണറ്റിലിറങ്ങി രക്ഷിച്ചു;

പ​ര​വൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി​യ​ശേ​ഷം കി​ണ​റ്റി​ൽ ചാ​ടി​യ യു​വാ​വി​നെ പ​ര​വൂ​ർ ഗ്രേഡ് എ​സ്ഐ ശ്രീ​നി​വാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി കി​ണ​റ്റി​ലി​റ​ങ്ങി ര​ക്ഷ​പെ​ടു​ത്തി. പ​ര​വൂ​ർ കൂ​ന​യി​ൽ തൊ​ടി​യി​ൽ പ​ണ്ടാ​ര​ത്തു വ​ട​ക്ക​തി​ൽ രാ​ജേ​ഷ് സ​ഖ​റി​യ​യെ (29)യാ​ണ് പോ​ലീ​സ് സം​ഘം സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി10.30​ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് കി​ണ​റ്റി​ൽ ചാ​ടി​യ വി​വ​ര​മ​റി​ഞ്ഞ് പ​ര​വൂ​ർ ഗ്രേഡ് എ​സ്ഐ ശ്രീ​നി​വാ​സ​ൻ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്കു​മാ​ർ, സാ​യി​റാം എ​ന്നി​വ​രോ​ടൊ​പ്പ​മെ​ത്തി വ​ള​രെ ആ​ഴ​മു​ള്ള കി​ണ​റ്റി​ലി​റ​ങ്ങി അ​തി​സാ​ഹ​സി​ക​മാ​യി യു​വാ​വി​നെ ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ​നി​ന്ന് യു​വാ​വി​നെ ര​ക്ഷ​പെ​ടു​ത്താ​ൻ പ​രി​സ​ര​വാ​സി​ക​ളാ​യ സ​ച്ചു, ക​ണ്ണ​ൻ എ​ന്നി​വ​രു​ടെ സ​ഹാ​യ​വു​മു​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​ചെ​ല്ലാ​ത്ത ഉ​ൾ​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പോ​ലീ​സ് സം​ഘം യു​വാ​വി​നെ ചു​മ​ന്നാ​ണ് വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പോ​ലീ​സി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്നാ​ണ് യു​വാ​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ അ​ൽ​പ്പം സ​മ​യം കൂ​ടി ക​ഴി​ഞ്ഞി​രു​ന്നു​വെ​ങ്കി​ൽ യു​വാ​വ് മ​ര​ണ​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ വി​ല​യി​രു​ത്ത​ൽ. യു​വാ​വി​ന്‍റെ…

Read More

ചാരക്കേസ് :  മുന്‍മുഖ്യമന്ത്രി കരുണാകരൻ നീതികിട്ടാതെയാണ് മരിച്ചതെന്ന് നമ്പി നാരായണൻ

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍ നീതികിട്ടാതെയാണ് മരിച്ചതെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹത്തെ എതിരാളികള്‍ രാജ്യദ്രോഹിയായി മുദ്രകുത്തിയത് എന്തിനായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളും ഉണ്ടെന്ന് സംശയിക്കുന്നുവെന്നും നമ്പി നാരായണന്‍ പറഞ്ഞു.

Read More

പ്രളയത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം നൽകിയവരുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ട്?പട്ടികയിൽ അനർഹർ കടന്നുകൂടിയെന്ന ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: പ്രളയത്തിൽപ്പെട്ടവർക്ക് അടിയന്തരധനസഹായം നൽകുന്നതിനായി സർക്കാർ തയാറാക്കിയ പട്ടികയിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഷ്ടപരിഹാരം നൽകിയവരുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബാർകോഴക്കേസിൽ കെ.എം.മാണി കുറ്റക്കാരനല്ലെന്നും ചെന്നിത്തല ആവർത്തിച്ചു. അദ്ദേഹത്തിനെതിരെ ഇനിയെത്ര അന്വേഷണം നടത്തിയാലും തെളിവുകളൊന്നുമുണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു. ചാരക്കേസുമായി തന്‍റെ കൈവശം തെളിവുകൾ ഒന്നുമില്ല. അതിനാൽ തന്നെ ജുഡീഷൽ കമ്മീഷന് മുന്നിൽ താൻ ഹാജരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലയ്ക്കൽ -പമ്പ യാത്രാനിരക്ക് വർധിപ്പിച്ച കെഎസ്ആർടിസിയുടെ നടപടിയേയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. നടപടി എത്രയും വേഗം പിൻവലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Read More

കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ വൻ കുറവ്; ഗൾഫ് നാടുകളിലെ ശമ്പളക്കുറവും 19നും 25നും ഇടയിൽ പ്രായമുള്ളവരുടെ ജനസംഖ്യയിലെ കുറവുമെന്ന് സർവേ

തിരുവനന്തപുരം: സംസ്ഥാനത്തു നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ വൻ കുറവെന്ന് റിപ്പോർട്ട്. സെന്‍റർ ഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ് നടത്തിയ സർവേയിലാണ് പ്രവാസ ജീവിതം തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടെന്ന് കണ്ടെത്തിയത്. ഗൾഫ് നാടുകളിലെ ജോലിക്കുള്ള ശമ്പളത്തിൽ വന്ന ഇടിവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 19നും 25നും ഇടയിൽ പ്രായമുള്ളവരുടെ ജനസംഖ്യയിൽ വന്ന കുറവും പ്രവാസ ലോകത്ത് ജോലി തേടുന്നവരുട എണ്ണം കുറയാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. പ്രവസികളുടെ എണ്ണത്തിൽ മൂന്ന് ലക്ഷത്തോളം കുറവ് രേഖപ്പെടുത്തിയെന്നാണ് സർവേ വ്യക്തമാക്കുന്നത്. 2013ലെ പ്രവാസികളുടെ എണ്ണത്തിന്‍റെ പത്തിലൊന്ന് കുറവാണ് ഇതെന്നാണ് കണക്ക്. കേരള മൈഗ്രേഷൻ സർവേയുടെ കോർഡിനേറ്റർ ഇരുദയരാജനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവച്ചത്. 1198ലാണ് സെന്‍റർഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ് പ്രവാസികളെ സംബന്ധിച്ച സർവേ ആദ്യമായി സംഘടിപ്പിച്ചത്. എട്ടാമത്തെ സർവവേയാണ് ഈ വർഷം പൂർത്തീകരിച്ചത്.

Read More