തിരുവനന്തപുരം: ചികിത്സയ്ക്കായി വിദേശത്ത് പോയ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. ഈ മാസം 27നാണ് അടുത്ത മന്ത്രിസഭായോഗം ചേരുക. സാധാരണയായി ബുധനാഴ്ചകളിൽ ചേരുന്ന മന്ത്രിസഭായോഗം മുഖ്യമന്ത്രിയുടെ സൗകര്യാർഥമാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയതെന്നാണ് വിവരം. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ മന്ത്രി ഇ.പി.ജയരാജനാണ് അധ്യക്ഷത വഹിക്കുന്നത്. കഴിഞ്ഞ മാസം 30 നാണ് മന്ത്രിസഭ അവസാനമായി യോഗം ചേർർന്നത്. മന്ത്രിസഭായോഗം ചേരാത്തതിനെതിരെ പ്രതിപക്ഷം കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ ആരോപണം. ഇതിനു പിന്നാലെയാണ് അന്ന് മന്ത്രിസഭ യോഗം ചേരാൻ തീരുമാനിച്ചത്.
Read MoreCategory: TVM
പെട്രോൾ വിലയിൽ ബിജെപി മലക്കം മറിയുന്നു; കേന്ദ്രത്തിന്റേത് നികുതി ഭീകരതയെന്ന് എംഎം ഹസ്സൻ
തിരുവനന്തപുരം: കേന്ദ്രത്തിന്റേത് നികുതി ഭീകരതയെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ. യുപിഎയുടെ കാലത്ത് പെട്രോൾ വിലക്കയറ്റത്തിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്ത ബിജെപി ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുകയാണെന്ന് ഹസ്സൻ കുറ്റപ്പെടുത്തി. പെട്രോൾ, ഡീസൽ വില വർധനവ് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള നൽകിയ മറുപടിയെക്കുറിച്ചുള്ള പ്രതികരണമായാണ് ഹസ്സൻ ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് വാഗ്ദാനം ആരെങ്കിലും കാര്യമായി എടുക്കുമൊ എന്നായിരുന്നു ശ്രീധരൻ പിള്ള പ്രതികരിച്ചിരുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലാത്ത വിലക്കയറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് ഹസ്സൻ കുറ്റപ്പെടുത്തി. പെട്രോൾ ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തി വിലവർധനവ് കുറയ്ക്കണമെന്ന് ഹസ്സൻ ആവശ്യപ്പെട്ടു. കേന്ദ്രം എക്സൈസ് നികുതി കൂട്ടുന്നത് ശരിയല്ല. 9 തവണ എക്സൈസ് നികുതി കൂട്ടിയെന്നും ഹസ്സൻ ആരോപിച്ചു.
Read Moreകോടതി വിധികൊണ്ടൊന്നും മാണിയെ തള്ളിപ്പറയാൻ യുഡിഎഫ് തയാറാകില്ല; വിധി മാണിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരമെന്ന് കെ.മുരളീധരൻ
തിരുവനന്തപുരം: ബാർക്കോഴ കേസിലെ കോടതി വിധി കെ.എം.മാണിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായിട്ടാണ് കണക്കാക്കുന്നതെന്ന് കെ.മുരളീധരൻ എംഎൽഎ. ഈ കോടതി വിധികൊണ്ടൊന്നും മാണിയെ തള്ളിപ്പറയാൻ യുഡിഎഫ് തയാറാകില്ല. അദ്ദേഹം യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും തങ്ങളുടെ സഹപ്രവർത്തകനാണെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
Read Moreമാണി കുറ്റക്കാരനല്ലെന്ന് എൽഡിഎഫ് സർക്കാരും കണ്ടെത്തിയിരുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബാർക്കോഴ കേസുമായി ബന്ധപ്പെട്ട് കെ.എം.മാണി കുറ്റക്കാരനല്ലെന്ന് എൽഡിഎഫ് സർക്കാരിന്റെ കാലത്തെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി വിധിക്ക് പിന്നാലെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണമുയർന്നതിന് പിന്നാലെ യുഡിഎഫ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മാണി കുറ്റക്കാരനല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. എൽഡിഎഫ് സർക്കാരിനും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല. ധാരാളം നിയമപ്രശ്നങ്ങളുള്ള കേസാണിതെന്നും വിധി പരിശോധിച്ച ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
Read Moreകെപിഎംഎസ് ഭാരവാഹിയുടെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം പടക്കമെറിഞ്ഞു; സംഭവത്തിൽ ആർക്കും പരിക്കില്ല; പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: തിരുവല്ലത്ത് കെപിഎംസ് ഭാരവാഹിയുടെ വീടിന് നേരെ പടക്കമേറ്. തിരുവല്ലം ബിഎൽവി സ്കൂളിന് സമീപം ശശീന്ദ്രന്റെ വീടിന് നേരെയാണ് പടക്കമെറിഞ്ഞത്. കഴിഞ്ഞ രാത്രിയാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ശശീന്ദ്രൻ പോലീസിന് മൊഴി നൽകി. ഫോറൻസിക് വിദഗ്ധരും തിരുവല്ലം പോലീസും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Read Moreഹാരിസണ് കേസിൽ സർക്കാർ ചോദിച്ചു വാങ്ങിയ പരാജയമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല
തിരുവനന്തപുരം: ഹാരിസണ് കേസിൽ സർക്കാർ ചോദിച്ചു വാങ്ങി പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു മുന്നണി വന്നശേഷം ഹാരിസണു വേണ്ടി കള്ളക്കളിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹാരിസണ് കന്പനി കൈവശംവച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇന്ന് തള്ളിയത്. 38,000 ഏക്കർ ഭൂമിയാണ് പാട്ടക്കരാർ റദ്ദാക്കി ഏറ്റെടുക്കാൻ സർക്കാർ ശ്രമിച്ചത്. സ്പെഷൽ ഓഫീസറെവച്ച് ഭൂമി ഏറ്റെടുത്ത നടപടിയാണ് ജസ്റ്റീസ് രോഹിത്ത് നരിമാൻ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
Read Moreബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ; കൂട്ടാളികളെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചെന്ന് പോലീസ്
കാട്ടാക്കട : ബൈക്കിൽ കറങ്ങി സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്ന യുവാവ് അറസ്റ്റിൽ. വാഴിച്ചൽ കൈവൻതടത്തിൽ കുഴിക്കുത്തിയാനിൽ വീട്ടിൽ ജിബിൻ ജോസാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1.110 കിലോഗ്രാം കഞ്ചാവും കടത്താനുപയോഗിക്കുന്ന ബൈക്കും പിടിച്ചെടുത്തു. യുവാക്കൾക്കും വിദ്യാർഥികൾക്കും കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ്. കാട്ടാക്കട എക്സൈസ് ബി.ആർ. സ്വരൂപും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.ജിബിന്റെ കൂട്ടാളികളെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചെന്നും ഇവർ ഉടൻ പിടിയിലാകുമന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സാംജോൺസ്, പ്രിവന്റീവ് ഓഫീസർ വി. ഗിരീഷ്, സിവിൽ എക്സൈസ് ഓഫീസർമ്മാരായ ടി. വിനോദ്, ആർ. ഹർഷകുമാർ, കെ.ആർ. രജിത്ത്, ജെ. സതീഷ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Read Moreസ്കൂൾ കലോത്സവം ഡിസംബറിൽ ആലപ്പുഴ ജില്ലയിൽതന്നെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് സ്കൂൾ കലോത്സവം ഡിസംബറിൽ. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തെ തുടർന്നു ആഘോഷങ്ങൾ ഒഴിവാക്കിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ആലപ്പുഴയിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ഇത്തവണ കലോത്സവത്തിന് ഉദ്ഘാടന-സമാചന ചടങ്ങുകൾ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. എൽപി-യുപി കലോത്സവങ്ങൾ സ്കൂൾ തലത്തിൽ അവസാനിക്കും. കലോത്സവത്തിലെ ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീക്കാണെന്നും അദ്ദേഹം പറഞ്ഞു. കായിക മേള അടുത്തമാസം തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ശാസ്ത്രമേള നവംബറിൽ കണ്ണൂരിൽ നടത്തുമെന്നും സ്പെഷൽ സ്കൂൾ കലോത്സവം ഒക്ടോബറിൽ കൊല്ലത്തുവച്ച് സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ, സംസ്ഥാനം സമാനതകളില്ലാത്ത ദുരന്തം നേരിട്ടതിനേത്തുടർന്ന് ആഘോഷങ്ങൾ എല്ലാം തന്നെ വേണ്ടെന്നു വയ്ക്കുകയാണെന്നും ഇതിന്റെ ഭാഗമായി സ്കൂൾ കലോത്സവം, സർവകലാശാല കലോത്സവങ്ങൾ, അന്തരാഷ്ട്ര ചലച്ചിത്രമേള എന്നിവ ഇക്കൊല്ലം നടത്തില്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപ്പെട്ടതോടെ മുൻ തീരുമാനം മാറ്റുകയായിരുന്നു. കുട്ടികളുടെ ഗ്രേസ്മാർക്ക് നഷ്ടപ്പെടാൻ…
Read Moreവില്ലൻ വേഷങ്ങൾക്ക് പുതുമാനം നൽകിയ കലാകാരൻ; ക്യാപ്റ്റൻ രാജുവിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: ചലച്ചിത്രതാരം ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വില്ലൻ വേഷങ്ങൾക്ക് പുതുമാനം നൽകിയ കലാകാരനായിരുന്നു രാജുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ച ക്യാപ്റ്റൻ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ വസതിയിലായിരുന്നു ക്യാപ്റ്റൻ രാജുവിന്റെ അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്നു ചികിത്സയിലായിരുന്നു അദ്ദേഹം.
Read Moreസാലറി ചലഞ്ഞ് ചോദ്യം ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പിൽ അഭിപ്രായം ഇട്ടൂ; സർക്കാർ ജീവനക്കാരനു സസ്പെഷൻ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശന്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകാനുള്ള നീക്കത്തെ എതിർത്ത സർക്കാർ ജീവനക്കാരനു സസ്പെൻഷൻ. നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക്കിലെ വർക്ഷോപ്പ് സൂപ്രണ്ട് പ്രകാശിനെയാണ് സസ്പെൻഡ് ചെയ്തത്.ശന്പളം പിടിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ വാട്സ്ആപ്പ് ഗ്രൂപ്പിൽ അഭിപ്രായം പറഞ്ഞതിനാണ് നടപടി.
Read More