തിരുവനന്തപുരം: സാലറി ചലഞ്ചിൽ നിർബന്ധമായും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ ഭാരവാഹി അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. പട്ടം സെന്‍റ് മേരീസ് സ്കൂളിലെ അധ്യാപകരാണ് പരാതി നൽകിയത്. കെഎസ്ടിഎ ഭാരവാഹി എഇഒയുടെ ഒപ്പം എത്തിയായിരുന്നു ഭീഷണിപ്പെടുത്തിയതെന്നും അധ്യാപകർ പറഞ്ഞു. സാലറി ചലഞ്ചിൽ ഈ സ്കൂളിലെ ബഹുഭൂരിപക്ഷം അധ്യാപകരും വിസമ്മതപത്രം നൽകിയിരുന്നു.
Read MoreCategory: TVM
ചലച്ചിത്രമേളയ്ക്ക് പച്ചക്കൊടി; മേളയുടെ നടത്തിപ്പിന് ഒരു രൂപപോലും സംസ്ഥാന സർക്കാർ നൽകില്ല; ആർഭാടങ്ങൾ അനുവദിക്കില്ല
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതിന് സംസ്ഥാന സർക്കാരിന്‍റെ പച്ചക്കൊടി. ചെലവ്ചുരുക്കി മേള നടത്തണമെന്നാണ് നിർദേശം. മേളയുടെ നടത്തിപ്പിന് പക്ഷേ, ഒരു രൂപപോലും സംസ്ഥാന സർക്കാർ നൽകില്ല. ഉദ്ഘാടന ചടങ്ങിന്‍റെയും സമാപന സമ്മേളനത്തിന്‍റെയും പകിട്ട് കുറയ്ക്കണമെന്നും സമാപന ചടങ്ങ് പുരസ്കാര വിതരണം മാത്രമാക്കി ചുരുക്കണമെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡെലിഗേറ്റ് ഫീസ് വർധിപ്പിക്കണമെന്നും നിർദേശമുണ്ട്. നേരത്തെ 650 ആയിരുന്ന ഫീസ് ഇത്തവണ 1,500 എങ്കിലും ആക്കണമെന്നാണ് നിർദേശം. വിദ്യാർഥികളുടെ ഫീസ് ഇനത്തിലും വർധനവുണ്ടാകുമെന്നാണ് സൂചന. മേളയുമായി ബന്ധപ്പെട്ട മറ്റെല്ലാ പകിട്ടുകളും കുറയ്ക്കണമെന്നും വിദേശജൂറികളുടെ എണ്ണം കുറക്കണമെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരം നിർദേശങ്ങൾ പാലിച്ച് മേള നടത്തുന്നതിന് സാംസ്കാരിക വകുപ്പ് നേരത്തെ തന്നെ സമ്മതംമൂളിയിരുന്നു. വകുപ്പ് മന്ത്രി ഇക്കാര്യങ്ങൾ മുഖ്യമന്ത്രി പിണറയി വിജയനെ ധരിപ്പിക്കുകയും അദ്ദേഹം അനുമതി നൽകുകയും ചെയ്തതോടെയാണ് ഇത്തവണയും മുടക്കം കൂടാതെ മേള നടക്കും എന്ന് ഉറപ്പായത്. പ്രളയക്കെടുതിയിൽ…
Read Moreകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെോ മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്‍റെ പല മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കിരിക്കുന്നത്. ഞായറാഴ്ച മുതൽ വിവിധ പ്രദേശങ്ങളിൽ നല്ല മഴ ലഭിക്കുന്നുണ്ട്. ഇതിന്‍റെ തുടർച്ചയായിട്ടാവും വരും ദിവസങ്ങളിലും മഴ പെയ്യുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ് അറിയിച്ചു.
Read Moreചിറയിൻകീഴ് ബസ് സ്റ്റാന്‍റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; പതിനെട്ടു വയസുകാരൻ പോലീസ് പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് പോലീസ്
ചിറയിൻകീഴ്: ചിറയിൻകീഴ് ബസ് സ്റ്റാൻഡ് കേന്ദ്രമായി കഞ്ചാവ് വിൽപന വരികയായിരുന്ന സംഘത്തിലെ ഒരാളെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് ആൽത്തറമൂട് കിഴക്കേ പൊതിയിൽ വീട്ടിൽ അഭിരാജ് (18)ആണ് അറസ്റ്റിലായത്. ചിറയിൻകീഴ് എസ്ഐ. സാജൻ, സിപിഒമാരായ അനിൽ, വിഷ്ണു, കിരണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിൽ നിന്നും കഞ്ചാവ് പൊതികൾ പോലീസ് പിടിച്ചെടുത്തു. യുവാക്കൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരുന്നതായി പോലീസ് പറഞ്ഞു. ഇത്തരക്കാരെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
Read Moreപരിചയപ്പെട്ടത് വിവാഹ വീട്ടില്‍വച്ച്; നമ്പര്‍ കൈക്കലാക്കി നിരന്തരം വിളി! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍
പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ഇരുപതുകാരൻ രണ്ടുവർഷത്തിന് ശേഷം അറസ്റ്റിൽ .ചല്ലിമുക്ക് പാമ്പു ചത്ത മണ്ണ് ശശി വിലാസത്തിൽ യശ്വന്ത് എസ്. കുമാറാണ് പാലോട് പോലീസിന്റെ പിടിയിലായത്. വിവാഹ വീട്ടിൽ വച്ച് പരിചയപ്പെട്ട പെൺകുട്ടിയുടെ ഫോൺ നമ്പർ കരസ്ഥമാക്കി നിരന്തരം വിളിക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാജസ്ഥാനിലേക്ക് കടന്ന യശ്വന്തിനെ തേടി ഒരു വർഷം മുമ്പ് പോലീസ് എത്തിയെങ്കിലും ഇയാൾ മഹാരാഷ്ട്രയിലേക്കും അവിടെ നിന്ന് ഹൈദ്രാബാദിലേക്കും പോയി. സിഐ കെ. ബി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ഭുവനേന്ദ്രൻ നായർ, എഎസ്ഐ അൻസാരി, സിപിഒമാരായ പ്രദീപ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreകന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭയിലെ മാറ്റത്തിന്റെ സൂചയെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീകൾ നടത്തിയ സമരം ക്രൈസ്തവ സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണ് സമരത്തിലൂടെ തെളിഞ്ഞത്. ക്രെസ്തവ സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണിത്. സർക്കാർ നടപടികൾ സ്വീകരിച്ചതു പ്രതിഷേധങ്ങൾക്കു വിധേയമായിട്ടല്ല- കോടിയേരി പറഞ്ഞു. സമരത്തെ ഹൈജാക്ക് ചെയ്യാൻ സിപിഎം വിരുദ്ധർ ശ്രമിച്ചതാണ് പാർട്ടി തുറന്നുകാട്ടിയതെന്നും കോടിയേരി മാധ്യമങ്ങളോടു സംസാരിക്കവെ വ്യക്തമാക്കി.
Read Moreഒന്നിങ്ങു വന്നോട്ടെ; രാജ്യാന്തര ചലച്ചിത്രമേള നടത്തുന്ന കാര്യം മുഖ്യമന്ത്രി വന്നതിനുശേഷമെന്ന് എ. കെ ബാലൻ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള ഈ വർഷം നടത്തുന്ന കാര്യം മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ. ആർഭാടം കുറച്ച് ചെലവ് ചുരുക്കി മേള നടത്തുന്നതിന്‍റെ മാർഗരേഖ ചലച്ചിത്ര അക്കാഡമി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ വർഷം ചലച്ചിത്ര മേള ഒഴിവാക്കാൻ മുഖ്യമന്ത്രി നേരത്തെ തീരുമാനമെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ ചലച്ചിത്ര മേള ചെലവ് ചുരുക്കിയെങ്കിലും നടത്തണമെന്ന് നിരവധി കോണുകളിൽ നിന്നും ആവശ്യമുയർന്നതോടെയാണ് തീരുമാനം പുനപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം ഇക്കാര്യം കൂടിയാലോചനയിലൂടെ തീരുമാനിക്കും.
Read Moreപഴയതൊന്നും അവിടെ വേണ്ടെ; പോലീസ് സ്റ്റേഷനുകളിലെ ഉപയോഗശൂന്യമായ സാധനങ്ങൾ ഒഴിവാക്കാൻ സംസ്ഥാന പോലീസ് മേധാവി
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലും മറ്റുമുള്ള ഉപയോഗ ശൂന്യമായ ഫർണിച്ചറുകൾ, പഴയ ഉപകരണങ്ങൾ, കന്പ്യൂട്ടറുകൾ, പഴയ പ്രിന്ററുകൾ, ഇലക്ട്രോണിക് സ്പെയർ പാർട്സുകൾ തുടങ്ങി ഇനി ഉപയോഗിക്കാൻ കഴിയാത്തവ നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം ഒഴിവാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസുകളിലും അവയുടെ പരിസരങ്ങളിലും ഉപയോഗ ശൂന്യമായ വസ്തുക്കൾ കൂടി കിടക്കുന്നത് സ്ഥല സൗകര്യം നഷ്ടപ്പെടുന്നതിനും ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതിനും മറ്റു അസൗകര്യങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്. അതിനാൽ ഇത്തരം വസ്തുക്കൾ ഡിസംബറിനുള്ളിൽ ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തണമെന്നു സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.
Read Moreബിഷപ്പിന്‍റെ അറസ്റ്റ്; തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം; ഇതിന്‍റെ പേരിൽ ക്രൈസ്തവ സഭയെ അവഹേളിക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിന്‍റെ പേരിൽ ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കുന്നത് ശരിയല്ലെന്നും ഇത് അവസാനിപ്പിക്കണമൈന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത്തരക്കാർ ശിക്ഷിക്കപ്പെടണം. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
Read Moreപരാതി രാഷ്ട്രീയവത്കരിക്കേണ്ടതില്ല; അറസ്റ്റ് തീരുമാനിക്കേണ്ടത് പോലീസെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് പോലീസാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കന്യാസ്ത്രീകൾക്കല്ല, ആർക്കും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പടാൻ അവകാശമില്ല. അക്കാര്യം അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിനെതിരായ പരാതി രാഷ്ട്രീയവത്കരിക്കേണ്ടതില്ല. കന്യാസ്ത്രീകളുടെ സമരത്തിന് എതിരല്ലെ കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയെന്നും വിഷയം രാഷ്ട്രീയവത്കരിക്കുന്നത് ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
Read More