തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരായ ആക്രമണങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾ, രജിസ്റ്റർ ചെയ്ത സാമൂഹിക സംഘടനകൾ എന്നിവയുടെ ഓഫീസുകൾക്കും മറ്റു വസ്തുവകകൾക്കും നാശം വരുത്തുന്നതിനുമുളള ശിക്ഷ കൂടുതൽ കർക്കശമാക്കുന്നു. ഇതിനായി ഇന്ത്യൻ ശിക്ഷാനിയമത്തിലും ക്രിമിനൽ നടപടിച്ചട്ടത്തിലും ഭേദഗതി കൊണ്ടുവരാനുളള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും എതിരേ വൈരാഗ്യപൂർവം ആക്രമണം നടത്തിയെന്നു തെളിഞ്ഞാൽ മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കുന്നതാണു ഭേദഗതി നിർദേശങ്ങളിൽ ഒന്ന്. മാരകമായ പരിക്കുകൾ ഏൽപ്പിച്ചുവെന്നു തെളിഞ്ഞാൽ പത്തു വർഷംവരെ തടവുശിക്ഷ ലഭിക്കും. രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും വസ്തുവകകൾ നശിപ്പിച്ചാൽ അഞ്ചു വർഷം വരെ തടവു ശിക്ഷ ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ വസ്തുവകകൾക്കു നാശനഷ്ടമുണ്ടാക്കിയാലും അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കും. എല്ലാ കേസുകളിലും പിഴ ഈടാക്കാനും കരടു ബില്ലിൽ വ്യവസ്ഥയുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരുന്ന…
Read MoreCategory: TVM
സോളാറിന്റെ പേരിൽ അഞ്ചു വർഷം വേട്ടയാടി; ആരോപണം ഉന്നയിച്ചവർക്കെതിരേ ഉപയോഗിക്കാൻ പറ്റിയ ആയുധങ്ങൾ ലഭിച്ചിട്ടും അത് ഉപയോഗിച്ചില്ലെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാർ കേസിന്റെ പേരിൽ തന്നെ അഞ്ചു വർഷം വേട്ടയാടിയതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ നിന്നു സരിതയുടെ കത്ത് നീക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാർ പ്രശ്നവുമായി ബന്ധപ്പെട്ട വിവാദത്തെ കഴിഞ്ഞ അഞ്ചുവർഷക്കാലം രാഷ്ട്രീയമായി നേരിടാൻ ശ്രമിച്ചിട്ടില്ല. മറിച്ച് നിയമപരമായ നടപടികൾ മാത്രമേ സ്വീകരിക്കൂ എന്ന ഉറച്ച നിലപാടാണ് കൈക്കൊണ്ടത്. ആരോപണങ്ങളുടെ കൂമ്പാരം വന്നു വീണപ്പോഴും ആരോപണം ഉന്നയിച്ചവർക്കെതിരേ ഉപയോഗിക്കാൻ പറ്റിയ ആയുധങ്ങൾ ലഭിച്ചിട്ടും അത് ഉപയോഗിച്ചില്ല. യുഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ 10 കോടി രൂപ വാഗ്ദാനം നല്‍കിയെന്ന വാർത്ത ഇന്ത്യയിലെ പ്രമുഖ മാഗസിനിൽ തന്നെ വന്നു. അപ്പോഴും ജനമധ്യത്തിൽ ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയിൽ വാർത്തയുടെ വിശ്വസനീയത ഉറപ്പുവരുത്താനാണു ശ്രമിച്ചത്. കൈയിൽ കിട്ടുന്ന എന്തു വടിയും എതിരാളിക്കെതിരേ ഉപയോഗിക്കുന്ന നിലപാട് സ്വീകരിക്കില്ല.…
Read Moreപലിശക്കാരിയും ബന്ധുക്കളും പലിശപ്പണം തിരികെക്കിട്ടാൻ വീട്ടമ്മയെ അഞ്ചു മണിക്കൂർ വീട്ടിൽ പൂട്ടിയിട്ടു
തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ കൊടുത്തില്ലെന്നാരോപിച്ച് വീട്ടമ്മയെ പലിശക്കാരിയും ബന്ധുക്കളും ചേർന്ന് അഞ്ചു മണിക്കൂർ പൂട്ടിയിട്ടതായി പരാതി. അമരവിള എയ്തുകൊണ്ടാംകാണി ബഥേൽ ഭവനിൽ ബിന്ദുവിനെയാണ് പലിശക്കാരിയും ബന്ധുക്കളും ചേർന്ന് പൂട്ടിയിട്ടതായി മാരായമുട്ടം പോലീസിന് പരാതി നൽകിയത്. വീട്ടമ്മയുടെ പരാതിയിൽ പോലീസ് നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എയ്തുകൊണ്ടാംകാണി മാങ്കോട്ട്കോണം സ്വദേശികളായ അനു, അജി, പൂവാർ സ്വദേശി വിപിൻദാസ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. 2012 ൽ യശോദയുടെ കൈയിൽ നിന്ന് 30000 രൂപ ബിന്ദു വാങ്ങിയിരുന്നു. മാസം 1800 രൂപ പലിശ നൽകേണ്ടിയിരുന്ന ബിന്ദു ആദ്യം തുക കൃത്യമായി അടച്ചിരുന്നെങ്കിലും ഭർത്താവിന്റെ മരണശേഷം ഇതിനു മുടക്കമുണ്ടായി. പല തവണ തുക തിരികെ നൽകാനായി ബിന്ദുവിനെ യശോദ ഭീഷണിപ്പെടുത്തി. പലിശയടക്കം 135000 രൂപ നൽകാനുണ്ടെന്ന് പറഞ്ഞ് തന്റെ ഏഴു സെന്റ് ഭൂമിയുടെ അസൽ പ്രമാണം യശോദ…
Read Moreസാഗർ വരുന്നു; ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: ഗൾഫ് തീരത്ത് രൂപപ്പെട്ട ന്യൂനമർദം ഇന്ത്യൻ തീരത്തേക്ക് നീങ്ങി സാഗർ ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. അടുത്ത 12 മണിക്കൂറിൽ സാഗർ ചുഴലിക്കാറ്റ് ചെറിയ രീതിയിൽ ശക്തി പ്രാപിക്കുമെന്നാണ് വിവരം. ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreസംസ്ഥാനത്ത് പെട്രോൾ വില 80ലേക്ക്; പെട്രോളിന് 23 പൈസയുടെയും ഡീസലിന് 24 പൈസയുടെയും വർധന
തിരുവനന്തപുരം: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധവില റോക്കറ്റുപോലെ കുതിക്കുന്നു. സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 80 രൂപയിലേക്ക്. ഇന്നു രാവിലെ വില പുതുക്കി നിശ്ചയിച്ചപ്പോൾ തിരുവന്തപുരത്ത് പെട്രോളിന് 23 പൈസ വർധിച്ച് 79.39 രൂപയും ഡീസലിന് 24 പൈസ വർധിച്ച് 72.51 രൂപയുമായി.ഡൽഹിയിൽ പെട്രോളിന് 75.32 രൂപയും ഡീസലിന് 66.79 രൂപയുമാണ്. കോൽക്കത്തയിൽ പെട്രോളിന് 78.01 രൂപയും ഡീസലിന് 69.33 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 83.16 രൂപയിലും ഡീസലിന് 71.12 രൂപയിലുമാണ് വ്യാപാരം.നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ കർണാടകയിലും പെട്രോളിനും ഡീസലിനും 23 പൈസ വർധിച്ചു. ബംഗളൂരുവിൽ പെട്രോളിന് 76.54 രൂപയിലും ഡീസലിന് 67.94 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം.
Read Moreപീഡനക്കേസിൽ അറസ്റ്റിലായ സിപിഎം നേതാവിന്റെ അറസ്റ്റ്: പാർട്ടിയിൽ പടലപിണക്കം ശക്തമായി
പോത്തന്‍കോട് : യുവതിയെ ഗോവയിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം മംഗലപുരം ഏരിയാ സെക്രട്ടറിയും കഴക്കൂട്ടം ചെങ്കോട്ടുകോണം സ്വദേശിയുമായ ജി വിനോദിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ട്ടിയിലെ പടലപിണക്കം മുറുകുന്നു. വിനോദ് ഗോവയിൽ അറസ്റ്റിലായ വാർത്ത പ്രചരിപ്പിക്കാൻ പാർട്ടിക്കുള്ളിൽ തന്നെ ചിലർ ശ്രമിച്ചുവെന്നാണ് ആരോപണം. നേരത്തെ ഐരൂപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാക്കളായ ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ മുന്നില്‍ നിന്നത് വിനോദാണെന്നും അതുമായി ബന്ധപ്പെട്ടു പാര്‍ട്ടിയില്‍ ചേര് തിരിവ് ഉണ്ടായതായും അണികള്‍ക്കിടയില്‍ സംസാരമുണ്ട്. പാര്‍ട്ടിയിലും ഏരിയാ സെക്രട്ടറി എന്നതലുപരി വളരെയധികം സ്വാധീനം ഉള്ള വ്യക്തിയായിരുന്നു വിനോദ്. പാര്‍ട്ടിയില്‍ നിന്ന് ചികിത്സയ്ക്കെന്ന പേരില്‍ ലീവ് എടുത്താണ് വിനോദ് ഗോവയിലെയ്ക്ക് പോയത്. മലയാളി യുവതിയെ പോര്‍ച്ചുഗീസ് പാസ് പോര്‍ട്ട് തരപ്പെടുത്താമെന്നു വാഗ്ദാനം നല്കി ഗോവയില്‍ എത്തിയ്ക്കുകയായിരുന്നു.ഗോവ മഡ്ഗാവ് വുഡ് ലാൻഡ് ഹോട്ടൽ ഇവര്‍ എത്തുകയും രണ്ടു…
Read Moreഗവർണറുടെ നടപടി ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെ: ചെന്നിത്തല
തിരുവനന്തപുരം: കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നതു പോലെയാണ് ഗവർണറുടെ നടപടിയെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. “ഗോവയും മണിപ്പൂരുമുൾപ്പെടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോൾ അന്ന് പരിഗണന ഭൂരിപക്ഷമുള്ള മുന്നണിക്കായിരുന്നു. കാരണം ബിജെപി അന്ന് ഭൂരിപക്ഷമുള്ള മുന്നണിയിലായിരുന്നു. കർണാടകയിൽ ബിജെപി ഇതര പാർട്ടികൾ ഭൂരിപക്ഷമുള്ള മുന്നണി ആയപ്പോൾ മുൻനിലപാട് വിഴുങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നത്’- ചെന്നിത്തല കുറ്റപ്പെടുത്തി. കുതിരക്കച്ചവടത്തിന് വഴിയൊരുക്കുന്ന നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണെന്നു പറഞ്ഞ ചെന്നിത്തല ജനാധിപത്യത്തെ അട്ടിമറിക്കുന്ന തീരുമാനം പുനഃപരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.
Read Moreകർണാടകയിലെ സംഭവങ്ങൾ രാജ്യത്തിനാകെ അപമാനമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലേറിയത് രാജ്യത്തിനാകെ അപമാനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreമത്സ്യബന്ധന സീസൺ പടിവാതിൽക്കൽ എത്തിയിട്ടും ഉണർവില്ലാതെ തീരം; പരമ്പരാഗത മീൻ പിടിത്തക്കാർ ആശങ്കയിൽ
വിഴിഞ്ഞം: മത്സ്യബന്ധന സീസൺ പടിവാതിൽക്കൽ എത്തിയെങ്കിലും ഉണർവില്ലാതെ തീരം. ഓഖി ദുരന്ത ശേഷം അടിക്കടി വന്ന മുന്നറിയിപ്പുകളും പതിവ് തെറ്റിയുള്ള കാറ്റും കടൽക്ഷോഭവും സീസണിന്റെ ആവേശത്തിന് മങ്ങലേൽപ്പിച്ചു. ട്രോളിംഗ് നിരോധന കാലമായ ജൂൺ മുതലാണ് വിഴിഞ്ഞത്തെ പരമ്പരാഗത മീൻ പിടിത്തക്കാരുടെ നല്ല കാലം. ഇക്കുറി അത് വിസ്മൃതിയിലാകുമേ എന്ന ആശങ്കയിലാണ് തൊഴിലാളികൾ. സീസണിന്റെ ആരവമറിയിച്ച് തമിഴ്നാട്ടിൽ നിന്നു പോലും കൂട്ടമായെത്തിയിരുന്നവരുടെ തിരക്ക് ഇക്കുറി നാമമാത്രമായി. മറ്റ് തുറമുഖങ്ങൾ പഞ്ഞമാസത്തിന്റെ ആലസ്യത്തിലാകുമ്പോൾ ആയിരക്കണക്കിന് തൊഴിലാളികൾക്ക് അന്നം നൽകുന്ന വിഴിഞ്ഞം മുൻകാലങ്ങളിൽ തിരക്കിലാവുകയാണ് പതിവ്. പക്ഷെ കാലാവസ്ഥാ വ്യതിയാനവും കടൽ ശാന്തമാകാത്തതും ഇക്കുറി ഭീതിയോടെ നോക്കിക്കാണുകയാണ് കടലിന്റെ മക്കൾ. ഏതു പ്രതികൂല സാഹചര്യത്തിലും കടലിന്റെ കനിവ് തേടി വള്ളമിറക്കുന്നവരായിരുന്നു വിഴിഞ്ഞത്തുകാർ. തീരത്തടുക്കാൻ സുരക്ഷയൊരുക്കി കോട്ട പോലെ മതിൽ തീർത്ത തുറമുഖമുണ്ടെന്ന വിശ്വാസവും അവർക്കുണ്ടായിരുന്നു. പക്ഷേ കലിതുള്ളി വീശിയടിച്ച ഓഖിചുഴലിയും അതിന്…
Read Moreലണ്ടനിൽ കൊണ്ടുപോകാമെന്നു വാഗ്ദാനം നൽകി പീഡനശ്രമം: സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി ഗോവയില്‍ അറസ്റ്റില്‍
പോത്തന്‍കോട് : പീഡനശ്രമത്തിനു സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി ഗോവയില്‍ അറസ്റ്റില്‍. മംഗലപുരം ഏരിയാ കമ്മിറ്റി സെക്രട്ടറി ജി.വിനോദാണ് മഡ്ഗാവു പോലീസ് സ്റ്റേഷനില്‍ അറസ്റ്റിലായത്. ലണ്ടനിലേക്കു കൊണ്ടുപോകാമെന്നു വാഗ്ദാനം നൽകി പെണ്‍കുട്ടിയെ ഗോവയിലെത്തിച്ചശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുറി യിൽ നിന്നു നിലവിളിച്ചുകൊണ്ട് പെണ്‍കുട്ടി റിസപ്ഷനിലെത്തി പരാതി പറഞ്ഞു. തുടര്‍ന്നു ലോഡ്ജ് അധികൃതര്‍ പോലീസിൽ അറിയിക്കുകയായിരുന്നു. അറസ്റ്റുചെയ്ത വിനോദിനെ റിമാന്‍ഡ് ചെയ്തു.
Read More