വി​ദേ​ശ വ​നി​ത​യു​ടെ കൊ​ല​പാ​ത​കം: തെ​ളി​വെ​ടു​പ്പ് ഇ​ന്ന് പൂ​ർ​ത്തി​യാ​കും; പ്രതികൾക്ക് സഹായം ചെയ്ത സുഹൃത്തുകളെയും പ്രതികളാക്കിയേക്കും

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ വ​നി​ത​യു​ടെ കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​ക​ളു​ടെ തെ​ളി​വെ​ടു​പ്പ് ഇ​ന്ന് പൂ​ർ​ത്തി​യാ​കും. കേ​സി​ലെ പ്ര​തി​ക​ളാ​യ ഉ​മേ​ഷ് (28), ഉ​ദ​യ​ൻ (24) എ​ന്നി​വ​രു​മാ​യു​ള്ള തെ​ളി​വെ​ടു​പ്പ് അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. വി​ദേ​ശ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട വാ​ഴ​മു​ട്ട​ത്തെ പൊ​ന്ത​ക്കാ​ട്ടി​ലും പ്ര​തി​ക​ളു​ടെ വീ​ട്ടി​ലും എ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. കൊ​ല​പാ​ത​ക ദി​വ​സം ഉ​മേ​ഷ് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ പോ​ലീ​സ് സം​ഘം ഉ​മേ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ദേ​ശ വ​നി​ത​യു​ടെ അ​ടി​വ​സ്ത്ര​വും ചെ​രി​പ്പും സ​മീ​പ​ത്തെ പു​ഴ​യി​ൽ നി​ക്ഷേ​പി​ച്ചെ​ന്ന് പ്ര​തി​ക​ൾ പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പു​ഴ​യി​ലും സ​മീ​പ പ്ര​ദേ​ശ​ത്തും വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്ന​വ​രെ​യും ഇ​വ​ർ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന താ​വ​ള​ത്തി​ൽ എ​ത്തി​ച്ചും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. പ്രതികൾക്ക് സഹായം ചെയ്ത സുഹൃത്തുകളെയും കേസിൽ പോലീസ് പ്രതികളാക്കിയേക്കുമെന്നാണ് സൂചന. അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി…

Read More

ഒ​ൻ​പ​തു​വ​യ​സു​കാ​രി​ക്കു നേ​രേ പീ​ഡ​ന​ശ്ര​മം; പിതാവിന്‍റെ പരാതിയിൽ സിഐടിയു തൊഴിലാളിയെ അറസ്റ്റു ചെയ്തു; ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം നടക്കുന്നതായി ആരോപണം

നേ​മം: ഒ​ൻ​പ​തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക്കെ​തി​രേ നേ​മം പോ​ലീ​സ് പോ​ക്സോ നി​യ​മം പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് അ​റി​യു​ന്നു. അ​മ്മ മ​രി​ച്ചു പോ​യ​തി​നാ​ൽ അ​ച്ഛ​നും കു​ട്ടി​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. പീ​ഡ​ന ശ്ര​മം കു​ട്ടി​യാ​ണ് അ​ച്ഛ​നെ അ​റി​യി​ച്ച​ത്. അ​ടു​ത്ത ദി​വ​സം നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​തി​നി​ട​യി​ൽ പീ​ഡ​ന വി​വ​രം പോ​ലീ​സ് അ​റി​യാ​തെ ഒ​തു​ക്കി തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു. ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Read More

സോളാർ റിപ്പോർട്ടിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടു; രാഷ്ട്രീയമായി വേട്ടയാടാനുള്ള ഇടതു സർക്കാരിന്‍റെ ശ്രമം ഇതോടെ പരാജയപ്പെട്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: സോളാർ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും ഹൈക്കോടതി ഒഴിവാക്കിയതോടെ കമ്മീഷൻ റിപ്പോർട്ടിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ നേതാക്കളെ വേട്ടയാടാനുള്ള ഇടതു സർക്കാരിന്‍റെ ശ്രമം ഈ വിധിയോടുകൂടി പരാജയപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Read More

കർണാടകയിലെ പ്രതിഫലനം ചെങ്ങന്നൂരിലുമുണ്ടാകുമെന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: കർണാടകയിലെ ബിജെപി മുന്നേറ്റത്തിന്‍റെ പ്രതിഫലനം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്ഷേമപ്രവർത്തനങ്ങൾക്ക് അനുകൂലമായാണ് കർണാടകയിൽ ജനങ്ങൾ വോട്ട് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Read More

വടക്കോട്ടു നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ടെടുക്കുന്നു; സിപിഎമ്മിനെ പരിഹസിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: സിപിഎമ്മിനെ പരിഹസിച്ച് സുരേഷ് ഗോപി എംപി രംഗത്ത്. വടക്കോട്ടു നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ടെടുക്കുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ പിടിച്ചുകെട്ടിയിട്ടും സിപിഎമ്മിന്‍റെ കണ്ണു തുറന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കർണാടക തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Read More

മാ​റ​ന​ല്ലൂ​ർ- മ​ല​വി​ള പാ​ലം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ; ക​ണ്ണ് തു​റ​ക്കാ​തെ അ​ധി​കൃ​ത​ർ; ഉടൻ നടപടിയുണ്ടായില്ലെങ്കിൽ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നു നാ​ട്ടു​കാ​ർ

മാ​റ​ന​ല്ലൂ​ർ: ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കു​ന്ന മാ​റ​ന​ല്ലൂ​ർ- മ​ല​വി​ള പാ​ലം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യി​ട്ടും അ​ധി​കാ​രി​ക​ൾ ക​ണ്ണ് തു​റ​ക്കു​ന്നി​ല്ലെ​ന്നു ആ​ക്ഷേ​പം.തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മ​ല​യോ​ര മേ​ഖ​ല​യാ​യ അ​ന്പൂ​രി​യി​ലു​ൾ​പ്പെ​ടെ എ​ത്താ​വു​ന്ന ദൂ​രം ഏ​റെ കു​റ​വു​ള്ള മ​റ​ന​ല്ലൂ​ർ -അ​രു​വി​ക്ക​ര റോ​ഡി​ലാ​ണ് മ​ല​വി​ള​പാ​ലം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ര​ണ്ടു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ല​മാ​യി​ട്ടും പാ​ല​ത്തി​നോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണ് .ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പാ​ലം​പൊ​ളി​ച്ച് പ​ണി​യു​ന്ന​തി​ന് തു​ക അ​നു​വ​ദി​ച്ചെ​ങ്കി​ലും പ​ണി​തു​ട​ങ്ങാ​നാ​യി​ല്ല. തു​ട​ർ​ന്ന് വ​ന്ന സ​ർ​ക്കാ​ർ ര​ണ്ടു​ബ​ജ​റ്റു​ക​ളി​ലാ​യി നാ​ലു കോ​ടി​യോ​ളം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും നി​ർ​മാ​ണം മാ​ത്രം തു​ട​ങ്ങി​യി​ല്ല. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രേ സ​മ​യം ര​ണ്ടു വ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ സാ​ധ്യ​മ​ല്ല. പാ​ല​ത്തി​ന്‍റെ വീ​തി​ക്കു​റ​വ് കൊ​ണ്ട് കെ​എ​സ്ആ​ടി​സി ബ​സു​ക​ളു​ൾ​പ്പെ​ടെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ളി​ൽ പ​ല​ത​വ​ണ ഇ​ടി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മാ​റ​ന​ല്ലൂ​ർ പ്ലാ​വൂ​ർ റോ​ഡി​ന്‍റെ വി​ക​സ​നം കൂ​ടി ഉ​ണ്ടാ​യ​പ്പോ​ൾ റോ​ഡ് ഉ​യ​ർ​ന്ന് ര​ണ്ട് അ​ടി​യോ​ളം പൊ​ങ്ങി.…

Read More

തരൂരിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതം; കേന്ദ്ര സർക്കാരിന്‍റെ ഇടപെടലാണ് പിന്നിലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എംപിയെ പ്രതി ചേർത്ത ഡൽഹി പോലീസിന്‍റെ നടപടി രാഷ്ട്രീയ പ്രേരതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സർക്കാരിന്‍റെ ഇടപെടലാണ് തരൂരിനെ പ്രതിയാക്കാൻ ഡൽഹി പോലീസിന് പ്രേരണയായത്. വ്യാജ കേസാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Read More

മുങ്ങിത്താണ അനുജനെ രക്ഷിച്ച് കരയ്ക്കെത്തിച്ചെങ്കിലും വിനോജ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു; നെ​യ്യാ​​ൽ മു​ങ്ങി​മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും

നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റി​ൽ മു​ങ്ങി​മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സ് അ​റി​യി​ച്ചു. കാ​യം​ക​ളം തൃ​ക്കു​ന്ന​പ്പു​ഴ ആ​റാ​ട്ടു​പു​ഴ​യി​ൽ വ​ലി​യ​ഴീ​ക്ക​ൽ​പ​റ​ന്പി​ൽ ധ​ർ​മ്മ​രാ​ജി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ൻ വി​നോ​ജ് (20) ആ​ണ് ഇ​ന്ന​ലെ മാ​ന്പ​ഴ​ക്ക​ര​യ്ക്കു സ​മീ​പം നെ​യ്യാ​റി​ലെ ക​ട​വി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്. ഹ​രി​പ്പാ​ട് ജി- ​ടെ​ക് കോ​ളേ​ജി​ൽ കം​പ്യൂ​ട്ട​ർ സോ​ഫ്റ്റ് വെ​യ​ർ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു വി​നോ​ജ്. സു​ഹൃ​ത്ത് സ്കൂ​ട്ട​ർ മെ​ക്കാ​നി​ക്കാ​യ സു​ജി​ത്തു​മൊ​രു​മി​ച്ച് പെ​രു​ങ്ക​ട​വി​ള​യ്ക്ക് സ​മീ​പം തേ​ര​ണി​യി​ൽ വ​ന്ന​താ​ണ് വി​നോ​ജും അ​നു​ജ​ൻ ധ​നോ​ജും. കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ സു​ജി​ത്തി​ന്‍റെ ഭാ​ര്യാ​ഗൃ​ഹം തേ​ര​ണി​യി​ലാ​ണ്. ഗ​ർ​ഭി​ണി​യാ​യ ത​ന്‍റെ ഭാ​ര്യ മ​ഞ്ജു​വി​നെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സു​ജി​ത്ത് കൂ​ട്ടു​കാ​രെ​യും കൂ​ട്ടി നെ​യ്യാ​റി​ലെ ക​ട​വി​ൽ കു​ളി​ക്കാ​ൻ പോ​യി. ഇ​വ​രോ​ടൊ​പ്പം അ​രു​ണ്‍, ജെ​സി​ൻ എ​ന്നീ സു​ഹൃ​ത്തു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. മാ​ന്പ​ഴ​ക്ക​ര ക​ട​വി​ലി​റ​ങ്ങി​യ ധ​നോ​ജ് ഒ​ഴു​ക്കി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ടാ​ണ് വി​നോ​ജ് ന​ദി​യി​ലേ​യ്ക്ക് ചാ​ടി​യ​ത്. അ​നു​ജ​നെ സാ​ഹ​സി​ക​മാ​യി ക​ര​യി​ലെ പാ​റ​പ്പു​റ​ത്ത് വ​ലി​ച്ചു ക​യ​റ്റി​യെ​ങ്കി​ലും വി​നോ​ജ് വെ​ള്ള​ത്തി​ൽ താ​ഴ്ന്നു.…

Read More

മു​ൻ ഡി​വൈ​എ​സ്പിയുടെ വെളിപ്പെടുത്തൽ ഫ​സ​ൽ വ​ധ​ക്കേ​സ് പുനരന്വേഷിക്കണമെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ത​ല​ശേ​രി മു​ഹ​മ്മ​ദ് ഫ​സ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാൻ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഇ​ട​പെ​ട്ടെ​ന്ന മു​ൻ ഡി​വൈ​എ​സ്പി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ നി​സാ​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഫ​സ​ൽ വ​ധ​ക്കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നെ​ങ്കി​ൽ സി​പി​എ​മ്മു​കാ​ർ പ്ര​തി​ക​ളാ​വു​മാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി. വ​രാ​പ്പു​ഴ കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ സ​ർ​ക്കാ​ർ എ​തി​ർ​ക്കു​ന്ന​ത് സി​പി​എം നേ​താ​ക്ക​ൾ പ്ര​തി​ക​ളാ​കു​മെ​ന്ന ഭ​യ​മു​ള്ള​തി​നാ​ലാ​ണെന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

പോലീസ് നടപ്പാക്കുന്നത് സർക്കാർ നയമല്ല; പോ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മർ​ശ​ന​വു​മാ​യി മന്ത്രി ജി. സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മർ​ശ​ന​വു​മാ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ രം​ഗ​ത്ത്. പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന​ത് സ​ർ​ക്കാ​ർ ന​യ​മ​ല്ലെ​ന്ന് സുധാകരൻ. ഒ​രു വ്യ​ക്തി​യെ ത​ല്ലി​ക്കൊ​ല്ലാ​ൻ പോ​ലീ​സി​ന് അ​ധി​കാ​ര​മി​ല്ല. ഇ​തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ​യു​ടെ ആ​രോ​പ​ണം പാ​ർ​ട്ടി അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ശ്രീ​ജി​ത്തി​നെ സി​പി​എം കു​ടു​ക്കി​യ​താ​ണെ​ന്ന് അമ്മ ശ്യാ​മ​ള ആ​രോ​പി​ച്ചി​രു​ന്നു. പ്രി​യ ഭ​ര​ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​പ​ട്ടി​ക ത​യാ​റാ​ക്കി​യ​തെ​ന്നും പ്രി​യ ഭ​ര​ത​ന്‍റെ വീ​ട്ടി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്നും ശ്യാ​മ​ള ആ​രോ​പി​ച്ചി​രു​ന്നു.

Read More