തിരുവനന്തപുരം: സിപിഎമ്മിന്റെ ഓദ്യോഗിക ലൈൻ പാർട്ടിക്കുള്ളിലെ കോണ്‍ഗ്രസ ലോബി അട്ടിമറിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബംഗാളിലെ അനുഭവങ്ങളിൽനിന്നു പാഠം പഠിക്കാൻ സിപിഎം ഇനിയും തയാറായിട്ടില്ലെന്നും ദേശീയതലത്തിൽ രൂപം കൊള്ളുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യത്തോടെ കേരളത്തിലെ സിപിഎമ്മിനെ കാത്തിരിക്കുന്നത് ബംഗാളിലെ ദുരനുഭവം തന്നെയാകുമെന്നും കുമ്മനം പറഞ്ഞു. ഓരോ മൂന്ന് വർഷം കൂടുന്പോഴും ചട്ടപ്പടി ചേരുന്ന സിപിഎം പാർട്ടി കോണ്‍ഗ്രസുകൾ കോണ്‍ഗ്രസ് പാർട്ടിയോടുളള സമീപനം മാത്രം ചർച്ച ചെയ്യുന്നതിനുളള വേദിയായി ചുരുങ്ങുന്നത് ആ പാർട്ടി നേരിടുന്ന ആശയ ദാരിദ്രമാണ് വ്യക്തമാക്കുന്നത്. രാഷ്ട്രീയ പ്രമേയത്തിൽ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കില്ലെന്ന വ്യവസ്ഥ ഒഴിവാക്കുക വഴി സിപിഎമ്മും സിപിഐയും ഒരേ രാഷ്ട്രീയ ലൈനിൽ എത്തിച്ചേർന്നിരിക്കുന്നു. ഒരേ രാഷ്ട്രീയ ലൈനിൽ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ നിലപ്രവർത്തിക്കുന്നതിന്റെ യൂക്തി എന്തെന്ന് ജനങ്ങളോടു വിശദീകരിക്കാൻ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടേയും നേതൃത്വങ്ങൾ തയ്യാറാകണം- കുമ്മനം പറഞ്ഞു. ബംഗാളിലെ അനുഭവങ്ങളിൽനിന്നു പാഠം…
Read MoreCategory: TVM
കടലടങ്ങുന്നില്ല , തീരദേശവാസികൾ കണ്ണീരിൽ; ചൊവ്വാഴ്ച രാത്രിയും കൂറ്റൻ തിരമാലകൾക്കു സാധ്യതയെന്നു മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശത്ത് ചൊവ്വാഴ്ചരാത്രി 11.30 വരെ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠന കേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ 2.5 മുതൽ മൂന്നു മീറ്റർ വരെ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു. തീരത്തോടടുത്താണു പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത. അതിനാൽ ബോട്ടുകൾ തീരത്തുനിന്നു കടലിലേക്കും കടലിൽനിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണം. ബോട്ടുകൾ കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാൻ അവ നങ്കൂരമിടുന്പോൾ നിശ്ചിത അകലം പാലിക്കണമെന്നും വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഈ മുന്നറിയിപ്പ് ചൊവ്വാഴ്ച രാത്രി വരെ തുടരും. ഓഖി വിതച്ച ദുരിതങ്ങളിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് തീരദേശ ജനത കരകയറുന്നതിനിടയിലാണ് ദിവസങ്ങളായി തുടരുന്ന കടലാക്രമണം തീരത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്.…
Read Moreഅപ്രഖ്യാപിത ഹർത്താൽ: ; എൻഐഎ അന്വേഷണം വേണം; പോലീസ് അന്വേഷണം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മാത്രം ഒതുങ്ങുന്നുവെന്ന് ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹർത്താലിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സംസ്ഥാനത്ത് ഹിന്ദു വിരുദ്ധ കലാപം നടത്താനുള്ള സംഘടിതമായ ശ്രമമാണ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹർത്താൽ അനുകൂലികളെന്ന പേരിൽ പുറത്തിറങ്ങിയവർ ബിജെപി പ്രവർത്തകരെയും അവർ നടത്തുന്ന സ്ഥാപനങ്ങളെയും തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് ചെയ്തത്. കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പോലീസ് അന്വേഷണം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മാത്രം ഒതുങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Moreവിദേശവനിതയുടെ മരണം; അന്വേഷണം ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കാനാകില്ല; സമയം എടുത്തായാലും സത്യം കണ്ടെത്തുമെന്ന് ഡിജിപി
തിരുവനന്തപുരം: ലിത്വാനിയൻ സ്വദേശിനി ലിഗയുടെ മരണത്തിൽ സമയം എടുത്തായാലും സത്യം കണ്ടെത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അന്വേഷണം ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കാനാകില്ല. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന്് വിദഗ്ധ മെഡിക്കൽ സംഘത്തിന്റെയും ഫോറൻസിക് വിദഗ്ധരുടെയും സഹായം തേടുമെന്നും ഡിജിപി പറഞ്ഞു. ലിഗയുടെ മരണത്തിലെ അന്വേഷണം കേരള പോലീസിന്റെ അഭിമാന പ്രശ്നമാണ്. മുൻവിധിയോടെ ഒരു കാര്യവും ഇപ്പോൾ പറയാനാകില്ലെന്നും ബെഹ്റ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreലിഗയുടെ മരണം; തലയറ്റതു പട്ടി കടിച്ചാവാം; യുവതിയുടെ ശരീരത്തിനോ ആന്തരിക അവയവങ്ങൾക്കോ പരിക്കില്ലെന്നു പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്തു മരിച്ചനിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ മരണത്തിൽ ദുരൂഹതയില്ലെന്നു പോലീസ്. മരണം വിഷം ഉള്ളിൽചെന്നാകാമെന്നു സംശയിക്കുന്നതായി അറിയിച്ച പോലീസ്, യുവതിയുടെ ശരീരത്തിനോ ആന്തരിക അവയവങ്ങൾക്കോ പരിക്കില്ലെന്നു വ്യക്തമാക്കി. മൃതദേഹം പഴകിയപ്പോൾ പട്ടിയോ മറ്റോ കടിച്ചതാകാം തല അറ്റ നിലയിൽ കണ്ടെത്തിയതെന്നാണു പോലീസ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ജീർണിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം പോത്തൻകോട്ടുനിന്നു കാണാതായ ലിത്വനിയ സ്വദേശിനി ലിഗ (33) യുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. ലിഗയുടെ ഭർത്താവ് ആൻഡ്രൂസ്, സഹോദരി ഇലിസ് എന്നിവർ തിരുവല്ലത്തെ കുറ്റിക്കാട്ടിലെത്തിയാണു മൃതദേഹം തിരിച്ചറിഞ്ഞത്. ലിഗയുടെ തലമുടി, വസ്ത്രങ്ങൾ, ശരീരത്തിലെ തിരിച്ചറിയൽ പാടുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണു മരിച്ചത് ലിഗയാണെന്നു സ്ഥിരീകരിച്ചത്. കൂടുതൽ സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധനയ്ക്കായി സാന്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വിഷാദ രോഗത്തിനു ചികിത്സയ്ക്കായി പോത്തൻകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ലിഗയെ ഒരു…
Read Moreകടൽക്ഷോഭം രൂക്ഷമാകുന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം; ഇന്നു രാത്രി വരെ കടൽ പ്രക്ഷുബ്ധമാകുമെന്ന്ദേശീയ സമുദ്രഗവേഷണ പഠനകേന്ദ്രം
തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാകുന്നു. തിരുവനന്തപുരം, ആലപ്പുഴ തിരങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഇന്നു രാത്രി വരെ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠനകേന്ദ്രം അറിയിച്ചിരുന്നു. രണ്ടര മുതൽ മൂന്നു വരെ മീറ്റർ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പുലർത്തണമെന്നും സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങൾ ഇന്നു രാത്രി 11.30 വരെ അതിശക്തമായ തിരമാലകൾ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ടെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു. തീരത്തോടടുത്താണ് പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത. അതിനാൽ ബോട്ടുകൾ തീരത്തുനിന്നു കടലിലേക്കും കടലിൽനിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
Read Moreനഴ്സുമാരുടെ സമരം ആറാം ദിവസത്തിലേക്ക്; യുഎൻഎ പ്രതിനിധികളുമായി ലേബർ കമ്മീഷണർ ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ യുഎൻഎ പ്രതിനിധികളുമായി ലേബർ കമ്മീഷണർ ശനിയാഴ്ച ചർച്ച നടത്തും. നഴ്സുമാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാൻ സർക്കാർ തയാറാകണമെന്നാണ് യുഎൻഎ മുന്നോട്ടുവെയ്ക്കുന്ന പ്രധാന ആവശ്യം. കൂടാതെ ചേർത്തല കെവിഎമ്മിലെ സമരം അവസാനിപ്പിക്കാൻ തയാറാകാത്തത് ഇരട്ടത്താപ്പാണെന്നും ആവശ്യങ്ങൾ നേടിയെടുക്കുംവരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ പറയുന്നു. ഈ മാസം 24നു ചേർത്തലയിൽനിന്നു തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് സംഘടിപ്പിക്കുന്നതിനും യുഎൻഎ ആഹ്വാനം നൽകിയിട്ടുണ്ട്.
Read Moreവാട്സ്ആപ്പ് ഹർത്താൽ: കിളിമാനൂർ സ്വദേശികളായ അഞ്ചു പേർ കസ്റ്റഡിയിൽ; കൗമാരക്കാരൻ നിരീക്ഷണത്തിൽ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ ഹർത്താലിന് ആഹ്വാനം നൽകിയ അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ. കിളിമാനൂർ സ്വദേശികളായ അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. വോയ്സ് ഓഫ് ട്രൂത്ത് എന്ന വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. ഗ്രൂപ്പിന്റെ അഡ്മിനായ കൗമാരക്കാരൻ നിരീക്ഷണത്തിലാണ്. ജമ്മു കാഷ്മീരിൽ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണു കഴിഞ്ഞ തിങ്കളാഴ്ച തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ രഹസ്യമായി ഹർത്താൽ ആഹ്വാനം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചായിരുന്നു ഹർത്താൽ ആഹ്വാനം. കടകൾ അടപ്പിക്കലും ആക്രമണങ്ങളും അരങ്ങേറിയിട്ടും കൂടുതൽ പോലീസിനെ വിന്യസിക്കാനോ അക്രമങ്ങൾ അടിച്ചമർത്താനോ പോലീസ് നേതൃത്വത്തിന് കഴിഞ്ഞില്ല. അക്രമം നടത്തിയ കേസിൽ 950 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ പകുതിയിലേറെയും എസ്ഡിപിഐക്കാരാണ്. സിപിഎം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത വ്യാജഹർത്താലിൽ അക്രമവും കൊള്ളയുമുണ്ടായ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ മേധാവി…
Read Moreനഷ്ടമായത് തന്റെ പതിനാലാമത്തെ പാർട്ടികോണ്‍ഗ്രസ്; പാർട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാനാകാത്തതു ദേഹാസ്വാസ്ഥ്യം മൂലമെന്നു ജി. സുധാകരൻ
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ഹൈദരാബാദിൽ നടക്കുന്ന സിപിഎം പാർട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. ഹൈദരാബാദിലേക്കുള്ള വിമാനടിക്കറ്റ് അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. ഇത്തവണ പങ്കെടുത്തിരുന്നെങ്കിൽ തന്റെ തുടർച്ചയായ 14ാം പാർട്ടികോണ്‍ഗ്രസ് ആകുമായിരുന്നു. 10 തവണ സംസ്ഥാന പ്രതിനിധിയെന്ന നിലയിൽ പാർട്ടി കോണ്‍ഗ്രസിൽ പ്രസംഗിക്കാൻ തന്നെ തെരഞ്ഞെടുത്തിരുന്നു. കൊല്ലം എസ്എൻ കോളേജിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ, 1972ലാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ താൻ സംസ്ഥാന പ്രതിനിധിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്.ഹൈദരാബാദിൽ തന്റെയും മന്ത്രി സി. രവീന്ദ്രനാഥിന്റെയും അസാന്നിധ്യത്തെക്കുറിച്ച് ചിലർ ആരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
Read Moreഎസ്എസ്എൽസി ഫലം മേയ് മൂന്നിനകം; 23 ന് മൂല്യനിർണയം പൂർത്തിയാകും
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മേയ് മൂന്നിനുള്ളിൽ പ്രസിദ്ധീകരിക്കും. ഇതിനായുള്ള നടപടി ക്രമങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുന്നത്. ഈ മാസം 23 ന് മൂല്യനിർണയം പൂർത്തിയാകും. മൂല്യനിർണയ ക്യാന്പിൽ നിന്നുമുള്ള ഫലങ്ങൾ ഡബിൾ എൻട്രി ചെയ്യുന്നു. ആദ്യ തവണ മാർക്ക് എൻട്രി ചെയ്യുന്പോൾ എന്തെങ്കിലും പിശകുകൾ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനാണ് ഡബിൾ എൻട്രി ചെയ്യുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന മാർക്കുകൾ പരീക്ഷാ ഭവൻ ഒരു തവണ കൂടി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തും. തുടർന്ന് ഏതെങ്കിലും വിദ്യാർഥിക്ക് മാർക്ക് ഇട്ടത് രേഖപ്പെടുത്താതെ വിട്ടുപോയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ളവ പരിശോധിക്കും. ഇതിനുശേഷം വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ളവ രേഖപ്പെടുത്തു. ഇതിനു ശേഷം പരീക്ഷാ ബോർഡ് ചേർന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്‍കും. നിലവിലെ സാഹചര്യത്തിൽ ഈ മാസം 28 ഓടെ മൂല്യനിർണയത്തിന്റെ അനുബന്ധ ജോലികൾ പൂർത്തിയാക്കിയാൽ 30 ന് പരീക്ഷാ ബോർഡ്…
Read More