റേ​ഡി​യോ ജോ​ക്കി വ​ധം: മുഖ്യസൂത്രധാരൻ സ​ത്താ​റി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഊ​ർ​ജി​ത ശ്ര​മവുമായി പോലീസ്

തി​രു​വ​ന​ന്ത​പു​രം: റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ലെ മു​ഖ്യ​പ്ര​തി​യും ആ​സൂ​ത്ര​ക​നു​മാ​യ സ​ത്താ​റി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി. ഖ​ത്ത​റി​ൽ ക​ഴി​യു​ന്ന സ​ത്താ​റി​ന്‍റെ യാ​ത്രാ​വി​ല​ക്ക് മാ​റ്റാ​നും വി​സ റ​ദ്ദാ​ക്കി നാ​ട്ടി​ലെ​ത്തി​ക്കാ​നും വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​ത്താ​റി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. ഡി​ജി​പി​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് വി​ദേ​ശ​കാ​ര്യ​വ​കു​പ്പ് സ​ത്താ​റി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് തു​ട​ങ്ങി​യെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. സ​ത്താ​റി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് ത​യാ​റാ​ക്കി​യ എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ കേ​ര​ളാ പോ​ലീ​സ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പ് മു​ഖേ​ന ഖ​ത്ത​ർ അ​ധി​കൃ​ത​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ത്താ​റി​നെ​തി​രെ​യു​ള്ള യാ​ത്രാ​വി​ല​ക്ക് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഖ​ത്ത​റി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. രാ​ജേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത മൂ​ന്ന് പ്ര​തി​ക​ളെ​യും ഇ​വ​ർ​ക്ക് സ​ഹാ​യം ചെ​യ്ത് കൊ​ടു​ത്ത മു​ഴു​വ​ൻ പേ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Read More

ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന പിണറായി വിജയന്‍ പൂർണ്ണ പരാജയമാണെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പൂ​ർ​ണ പ​രാ​ജ​യ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പി​ണ​റാ​യി വി​ജ​യ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്തെ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും റൂ​റ​ൽ എ​സ്പി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റ​സ്റ്റി​നു പി​ന്നി​ൽ ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

അ​പ്ര​ഖ്യാ​പി​ത ഹ​ര്‍​ത്താ​ൽ വ​ര്‍​ഗീ​യ​ വി​കാ​രം ഇ​ള​ക്കി വി​ടാ​ന്‍ ല​ക്ഷ്യ​മി​ട്ട്: ഡി​ജി​പി ബെ​ഹ്റ

തി​രു​വ​ന​ന്ത​പു​രം: അ​പ്ര​ഖ്യാ​പി​ത ഹ​ര്‍​ത്താ​ൽ വ​ര്‍​ഗീ​യ​ വി​കാ​രം ഇ​ള​ക്കി വി​ടാ​ന്‍ ല​ക്ഷ്യ​മി​ട്ടെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ. വ​ർ​ഗീ​യ ചേ​രി​തി​രി​വി​ലൂ​ടെ സൗ​ഹാ​ര്‍​ദാ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്കം ഒ​രു​ത​ര​ത്തി​ൽ അ​നു​വ​ദി​ക്കു​ക​യി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം സം​സ്ഥാ​നം മൊ​ത്തം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കു​മെ​ന്നും അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കു​മെ​ന്നും ഡി​ജി​പി ബെ​ഹ്റ അ​റി​യി​ച്ചു.വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ ത​ങ്ങ​ളെ ബ​ലി​യാ​ടു​ക​ളാ​ക്കു​ക​യാ​ണെ​ന്ന ആ​ർ​ടി​എ​ഫു​കാ​രു​ടെ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബം ഉ​ന്ന​യി​ച്ച പ​രാ​തി മു​ഴു​വ​ൻ പ​രി​ഗ​ണി​ക്കും. ആ​ര് കു​റ്റം ചെ​യ്താ​ലും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ബെ​ഹ്റ കൂ​ട്ടി​ച്ചേ​ർ​ത്തു. ശ്രീ​ജി​ത്തി​നെ മ​ര്‍​ദ്ദി​ച്ചി​ട്ടി​ല്ലെ​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് ജീ​പ്പി​ല്‍ ക​യ​റ്റി വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞി​രു​ന്നു.

Read More

കേ​​​ര​​​ള​​​ത്തി​​​ന് പ​​​ക​​​രു​​​ന്ന ആ​​​ശ്വാ​​​സം ചെ​​​റു​​​ത​​​ല്ല! ത​ക​ർ​ത്തു പെ​യ്ത് വേ​ന​ൽമ​ഴ; മ​ഴ​ക്കു​റ​വ് മൂന്നു ജി​ല്ല​ക​ളി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രി​​​ട​​​വേ​​​ള​​​യ്ക്കു ശേ​​​ഷം ശ​​​ക്തി​​​പ്രാ​​​പി​​​ച്ച വേ​​​ന​​​ൽ​​​മ​​​ഴ​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു മ​​​ഴ​​​ക്കൊ​​​യ്ത്ത്. കാ​​​ല​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, തൃ​​​ശൂ​​​ർ ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഇ​​​ന്ന​​​ലെ വ​​​രെ കി​​​ട്ടേ​​​ണ്ട മ​​​ഴ​​​യു​​​ടെ ഇ​​​ര​​​ട്ടി​​​യോ​​​ളം ല​​​ഭി​​​ച്ചു ക​​​ഴി​​​ഞ്ഞു. ശൈ​​​ത്യ​​​കാ​​​ല മ​​​ഴ​​​യി​​​ൽ (ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി 28 വ​​​രെ) 30 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വു​​​മാ​​​യി വ​​​ല​​​യു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന് വേ​​​ന​​​ൽ മ​​​ഴ പ​​​ക​​​രു​​​ന്ന ആ​​​ശ്വാ​​​സം ചെ​​​റു​​​ത​​​ല്ല. മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ മെ​​​യ് 31 വ​​​രെ നീ​​​ളു​​​ന്ന വേ​​​ന​​​ൽ കാ​​​ല​​​ത്ത് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ വ​​​രെ കി​​​ട്ടി​​​യ​​​ത് 88.9 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. കി​​​ട്ടേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത് 115.9 മി​​​ല്ലി​​മീ​​​റ്റ​​​റും. കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ വ​​​രെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്ത​​​ത്, 92.8 മി​​​ല്ലി​​മീ​​​റ്റ​​​ർ. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​വ് മ​​​ഴ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Read More

റേഡിയോ ജോക്കി വധം; മു​ഖ്യ​പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​പ്പു​ണി ഉ​പ​യോ​ഗി​ച്ച ആ‍​യു​ധം ക​ണ്ടെ​ത്തി

കൊ​ല്ലം: മു​ന്‍ റേ​ഡി​യോ ജോ​ക്കി മ​ട​വൂ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​പ്പു​ണി ഉ​പ​യോ​ഗി​ച്ച ആ‍​യു​ധം ക​ണ്ടെ​ത്തി. കൂ​ട്ടു​പ്ര​തി​യാ​യ സ​നു​വി​ന്‍റെ കൊ​ല്ലം വ​ള്ള​ക്കീ​ഴി​ലെ പു​ര​യി​ട​ത്തി​ൽ നി​ന്നാ​ണ് വാ​ൾ ക​ണ്ടെ​ത്തി​യ​ത്. അ​പ്പു​ണ്ണി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത അ​പ്പു​ണ്ണി ചൊ​വ്വാ​ഴ്ച​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​യം​കു​ള​ത്തെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന അ​പ്പു​ണ്ണി​യെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ജേ​ഷ് വ​ധ​ത്തി​ന്‍റെ ആ​സൂ​ത്ര​ണം മു​ത​ലു​ള​ള എ​ല്ലാ​കാ​ര്യ​ങ്ങ​ളി​ലും പ്ര​ധാ​ന​പ​ങ്ക് വ​ഹി​ച്ച​യാ​ളാ​ണ് അ​പ്പു​ണ്ണി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന​ത്. മാ​ര്‍​ച്ച് 27 ന് ​പു​ല​ര്‍​ച്ചെ ര​ണ്ട് മ​ണി​ക്ക് മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്, അ​പ്പു​ണ്ണി, ത​ന്‍​സീ​ര്‍ എ​ന്നി​വ​രാ​ണു മ​ട​വൂ​രി​ലെ​ത്തി രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ലെ ഒ​ന്നാം​പ്ര​തി കൊ​ല​പാ​ത​ക​ത്തി​ന് ക്വ​ട്ടേ​ഷ​ന്‍ ന​ല്കി​യ ഖ​ത്ത​ർ വ്യ​വ​സാ​യി സ​ത്താ​റാ​ണ്. ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മം തു​ട​രു​ക​യാ​ണ്.

Read More

സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ പു​സ്ത​കം എ​ഴു​തി​; ജേ​ക്ക​ബ് തോ​മ​സി​ന് സ​സ്പെ​ൻ​ഷ​നു മേ​ൽ സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​ന് വീ​ണ്ടും സ​സ്പെ​ൻ​ഷ​ൻ. സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ പു​സ്ത​കം എ​ഴു​തി​യ​തി​നാ​ണ് ന​ട​പ​ടി. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ​സ്പെ​ൻ​ഷ​നു മേ​ൽ സ​സ്പെ​ൻ​ഷ​ൻ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ നേ​രി​ടു​ന്ന​ത് സം​സ്ഥാ​ന​ത്ത് അ​പൂ​ർ​വ​മാ​ണ്. ‘സ്രാ​വു​ക​ൾ​ക്കൊ​പ്പം നീ​ന്തു​മ്പോ​ൾ’ എ​ന്ന പു​സ്ത​ക​ത്തി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പേ​രി​ൽ അ​ഖി​ലേ​ന്ത്യാ സ​ർ​വീ​സ് ച​ട്ട ലം​ഘ​നം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി​രി​ക്കെ ന​ട​ന്ന ചി​ല കാ​ര്യ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും പു​സ്ത​ക​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ​രാ​മ​ർ​ശം സം​ബ​ന്ധി​ച്ച നോ​ട്ടീ​സി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ക​മ്മീ​ഷ​നെ​യും നി​യ​മി​ച്ചി​രു​ന്നു. പു​സ്ത​ക​ത്തി​ലെ പാ​റ്റൂ​ർ, ബാ​ർ കോ​ഴ, ബ​ന്ധു​നി​യ​മ​ന കേ​സു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ അ​ന്വേ​ഷ​ണ​സ​മി​തി നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ സ​മി​തി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ജേ​ക്ക​ബ് തോ​മ​സ് ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഡി​സം​ബ​ർ 20-ന്…

Read More

തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​നയ്‌ക്കെത്തിയ ഗ​ർ​ഭി​ണി​യെ കാ​ണാ​താ​യതായി പരാതി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭി​ണി​യെ കാ​ണാ​താ​യി. കി​ളി​മാ​നൂ​ർ സ്വ​ദേ​ശി ഷം​ന​യെ​യാ​ണു കാ​ണാ​താ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​വേ​ശി​ച്ച​താ​ണ് ഷം​ന. തു​ട​ർ​ന്ന് ഇ​വ​രെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. യു​വ​തി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കേ​ര​ള​ത്തി​ൽ വി​ദേ​ശ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം വി​ൽ​ക്കാ​ൻ ഒ​ൻ​പ​തു ക​മ്പനി​ക​ൾ റെ​ഡി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ബി​വ​റേ​ജ​സ് ഒൗ​ട്ട് ലെ​റ്റു​ക​ൾ വ​ഴി വി​ദേ​ശ നി​ർ​മി​ത വി​ദേ​ശ മ​ദ്യം വി​പ​ണ​നം ന​ട​ത്താ​ൻ ത​യാ​റാ​യി ഒ​ൻ​പ​തു ക​ന്പ​നി​ക​ൾ രം​ഗ​ത്തെ​ത്തി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ഔട്ട്ലെ​റ്റു​ക​ൾ വ​ഴി വി​ൽ​പ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഇ- ​ടെ​ൻ​ഡ​റി​ലാ​ണ് ഒ​ൻ​പ​തു ക​ന്പ​നി​ക​ൾ പ​ങ്കെ​ടു​ത്ത​ത്. ഇ​തു​വ​രെ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം മാ​ത്ര​മാ​യി​രു​ന്നു ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റു​ക​ൾ വ​ഴി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. നി​ല​വി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഡ്യൂ​ട്ടി പെ​യ്ഡ് ഷോ​പ്പ് വ​ഴി മാ​ത്ര​മാ​യി​രു​ന്നു വി​ദേ​ശ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം കേ​ര​ള​ത്തി​ൽ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം വി​ദേ​ശ നി​ർ​മി​ത വൈ​ൻ വി​ത​ര​ണം ന​ട​ത്താ​ൻ എ​ട്ടു വി​ദേ​ശ ക​ന്പ​നി​ക​ളും രം​ഗ​ത്തു​ണ്ട്. ക​ഴി​ഞ്ഞ 16നാ​ണ് ടെ​ൻ​ഡ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​നി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ക്കും. കേ​ര​ള​ത്തി​ൽ കോ​ടി​ക​ളു​ടെ മ​ദ്യ വി​ൽ​പ​ന ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു കൂ​ടു​ത​ൽ ക​ന്പ​നി​ക​ൾ സം​സ്ഥാ​ന​ത്ത്…

Read More

സിപിഎമ്മിലെ ഭിന്നത വീണ്ടും മറനീക്കി; വി.എസിനെ തള്ളി കോടിയേരി; കോൺഗ്രസിനെ വേണ്ടേ വേണ്ട…

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് ബുധനാഴ്ച ഹൈദരാബാദിൽ തുടങ്ങാനിരിക്കവെ സിപിഎമ്മിലെ ഭിന്നത വീണ്ടും മറനീക്കിപുറത്തു വന്നു. മതേതര കക്ഷികളുമായി സഖ്യം വേണമെന്ന മുതിർന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദന്‍റെ നിലപാട് തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. ബിജെപിയെ തോൽപിക്കാൻ കോൺഗ്രസ് സഖ്യം ആവശ്യമില്ലെന്ന് കോടിയരി തുറന്നടിച്ചു. ഈ വിഷയത്തിലെ നിലപാട് പാർട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷ് വധം;  അ​പ്പു​ണ്ണി പി​ടി​യി​ൽ; കാ​യം​കു​ള​ത്തു​ള്ള ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നിന്നാണ് പ്രതിയെ പിടികൂടിയത്

തി​രു​വ​ന​ന്ത​പു​രം: മു​ൻ റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷ് വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​പ്പു​ണ്ണി​യെ പി​ടി​യി​ൽ. കാ​യം​കു​ള​ത്തു​ള്ള ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നേ​ര​ത്തെ ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് അ​പ്പു​ണ്ണി​ക്കു​വേ​ണ്ടി പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യാ​ലാ​ണ് അ​പ്പു​ണ്ണി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സ് കേ​ന്ദ്ര​ത്തി​ൽ​വ​ച്ച് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.​അ​റ​സ്റ്റ് ഇ​ന്ന് രാ​ത്രി​യോ​ടെ രേ​ഖ​പ്പെ​ടു​ത്തും.

Read More