തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ മരണപ്പെട്ട തിരുനെൽവേലി സ്വദേശി മുരുകന്റെ കുടുംബത്തിന് ആവശ്യമായ സഹായം സർക്കാർ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുരുകന്റെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുരുകന്റെ കുടുംബത്തിനു വീട് വച്ചു നൽകും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുരുകന്റെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പു നൽകി. ഇത്തരം ദുരനുഭവം ഭാവിയിൽ ആർക്കും ഉണ്ടാവാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കും. അത്യാഹിതങ്ങളുണ്ടാകുന്പോൾ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുരുകന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Read MoreCategory: TVM
‘പിന്നെയും’ തന്റെ ജീവിതം ഭയാശങ്കകളോടെ..! പ്രതിഭകളെ ബഹുമാനിക്കാൻ കേരളം ഇനിയും പഠിച്ചിട്ടില്ല; എല്ലാവർക്കും ഇഷ്ടം അറിയപ്പെടുന്ന ആളുകളുടെ പതനം കാണാനെന്ന് അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: പ്രതിഭകളെ ബഹുമാനിക്കാൻ കേരളം ഇനിയും പഠിച്ചിട്ടില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കേസരി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കേസരി മാധ്യമപുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജിന് സമർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടെലിവിഷൻ വാർത്തകാണുന്നതു നിർത്തി. പത്രങ്ങളുടെ ചില പേജുകൾ പരദൂഷണങ്ങൾക്കുവേണ്ടി മാത്രം മാറ്റിവച്ചിരിക്കുകയാണ്. അറിയപ്പെടുന്ന ആളുകളുടെ പതനം കാണാനും അവരെ ചവിട്ടിത്താഴ്ത്താനുമാണ് എല്ലാവർക്കും ഇഷ്ടം.പൗരനെന്ന നിലയിൽ വലിയ ഭയാശങ്കകളോടെയാണ് താൻ ജീവിക്കുന്നതെന്നും അടൂർ പറഞ്ഞു. അഴിമതിയും പക്ഷംപിടിക്കലും മാധ്യമങ്ങളുടെ നിലവാരത്തെ കാര്യമായി ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് പറഞ്ഞു. തിന്മകൾ തുറന്നുകാട്ടേണ്ടവരെത്തന്നെ തിന്മകൾ ബാധിക്കുകയും അവർ അതിന് അടിമപ്പെടുകയും ചെയ്താൽ പിന്നെ എന്തു മാധ്യമപ്രവർത്തനമാണ് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.
Read Moreപറയാതെ വയ്യാ..! സ്ത്രീപീഡനക്കേസിലെ പ്രതികൾ എത്ര ഉന്നതരായാലും അഴിക്കുള്ളിലാകും; അതിന്റെ ഉദാഹരണങ്ങളാണ് സമീപ കാലത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി
തൃശൂർ: സ്ത്രീപീഡനക്കേസിലെ പ്രതികൾ എത്ര ഉന്നതരായാലും അവരെ അഴിക്കുള്ളിലടയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഉദാഹരണങ്ങളാണ് സമീപ കാലത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാമവർമപരും പോലീസ് അക്കാദമിയിൽ 357 വനിത പോലീസ് കോണ്സ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ബ്ലേഡ് മാഫിയയിൽ നിന്നും സ്ത്രീകളെ രക്ഷിക്കുന്നതിനായി പഞ്ചായത്തുകളിൽ ചെന്ന് വനിത പോലീസുദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കും. ഇതിനുവേണ്ട നടപടികളെടുക്കും. സ്ത്രീ സുരക്ഷയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വനിത കമാൻഡോകൾ നിലവിൽ വന്നു. ഒന്പത് പോലീസ് സ്റ്റേഷനുകളിൽ വനിത പോലീസ് ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകി. ഏഴു വനിത എസ്ഐമാരെയും രണ്ട് വനിത സർക്കിൾ ഇൻസ്പെക്ടർമാർക്കുമാണ് ചുമതല നൽകിയത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. എട്ടു നഗരത്തിൽ നിലവിലുള്ള പിങ്ക് പട്രോൾ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.…
Read Moreദിലീപിനെ തള്ളാതെ ഡിജിപി..! നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ കുറിച്ച് നടൻ ദിലീപ് തനിക്കു പരാതി നൽകിയിരുന്നു; പറയാനുള്ളത് കോടതിയിൽ പറയുമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ കുറിച്ച് നടൻ ദിലീപ് തനിക്കു പരാതി നൽകിയിരുന്നുവെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തിലെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുമെന്നും ഡിജിപി അറിയിച്ചു. പൾസർ സുനിക്കെതിരെ ഡിജിപിക്കു താൻ പരാതി നൽകിയിരുന്നുവെന്ന് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വ്യക്തമാക്കിയത്. ഏപ്രിൽ പത്തിനാണ് സുനി ജയിലിൽ നിന്നും വിളിച്ചത്. അന്ന് തന്നെ ഡിജിപിയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. വിളിച്ച നന്പരും കൈമാറി. സുനി വിളിച്ചതിന്റെ ഓഡിയോ സന്ദേശം ഡിജിപിയുടെ പേഴ്സണൽ നന്പറിലേയ്ക്ക് വാട്സ് ആപ്പിലൂടെ അയച്ചുവെന്നായിരുന്നു ജാമ്യാപേക്ഷയിൽ ദിലീപിന്റെ അവകാശവാദം.
Read Moreഇവിടുത്തെ പോലെ അവിടെയും; അതിരപ്പി ള്ളിയിൽ ചെന്നിത്തലയെ തള്ളി ഉമ്മൻ ചാണ്ടി; അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പിലാക്കാമെന്ന് പറഞ്ഞ തോടെ പ്രതിപക്ഷവും അതിരപ്പള്ളിയിൽ രണ്ട് തട്ട്
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തും അഭിപ്രായ ഭിന്നത. പദ്ധതി വേണ്ടെന്ന ഉറച്ച നിലപാടെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പാടെ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി. പദ്ധതിയെക്കുറിച്ച് പൊതു ചർച്ച വേണമെന്ന് ആവശ്യപ്പെട്ട ഉമ്മൻ ചാണ്ടി അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പിലാക്കാമെന്നും പറഞ്ഞു. എന്നാൽ, പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണപക്ഷത്ത് നിന്ന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നതിനു പിന്നാലെയാണ് പ്രതിപക്ഷത്തും സമാനമായ രീതിയിൽ വ്യത്യസ്താഭിപ്രായങ്ങൾ തലപൊക്കിയത്.
Read Moreസിപിഐക്കൊപ്പം വി.എസും..! കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല; അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വി.എസ്
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സിപിഐയ്ക്കൊപ്പം ചേർന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്ച്യുതാനന്ദനും. പദ്ധതി നടപ്പിലാകില്ലെന്ന് വി.എസ് തുറന്നടിച്ചു. ഏകപക്ഷീയമായി നടപ്പിലാക്കാൻ സർക്കാരിന് ആവില്ലെന്നു പറഞ്ഞ വി.എസ് കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും ചൂണ്ടിക്കാട്ടി.
Read Moreമോഷണം പതിവാക്കിയ എഎസ്ഐ സിസിടിവി കാമറയിൽ കുടുങ്ങി; നെടുമങ്ങാട് സ്റ്റേഷനിലെ എഎസ്ഐ ജിജോ കുട്ടപ്പന്റെ മോഷണമാണ് കടക്കാരൻ കാമറയിൽ കുടുക്കിയത്
നെടുമങ്ങാട്: മോഷണം നടത്തിയ എഎസ്ഐ സിസിടിവി കാമറയിൽ കുടുങ്ങി. ഫ്രൂട്സ് കടയിലെ സിഎഫ്എൽ ലാമ്പ് മോഷ്ടിക്കുന്നതിനിടെയാണ് എഎസ്ഐ കുടുങ്ങിയത്. നെടുമങ്ങാട് സ്റ്റേഷനിലെ എഎസ്ഐ ജിജോ കുട്ടപ്പന്റെ മോഷണ വിരുതാണു സിസിടിവി കാമറയിലൂടെ പുറംലോകം അറിഞ്ഞത്. നെടുമങ്ങാട് നഗരത്തിനു സമീപം കുളവിക്കോണത്തെു ഫ്രൂട്സ് കടയിൽ നിന്നാണ് സിഎഫ്എൽ മോഷ്ടിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു മോഷണം. നൈറ്റ് പട്രോളിംഗിന് ജീപ്പിൽ സഹപ്രവർത്തകരോടൊപ്പം പോയ ഇയാൾ പരിശോധനയ്ക്കെന്ന വ്യാജേന കടയ്ക്കു മുന്നിലെത്തി മറ്റാരും കാണാതെ സിഎഫ്എൽ ഊരി പോക്കറ്റിൽ തിരുകുകയായിരുന്നു. രാവിലെ കടക്കാരൻ എത്തുമ്പോൾ ലാമ്പ് കാണുന്നില്ല. ഇതു പതിവായതിനാൽ സമീപത്തെ ഹോം അപ്ലൈൻസിൽ ഘടിപ്പിച്ചിട്ടുള്ള സിസിടിവി പരിശോധിക്കാൻ ഇയാൾ ഉടമയെ ചുമതലപ്പെടുത്തി. പരിശോധനയിലാണ് പോലീസുകാരന്റെ കള്ളത്തരം വെളിച്ചത്തായത്. ദൃശ്യങ്ങളുമായി കടയുടമ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെത്തി ദൃശ്യങ്ങൾ എസ് ഐയെ കാണിച്ച് ബോധ്യപ്പെടുത്തി. ഇയാൾക്കെതിരെ മോഷണക്കുറ്റത്തിനു കേസെടുത്തതായി നെടുമങ്ങാട് പോലീസ് പറഞ്ഞു.…
Read Moreമഴ ഓർമ മാത്രമാകും..! കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരൾച്ച; സംസ്ഥാനത്ത് ഉടലെടുക്കാൻ സാധ്യതയുള്ള പ്രതിസന്ധി നേരിടാൻ ടാസ്ക് ഫോഴ്സുമായി സർക്കാർ
തിരുവനന്തപുരം: മഴയുടെ കുറവുമൂലം സംസ്ഥാനത്ത് ഉടലെടുക്കാൻ സാധ്യതയുള്ള പ്രതിസന്ധി നേരിടാൻ ടാസ്ക് ഫോഴ്സുമായി സർക്കാർ. യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതൽ സ്വീകരിക്കുന്നതിനു വേണ്ടിയാണ് കർമസേനകളെ നിയോഗിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നു ചേർന്ന ഉന്നതതലയോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടു. കരുതൽ നടപടികളുടെ ഭാഗമായി മഴവെള്ള സംഭരണം ലക്ഷ്യമാക്കി മൂന്ന് കർമസേനകൾ രൂപീകരിക്കും. തൃശൂരിൽ വിജയകരമായി നടപ്പിലാക്കിയ മഴപ്പൊലിമ പദ്ധതിയുടെ മാതൃകയിൽ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി മഴവെള്ളസംഭരണം സംസ്ഥാന വ്യാപകമായി നടത്താനുള്ളതാണ് ഒരു കർമസേന. തടയണകൾ, റെഗുലേറ്ററുകൾ എന്നിവ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിനും താൽക്കാലിക തടയണകൾ നിർമിക്കുന്നതിനുമാണ് രണ്ടാമത്തെ കർമസേന. കനാലുകൾ, കുളങ്ങൾ എന്നിവ വൃത്തിയാക്കുന്നതിനും പരമാവധി മഴവെള്ളം സംഭരിക്കുന്നതിനുമാണ് മൂന്നാമത്തെ കർമസേന. ഈ കർമസേനകൾ അവയുടെ പ്രവർത്തന പദ്ധതി അടിയന്തരമായി തയാറാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഈ മാസം ഏഴുവരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 27 ശതമാനം…
Read Moreമാപ്പേ തമിഴ്നാട് മാപ്പേ..! ചികിത്സ കിട്ടാതെ അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവം; കേരളത്തിനാകെ നാണക്കേടും അപമാനവും ഉണ്ടാക്കിയെന്നും കേരളത്തിന് വേണ്ടി ഞാൻ മാപ്പു ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് യഥാസമയം ചികിത്സ കിട്ടാതെ മരിച്ച തിരുനെൽവേലി സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് ചോദിച്ചു. കേരളത്തിനാകെ നാണക്കേടും അപമാനവും ഉണ്ടാക്കിയ സംഭവമാണിതെന്നും കേരളത്തിനു വേണ്ടി താൻ മാപ്പു ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മുരുകന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുകയാണ്. ആശുപത്രികളിൽ മുരുകന് ചികിത്സ ലഭിക്കാതെ പോയത് ക്രൂരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനിർമാണമോ നിയമ ഭേദഗതിയോ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreഅതിരപ്പിള്ളി പദ്ധതി നിർമാണം ഗൗരവമായി കാണേണ്ടതില്ല; ട്രാൻസ്ഫോർമറും ലൈനും വലിച്ചാൽ അണക്കെട്ടിന്റെ നിർമാണമാകില്ല; കുട്ടി ജനിക്കാതെ നൂല് കെട്ടിയിട്ട് കാര്യമില്ലെന്ന് പരിഹസിച്ച് കാനം
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾ കെഎസ്ഇബി തുടങ്ങിയ സംഭവം ഗൗരവമായി കാണേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതിരപ്പിള്ളിയിൽ കെഎസ്ഇബി ട്രാൻസ്ഫോർമറും ലൈനും വലിച്ചാൽ അണക്കെട്ടിന്റെ നിർമാണം എങ്ങനെ തുടങ്ങുമെന്ന് കാനം ചോദിച്ചു. അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് 1982 മുതൽ കേൾക്കുന്നതാണെന്നും വൈദ്യുത ലൈൻ വലിച്ചാൽ പദ്ധതി തുടങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടി ജനിക്കാതെ നൂല് കെട്ടിയിട്ട് കാര്യമില്ലെന്നും കാനം പരിഹസിച്ചു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾ കെഎസ്ഇബി തുടങ്ങിയിരുന്നു. പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ 18നു മുന്പാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. പദ്ധതി പ്രദേശത്ത് കെഎസ്ഇബി ട്രാൻസ്ഫോമർ സ്ഥാപിക്കുകയും ചെയ്തു.
Read More