ഒന്നു ചിരിപ്പിച്ചാൽ അഞ്ചുലക്ഷം കൂടെപ്പോരും..! നെയ്യാർമേളയിലെ ചാർളി ചാപ്ലിനായ രാഘവനെ നിങ്ങൾക്ക് ചിരിപ്പിക്കാൻ സാധിക്കുമോ; ചിരിപ്പിച്ചാൽ അഞ്ചുലക്ഷം കൂടെപ്പോരും

നെ​യ്യാ​റ്റി​ൻ​ക​ര: വേ​ദി​യി​ൽ ചാ​ർ​ളി ചാ​പ്ലി​ന്‍റെ വേ​ഷം ധ​രി​ച്ച ഒ​രു മ​നു​ഷ്യ​ൻ. അ​രി​കി​ൽ ഒ​രു ബോ​ർ​ഡും- ചി​രി​ക്കാ​ത്ത മ​നു​ഷ്യ​ൻ. അ​ദ്ദേ​ഹ​ത്തെ ചി​രി​പ്പി​ച്ചാ​ൽ സ​മ്മാ​നം എ​ത്ര​യാ​ണെ​ന്ന​റി​യാ​മോ ? അ​ഞ്ചു​ല​ക്ഷം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി രാ​ഘ​വ​നാ​ണ് നെ​യ്യാ​ർ മേ​ള​യി​ലെ വ​ള​രെ കൗ​തു​ക​ക​ര​മാ​യ ഈ ​കാ​ഴ്ച​യു​ടെ ഉ​ട​മ. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​ദ്ദേ​ഹ​ത്തെ ചി​രി​പ്പി​ക്കാ​ൻ ന​ന്നാ​യി പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. പ​ക്ഷെ, ഫ​ലം ഇ​തു​വ​രെ​യും ല​ഭി​ച്ചി​ല്ലെ​ന്ന് മാ​ത്രം. കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നെ​യ്യാ​റ്റി​ൻ​ക​ര ഏ​ര്യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ആ​രം​ഭി​ച്ച നെ​യ്യാ​ർ മേ​ള​യി​ൽ ഇ​ത്ത​രം ര​സ​ക​ര​മാ​യ നി​ര​വ​ധി​യി​ന​ങ്ങ​ളു​ണ്ട്. കു​രു​ന്നു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ കാ​ർ​ണി​വ​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കാ​ർ​ണി​വ​ലി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന​ങ്ങ​ളു​ടെ​യെ​ല്ലാം പി​ന്നി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. വ്യാ​പാ​ര -വ്യ​വ​സാ​യ സ്റ്റാ​ളു​ക​ളും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ക​ളി​ക്കോ​പ്പു​ക​ളും ഗാ​ർ​ഹി​കോ​പ​ക​ര​ണ​ങ്ങ​ളും അ​ട​ക്കം വ്യ​ത്യ​സ്ത​യി​നം വി​ൽ​പ്പ​ന​സ്റ്റാ​ളു​ക​ളും സ​ജീ​വ​മാ​യി. ഓ​ണം വി​നോ​ദ​സ​ഞ്ചാ​ര വാ​രാ​ഘോ​ഷ​ത്തി​ന്‍റെ വേ​ദി​ക​ളി​ലൊ​ന്നാ​യ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഈ ​ഓ​ണാ​ഘോ​ഷ​ത്തി​ന് മാ​റ്റു കൂ​ട്ടാ​ൻ ആ​ക​ർ​ഷ​ക​മാ​യ…

Read More

അന്വേഷണം ശരിയായ ദിശയിൽ തന്നെ..! ദിലീപിനെതിരായ എല്ലാ തെളിവുകളും കുറ്റപത്രത്തിൽ ഉണ്ടാകും; 90 ദിവസത്തി നുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരേ പോലീസ് സമർപ്പിക്കുന്ന കുറ്റപത്രത്തിൽ എല്ലാ തെളിവുകളും ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹറ്. 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കും. കേസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും ഡിജിപി കൂട്ടിച്ചേർത്തു.

Read More

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..! പോലീസിനൊപ്പം മാവേലിയെ കണ്ട യാത്രക്കാർ ആദ്യം ഞെട്ടി; പിന്നെ ട്രാഫി നിയം തെറ്റിച്ചെത്തിവരേ തടഞ്ഞ് നിർത്തി ഉപദേശം നൽകി വിട്ടത് കാണികൾക്ക് കൗതുകമായി…

ആ​റ്റി​ങ്ങ​ൽ:​പോ​ലീ​സ് മാ​വേ​ലി കൗ​തു​ക​മാ​യി. ആ​റ്റി​ങ്ങ​ൽ പ​ട്ട​ണ​ത്തി​ൽ മാ​വേ​ലി​യു​ടെ വേ​ഷ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് ന​ട​ത്തി​യ ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണ​മാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ നേ​ടി​യ​ത് . ഗ​താ​ഗ​ത​നി​യ​മ പാ​ലി​ച്ച​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കി​യും പാ​ലി​ക്കാ​ത്ത​വ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി​യും മാ​വേ​ലി പ​ട്ട​ണ​ത്തെ കീ​ഴ​ട​ക്കി . ഹെ​ൽ​മ​റ്റ് ധ​രി​ച്ച​വ​ർ​ക്കും, സീ​റ്റ് ബ​ൽ​റ്റ് ധ​രി​ച്ച​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ ത​ല്കി​യ​പ്പോ​ൾ ഗ​താ​ഗ​ത നി​യ​മം പാ​ലി​ക്കാ​ത്ത​വ​ർ​ക്ക് ഉ​പ​ദേ​ശ​വും താ​ക്കീ​തും ന​ൽ​കി യാ​ണ് മാ​വേ​ലി​പ​ട്ട​ണം ചു​റ്റി​യ​ത് സീ​നി​യ​ർ സി​വി​ൽ​പോ​ലീ​സ് ഓ​ഫീ​സ​ർ ബൈ​ജു​വാ​ണ് മാ​വേ​ലി​യു​ടെ വേ​ഷ​ത്തി​ൽ എ​ത്തി​യ​ത് എ​സ്.​ഐ. സു​ജീ​ത്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഉ​ദ​യ​ൻ ,ക​ഷ്ണ ലാ​ൽ തു​ട​ങ്ങി​യ​വ​രും അ​ക​മ്പ​ടി സേ​വി​ച്ചു.

Read More

ജനങ്ങളെ തല്ലാനുള്ളവരല്ല പോലീസ്..! പോലീസുകാരുടെ ഗുണ്ടാകൂട്ട്കെട്ട് അവസാനിപ്പിക്കണം; സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് എന്നാൽ ജനങ്ങളെ തല്ലാനുള്ള ആളാണെന്ന് ധരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിൽ തെറ്റുകൾ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ ഗുണ്ടകളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സ്ഥാനത്തെ 75 ശതമാനം ഗുണ്ടകളും എറണാകുളം ജില്ലയിലാണ് ഉള്ളതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Read More

ഞാൻ നിരപരാധിത്വം തെളിയിക്കും..! തനിക്കെതിരേ പരാതി നൽകിയ വീട്ടമ്മയോട് പരാതിയില്ല; ഏഴുമാസം ഗർഭിണിയായ ഭാര്യയുടെയും മകന്‍റെയും അമ്മയുടെയും മാനസികാവസ്ഥ തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് വിൻസെന്‍റ് എംഎൽഎ

നെ​യ്യാ​റ്റി​ൻ​ക​ര: ത​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ വീ​ട്ട​മ്മ​യോ​ടും അ​വ​രു​ടെ കു​ടും​ബ​ത്തോ​ടും പ​രാ​തി​യി​ല്ലെ​ന്നും ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​മെ​ന്നും എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ.​ഉ​പാ​ധി​ക​ളോ​ടെ അ​നു​വ​ദി​ച്ച ജാ​മ്യ​ത്തെ​ത്തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ വി​ൻ​സെ​ന്‍റ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പൊ​ളി​റ്റി​ക്ക​ൽ സെ​ൻ​സാ​ണ് ഈ ​കേ​സി​ൽ ഉ​പ​യോ​ഗി​ച്ച​ത്. യ​ഥാ​ർ​ഥ​ത്തി​ൽ വേ​ട്ട​യാ​ട​പ്പെ​ട്ട​ത് താ​നാ​ണ്. ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​നു ശേ​ഷം ജാ​മ്യം ല​ഭി​ച്ച എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ യെ ​സ്വീ​ക​രി​ക്കാ​ൻ നി​റ​ക​ണ്ണു​ക​ളോ​ടെ അ​മ്മ​യും ഭാ​ര്യ​യും മ​ക​നും ബ​ന്ധു​ക്ക​ളും. ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യ ത​ന്‍റെ ഭാ​ര്യ​യു​ടെ വ​യ​റ്റി​ലെ കു​ഞ്ഞി​ന്‍റെ​യും ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ത​ന്‍റെ മ​ക​ന്‍റെ​യും മാ​ന​സി​കാ​വ​സ്ഥ എ​ന്താ​യി​രി​ക്കും. 40 ദി​വ​സ​ത്തെ ചി​കി​ത്സ ക​ഴി​ഞ്ഞ് അ​മ്മ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. അ​പ്പോ​ൾ അ​മ്മ​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യോ . സാ​ധാ​ര​ണ പൗ​ര​ന് ന​ൽ​കു​ന്ന പ​രി​ഗ​ണ​ന പോ​ലും ത​നി​ക്ക് ല​ഭി​ച്ചി​ല്ല. കേ​സി​ൽ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്ന ത​ന്‍റെ പ​രാ​തി 34 ദി​വ​സ​മാ​യി​ട്ടും അ​ന്വേ​ഷി​ച്ചി​ട്ടി​ല്ലാ​യെ​ന്നും…

Read More

പരാതിക്കാരിയുടെ വാർഡിൽ കയറരുത്..! വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം. വിൻസെന്‍റിനു ജാമ്യം; 34 ദിവസത്തെ റിമാന്‍റിന് ശേഷം ഉപാധികളോടെയാണ് ജാമ്യം

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം. വിൻസെന്‍റിനു ജാമ്യം. തിരുവന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 34 ദിവസത്തെ റിമാൻഡിനുശേഷം ഉപാധികളോടെയാണ് എംഎൽഎയ്ക്കു ജാമ്യം അനുവദിച്ചത്. എംഎൽഎയോട് പരാതിക്കാരിയുടെ വാർഡിൽ പ്രവേശിക്കരുതെന്നും കോടതി നിർദേശിച്ചു. കർശന ഉപാധികളോടെ എംഎൽഎയ്ക്കു ജാമ്യം അനുവദിക്കാമെന്നു പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരിയായ സ്ത്രീ വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നു വിന്‍സെന്‍റിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചുരുന്നു. ഇതേതുർന്നാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. പീഡനത്തിനിരയായ വീട്ടമ്മ അമിതമായി ഗുളികകഴിച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്രമിച്ചിരുന്നു. പിന്നീട് വീ​ട്ട​മ്മയെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. എം​എ​ൽ​എ ആ​റു മാ​സ​മാ​യി മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഭാര്യ ആ​ത്മ​ഹ​ത്യക്കു ശ്രമിച്ചതെന്നു ചൂണ്ടിക്കാട്ടി ഭ​ർ​ത്താ​വ് പോ​ലീ​സിനു പരാതി നൽകുകയായിരുന്നു.

Read More

ലാവലിൻ വിധി പിണറായിക്ക് മറ്റൊരു പൊൻതൂവൽ; സിബിഐയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ തകർക്കാൻ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് വിധിയെന്ന് കോടിയേരി

തിരുവനന്തപുരം: ലാവലിൻ കേസ് വിധി പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിന്‍റെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിൽ സിപിഎമ്മിനെ തകർക്കാൻ വേണ്ടി രാഷ്ട്രീയ എതിരാളികൾ ഉപയോഗിച്ച കേസാണ് ഹൈക്കോടതി വിധിയോടെ ഇല്ലാതായിരിക്കുന്നത്. കേസിൽ പിണറായി വിജയനെ കുടുക്കിയെന്ന സിപിഎമ്മിന്‍റെ വാദം ശരിയായിരിക്കുകയാണ്. സിബിഐയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ തകർക്കാൻ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് വിധി. കോടതി വിധിയോടെ ഇനിയും ലാവലിൻ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ ആരോപണം ഉന്നയിക്കാനുള്ള അവസരവും ഇല്ലാതായി. സിപിഎമ്മിനെ തകർക്കാനുള്ള ഗൂഢനീക്കമായിരുന്നു നടന്നതെന്നും ഇനിയെങ്കിലും സിബിഐയെ ഉപയോഗിച്ച് ഇത്തരം കേസുകൾ സൃഷ്ടിക്കുന്ന പ്രവണത കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

Read More

വ്യാഴത്തിൽ വിൻസെന്‍റിന് വിധി..! സ്ത്രീ പീഡന കേസിൽ അറസ്റ്റിലായ വിൻസെന്‍റ് എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വേണമെങ്കിൽ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: സ്ത്രീ പീഡന കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം. വിൻസെന്‍റിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തി ന്‍റെയും വാദം പൂർത്തിയായി. വിധി പറയുന്നത് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. അതേസമയം എംഎൽഎയ്ക്കു ജാമ്യം അനുവദിച്ചാൽ പരാതിക്കാരിക്ക് ഭീഷണിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറയിച്ചു. ജാമ്യം അനുവദിക്കുകയാണെങ്കിൽ കർശന ഉപാധികളോടെ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

Read More

ദാണ്ടേ കിടക്കുന്നു..! കൈയേറ്റം തെളിഞ്ഞാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കും; പ്രതിപക്ഷത്തിന് വിഷയ ദാരിദ്യ്രമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: കായൽ കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. മന്ത്രിയുടെയും നിലന്പൂരിൽ നിന്നുള്ള സിപിഎം സ്വതന്ത്ര എംഎൽഎ പി.വി.അൻവറിന്‍റെയും പേരിലുള്ള ആരോപണങ്ങൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. വി.​ടി.​ബ​ൽ​റാ​മാ​ണ് അ​ടി​യ​ന്ത​രപ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. തനിക്കെതിരായ കൈയേറ്റം തെളിഞ്ഞാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി. നിയമസഭയിൽ ബി.ടി. ബൽറാം എംഎൽഎയുടെ അടിയന്തരപ്രമേയ നോട്ടീസിനു മറുപറിയായി ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷത്തിന് വിഷയ ദാരിദ്യ്രമാണെന്നും തോമസ് ചാണ്ടി കുറ്റപ്പെടുത്തി.  

Read More

എന്‍റെ കുട്ടികൾ അങ്ങനെചെയ്യില്ല..! കൈയേറ്റ ആരോപണങ്ങൾ നേരിടുന്ന മന്ത്രിയേയും എൽഎയും പിൻതുണച്ച് പിണറായി; ആരോപണങ്ങൾ വെറും രാഷ്ട്രീയ പ്രേരിതം മാത്രം

തിരുവനന്തപുരം: കൈയേറ്റ ആരോപണങ്ങൾ നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയേയും നിലന്പൂർ എംഎൽഎ പി.വി. അൻവറിനേയും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അൻവറിന്‍റെ പാർക്കിന് അനുമതിയില്ലെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും റിസോർട്ടിനായി മന്ത്രി കായൽ കൈയേറിയിട്ടില്ലെന്നും അടിയന്തരപ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ടി. ബൽറാം എംഎൽഎയാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. പി.വി. അൻവർ എംഎൽഎയ്ക്കെതിരായ ആരോപണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. പാർക്കിനായി അൻവർ എംഎൽഎ നടത്തിയ നിയമലംഘനങ്ങളും ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസ് ചട്ടവിരുദ്ധമാണെന്നു സ്പീക്കർ നിലപാടെടുത്തു. ഒന്നിലധികം വിഷയം ഒന്നിച്ച് ഉന്നയിക്കാൻ പാടില്ലെന്നാണ് ചട്ടമെന്നും സ്പീക്കർ സഭയെ അറിയിച്ചു. ഇതേതുടർന്നു കൈയേറ്റ വിഷയമാണ് സഭയിൽ ഉന്നയിച്ചതെന്നു പ്രതിപക്ഷം വാദിച്ചു. അതേസമയം…

Read More