തിരുവനന്തപുരം: മിസോറം ലോട്ടറി കേരളത്തിലെ വിതരണവും വിൽപ്പനയും നിർത്തിവച്ചു. ഇക്കാര്യം മിസോറം സർക്കാർ കേരളത്തെ അറിയിച്ചു. വിൽപ്പന നിയമവിരുദ്ധമെന്നു കാട്ടി സംസ്ഥാന നികുതിവകുപ്പു നൽകിയ കത്തു പരിഗണിച്ചാണു നടപടി. ലോട്ടറി വിൽപനയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ട് അടക്കമാണു മിസോറം സർക്കാരിനും കേന്ദ്രത്തിനും കേരളം കത്തയച്ചത്. വിൽപ്പന നടത്തിയാൽ മിസോറം ലോട്ടറി ഡയറക്ടർക്ക് എതിരെ നടപടിയെടുക്കുമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
Read MoreCategory: TVM
വെള്ളം മൂത്തപ്പോ ചെയ്തുപോയതാ സാറേ..! നെയ്യാറ്റിൻകരയിലും സമീപപ്രദേശങ്ങളിലും രാത്രിയിൽ അക്രമം നടത്തിയ മൂവർ സംഘം പിടിയിൽ; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ ചെയ്തതെന്ന് പ്രതികൾ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലും സമീപപ്രദേശങ്ങളിലും വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്തിയ കേസിൽ മൂന്നംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കുശവർകോട്ടുകൊണം തുണ്ടുവിള വിപിൻ നിവാസിൽ ചിപ്പൂട്ടി എന്ന വിനീത് (21), കൊടങ്ങാവിള ടിഎസ് ഭവനിൽ പാക്കിലി എന്ന നന്ദുഅജികുമാർ (21), അതിയന്നൂർ കമുകിൻകോട് പട്ടക്കുടി ഏലാ കണ്ണേറ് വീട്ടിൽ ജസ്റ്റിൻ എന്ന അഖിൽ (26) എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. ബൈക്കിലെത്തിയ പ്രതികൾ നെയ്യാറ്റിൻകരയിലും പരിസര പ്രദേശങ്ങളിലും ആക്രമണം നടത്തുകയായിരുന്നു. നെയ്യാറ്റിൻകര ശംഖൊലി മാടൻതന്പുരാൻ ക്ഷേത്രത്തിനു സമീപത്തെ വിഎസ്ഡിപി ഓഫീസ്, വെണ്പകലിലെ എൻഎസ്എസ് കരയോഗം ഓഫീസ് എന്നിവയ്ക്കു നേരെ ആക്രമണം നടത്തി. കൊടങ്ങാവിളയിൽ വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ കൊടിമരങ്ങളും ഫ്ളക്സ് ബോർഡുകളും കമുകിൻകോട് സിപിഎം, ബിജെപി കൊടിമരങ്ങളും നശിപ്പിച്ചു. കേരളകൗമുദി ലേഖകൻ എ.പി. ജിനന്റെ നെയ്യാറ്റിൻകരയിലെ വീടും മൂന്നംഗ…
Read Moreതത്തയുടെ കളർ ഇളകുന്നു..! ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കേവലിയതുറയിൽ നടപ്പാക്കിയ കെട്ടിടനിർമാണത്തിൽ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്; അഴിമതിയുടെ കഥയിങ്ങനെയൊക്കെ…
തിരുവനന്തപുരം: ഐഎംജി ഡയറക്ടർ ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ വലിയതുറയിൽ നടപ്പാക്കിയ കെട്ടിടനിർമാണത്തിൽ ക്രമക്കേട് നടന്നതായി കൺട്രോളർ ആന്ഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. കെട്ടിട നിർമാണത്തിനു തിരുവനന്തപുരം കോർപറേഷന്റെ അനുമതി വാങ്ങിയില്ലെന്നും ഇതുമൂലം സാധാരണ നിരക്കിന്റെ മൂന്നു മടങ്ങ് വരുന്ന 2.4 ലക്ഷം രൂപ വാർഷിക നികുതി അടയ്ക്കാൻ വകുപ്പ് ബാധ്യസ്ഥമായെന്നും റിപ്പോർട്ടിൽ പറയുന്നു. 2016 മാർച്ചിൽ അവസാനിച്ച വർഷത്തെ സിഎജിയുടെ റിപ്പോർട്ടിലാണ് ജേക്കബ് തോമസിനെതിരായ പരാമർശം. തുറമുഖ ഡയറക്ടറേറ്റിനു കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലം ശരിയായ സാധ്യതാപഠനം നടത്താതെയാണു തെരഞ്ഞെടുത്തത്. ഇതുമൂലം 1.93 കോടി രൂപ ചെലവിട്ടു നിർമിച്ച കെട്ടിടം ഇപ്പോൾ ഉപയോഗശൂന്യമായി നശിക്കുകയാണ്. പുതിയ കെട്ടിടത്തിന്റെ മുൻഭാഗത്തു ലാൻഡ് സ്കേപ്പിംഗിനും ഉദ്യാനം ഒരുക്കുന്നതിനുമായി ഡയറക്ടർ 8.30 ലക്ഷം മുൻകൂറായി കെപിഎച്ച്സിയെ ഏൽപ്പിച്ചു. എന്നാൽ, 6.73 ലക്ഷത്തിനാണ് പണി പൂർത്തിയാക്കിയത്. ഉദ്യാനത്തിന്റെയും മറ്റും പരിപാലനത്തിന്…
Read Moreമദ്യം തലയ്ക്ക് പിടിച്ചപ്പോൾ..! അനധികൃത മദ്യവിൽപനയെ ചൊല്ലിയുള്ള വാക്കേറ്റം അവസാനിച്ചത് കൊലയിൽ; തർക്കം നടക്കുന്ന തിനിടെ ജോൺ ക്രിസ്റ്റിടിമയെ 3-ാ്ം നിലയിൽ നിന്ന് തള്ളിയിടുകയായിരുന്നു
വിഴിഞ്ഞം: മദ്യത്തെ ചൊല്ലിയുള്ള വാക്കേറ്റത്തെ തുടർന്ന് മത്സ്യത്തൊഴിലാളിയെ ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. വിഴിഞ്ഞം കോട്ടപ്പുറം വടയാർ പുരയിടത്തിൽ ക്രിസ്റ്റടിമ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പഴയപള്ളി സ്വദേശി ജോണ്സനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വിഴിഞ്ഞം ഫിഷിംഗ് ലാൻഡിംഗ് സെന്ററിന് സമീപത്തെ പണി പൂർത്തിയായി വരുന്ന സർക്കാർ ക്വാർട്ടേഴ്സിന്റെ മൂന്നാം നിലയിൽ നിന്നാണ് ക്രിസ്റ്റടിമയെ താഴേക്ക് തള്ളിയിട്ടത്. അനധികൃതമായി മദ്യവിൽപ്പന നടത്തുന്ന ജോണ്സണും ക്രിസ്റ്റടിമയും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ക്രിസ്റ്റടിമയോടൊപ്പം മൂന്നാം നിലയിൽ കിടന്നുറങ്ങുകയായിരുന്ന ഊമയായ മത്സ്യത്തൊഴിലാളിയാണ് കൊലപാതക വിവരം പുറത്ത് അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റടിമയെ മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ- ഷേർളി, അഞ്ച് മക്കളുണ്ട്.
Read Moreകുട്ടികൾക്ക് മൊബൈൽ വേണ്ട..! മൊബൈൽ ഫോണിന്റെ ഉപയോഗം കുട്ടികളിൽ മറ്റൊരു ലഹരിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് സി ദിവാകരൻ എംഎൽഎ; ലഹരി ഉപയോഗത്തിലും കേരളം മുന്നില്
പോത്തൻകോട്: ലഹരി ഉപയോഗത്തില് കേരളമാണ് മുന്നിലെന്നു എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് . അയിരൂപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന ലഹരി രഹിത വിദ്യാലം പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവൽക്കരണ ക്ലാസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം മറ്റൊരു ലഹരിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സി.ദിവാകരൻ എംഎൽഎ പറഞ്ഞു. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ അധ്യക്ഷനായിരുന്നു. ജില്ലാ പൊലീസ് മേധാവി പി.അശോക് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ആറ്റിങ്ങൽ എഎസ്പി ആദിത്യ, പോത്തൻകോട് സിഐ എസ്.ഷാജി, ജില്ലാ പഞ്ചായത്ത് അംഗം എസ്.രാധാദേവി, ബ്ലോക്ക് അംഗം നസീമ, വാർഡ് അംഗം ടി. രാജീവ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. കൃഷ്ണലേഖ, എച്ച്.എം. ബദർ സമൻ, പിടിഎപ്രസിഡന്റ് എൻ.ഹരീഷ്, സിപിഐ നേതാവ് അനിൽ കുമാർ, എസ്എംസി ചെയർമാൻ ബി.മോഹനൻ,…
Read Moreമറന്നോ നീ കടന്നുവന്ന വഴികൾ..! ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ നിന്നു പി.യു. ചിത്രയെ ഒഴിവാക്കിയ സംഭവത്തിൽ പി.ടി. ഉഷയ്ക്കെതിരേ വിമർശനവുമായി ജി.സുധാകരൻ
തിരുവനന്തപുരം: ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയ സംഭവത്തിൽ പി.ടി.ഉഷയ്ക്കെതിരേ വിമർശനവുമായി മന്ത്രി ജി.സുധാകരൻ. പി.ടി.ഉഷ കടന്നുവന്ന വഴികൾ മറന്നുപോയത് കഷ്ടമായെന്നും ചിത്രയെ ഒഴിവാക്കിയതിൽ ഉഷ തെറ്റ് ഏറ്റുപറയണമെന്നും സുധാകരൻ പറഞ്ഞു. കേരളത്തിന്റെ പൂർണ പിന്തുണ ചിത്രയ്ക്കാണെന്നും മന്ത്രി വ്യക്തമാക്കി. ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിന് യോഗ്യത നേടിയശേഷമാണ് ചിത്രയെ ലണ്ടനിലേക്കു പോകാനുള്ള ഇന്ത്യൻ ടീമിൽനിന്നു തഴഞ്ഞത്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച ചിത്രയ്ക്ക് അനുകൂല വിധി ലഭിച്ചെങ്കിലും വിധി നടപ്പാക്കാൻ കഴിയില്ലെന്ന നിലപാട് ദേശീയ അത്ലറ്റിക് ഫെഡറേഷൻ സ്വീകരിക്കുകയായിരുന്നു. ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കാനുള്ള സമിതിയുടെ പ്രത്യേക നിരീക്ഷകയായിരുന്നു പി.ടി.ഉഷ. ഇവർ കൂടി പങ്കെടുത്ത യോഗത്തിലാണ് ചിത്രയെ ടീമിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ചിത്രയെ ഒഴിവാക്കിയതിൽ ഉഷയ്ക്കും പങ്കുണ്ടെന്ന് നേരത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജി.എസ്. രണ്ധാവ വെളിപ്പെടുത്തിയിരുന്നു.
Read Moreവാദങ്ങളെല്ലാം തള്ളിക്കളഞ്ഞു..! സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ എം.വിൻസന്റ് എംഎൽഎയ്ക്ക് ജാമ്യമില്ല; കേസ് ഗൂഢാലോ ചനയാണെന്നും രാഷ്ട്രീയ പ്രേരിതവുമാ ണെന്ന വാദം കോടതി തള്ളുകയായിരുന്നു
തിരുവനന്തപുരം: സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം.വിൻസന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നൽകിയാൽ രാഷ്ട്രീയ സ്വാധീനമുള്ള വിൻസന്റ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്നും പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാൻ ശ്രമിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പരാതിക്കാരിയുടെ ജീവന് പോലും ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസ് ഗൂഢാലോചനയാണെന്നും രാഷ്ട്രീയ പ്രേരിതമായി തനിക്കെതിരേ ചുമത്തിയതാണെന്നും വാദിച്ചാണ് വിൻസന്റ് ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളി. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് വിൻസന്റ് ജില്ലാ കോടതിയെ സമീപിച്ചത്.
Read Moreപുറത്ത് പറയാമല്ലേ…! പോലീസ് സർക്കാരിനു വിടുപണി ചെയ്യുന്നു; സഭയിൽ തനിക്ക് പറയാനുള്ളത് പ്രതിപക്ഷം തടസപ്പെടുത്തിയതു മൂലം പറയനുള്ളത് മാധ്യമങ്ങളോട് പറഞ്ഞ് ഒ രാജഗോപാൽ
തിരുവനന്തപുരം: ഒരു വിഭാഗം പോലീസുകാർ സർക്കാരിനു വിടുപണി ചെയ്യുന്നുവെന്നു ഒ. രാജഗോപാൽ എംഎൽഎ. സംസ്ഥാനത്ത് പോലീസിനെ രാഷ്ട്രീയവത്കരിച്ചു. പോലീസിനു പ്രവർത്തന സ്വാതന്ത്ര്യം നൽകാത്തതുമൂലം അക്രമം വർധിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു സഭയിൽനിന്ന് ഇറങ്ങിപ്പോയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജഗോപാൽ. തനിക്കു സഭയിൽ സംസാരിക്കാൻ സ്പീക്കർ സമയം അനുവദിച്ചെങ്കിലും പ്രതിപക്ഷം തടസം സൃഷ്ടിച്ചെന്നും അദേഹം കുറ്റപ്പെടുത്തി. വികസന പ്രവർത്തനങ്ങൾക്ക് ആരും തടസം നിൽക്കുന്നില്ലെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.
Read Moreപണ്ടേ പറഞ്ഞിരുന്നെങ്കിൽ..! ശമ്പളം വേണേ റേഷൻ കാർഡിന്റെ പകർപ്പ് വേണം; ഒരാഴ്ചയ്ക്കുള്ളിൽ 22,000 സർക്കാർ ജീവനക്കാർ മുൻഗണനാ റേഷൻ കാർഡിൽ മാറ്റംവരുത്തി
തിരുവനന്തപുരം: ശന്പളവും പെൻഷനും തടയുമെന്നു സർക്കാർ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 22,000 സർക്കാർ ജീവനക്കാരും പെൻഷൻകാരും മുൻഗണനാ റേഷൻ കാർഡ് തിരികെ നൽകി.വരുംദിവസങ്ങളിൽ അനർഹരായ കൂടുതൽ സർക്കാർ ജീവനക്കാർ മുൻഗണനാ റേഷൻ കാർഡ് തിരികെ നൽകുമെന്നാണു സർക്കാർ പ്രതീക്ഷ. ഓണത്തോട് അനുബന്ധിച്ചു സെപ്റ്റംബർ ഒന്നിനു നൽകേണ്ട ശന്പളം ഇക്കുറി ഓഗസ്റ്റ് 25 മുതൽ വിതരണം ചെയ്യുന്നുണ്ട്. ശന്പളം വിതരണം ചെയ്യുന്നതിനു മുൻപു മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ സർക്കാർ ജീവനക്കാരുടെയും വിവരം ശേഖരിക്കാൻ വകുപ്പു തലവൻമാർക്കു നിർദേശം നൽകി ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇന്നലെ ഉത്തരവു പുറപ്പെടുവിച്ചു. എല്ലാ ജീവനക്കാരുടെയും റേഷൻ കാർഡിന്റെ പകർപ്പ് ഓഗസ്റ്റ് 20നകം വകുപ്പു തലവൻമാർ ശേഖരിക്കണം. റേഷൻ കാർഡില്ലാത്തവർ സത്യവാങ്മൂലം സമർപ്പിക്കണം. ഇത്തരത്തിൽ റേഷൻ കാർഡിന്റെ പകർപ്പു ഹാജരാക്കുന്നവർക്കു മാത്രം ശന്പളം വിതരണം ചെയ്താൽ മതിയെന്നാണു നിർദേശം. നേരത്തെ ഓഗസ്റ്റിലെ…
Read Moreകൊന്നതാ അവനെ അവർ കൊന്നതാ..! കുമ്മനത്തിന്റെ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേരളത്തിലേക്ക്; ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവും അക്രമ വും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവും ബിജെപി സംസ്ഥാന കാര്യാലയത്തിനു നേർക്കുണ്ടായ അക്രമവും ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖരൻ നൽകിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കേരളത്തിലേക്ക് അന്വേഷണ സംഘത്തെ അയക്കാനും കമ്മീഷൻ തീരുമാനിച്ചു. കമ്മീഷൻ സംസ്ഥാന സർക്കാരിന് ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിട്ടുമുണ്ട്.
Read More