കോൽക്കത്ത: ബോളിവുഡ് താരം ആര്യ ബാനർജിയെ(33) മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ കോൽക്കത്തയിലെ അപ്പാർട്ട്മെന്റിലാണ് വെള്ളിയാഴ്ച താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അപ്പാർട്ട്മെന്റിലെത്തിയ ജോലിക്കാരി കോളിംഗ് ബെല്ല് അടിച്ചിട്ടും ഫോണിൽ വിളിച്ചിട്ടും ആര്യ പ്രതികരിക്കാത്തതിനെ തുടർന്ന് സമീപവാസികളെ വിവരം അറിയിച്ചു. ഇവർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അപ്പാർട്ട്മെന്റിന്റെ വാതിൽ തകർത്താണ് അകത്തുകയറിയത്. ബെഡ്റൂമിൽലായിരുന്നു മൃതദേഹം കണ്ടെത്തിത്. ആര്യ ഇവിടെ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. 2011ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ദ് ഡേർട്ടി പിക്ച്ചറിൽ വിദ്യാ ബാലനോടൊപ്പം അഭിനയിച്ചാണ് ആര്യ ശ്രദ്ധ നേടിയത്. മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചെന്നും പോലീസ് അറിയിച്ചു.
Read MoreCategory: Loud Speaker
സമരവേദി വണ്ടർലാൻഡ് !എക്സ്റേ മെഷീൻ, ദന്താശുപത്രി, മെഡിക്കൽ സ്റ്റോർ, ലൈബ്രറി… ഇങ്ങനെയൊരു സമരം ഇന്നേവരെ കണ്ടിട്ടില്ല
സ്വന്തം ലേഖകൻന്യൂഡൽഹി: ഇങ്ങനെയൊരു സമരം ഇന്നേവരെ രാജ്യം കണ്ടിട്ടില്ല. സമരമെന്നു പറയുന്പോൾ കുറെയാളുകൾ ഏതാനും ദിവസങ്ങൾ കൊടിയും പിടിച്ചിരിക്കും, മടുക്കുന്പോൾ മടങ്ങും… എന്നാൽ, ഡൽഹിയിൽ കർഷക സമരം വേറിട്ടൊരു കാഴ്ചയാണ്. ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം മുന്നേറ്റം. ഒരുപക്ഷേ, ഭാവിയിൽ പല സമരങ്ങൾക്കും ഇതു മാതൃകയാകാനുള്ള സാധ്യതയും ഇല്ലാതില്ല. വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് സമരവേദിയിൽ ഒാരോ ദിനവും. 10 മെഡിക്കൽ ക്യാന്പ്സമരക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ വന്നാൽ ആംബുലൻസും വിളിച്ച് ആശുപത്രിയിലേക്ക് ഒാടേണ്ടതില്ല. 10 മെഡിക്കൽ ക്യാന്പുകളാണ് സമരവേദിയിൽ പ്രവർത്തിക്കുന്നത്. മുഴുവൻ സമയം ഡോക്ടർമാർ. ഒരു ദന്താശുപത്രി, പത്തു മെഡിക്കൽ ക്യാന്പുകൾ, മരുന്നുകട, ലൈബ്രറി, ദിവസം അഞ്ഞൂറിലേറെ തുണികൾ അലക്കുന്ന രണ്ടു വാഷിംഗ് മെഷീനുകൾ, മണിക്കൂറിൽ ആയിരത്തിലേറെ ചപ്പാത്തി പരത്തിയെടുക്കുന്ന മെഷീൻ, പിന്നെ ഒരന്പലവും… സജ്ജീകരണങ്ങളുടെ പട്ടിക എടുത്താൽ ഇനിയും നീളും. ഡൽഹി-ഹരിയാന അതിർത്തിയിൽ ആയിരക്കണക്കിന് കർഷകർ സമരം ചെയ്യുന്ന സിംഗുവിലെ…
Read Moreനടിയെ ആക്രമിച്ച കേസ് ചൊവ്വാഴ്ച പരിഗണിക്കും; തടസ ഹർജിയുമായി നടൻ ദിലീപ് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന സർക്കാർ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റീസ് എ.എൻ.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം ഹർജി പരിഗണിക്കുന്നത് മുൻപ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് സുപ്രീംകോടതിയിൽ തടസ ഹർജി നൽകിയിട്ടുണ്ട്. വിചാരണ കോടതി വിവേചനപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ആക്രമണത്തിനിരയായ നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
Read Moreആറു മാസത്തിനിടെ ഇന്ത്യയിൽ നിർമിച്ചത് ആറു കോടി പിപിഇ കിറ്റുകളും 15 കോടി എൻ-50 മാസ്കുകളും
ന്യൂഡൽഹി: കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനായി ഇന്ത്യയിൽ ആറു മാസത്തിനിടെ നിർമിച്ചത് കോടിക്കണക്കിന് പിപിഇ കിറ്റുകളും മാസ്കുകളും. ആറു കോടിയിലേറെ പിപിഇ കിറ്റുകളും 15 കോടി എൻ-50 മാസ്കുകളും ഇന്ത്യയിൽ നിർമിച്ചെന്നാണ് വിവരം. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കണക്കാണിത്. രണ്ട് കോടി പിപിഇ കിറ്റുകളും നാല് കോടി എൻ-95 മാസ്കുകളും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തെന്നും മന്ത്രി വ്യക്തമാക്കി.
Read Moreകോൺഗ്രസ് പരാജയ കാരണം സോണിയയും മൻമോഹനും; കുറ്റപ്പെടുത്തി പ്രണബിന്റെ ഓർമപ്പുസ്തകം
ന്യൂഡൽഹി: കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയേയും മൻമോഹൻ സിംഗിനെയും കുറ്റപ്പെടുത്തി അന്തരിച്ച മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ ഓർമപ്പുസ്തകം. 2014 ലെ കോൺഗ്രസ് പരാജയത്തിനു സോണിയ ഗാന്ധിയും മൻമോഹൻ സിംഗും കാരണക്കാരായി എന്നാണ് പ്രണബ് മുഖർജി കുറ്റപ്പെടുത്തുന്നത്. താൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ പാർട്ടി പരാജയപ്പെടില്ലെന്ന് കോൺഗ്രസിലെ ചില നേതാക്കൾ വിശ്വസിച്ചിരുന്നതായും പ്രണബ് പുസ്തകത്തിൽ പറയുന്നു. പ്രണബിന്റെ ഓർമകളുടെ പുസ്തകത്തിന്റെ അവസാന വാല്യത്തിലാണ് വിവാദ പരാമർശങ്ങളുള്ളത്. കോൺഗ്രസിലെ ചിലർ വിശ്വസിച്ചിരുന്നത് 2004 ൽ താൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ 2014 ലെ പരാജയം ഉണ്ടാവില്ലെന്നായിരുന്നു. ഈ നിരീക്ഷണത്തോട് താൻ യോജിക്കുന്നില്ല. എന്നാൽ താൻ പ്രസിഡന്റ് ആയതോടെ പാർട്ടിക്ക് രാഷ്ട്രീയ കാഴ്ചപ്പാട് നഷ്ടപ്പെട്ടെന്നും പ്രണബ് പുസ്തകത്തിൽ പറയുന്നു. പാർട്ടിയെ കൈകാര്യം ചെയ്യാൻ സോണിയ ഗാന്ധിക്ക് കഴിഞ്ഞില്ല. പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടർച്ചയായി പാർലമെന്റിൽ എത്താതിരുന്നതോടെ എംപിമാരുമായുള്ള വ്യക്തിപരമായ ബന്ധം നഷ്ടപ്പെട്ടെന്നും പ്രണബ്…
Read Moreഅകത്തായിട്ട് അറുപത് ദിവസം; ഇഡി കേസില്‍ ശിവശങ്കര്‍ക്കെതിരെയുള്ള കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ക്കെതിരെയുള്ള കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ നല്‍കും. കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായിട്ട് ഈ മാസം 29 ന് 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് നടപടി. കള്ളപ്പണക്കേസില്‍ ശിവശങ്കര്‍ക്കെതിരെയുള്ള ഇഡിയുടെ രണ്ടാമത്തെ കുറ്റപത്രമാണിത്. ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുമെങ്കിലും കള്ളപ്പണം, ബിനാമി ഇടപാടുകളില്‍ ശിവശങ്കര്‍ക്കെതിരെയുള്ള അന്വേഷണം തുടരും. ഇതിന്റെ അടിസ്ഥാനത്തില്‍ അഡീഷണ്‍ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും. വിദേശത്തേക്ക് ഡോളർ കടത്തിയതിലും ശിവശങ്കർക്കെതിരെ ഇഡി അന്വേഷണം നടത്തും.
Read Moreകണ്ണില്ലാത്ത ക്രൂരത! വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം ടെറസിൽനിന്നും താഴെക്കു വലിച്ചെറിഞ്ഞു; ടെമ്പോ ഡ്രൈവറുടെ മകളാണ് പെൺകുട്ടി
സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ 18 വയസുകാരിയായ കോളജ് വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ബഹുനില കെട്ടിടത്തിന്റെ ടെറസിൽനിന്നും താഴെക്കു വലിച്ചെറിഞ്ഞു. ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി പാർലെ പോയിന്റ് ഏരിയായിലായിരുന്നു സംഭവം. നാല്, അഞ്ച് നിലകളുള്ള പാർപ്പിട സമുച്ചയങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത്, ചോരവാർന്ന് വഴിയിൽ അബോധാവസ്ഥയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ടെമ്പോ ഡ്രൈവറുടെ മകളാണ് പെൺകുട്ടി. ബുധനാഴ്ച രാവിലെ വീട്ടിൽനിന്നും കോളജിലേക്കുപോയതായിരുന്നു. പെൺകുട്ടിയെ രാത്രി വൈകിയും കാണാതായിട്ട് ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.
Read Moreടോൾ പ്ലാസ ജീവനക്കാരനെ പരസ്യമായി ആക്രമിച്ച് വനിതാ നേതാവ്; ജീവനക്കാരന്റെ മുഖത്ത് തല്ലി; വീഡിയോ
ടോൾ പ്ലാസ ജീവനക്കാരനെ പരസ്യമായി ആക്രമിച്ച് വനിതാ നേതാവ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. ഭരണപക്ഷ പാർട്ടിയായ വൈഎസ്ആർ കോൺഗ്രസിന്റെ യുവജന വിഭാഗമായ ശ്രാമിക റിതു കോൺഗ്രസ് പാർട്ടി നേതാവ് ഡി. രേവതിയാണ് ആക്രമണം അഴിച്ചുവിട്ടത്. കാറില്‍ വരികയായിരുന്ന നേതാവിനെ തടഞ്ഞ് ടോള്‍ അടയ്ക്കാന്‍ ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നു. ടോള്‍ പിരിക്കാനായി ബാരിക്കേഡ് വച്ച് വണ്ടി തടഞ്ഞതിൽ ഇവർ കോപാകുലയായി. തുടർന്ന് ഇവർ വാഹനത്തിൽ നിന്നുമിറങ്ങി ബാരിക്കേഡ് നീക്കാൻ ശ്രമിച്ചുവെങ്കിലും ജീവനക്കാരന് ബലമായി തന്നെ ബാരിക്കേഡ് തിരിച്ച് വയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ വനിതാ നേതാവ് അത് പിന്നെയും തള്ളി മാറ്റിയിടുന്നതും പിന്നാലെ ജീവനക്കാരന്റെ മുഖത്ത് തല്ലുന്നതുമാണ് വീഡിയോയിലുള്ളത്. സംഭവം ഏറെ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.
Read Moreതിരുവല്ലയിൽ പ്രവചനങ്ങളുമായി മുന്നണികൾ; 21 സീറ്റ് ലഭിക്കുമെന്ന് യുഡിഎഫ്, 24 കിട്ടുമെന്ന് എല്‍ഡിഎഫ്;നിര്‍ണായക ശക്തിയാകുമെന്ന് എന്‍ഡിഎ
തിരുവല്ല: വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചതിനു പിന്നാലെ പത്തനംതിട്ട ജില്ലയിലെ ഏറ്റവുംവലിയ നഗരസഭയായ തിരുവല്ലയുടെ ഭരണം പിടിക്കുന്നതു സംബന്ധിച്ച് മൂന്ന് മുന്നണികള്‍ക്കും മിനിമം അവകാശവാദം. 39 അംഗ കൗണ്‍സിലില്‍ 21 സീറ്റു നേടി അധികാരത്തിലെത്തുമെന്നാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പു ചുമതല വഹിച്ചിരുന്ന മുന്‍ ചെയര്മാന് ആര്. ജയകുമാര്‍ അവകാശപ്പെട്ടത്. 24 സീറ്റുകള്‍ നേടി അധികാരം തിരിച്ചുപിടിക്കുമെന്ന് എല്‍ഡിഎഫ് ഇലക്ഷന് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ. പ്രകാശ് ബാബു പറഞ്ഞു. നിര്‍ണായ ശക്തിയായി നഗരസഭ കൗണ്‍സിലില്‍ തങ്ങളും ഉണ്ടാകുമെന്ന് അവകാശപ്പെട്ട എന്‍ഡിഎ മണ്ഡലം ചെയര്മാന് ശ്യാം മണിപ്പുഴ ബിജെപി സീറ്റുകള്‍ 12 ആയി വര്‍ധിക്കുമെന്നാണ് പറഞ്ഞത്. ചെയര്‍പേഴ്സണ്‍ സ്ഥാനം വനിതാ സംവരണമാണ്. ആരെയും മുന്നില്‍ നിര്‍ത്തിയല്ല മുന്നണികള്‍ മത്സരരംഗത്തുവന്നത്. എന്നാല്‍ മുന്‍ നഗരസഭാധ്യക്ഷര്‍ ഉള്‍പ്പെടെ മത്സരരംഗത്തുണ്ടായിരുന്നു. ഘടകകക്ഷികളുടെ അഭിപ്രായവും പാര്‍ട്ടിയിലെ സീനിയോറിറ്റിയും മറ്റ് കൗണ്‍സിലര്‍മാരുടെ പിന്തുണയും പരിഗണിച്ച് അധ്യക്ഷസ്ഥാനം തീരുമാനിക്കാമെന്നാണ് ഇപ്പോള്‍ നേതാക്കളുടെ…
Read Moreരവീന്ദ്രന്റെ ചോദ്യം ചെയ്യല്‍; ഡല്‍ഹി തീരുമാനം കാത്ത് ഇഡി; മെഡിക്കൽ ബോർഡ് യോഗം ചേരുന്നു
ജോണ്സണ് വേങ്ങത്തടം കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനു വിളിക്കപ്പെട്ട സി.എം. രവീന്ദ്രന്റെ ഒളിച്ചുകളിയിൽ മറുപടിക്കായി ഡല്‍ഹി തീരുമാനവും കാത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്നു മെഡിക്കല്‍ ബോര്‍ഡ് കൂടുന്ന സാഹചര്യത്തില്‍ ആ വിവരം കൂടി അറിഞ്ഞശേഷം രണ്ട് മാർഗങ്ങളാണ് ഇഡി ആലോചിക്കുന്നത്. ഒന്ന് കോടതിയെ സമീപിച്ചു ആശുപത്രിയില്‍നിന്നും കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുക. അല്ലെങ്കില്‍ ആശുപത്രിയില്‍നിന്നും കസ്റ്റഡിയിലെടുക്കുകയോ ഡിസചാര്‍ജ് വരെ കാത്തിരിക്കുകയോ ചെയ്യുക. പാലാരിവട്ടം പാലം കേസില്‍ ഇബ്രാഹിംകുഞ്ഞിനോടു വിജിലന്‍സ് സ്വീകരിച്ച നടപടി പ്രകാരം ആശുപത്രിയില്‍ എത്തി അറസ്റ്റു ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇത് ഡല്‍ഹിയില്‍നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മുന്നോട്ടു പോകുകയുള്ളൂ. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത സി.എം. രവീന്ദ്രന് വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്നതിനു പിന്നിലെ ഒരു തന്ത്രം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും ഒഴിവാക്കുകയാണെന്ന വിവരമാണ് ഇഡിക്കു…
Read More