എം.ജെ.ശ്രീജിത്ത്തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്വർണക്കള്ളക്കടത്ത്, ബാർ കോഴ, ലൈഫ് മിഷൻ ആരോപണങ്ങൾ വീണ്ടും സജീവാകും. ഇലക്ഷൻ പ്രചരണം കൊടുന്പിരി കൊണ്ടപ്പോൾ ആരോപണങ്ങളുടെ ചൂട് അൽപം കുറഞ്ഞിരുന്നു. 14ന് തെരഞ്ഞെടുപ്പിന്റെ മൂന്നം ഘട്ടം കഴിയുന്നതോടെ വീണ്ടും രാഷ്്ട്രീയ കേരളത്തിന്റെ കണ്ണും കാതും വിവാദങ്ങളിലെ ആരോപണ പ്രത്യരോപണങ്ങളിലേക്കു കടക്കും. അതു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരും. വിവാദങ്ങൾ മുറുകുംഭരണപക്ഷത്തിനു മേൽ സ്വർണക്കടത്തും ലൈഫ് മിഷനും ബിനീഷ് കോടിയേരിക്കതിരെയുള്ള ലഹരി മരുന്നു കേസുമാണ് പ്രതിപക്ഷത്തിന്റെ ആയുധങ്ങൾ. എന്നാൽ, പ്രതിപക്ഷത്തിനു നേരെ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെയുള്ള ബിജു രമേശിന്റെ ബാർ കോഴ ആരോപണം, പാലാരിവട്ടം പാലം അഴിമതി, ഫാഷൻ ഗോൾഡ് തട്ടിപ്പ്, സോളാർ കേസ് പ്രതിയുടെ ലൈംഗിക പീഡന പരാതി, മുസ്ലിം ലീഗ് എംഎൽഎമാർ അടക്കമുള്ളവർക്കെതിരെയുള്ള അനധികൃത സ്വത്ത് സന്പാദന കേസുകൾ എന്നിവ വീണ്ടും ചർച്ചയാകും. തെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ…
Read MoreCategory: Loud Speaker
രാജസ്ഥാനിൽ വീണ്ടും കൂട്ട ശിശു മരണം; രണ്ടു ദിവസത്തിനിടെ മരിച്ചത് ഒമ്പത് നവജാത ശിശുക്കൾ
ജയ്പുർ: രാജസ്ഥാനിൽ വീണ്ടും കൂട്ട ശിശു മരണം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഒമ്പത് നവജാത ശിശുക്കളാണ് കോട്ടയിലെ സർക്കാർ ആശുപത്രിയിൽ മരിച്ചത്. ജെ.കെ ലോൺ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയിൽ അഞ്ച് കുഞ്ഞുങ്ങളും വ്യാഴാഴ്ച നാല് കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഇവർക്കെല്ലാം 1-4 ദിവസം മാത്രം പ്രായമുള്ളവരാണെന്ന് അധികൃതർ അറിയിച്ചു. പെട്ടെന്നുണ്ടായ അണുബാധ മൂലമാകാം മരണങ്ങൾ സംഭവിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാരയുടെ വിശദീകരണം. സംഭവത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
Read Moreദേശീയ പുഷ്പത്തെ ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നമാക്കുന്നതു വിലക്കണം; പൊതുതാത്പര്യ ഹർജിയുമായി കാളിശങ്കർ
ലക്നോ: താമരയെ ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നതു വിലക്കണമെന്നാവശ്യപ്പെട്ടു ഹർജി. ഉത്തർപ്രദേശിലെ ഗോരഖ്പുർ സ്വദേശിയായ കാളിശങ്കറാണ് അലഹബാദ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.ദേശീയ പുഷ്പമായ താമര ബിജെപിയുടെ ഉപയോഗിക്കുന്നതു മരവിപ്പിക്കണമെന്നാണു ഹർജിയിൽ ആവശ്യപ്പെടുന്നത്. രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ ചിഹ്നങ്ങളുടെ ഉപയോഗം തെരഞ്ഞെടുപ്പിൽ മാത്രം പരിമിതപ്പെടുത്തണമെന്നും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ പാർട്ടിയുടെ ലോഗോയായി ഉപയോഗിക്കാൻ അവരെ അനുവദിക്കരുതെന്നും പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയിൽ മറുപടി സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോടും ബിജെപി ദേശീയ അധ്യക്ഷനോടും അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജിയിൽ ജനുവരി പന്ത്രണ്ടിനു കോടതിയിൽ വാദം തുടരും. 2016-ൽ ബിജെപിയുടെ താമര ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിലും സമാനമായ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. 30 വർഷം മുന്‍പാണു തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് താമര ചിഹ്നമായി അനുവദിച്ചത്.
Read Moreകേരളത്തിൽ പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തി; പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ രോഗം പടരുന്നത് ഒഴിവാക്കാമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തു പുതിയ ജനുസിൽപ്പെട്ട മലന്പനി കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്ലാസ്മോഡിയം ഓവേൽ ജനുസിലുള്ള രോഗാണുവിൽ നിന്നുള്ള മലേറിയ ബാധയാണിത്. കണ്ണൂരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു സൈനികനിലാണ് രോഗം കണ്ടെത്തിയത്. സൈനികൻ സുഡാനിൽനിന്ന് നാട്ടിലെത്തിയതായിരുന്നു. ഒഴിവാക്കാൻ സമയബന്ധിതമായ ചികിത്സ നടത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ ഈ ഈ രോഗം പടരുന്നത് ഒഴിവാക്കാമെന്ന് മന്ത്രി അറിയിച്ചു. സൈനികന് രോഗം കണ്ടെത്തിയ ഉടൻ തന്നെ മാർഗരേഖ പ്രകാരമുള്ള സന്പൂർണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഈർജിതമാക്കുകയും ചെയ്തതിനാൽ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാൻ സാധിച്ചുവെന്ന മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്മോഡിയം ഓവേൽ രോഗാണു പരത്തുന്ന മലന്പനി റിപ്പോർട്ട് ചെയ്ത് വരുന്നത്. ഫാൽസിപ്പാരം മലന്പനിയുടെ അത്ര മാരകമല്ല ഓവേൽ കാരണമാകുന്ന മലന്പനിയെന്നും മറ്റ് മലന്പനി രോഗങ്ങൾക്ക് സമാനമായ ചികിത്സയാണ് ഓവേൽ കാരണമാകുന്ന മലന്പനിക്കും…
Read Moreസുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അമ്മയെ കബളിപ്പിച്ച് രണ്ടരക്കോടി തട്ടി; ‘വിശ്വസ്തൻ’ അറസ്റ്റിൽ; സംഭവം ഇങ്ങനെ…
നാഗ്പുർ: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ അമ്മയെ കബളിപ്പിച്ച് രണ്ടരക്കോടി രൂപ തട്ടിയെടുത്ത മേൽനോട്ടക്കാരൻ അറസ്റ്റിൽ. ഒരു പതിറ്റാണ്ടിലേറെക്കാലം ബോബ്ഡെ കുടുംബത്തിന്റെ വിശ്വസ്തനായി ജോലി നോക്കുന്ന തപസ് ഘോഷ് (49) ആണ് പിടിയിലായത്. ഇയാളെ സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംഘത്തിനു കൈമാറി. സിവിൽ ലൈൻസിൽ ആകാശ്വാണി സ്ക്വയറിലുള്ള സീസണ്‍സ് ലോണ്‍ ബോബ്ഡെ കുടുംബത്തിന്േറതാണ്. എസ്.എ ബോബ്ഡെയുടെ അമ്മ മുക്ത ബോബ്ഡെയായിരുന്നു ലോണിന്റെ ഉടമ. കല്യാണം, റിസപ്ഷനുകൾ തുടങ്ങിയ പരിപാടികൾക്ക് ഇവിടം വാടകയ്ക്കു നൽകാറുണ്ട്. ഘോഷിനെ 13 വർഷങ്ങൾക്കുമുൻപ് മുക്ത ബോബ്ഡെ ഇതിന്റെ കെയർടേക്കറായി നിയമിച്ചിരുന്നു. മാസം 9,000 രൂപയായിരുന്നു ശന്പളം. ഇതുകൂടാതെ, ഓരോ ബുക്കിംഗിനും 2,500 രൂപയും ഇൻസെന്റീവായി നൽകി വന്നിരുന്നു. എന്നാൽ, ഇവിടുത്തെ വരുമാന തുക പൂർണമായും തപസ് ഘോഷ് മുക്ത ബോബ്ഡെയ്ക്ക് നൽകിയിരുന്നില്ല. ചിലപ്പോഴൊക്കെ പണമടയ്ക്കാതെ വീഴ്ച വരുത്തുകയും ചെയ്തു. തുടർന്ന് മുക്ത…
Read Moreഅധ്യാപകന്റെ കഴുത്തറത്ത ഭീകരനു ജന്മനാട്ടിൽ വീരപരിവേഷം! അന്തിമോപചാരം അർപ്പിക്കാനെത്തിയത് നൂറുകണക്കിന് ആളുകൾ
ഗ്രോസ്നി: ഫ്രാൻസിൽ അധ്യാപകനെ കഴുത്തറത്തു കൊലപ്പെടുത്തിയ അഭയാർഥിയായ ഇസ്ലാമിക ഭീകരന്റെ മൃതദേഹം ജന്മനാട്ടിൽ സംസ്കരിച്ചതു വീരപരിവേഷത്തോടെയെന്നു റിപ്പോർട്ട്. ഫ്രഞ്ച് അധ്യാപകൻ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയ ഭീകരനാണ് ജന്മനാട്ടിൽ വീരപരിവേഷം കിട്ടിയത്. പാറ്റിയെ ആക്രമിച്ചതിനു പിന്നാലെ പോലീസ് വെടിവയ്പിൽ മരിച്ച ഭീകരൻ അബ്ദുള്ള അൻസോറോവി(18)ന്റെ മൃതദേഹമാണ് ജന്മനാടായ ചെച്നിയയിൽ കഴിഞ്ഞ ദിവസം സംസ്കരിച്ചത്. നൂറുകണക്കിന് ആളുകൾ ഇയാൾക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളുടെ മൃതദേഹം ഫ്രാൻസിൽനിന്നു ചെച്നിയയിലേക്ക് എത്തിച്ചത്. ഉറൂസ് മാർടനോവ്സ്കി എന്ന ജില്ലയിലെ ഗ്രാമത്തിലായിരുന്നു സംസ്കാരം. സംസ്കാര സ്ഥലത്തേക്കു മറ്റു ദേശങ്ങളിൽനിന്നുള്ള ആളുകളും എത്താനുള്ള സാധ്യത കണക്കിലെടുത്തു പോലീസ് ഗ്രാമത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു. ഇയാളെ സിംഹം എന്നു വിശേഷിപ്പിച്ചു ചിലർ മുദ്രാവാക്യം മുഴക്കുന്നതു ദൃശ്യങ്ങളിൽ കാണാം. ഇവിടെ ഒരു തെരുവിന് ഭീകരന്റെ പേരിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഒക്ടോബർ 16നാണ് അധ്യാപകൻ…
Read Moreഡോക്ടര്‍മാരുടെ പണിമുടക്ക് നാളെ; സര്‍ക്കാര്‍ ആശുപത്രികളെയും ബാധിക്കും; പുതിയ നീക്കത്തിനെതിരെ നിയമനടപടിയുമായി ഐഎംഎ
പത്തനംതിട്ട: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ നാളെ നടത്തുന്ന അഖിലേന്ത്യ പണിമുടക്കിന് പത്തനംതിട്ട ജില്ലയിലെ ഐഎംഎ ഘടകം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐഎംഎ പത്തനംതിട്ട ബ്രാഞ്ചിലെ എല്ലാ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും. കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ്പണിമുടക്ക്. സര്‍ക്കാര്‍ ആശുപത്രികളിലടക്കം പണിമുടക്ക് ഉണ്ടാകും. കോവിഡ് ചികില്‍സ, അത്യാഹിത വിഭാഗം, ഐസിയു, ഡയലാസിസ്, ലേബര്‍ റൂം സേവനങ്ങള്‍ തടസപ്പെടില്ല. മെഡിക്കല്‍കോളേജ് അധ്യാപകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാര്‍ നയമനുസരിച്ച് മിക്സോപ്പതി ചികിത്സാരീതിയാണ് രാജ്യത്തു നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് ഐഎംഎ കുറ്റപ്പെടുത്തി. ആയുര്‍വേദ ഡോക്ടര്‍മാര്‍ മതിയായ പരിശീലനത്തോടു കൂടി ശസ്ത്രക്രിയ നടത്തുന്നതിനോടു തങ്ങള്‍ക്ക് എതിര്‍പ്പില്ല.…
Read Moreകോലാഹലങ്ങൾ ഇനിയാണ്! വോട്ടെടുപ്പ് കഴിഞ്ഞിട്ടും വിശ്രമമില്ല; കൂട്ടലും കിഴിക്കലുമായി മുന്നണികൾ
ഡൊമനിക് ജോസഫ് മാന്നാർ: തെരഞ്ഞെടുപ്പ് പൂർത്തിയായ ഇടങ്ങളിൽ സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും അണികൾക്കും ഒരു പോലെ ആശങ്കയാണ്.തെരഞ്ഞെടുപ്പിന്റെ അലച്ചിലിലെ ക്ഷീണം ഉണ്ടെങ്കിലും വിശ്രമിക്കുവാൻ ആരും തയ്യാറല്ല. 16 വരെ റിസൾട്ടിനായി കാത്തിരിക്കുവാനുള്ള ക്ഷമയും ആർക്കുമില്ല. ഇതേത്തുടർന്നാണ് പോളിംഗ് നടന്ന കണക്കുകൾ എടുത്ത് കൂട്ടിയും കിഴിച്ചും ഒരെ വോട്ടർമാരെ എണ്ണിയും വിശകനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നത്. പോളിംഗ് ഏജന്റുമാരായി ഇരുന്നവരുടെ കണക്കും പാർട്ടികൾ മുൻ കൂട്ടി തയ്യാറാക്കിയ അസസ്മെന്റും എല്ലാം കണക്കിലെടുത്താണ് റിസൾട്ടിന് മുന്‍പ് തന്നെ പ്രാഥമിക വോട്ടണ്ണെൽ രാഷ്്ട്രീയ പാർട്ടികൾ നടത്തി വരുന്നത്. തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ തന്നെ സിപിഎം സർവ്വെ സംബന്ധിച്ച വിവരം രേഖപ്പെടുത്തി നൽകുവാനായി അച്ചടിച്ച ഫോറം തന്നെ എല്ലാ ബൂത്തുകളിലും എത്തിച്ചിരുന്നു. ഉറക്കം കെടുത്തുന്നവർ കോണ്‍ഗ്രസും ബിജെപിയും അടുത്ത ദിവസം ഇത്തരത്തിലുള്ള ഫോറം നൽകി വിവിരങ്ങൾ ശേഖരിച്ച് ഉപരി കമ്മറ്റികളിൽ ഏൽപ്പിക്കുവാൻ നൽകി.എല്ലാ രാഷ്്ട്രീയ പാർട്ടികളും മത്സരിച്ചാണ്…
Read Moreയുവതിയെ 17 പേർ ചേർന്നു കൂട്ടബലാത്സംഗം ചെയ്തു; ഭർത്താവിനെ ബന്ദിയാക്കി; പ്രതികളിൽ ഒരാൾ പരിചയക്കാരനാണെന്നു യുവതിയുടെ മൊഴി
റാഞ്ചി: ചന്തയിൽനിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങിയ യുവതിയെ 17 പേർ ചേർന്നു കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജാർഖണ്ഡിലെ ധുംകയിലാണ് 35 വയസുള്ള സ്ത്രീ പോലീസിനെ സമീപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഭർത്താവിനൊപ്പം ചന്തയിൽനിന്ന് വീട്ടിലേക്ക് മടങ്ങവേ ക്രൂരപീഡനത്തിന് ഇരയായെന്നാണു യുവതിയുടെ പരാതി. ഭർത്താവിനെ ബന്ദിയാക്കിയശേഷമാണു യുവതിയെ പീഡിപ്പിച്ചത്. അക്രമികൾ മദ്യലഹരിയിലായിരുന്നു. പ്രതികളിൽ ഒരാൾ പരിചയക്കാരനാണെന്നു യുവതി മൊഴി നൽകിയിട്ടുണ്ട്. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. അക്രമികളുടെ പിടിയിൽനിന്നു രക്ഷപ്പെട്ടശേഷമാണു യുവതി പോലീസിൽ പരാതി നൽകിയത്. ശേഷിക്കുന്ന പ്രതികൾക്കുവേണ്ടി പോലീസ് തെരച്ചിൽ നടത്തുകയാണ്. ഇവരെ തിരിച്ചറിയാൻ മാർക്കറ്റിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
Read Moreവിട്ടുകൊടുക്കില്ല! സി.എം. രവീന്ദ്രനു പിന്നില്‍ അടിയുറച്ച് സിപിഎം, സിപിഐ; ശക്തമായ പ്രതിരോധം ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ആശങ്ക
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തില്‍ എത്തിനില്‍ക്കേ അന്വേഷണ എജന്സികള്ക്കെതിരേ ശക്തമായ പ്രചാരണവുമായി സിപിഎം. ഒപ്പം തന്നെ മുന്നണിയിലെ പ്രമുഖ ഘടകക്ഷിയായ സിപിഐയും രംഗത്തെത്തി കഴിഞ്ഞു. വികസന നേട്ടങ്ങള്‍ക്കൊപ്പം അന്വേഷണ ഏജന്‍സികള്‍ക്കെതിരെയുള്ള വികാരവും ആളിക്കത്തിക്കാനാണ് സിപിഎം ശ്രമം. ഇത് വീടുകള്‍ കയറിയുള്ള പ്രചാരണത്തിലും ആയുധമാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള നീക്കവും തുടര്‍ന്നുണ്ടായേക്കാവുന്ന രാഷ്ട്രീയ കോലാഹലങ്ങളും ശക്തമായി പ്രതിരോധിക്കും. സി.എം. രവീന്ദ്രന് പിന്നില്‍ ശക്തമായ ഉറച്ചുനില്‍ക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ശക്തമായ പ്രതിരോധം ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്കയാണ് നേതൃത്വത്തിനുള്ളത്. അത് നിയമസഭ തെരഞ്ഞെടുപ്പിലെ സാധ്യതയേയും ബാധിച്ചേക്കാം എന്നും നേതൃത്വം കരുതുന്നു. അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജന്‍സികളെ അമിത്ഷാ കൈപ്പിടിയില്‍ ഒതുക്കിയതിന്റെ ഫലമാണ് കേരളത്തില്‍ സംഭവിക്കുന്നതെന്നും നേതാക്കള്‍ പറയുന്നു. ബിജെപിയുടെ കണ്ണിലെ കരടാണ് ഇടതുപക്ഷം. അതുകൊണ്ടാണ് ഏജന്‍സികള്‍ കേരളത്തെ ലക്ഷ്യംവയ്ക്കുന്നതെന്നുമാണ് നേതാക്കള്‍…
Read More