കൊച്ചി: കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെ കേന്ദ്ര സേനാ സുരക്ഷ പിന്‍വലിച്ചു. സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ ഭീഷണിയെത്തുടര്‍ന്നാണ് സിആര്‍പിഎഫിനെ നിയോഗിച്ചിരുന്നത്. ഇനി പോലീസ് സുരക്ഷ മതിയെന്നാണ് കേന്ദ്ര നിര്‍ദേശം. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പ്രതികള്‍ക്കും വധഭീഷണി ഉണ്ടെന്ന് ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനി സംസ്ഥാന പോലീസിന്റെ സഹായം തേടിയാല്‍ മതിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അതല്ലെങ്കില്‍ പണം നല്കി സിഐഎസ്എഫിനെ നിയോഗിക്കാമെന്നും കേന്ദ്ര സര്‍ക്കാരിന്റെ കത്തില്‍ പറയുന്നു. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സുരക്ഷ ആവശ്യപ്പെട്ട് കമീഷണര്‍ വീണ്ടും കേന്ദ്രത്തിന് കത്തയച്ചു.
Read MoreCategory: Loud Speaker
ക്രിസ്മസിന് ഹിന്ദുക്കൾ പള്ളിയിൽ പോയാൽ ക്രൂരമായി മർദിക്കും; മുന്നറിയിപ്പുമായി ബജ്റംഗ്ദൾ
ഗുവാഹത്തി: ക്രിസ്മസ് ദിനത്തിൽ ഹിന്ദുക്കൾ പള്ളികൾ സന്ദർശിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി തീവ്ര ഹിന്ദുസംഘടന ബജ്റംഗ്ദൾ. ആസാമിലെ കാച്ചർ ജില്ലയിലെ ബജ്റംഗ്ദളിന്റെ ജില്ലാ ജനറൽ സെക്രട്ടറി മിഥു നാഥ് ആണ് ഭീഷണിയുമായി രംഗത്തെത്തിയത്. “ക്രിസ്മസ് ദിനത്തിൽ ഹിന്ദുക്കൾ പള്ളികളിൽ സന്ദർശിച്ചാൽ അവരെ ക്രൂരമായി മർദിക്കും. ഷില്ലോംഗില്‍ അവര്‍ അമ്പലങ്ങള്‍ അടച്ചു പൂട്ടിക്കുകയാണ്. എന്നിട്ടാണ് നമ്മള് അവരോടൊപ്പം ആഘോഷിക്കുന്നത്. ഇത് ഞങ്ങള്‍ അനുവദിക്കില്ലെന്നും മിഥു നാഥ് പറഞ്ഞു.മാധ്യമങ്ങള്‍ നമ്മളെ ഗുണ്ടാ സംഘം എന്നാണ് വിളിക്കുന്നത്. ഇതിൽ നാം ശരിക്കും അഭിമാനം കൊള്ളുകയാണ് വേണ്ടത്. നമ്മുടെ ഹിന്ദു പെണ്‍കുട്ടികളെ ആരെങ്കിലും തൊട്ടാല്‍ നമ്മള് ഗുണ്ടകളാകും. അതില്‍ അഭിമാനം മാത്രമേയുള്ളുവെന്നും മിഥു നാഥ് പറഞ്ഞു.
Read Moreപഠിപ്പിച്ചു തീർക്കാൻ ഇനിയുമേറെ! അധ്യയനത്തിനുള്ളതു കുറഞ്ഞ ദിവസങ്ങൾ മാത്രം; സിലബസ് വെട്ടിക്കുറയ്ക്കണമെന്നു രക്ഷിതാക്കളും കുട്ടികളും
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ റെഗുലർ ക്ലാസുകൾ ഇതുവരെ ആരംഭിക്കാൻ കഴിയാത്തപ്പോഴും പാഠഭാഗം വെട്ടിക്കുറയ്ക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ. പാഠഭാഗം പൂർത്തീകരിക്കാനായി കൂടുതൽ ക്ലാസുകൾ വിക്ടേഴ്സ് ചാനൽവഴി നടത്തുമെന്നു വിദ്യാഭ്യാസ വകുപ്പ് പറയുന്പോഴും വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഇനി അധ്യയനത്തിനായുള്ളത് വളരെക്കുറച്ച് ദിവസങ്ങൾ മാത്രം. ഫെബ്രുവരിയിൽ മോഡൽ പരീക്ഷയും മാർച്ചിൽ പൊതുപരീക്ഷകളും നടത്തി മാർച്ച് 31 ന് സ്കൂളുകൾ അടയ്ക്കുകയാണ് പതിവ്. ആരീതിയിൽ നോക്കിയാൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് വിദ്യാർഥികൾക്ക് അധ്യയനത്തിനായി ഇനി ലഭിക്കുക. പഠിച്ചു തീർക്കാനുള്ള പാഠഭാഗങ്ങൾ വളരെ അധികവും. ഈ സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുള്ളത്. ഐസിഎസ്ഇ, ഐഎസ്ഇ സിലബസുകൾ വെട്ടിക്കുറയ്ക്കുന്നതു സംബന്ധിച്ചുള്ള നിലപാടുകൾ നേരത്തേ അതത് ഏജൻസികൾ അറിയിച്ചിരുന്നു. അതോടെ ആ വിഭാഗത്തിലുള്ള കുട്ടികൾക്ക് ആശ്വാസമായി. എന്നാൽ കേരളാ സിലബസിൽ വെട്ടിക്കുറയ്ക്കൽ ഉണ്ടാവില്ലെന്ന നിലപാടിലാണ്…
Read Moreകോൺഗ്രസ് ആൾക്കൂട്ടം മാത്രമാണ്! മത്സരം ബിജെപിയും സിപിഎമ്മും തമ്മിൽ; ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് രാഷ്ട്രദീപികയോട്
തെരഞ്ഞെടുപ്പിനെ ബിജെപി എങ്ങിനെയാണ് നോക്കി കാണുന്നത് ? = ആത്മവിശ്വാസത്തോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ കാണുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യമാണിന്നുള്ളത്. കൊറോണ കാലത്ത് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയിരുന്നു. താഴെത്തട്ടിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും സമിതിയെ രൂപീകരിച്ചാണ് പ്രവർത്തനം നടത്തി വന്നത്. അതുകൊണ്ടുതന്നെ അടിസ്ഥാനമായ പ്രശ്നങ്ങളിൽ ഊന്നിയാണ് വോട്ട് തേടുന്നത്. വികസനം ഇല്ലായ്മയാണ് ഓരോ പ്രദേശത്തെയും ജനം നേരിടുന്ന പ്രധാന പ്രശ്നമെന്ന് ബിജെപി വിലയിരുത്തുന്നു. വികസനമാണ് ബിജെപി വോട്ടർമാർക്ക് മുന്നിൽ വെക്കുന്നത്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പറയാനുള്ളത് ? = അഴിമതിരഹിത ഭരണവും വികസനവും തന്നെയാണ് പ്രധാന മുദ്രാവാക്യം. എല്ലാവർക്കും തുല്യനീതി വിഭാവനം ചെയ്യുന്ന വികസനം കൊണ്ടു വരികയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. മോദി സർക്കാർ ഇന്ത്യാ മഹാരാജ്യത്ത് കൊണ്ടു വരുന്ന വികസന പ്രവർത്തനങ്ങൾ താഴെത്തട്ടിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. മോദി രാജ്യത്ത് നടപ്പാക്കിയ ക്ഷേമ പദ്ധതികളിൽ ഓരോരുത്തരെയും…
Read Moreഎട്ട് ലാബുകളില്‍ വാക്സിന് പരീക്ഷണം അന്തിമഘട്ടത്തില്‍! കോവിഡ് വാക്സിന് സൗജന്യമായി നല്‍കണമെന്ന് എംപിമാര്‍
കോഴിക്കോട്: കോവിഡ് വാക്സിന് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് എംപിമാരായ എളമരം കരീം, എം.വി. ശ്രേയാംസ് കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത പാര്‍ലമെന്റിലെ കക്ഷി നേതാക്കളുടെ ഓണ്‍ലൈന്‍ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. വാക്സിന് ഏതാനും ആഴ്ചകള്‍ക്കകം വിതരണത്തിന് തയാറാകും. എട്ട് ലാബുകളില്‍ വാക്സിന് പരീക്ഷണം അന്തിമഘട്ടത്തിലാണെന്നും 10 ഡോളര്‍ മുതല്‍ 35 ഡോളര്‍ വരെ വില വരുമെന്നുമാണ് ആരോഗ്യ സെക്രട്ടറി യോഗത്തില്‍ അറിയിച്ചത്. ഇത്രയും തുക നല്കി പാവപ്പെട്ടവര്‍ക്ക് വാക്സിനേഷന് എടുക്കാനാവില്ല. മുമ്പ് പകര്‍ച്ചവ്യാധികള്‍ക്കുള്ള വാക്സിനുകള്‍ സൗജന്യമായാണ് നല്‍കിയിരുന്നത്. വസൂരി, പോളിയോ, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം ഈ മാതൃകയാണ് സ്വീകരിച്ചത്. അതേ മാതൃക കോവിഡ് മഹാമാരിയുടെ കാര്യത്തിലും വേണം. യോഗം അവസാനിപ്പിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടിയില്‍ നിര്‍ഭാഗ്യവശാല്‍ ഇതേക്കുറിച്ച് പരാമര്‍ശിച്ചില്ല. മരുന്നുകമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുമോ എന്ന് ആശങ്കയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വന്ദുരന്തമാണുണ്ടാകുക.…
Read Moreചൊവ്വാഴ്ച ഭാരതബന്ദ്! കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ ഫലം കണ്ടില്ല; ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ
ന്യൂഡൽഹി: ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. ചൊവ്വാഴ്ച ഭാരത് ബന്ദ് നടത്തും. കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസംബർ അഞ്ചിന് രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കാനും തീരുമാനിച്ചു. കാർഷിക ഭേദഗതി നിയമങ്ങൾ പൂർണമായും പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് കർഷകർ കേന്ദ്രസർക്കാരിനെതിരെ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. രാജ്യതലസ്ഥാനത്ത് അതിശക്തമായ പ്രക്ഷോഭം നടത്തി കേന്ദ്രസർക്കാരിനെ വരുതിയിൽ നിർത്താനാണ് സമര നേതാക്കളുടെ ശ്രമം.
Read Moreകാറ്റ് പോയ ബുറേവി; ന്യൂനമര്‍ദമായി മാറിയ ബുറേവി തമിഴ്നാട് തീരം തൊടുമ്പോള്‍ കാറ്റിന് ശക്തികുറയും; കേരളത്തിൽ കടന്നേക്കില്ല
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദമായി മാറിയ ബുറേവി തമിഴ്നാട് തീരം തൊടുമ്പോള്‍ തന്നെ കാറ്റിനു വേഗം കുറയുമെന്നും കേരളത്തില്‍ എത്താന്‍ സാധ്യത കുറവാണെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ ആറ് മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് ഏകദേശം 160 കിമീ ദൂരത്തിലുമാണ്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 50 മുതൽ 60 കിമീ വരെയും ചില അവസരങ്ങളിൽ 70 കിമീ വരെയുമാണ്. അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര…
Read Moreവോട്ടു ചെയ്യാന്‍ വേണ്ട തിരിച്ചറിയല്‍ രേഖകൾ ഏതെല്ലാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം ഇങ്ങനെ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതിന് സമ്മതിദായകര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ ഹാജരാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. വോട്ടു രേഖപ്പെടുത്തുന്നതിനായി ഹാജരാക്കാവുന്ന രേഖകള്‍ ചുവടെ. 1. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ്.2. പാസ്പോര്‍ട്ട്.3. ഡ്രൈവിംഗ് ലൈസന്‍സ്.4 പാന്‍ കാര്‍ഡ്.5. ആധാര്‍ കാര്‍ഡ്.6. ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്.7. ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസം മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്.8. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്.സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഡിസംബർ എട്ടിനാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ടം ഡിസംബർ പത്തിനാണ് നടക്കുക. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ. മൂന്നാംഘട്ടം ഡിസംബർ 14നാണ്. മലപ്പുറം,…
Read Moreസൈക്കോ കില്ലർ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; വിവിധ സംസ്ഥാനങ്ങളിലായി ദിലീപിനെതിരെയുള്ളത് ആറ് കൊലക്കേസുകൾ
ഭോപ്പാൽ: മധ്യപ്രദേശിലെ രത്ലത്തിൽ സൈക്കോ കില്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊലയാളിയെ ഏറ്റുമുട്ടലിൽ പോലീസ് വധിച്ചു. ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ദിലീപ് ദേവൽ ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ അഞ്ച് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി ദേവലിനെതിരേ ആറ് കൊലക്കേസുകളാണുള്ളത്. രത്ലത്തിൽ ദേവലും സംഘവും ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു. നവംബർ 25 ന് ദിപാവലി ദിവസം പടക്കംപൊട്ടിച്ച് ആളുകൾ ആഘോഷിക്കുന്ന സമയമാണ് ദേവൽ കൊലയ്ക്ക് ഉപയോഗിച്ചത്. അടുത്തിടെ കുറച്ച് സ്ഥലം വിറ്റതായും വീട്ടിൽ പണം സൂക്ഷിച്ചിരിക്കാമെന്നും അറിഞ്ഞതിനെത്തുടർന്ന് രത്ലത്തിലെ കുടുംബത്തെ കൊള്ളയടിക്കാൻ ദേവാൽ തീരുമാനിക്കുകയായിരുന്നു. പ്രായമായവർ താമസിക്കുന്ന വീടുകളാണ് ഇയാൾ കവർച്ച നടത്താൻ തെരഞ്ഞെടുക്കുന്നത്. സാക്ഷികൾ അവശേഷിക്കാതിരിക്കാൻ വീട്ടുകാരെ കൊലപ്പെടുത്തുകയും ചെയ്യും. ജൂണിൽ ഒരു സ്ത്രീയെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു. ദേവലിന്റെ കൂട്ടാളികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreകളക്ടറുടെ സമ്മതം വേണം..! യുപിയിലെ കല്യാണം മുടക്കി നിയമം; പോലീസ് മിശ്രവിവാഹം തടഞ്ഞു
ലക്നോ: ഉത്തർപ്രദേശിൽ മിശ്രവിവാഹം മുടക്കി പോലീസ്. ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹമാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ മതപരിവർത്തനം തടയൽ നിയമ പ്രകാരം പോലീസ് തടഞ്ഞത്. ബുധനാഴ്ച ലക്നോവിലെ പരയിലാണ് വിവാഹം നടന്നത്. വിവാഹ ചടങ്ങ് ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ പോലീസ് എത്തുകയും വിവാഹം തടയുകയും ചെയ്തു. വധുവിന്റെയും വരന്റെയും ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ജില്ലാ കളക്ടറിൽനിന്ന് മിശ്രവിവാഹത്തിനു അനുമതി വാങ്ങിയാൽ മാത്രമേ ചടങ്ങ് നടത്താൻ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു പോലീസ്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയും അറിവോടെയുമാണ് വിവാഹം നടന്നത്. ആവശ്യമായ നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരു കുടുംബങ്ങളും വിവാഹവുമായി മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്. മതപരിവർത്തനം നടത്താൻ ഇരുകൂട്ടരും ഉദേശിച്ചിരുന്നില്ലെന്നും യുവാവിന്റെ കുടുംബം അറിയിച്ചു. ഉത്തർപ്രദേശിലെ പുതിയ നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ് പ്രകാരം മിശ്രവിവാഹം നടത്താൻ കളക്ടറുടെ അനുമതി ആവശ്യമാണ്.…
Read More