ബൈ​ഡ​ന്‍റെ വി​ജ​യം പ്ര​ഖ്യാ​പി​ച്ചാ​ൽ വൈ​റ്റ്ഹൗ​സ് വിടും! അ​ധി​കാ​രം കൈ​മാ​റി​യാ​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്മേ​ലു​ള്ള നി​യ​മ​പോ​രാ​ട്ടം തുടരും…

വാ​ഷിം​ഗ്ട​ൺ: ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ താ​ൻ വൈ​റ്റ്ഹൗ​സ് വി​ടു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ന്നാ​ൽ‌ അ​ധി​കാ​രം കൈ​മാ​റി​യാ​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്മേ​ലു​ള്ള നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. താ​ങ്ക്സ്ഗി​വിം​ഗ് ഡേ​യു​ടെ ഭാ​ഗ​മാ​യു​ള്ള സ​ന്ദേ​ശ​ത്തി​നു ശേ​ഷം വൈ​റ്റ് ഹൗ​സി​ലാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. കോ​വി​ഡ് വാ​ക്സി​ൻ അ​ടു​ത്ത ആ​ഴ്ച​യോ അ​തി​ന​ടു​ത്ത ആ​ഴ്ച​യോ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കോ​വി​ഡ് മു​ൻ​നി​ര​പോ​രാ​ളി​ക​ൾക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർക്കും പ്രാ​യ​മാ​യ​വ​ർ​ക്കു​മാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ കാര്യത്തിൽ ആ​ദ്യം പ​രി​ഗ​ണനയെന്നും ട്രം​പ് പ​റ​ഞ്ഞു. ബൈ​ഡ​ൻ മി​ഷി​ഗ​ൻ സം​സ്ഥാ​ന​ത്തു വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ട്രം​പി​ന്‍റെ മ​നം​മാ​റി​യ​ത്. ബൈ​ഡ​ന് അ​ധി​കാ​രം കൈ​മാ​റാ​ൻ നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ താ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​തി​നി​ടെ, ഫ​ല​ത്തെ​ചോ​ദ്യം ചെ​യ്തു ട്രം​പ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ട​തി​ക​ളും ത​ള്ളി. അ​ധി​കാ​ര​കൈ​മാ​റ്റ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ട്രം​പ് ഭ​ര​ണ​കൂ​ടം ആ​രം​ഭി​ച്ച​താ​യി ജ​ന​റ​ൽ സ​ർ​വീ​സ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (ജി​എ​സ്എ)…

Read More

യുദ്ധസമാനം! കർഷകർ ഡൽഹിയിലേക്ക്; അതിർത്തിയിൽ സന്നാഹം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള മാ​ര്‍​ച്ചി​ല്‍ നി​ന്നും പി​ന്മാ​റാ​തെ ക​ര്‍​ഷ​ക​ര്‍. പാ​നി​പ്പ​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍ ഇ​ന്ന​ലെ രാ​ത്രി ത​ങ്ങി​യ​ത്. ഏ​ത് പ്ര​തി​സ​ന്ധി​യും ത​ര​ണം ചെ​യ്ത് ഡ​ല്‍​ഹി​യി​ലെ​ത്തി​ച്ചേ​രു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള​ത്. ഇ​ന്ന് രാ​വി​ലെ ഹ​രി​യാ​ന-​ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച ക​ര്‍​ഷ​ക​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ക​ണ്ണീ​ര്‍ വാ​ത​ക ഷെ​ല്ലു​ക​ള്‍ പ്ര​യോ​ഗി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഹ​രി​യാ​ന, ഉ​ത്ത​രാ​ഖ​ണ്ഡ്, രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ര്‍​ഷ​ക​രാ​ണ് ഡ​ല്‍​ഹി​യി​ലേ​ക്ക് പ്ര​ക​ട​ന​മാ​യി നീ​ങ്ങി​യ​ത്. ആ​യി​ര​ത്തി​ലേ​റെ ക​ര്‍​ഷ​ക​നേ​താ​ക്ക​ളെ ഇ​തി​നോ​ട​കം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ര്‍​ഷ​ക​രെ പ്ര​തി​രോ​ധി​ക്കാ​ന്‍ പോ​ലീ​സി​നു പു​റ​മെ ബി​എ​സ്എ​ഫി​നെ​യും സി​ആ​ര്‍​പി​എ​ഫി​നെ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തി​റ​ക്കി. കൂ​ടാ​തെ പി​ന്മാ​റി​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. എ​ന്നാ​ല്‍ തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. അ​തി​ര്‍​ത്തി​യി​ല്‍ കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ളും ബാ​രി​ക്കേ​ഡു​ക​ളും മു​ള്ളു​വേ​ലി​യും മ​ണ്ണും ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് ക​ര്‍​ഷ​ക​രെ ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ മ​ണ​ല്‍ ക​യ​റ്റി​യ വ​ലി​യ ട്ര​ക്കു​ക​ളും ഇ​വി​ടെ ത​ട​സ​മാ​യി നി​ര്‍​ത്തി​യി​ട്ടി​ട്ടു​ണ്ട്.…

Read More

കെ.​സു​രേ​ന്ദ്ര​നെ ത​ള​യ്ക്കാ​ന്‍ നീ​ക്കം? ‘ഓ​പ്പ​റേ​ഷ​ന്‍’ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച്; ലീ​ഗും കോ​ണ്‍​ഗ്ര​സും ക​ട​ന്ന് ബി​ജെ​പി​യി​ലേ​ക്ക്…

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പേ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​നെ ത​ള​യ്ക്കാ​ന്‍ അ​ണി​യ​റയില്‍ നീ​ക്കം. സം​സ്ഥാ​ന സ​ര്‍​ക്കാ​രിനെ​തി​രേ ശ​ക്ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സു​രേ​ന്ദ്ര​നെ​തി​രേ ഏ​തെ​ങ്കി​ലും രീ​തി​യി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​നാ​യി മു​തി​ര്‍​ന്ന ഐ​പി​എ​സ് റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടെ​ന്നും ബി​ജെ​പി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. കെ.​സു​രേ​ന്ദ്ര​ന്‍റേ​യും സു​രേ​ന്ദ്ര​നു​മാ​യി അ​ടു​ത്ത​ബ​ന്ധ​മു​ള്ള​വ​രു​ടേ​യും ഫോ​ണു​ക​ള്‍ ഹാ​ക്ക് ചെ​യ്യാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണ​മു​യ​രു​ന്ന​ത്. ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് പി​ന്നി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും മ​റ്റു മ​ന്ത്രി​മാ​ര്‍​ക്കു​മു​ള്ള പ​ങ്ക് നി​ര​ന്ത​രം ച​ര്‍​ച്ച​യാ​ക്കി നി​ല​നി​ര്‍​ത്തു​ന്ന​ത് സു​രേ​ന്ദ്ര​നാ​ണ്. ഇ​തി​ന് പി​ന്നാ​ലെ കി​ഫ്ബി പ​ദ്ധ​തി​ക​ളേ​യും സു​രേ​ന്ദ്ര​ന്‍ രൂ​ക്ഷ​ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ക്കു​ന്നു​ണ്ട്. ഏ​റ്റ​വു​മൊ​ടു​വി​ല്‍ പോ​ലീ​സ് ആ​ക്ടി​ലെ ഭേ​ദ​ഗ​തി​ക്കെ​തി​രേ സു​രേ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തും സ​ര്‍​ക്കാ​രിന് ക്ഷീ​ണം വ​രു​ത്തി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കെ​യാ​ണ് സു​രേ​ന്ദ്ര​നെ​തി​രേ ഏ​തെ​ങ്കി​ലും മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സം ച​ര്‍​ച്ച​യാ​യി മാ​റാ​വു​ന്ന സം​ഭ​വ​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രി​ക​യും…

Read More

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച​യു​ണ്ട്! ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗിയുടെ മ​ര​ണം! മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഹാ​രി​സി​ന്‍റെ ബ​ന്ധു​ക്ക​ള്‍

കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​നെ​തി​രെ ബ​ന്ധു​ക്ക​ള്‍. വ​സ്തു​ത​ക​ള്‍ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച​യു​ണ്ട്. ത​ങ്ങ​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചാ​ണെ​ന്നും ഫോ​ര്‍​ട്ട് കൊ​ച്ചി സ്വ​ദേ​ശി ഹാ​രി​സി​ന്‍റെ ബ​ന്ധു​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. ജൂ​ലൈ 20നാ​ണ് ഹാ​രി​സ് മ​രി​ച്ച​ത്. പോ​ലീ​സ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ ജൂ​ലൈ 24 എ​ന്ന് തെ​റ്റാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റേ​തെ​ങ്കി​ലും ഹാ​രി​സി​ന്‍റെ മ​ര​ണ​മാ​ണോ ഈ ​റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് സം​ശ​യ​മു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഹാ​രി​സി​ന്‍റെ കു​ടും​ബ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും ബ​ന്ധു​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. ഹാ​രി​സി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ ത​ങ്ങ​ള്‍ ന​ല്‍​കി​യ പ​രാ​തി വ്യാ​ജ​മാ​ണെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. ഇ​തു​കൊ​ണ്ടാ​കാം അ​ന്വേ​ഷ​ണം ഈ ​രീ​തി​യി​ല്‍ അ​വ​സാ​നി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ രോ​ഗി​ക​ള്‍ മ​രി​ച്ച​തി​ല്‍ ആ​ശു​പ​ത്രി…

Read More

കാ​ര്യം ന​ട​ക്കാ​ൻ കൈ​ക്കൂലി മ​സ്റ്റാ! കൈ​​​​ക്കൂ​​​​ലിയിൽ ഏ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​നം ഇ​​​​ന്ത്യ​​​​ക്ക്; റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നത് ഇങ്ങനെ…

മും​​​​ബൈ: കൈ​​​​ക്കൂ​​​​ലിയിൽ ഏ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​നം ഇ​​​​ന്ത്യ​​​​ക്ക്. ആ​​​​ഗോ​​​​ള ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ട്രാ​​​​ൻ​​​​സ്പേ​​​ര​​​ൻ​​​​സി ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ആ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ ആ​​​​ഗോ​​​​ള അ​​​​ഴി​​​​മ​​​​തി ബാ​​​​രോ​​​​മീ​​​​റ്റ​​​​ർ പ്രാ​​​​കാ​​​​രം 39 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു രാ​​​​ജ്യ​​​​ത്തെ കൈ​​​​ക്കൂ​​​​ലി നി​​​​ര​​​​ക്ക്. 37 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി കം​​​​ബോ​​​​ഡി​​​​യ​ ​ആ​​​​ണ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്. മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്തോ​​​​നേ​​​​ഷ്യ(30 ശ​​​​ത​​​​മാ​​​​നം). ജ​​​​പ്പാ​​​​നി​​​​ലും മാ​​​​ല​​​​ദ്വീ​​​​പി​​​​ലു​​​​മാ​​​​ണ് ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് കൈ​​​​ക്കൂ​​​​ലി; ര​​​​ണ്ടു ശ​​​​ത​​​​മാ​​​​നം. സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ലെ വേ​​​​ഗ​​​​ക്കു​​​​റ​​​​വ്, സ​​​​ങ്കീ​​​​ർ​​​​ണ​​​​ത, കൃ​​​​ത്യ​​​​വും വ്യ​​​​ക്ത​​​​വു​​​​മ​​​​ല്ലാ​​​​ത്ത ച​​​​ട്ട​​​​ങ്ങ​​​​ൾ,അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​യാ​​​ണ് കാ​​​​ര്യ​​​സാ​​​ധ്യ​​​ത്തി​​​ന് കൈ​​​​ക്കൂ​​​​ലി ന​​​​ൽ​​​​കാ​​​​ൻ ആ​​​​ളു​​​​ക​​​​ളെ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​കു​​​​ന്ന​​​​തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Read More

പ്രായപൂർത്തിയായ സ്ത്രീക്ക് ആർക്കൊപ്പവും താമസിക്കാം, എ​വി​ടെ വേ​ണ​മെ​ങ്കി​ലും! ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണം; ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രു സ്ത്രീ​ക്ക് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ർ​ക്കൊ​പ്പ​വും, എ​വി​ടെ വേ​ണ​മെ​ങ്കി​ലും താ​മ​സി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. 20-കാ​രി​യാ​യ പെ​ണ്‍കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ വി​പി​ൻ സാം​ഗി, ര​ജ​നീ​ഷ് ഭ​ട്നാ​ഗ​ർ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം. താ​ൻ പ്രാ​യ​പൂ​ർ​ത്തി​യാ​യ വ്യ​ക്തി​യാ​ണെ​ന്നും സ്വ​ന്തം താ​ത്പ​ര്യ പ്ര​കാ​ര​മാ​ണ് വീ​ട് ഉ​പേ​ക്ഷി​ച്ച​തെ​ന്നും സ്വ​ന്തം ഇ​ഷ്ട​ത്തി​നാ​ണ് വി​വാ​ഹം ചെ​യ്ത​തെ​ന്നും പെ​ണ്‍കു​ട്ടി അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​യ സ്ത്രീ​ക്ക് ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ട​ത്ത്, ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന​തി​നു സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. പെ​ണ്‍കു​ട്ടി​യെ പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​ക്കാ​നും പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​ത് വി​ല​ക്കാ​നും ഡ​ൽ​ഹി പോ​ലീ​സി​നു കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ദ​ന്പ​തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Read More

അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​യേ​ൽ​ക്കു​ന്ന​വ​രു​ടെ മ​ക്ക​ൾ​ക്ക് നേ​രെ​യാ​ണ് ജ​ല​പീ​ര​ങ്കി പ്രയോ​ഗി​ക്കു​ന്ന​ത് ; ഡ​ല്‍​ഹി ച​ലോ മാ​ര്‍​ച്ചി​ലെ പോലീസ് ലാത്തിചാർജിനെ വിമർശിച്ച് ക​ന​യ്യ കു​മാ​ർ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ ന​ട​ക്കു​ന്ന ഡ​ല്‍​ഹി ച​ലോ മാ​ര്‍​ച്ചി​ല്‍ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ക​ര്‍​ഷ​കരെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന ന​ട​പ​ടി​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ നേ​താ​വ് ക​ന​യ്യ കു​മാ​ര്‍. അ​തി​ർ​ത്തി​യി​ൽ വെ​ടി​യേ​ൽ​ക്കു​ന്ന​വ​രു​ടെ മ​ക്ക​ൾ​ക്ക് നേ​രെ​യാ​ണ് സ​ർ​ക്കാ​ർ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ന്ന​തെ​ന്ന് ക​ന​യ്യ കു​മാ​ർ ട്വീ​റ്റ് ചെ​യ്തു. “അ​തി​ർ​ത്തി​യി​ൽ വെ​ടി​യേ​ൽ​ക്കു​ന്ന​വ​രു​ടെ മ​ക്ക​ൾ​ക്ക് നേ​രെ​യാ​ണ് സ​ർ​ക്കാ​ർ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ന്ന​ത്. ആ​ദ്യം തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കി. ഇ​പ്പോ​ള്‍ അ​വ​രു​ടെ പു​റ​ത്ത് ലാ​ത്തി​കൊ​ണ്ട​ടി​ക്കു​ന്നു. എ​ന്നി​ട്ടും ഇ​വ​ര്‍​ക്കൊ​ന്നും ഒ​രു നാ​ണ​ക്കേ​ടും തോ​ന്നു​ന്നി​ല്ല.’ ക​ന​യ്യ കു​മാ​ർ കു​റി​ച്ചു. നേ​ര​ത്തെ ക​ർ​ഷ​ക​രെ ത​ട​ഞ്ഞ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. “കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ അ​വ​ത​രി​പ്പി​ച്ച മൂ​ന്ന് ബി​ല്ലു​ക​ളും ക​ര്‍​ഷ​ക വി​രു​ദ്ധ​മാ​ണ്. അ​വ പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് പ​ക​രം സ​മാ​ധാ​ന​മാ​യി സ​മ​രം ന​ട​ത്തു​ന്ന​തി​ല്‍ നി​ന്നും ക​ര്‍​ഷ​ക​രെ ത​ട​യു​ക​യാ​ണ്. അ​വ​ര്‍​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ന്നു. ഇ​ത് വ​ലി​യ തെ​റ്റാ​ണ്. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള​ത് ഭ​ര​ണ ഘ​ട​ന ന​ല്‍​കു​ന്ന…

Read More

ശ്രീ​ശാ​ന്ത് വീ​ണ്ടും ക​ളി​ക്ക​ള​ത്തി​ലേ​ക്ക്; തിരിച്ചുവരവ് പ്ര​സി​ഡ​ന്‍റ്സ് ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​ലൂ​ടെ; കെ​സി​എ ടൈ​ഗേ​ഴ്സ് ടീ​മി​നാ​യി പ​ന്തെ​റി​യും

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഇ​ന്ത്യ​ൻ താ​രം എ​സ്. ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ (കെ​സി​എ) അ​ടു​ത്ത മാ​സം ആ​ല​പ്പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ് ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​ലൂ​ടെ​യാ​യി​രി​ക്കും ശ്രീ​യു​ടെ തി​രി​ച്ചു​വ​ര​വ്. മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ 17 മു​ത​ൽ ആ​ല​പ്പു​ഴ​യി​ലാ​ണ് ന​ട​ക്കു​ക എ​ന്ന് കെ​സി​എ അ​റി​യി​ച്ചു.ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​റു ടീ​മു​ക​ളാ​ണ് ക​ളി​ക്കു​ന്ന​ത്. കെ​സി​എ ടൈ​ഗേ​ഴ്സ് ടീ​മി​ന് വേ​ണ്ടി​യാ​ണ് ശ്രീ​ശാ​ന്ത് ക​ളി​ക്കു​ന്ന​ത്. ഏ​ഴ് വ​ർ​ഷ​ത്തെ വി​ല​ക്കി​ന് ശേ​ഷ​മാ​ണ് ശ്രീ​ശാ​ന്ത് തി​രി​ച്ചു​വ​രു​ന്ന​ത് എ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. മ​ത്സ​രം ന​ട​ത്താ​നു​ള്ള അ​നു​മ​തി​ക്കാ​യി സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യ​താ​യി കെ​സി​എ വ്യ​ക്ത​മാ​ക്കി. വാ​തു​വ​യ്പ് കേ​സി​ല്‍ കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക് നീ​ക്കാ​ന്‍ ബി​സി​സി​ഐ ത​യാ​റാ​യി​രു​ന്നി​ല്ല. 2018ല്‍ ​കേ​ര​ള ഹൈ​ക്കോ​ട​തി താ​ര​ത്തി​ന്‍റെ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഒ​ഴി​വാ​ക്കി. തു​ട​ര്‍​ന്ന് 2019ല്‍ ​സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ബി​സി​സി​ഐ ഓം​ബു​ഡ്സ്മാ​ന്‍ വി​ല​ക്ക് ഏ​ഴു വ​ര്‍​ഷ​മാ​യി കു​റ​ച്ചു.ഫി​റ്റ്നെ​സ് തെ​ളി​യി​ക്കു​ന്ന​തി​നൊ​പ്പം പ്ര​സി​ഡ​ന്‍റ്സ് ലീ​ഗി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​വും ന​ട​ത്തി​യാ​ല്‍ ശ്രീ​ശാ​ന്തി​നു കേ​ര​ള ര​ഞ്ജി…

Read More

കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ​വെ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെന്ന പ​രാ​തി;സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി ഇ​ന്ന് ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​ല്ല

  കൊ​ച്ചി: സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ൽ പ​രാ​തി​ക്കാ​രി വ്യാ​ഴാ​ഴ്ച ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​ല്ല. ദേ​ശീ​യ പ​ണി​മു​ട​ക്കാ​യ​തി​നാ​ൽ എ​ത്താ​നാ​വി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​ന്നി​ൽ രാ​വി​ലെ 11ന് ​ഹാ​ജ​രാ​കാ​നാ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. മു​ൻ​മ​ന്ത്രി എ.​പി അ​നി​ൽ​കു​മാ​റി​നെ​തി​രാ​യ കേ​സി​ലാ​ണ് ര​ഹ​സ്യ​മൊ​ഴി എ​ടു​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ​വെ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​വി​ടെ​യെ​ത്തി​യ പോലീ​സ് സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

Read More

അ​നു​മ​തി ഇ​ല്ലാ​തെ വി​ദേ​ശ സ​ഹാ​യം സ്വീ​ക​രി​ച്ചു;വി.​ഡി. സ​തീ​ശ​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടി വി​ജി​ല​ൻ​സ്

  തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി തേ​ടി വി​ജി​ല​ന്‍​സ് സ്പീ​ക്ക​റെ സ​മീ​പി​ച്ചു. പ്ര​ള​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യാ​യ പു​ന​ര്‍​ജ​നി​ക്ക് വേ​ണ്ടി വി​ദേ​ശ സ​ഹാ​യം തേ​ടി​യ​തി​ലാ​ണ് അ​ന്വേ​ഷ​ണം. അ​നു​മ​തി ഇ​ല്ലാ​തെ വി​ദേ​ശ സ​ഹാ​യം സ്വീ​ക​രി​ച്ചു​വെ​ന്നും ഇ​ത് ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ആ​രോ​പ​ണം. കേ​സി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ വി​ജി​ല​ന്‍​സ് തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ അ​നു​മ​തി തേ​ടി​യി​രു​ന്നു. നി​ല​വി​ല്‍ ഔ​ദ്യോ​ഗിക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സ്പീ​ക്ക​ര്‍ ഗു​ജ​റാ​ത്തി​ല്‍ പോ​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​തി​ന്‌​ ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കു​ക​യു​ള്ളു.

Read More