കൊച്ചി: ബാറുടമകള്‍ സ്റ്റാര്‍ പദവിക്കായി ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് കോഴയായി പണം നല്‍കിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥര്‍ക്കാണ് കോഴ നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തി. ഇന്ത്യ ടൂറിസം ചെന്നൈ റീജിയണല്‍ ഡയറക്ടര്‍ സജ്ഞയ് വാട്സിനും അസിസ്റ്റന്റ് ഡയറക്ടര്‍ രാമകൃഷ്ണയ്ക്കുമാണ് പണം കോഴയായി നല്‍കിയത്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യ സജ്ഞയ് വാട്സിന്റെ കാര്‍ തടഞ്ഞ് നിര്‍ത്തി ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 55 ലക്ഷത്തോളം രൂപ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. ഇരുവരെയും സിബിഐ നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ സഞ്ജയ് വാട്സിന് ചെന്നൈയിലേക്ക് പോകാന്‍ കൊച്ചി വിമാനത്താവളത്തിലേക്ക് വരുന്ന വഴിയില്‍ വച്ചാണ് സിബിഐ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ഇയാളില്‍ നിന്ന് കണ്ടെടുത്ത ഫോണില്‍ നിന്ന് ഏജന്റുമാര്‍ ബന്ധപ്പെട്ടതിന്റെയും മറ്റു കോഴ ഇടപാടിന്റെയും വിവരങ്ങൾ സിബിഐക്ക് ലഭിച്ചു.ചെന്നൈയിലുള്ള ഇന്ത്യ…
Read MoreCategory: Loud Speaker
ശിവശങ്കറിനെ കസ്റ്റംസിനു പേടിയോ? കസ്റ്റംസിനു കോടതിയുടെ രൂക്ഷവിമര്‍ശനം; ശിവശങ്കറിനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ കസ്റ്റംസിനു കോടതിയുടെ രൂക്ഷവിമര്‍ശനം. കുറ്റം എന്തെന്നുപോലും പറയാത്ത കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിനെ മാധവന്നായരുടെ മകന് ശിവശങ്കര്‍ എന്നു മാത്രമാണു പരാമര്‍ശിച്ചിരിക്കുന്നത്. ശിവശങ്കറിനെ പേടിയാണോ എന്നും പ്രതി വഹിച്ചിരുന്ന ഉന്നതമായ പദവികളെന്തെന്ന് അറിയാഞ്ഞിട്ടാണോ കോടതി രേഖയിൽ എഴുതാത്തതെന്നും അഡീഷണല്‍ സിജെഎം കോടതി ചോദിച്ചു. കസ്റ്റംസിനെ വിമർശിച്ചെങ്കിലും ശിവശങ്കറിനെതിരേ ആരോപിക്കുന്ന കുറ്റം അതീവഗൗരവതരം തന്നെയാണെന്നു നിരീക്ഷിച്ച കോടതി, ശിവശങ്കറിനെ അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. കോടതി രൂക്ഷപരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ശിവശങ്കർ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരായിരുന്നു. ശിവശങ്കറിന്റെ ഉന്നതപദവികളെക്കുറിച്ചു കസ്റ്റംസ് എന്തുകൊണ്ടു മൗനം പാലിക്കുന്നുവെന്നു പറയണമെന്നു കോടതി ആവശ്യ പ്പെട്ടു. കേസില്‍ മറ്റെല്ലാ ഏജന്‍സികളും നടപടികളെടുത്തശേഷം പതിനൊന്നാം മണിക്കൂറിലാണു കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇതിനു പ്രേരിപ്പിച്ച ഘടകമെന്ത്? നിങ്ങള്‍…
Read Moreഇന്നു രാത്രി മുതൽ പണിമുടക്ക്! സ്ഥാനാർഥികൾക്കു ബാധകമല്ല; സർക്കാർ ഓഫീസുകളും ബാങ്കുകളും നാളെ പ്രവർത്തിക്കില്ല, വാഹനങ്ങൾ ഓടില്ല
സ്വന്തം ലേഖകൻ തൃശൂർ: ഇന്ന് അർധരാത്രി ആരംഭിക്കുന്ന ദേശീയ പണിമുടക്ക് സ്ഥാനാർഥികൾക്കു ബാധകമല്ല. രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്ഥാനാർഥികളും പതിവുപോലെ വീടു കയറിയിറങ്ങി വോട്ടഭ്യർഥിക്കും. വീട്ടുകാരെല്ലാം വീട്ടിൽ ഉണ്ടാകുമെന്നതിനാൽ സ്ഥാനാർഥികൾ കൂടുതൽ സമയം ഭവന സന്ദർശനത്തിനായി വിനിയോഗിക്കും. പണിമുടക്കിന്റെ ഭാഗമായി സർക്കാർ ഓഫീസുകളും ബാങ്കുകളും നാളെ പ്രവർത്തിക്കില്ല. വാഹനങ്ങൾ ഓടില്ല. പണിമുടക്ക് ഹർത്താലിന്റെ പ്രതീതി ജനിപ്പിക്കാനാണു സാധ്യത. കോവിഡ് കാലത്ത് ഏറെ അടച്ചുപൂട്ടലുകൾമൂലം സാന്പത്തികമായി വീർപ്പുമുട്ടുന്ന വ്യാപാര മേഖല അടച്ചിടില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയും മർച്ചന്റ്സ് അസോസിയേഷനും ഈ നിലപാടിലാണ്. കോവിഡ് മൂലമുള്ള അടച്ചിടലുകളിൾ തളർന്ന വ്യാപാര ശാലകളെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ നിർബന്ധപൂർവം അടപ്പിക്കാൻ ആരും ശ്രമിക്കില്ല. ബിജെപിയുടെ തൊഴിലാളി പ്രസ്ഥാനം ഒഴികേയുള്ള എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തിലാണ് പണിമുടക്കു നടത്തുന്നത്. തൊഴിൽ സംരക്ഷണം, വിലവർധന തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച്…
Read Moreകോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍; ചാണക്യതന്ത്രങ്ങളുടെ രാജാവ് അഹമ്മദ് പട്ടേൽ കാലയവനികയ്ക്കുള്ളിലേക്കു മറയുമ്പോൾ
ജോര്‍ജ് കള്ളിവയലില്ന്യൂഡല്ഹി: അഹമ്മദ് പട്ടേലിന്റെ മുഖത്ത് മിക്കപ്പോഴും ഒരു ചെറുപുഞ്ചിരി ഉണ്ടാകും. എന്നാല്‍ സാധാരണ പൊട്ടിച്ചിരിക്കില്ല. ആ മുഖത്തെ ഭാവങ്ങളില്‍ നിന്ന് പക്ഷേ രാഷ്്ട്രീയത്തിലെ പരിചയസമ്പന്നര്‍ക്കു പോലും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ തിരിച്ചറിയാനാകില്ല. കോണ്‍ഗ്രസിലെ ചാണക്യതന്ത്രങ്ങളുടെ രാജാവാണ് ഇന്നു രാവിലെ കാലയവനികയ്ക്കുള്ളിലേക്കു മറഞ്ഞത്. സോണിയയുടെ വിശ്വസ്തന്കോണ്ഗ്രസിന്റെ ഏറ്റവും കരുത്തനായ നേതാവായിരുന്നു ഇന്നു പുലര്‍ച്ചെ അന്തരിച്ച 71-കാരനായ അഹമ്മദ് പട്ടേല്‍. സോണിയാ ഗാന്ധിയുടെ വിശ്വസ്തന്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കും പട്ടേലിനെ വിശ്വാസമായിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും പ്രധാനമന്ത്രിയായിരുന്ന ഡോ. മന്മോഹന് സിംഗും തമ്മിലുള്ള പ്രധാന പാലവും ഇദ്ദേഹമായിരുന്നു. യുപിഎ ഭരണകാലത്ത് പട്ടേലിന്റെ വാക്കുകളായിരുന്നു അന്തിമകല്പന. യുപിഎ സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രതിസന്ധികളിലെ രക്ഷകന് ആയിരുന്നു അഹമ്മദ് പട്ടേല്‍. രാഷ്്ട്രീയ ചാണക്യൻകോണ്ഗ്രസും കോണ്‍ഗ്രസ് നേതൃത്വത്തിലെ രണ്ടു യുപിഎ സര്‍ക്കാരും നേരിട്ട എല്ലാ പ്രതിസന്ധികളിലും പട്ടേലായിരുന്നു പ്രധാന ട്രബിള്‍ ഷൂട്ടര്‍. അതിനാല്‍ തന്നെ…
Read Moreപാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന്റെ കസ്റ്റഡി അപേക്ഷയിൽ തീരുമാനം ഇന്നറിയാം
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പ്രതിയായി ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വേണ മെന്ന വിജിലന്‍സിന്റെ അപേക്ഷയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്നു വിധി പറഞ്ഞേക്കും. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കുന്നുണ്ട്. ഇബ്രാഹിംകുഞ്ഞിനെ ഗവ. ആശുപത്രിയിലേക്കു മാറ്റാന്‍ കഴിയുമോയെന്ന കാര്യവും കോടതി ഇന്നു വ്യക്തമാക്കും. ഗവ. ആശുപത്രിയിലേക്ക് ഇബ്രാഹിംകുഞ്ഞിനെ മാറ്റാന്‍ കഴിയുമോയെന്നു വ്യക്തമാക്കണമെന്നും ഇപ്പോഴത്തെ ചികിത്സാ സൗകര്യമുള്ള ഗവ. ആശുപത്രിയെക്കുറിച്ചുള്ള വിവരം സമര്‍പ്പിക്കണമെന്നും ഡിഎംഒയോട് കോടതി അറിയിച്ചിട്ടുണ്ട്. ചികിത്സയിലിരുന്ന ആശുപത്രിയില്‍നിന്നും മാറ്റിയാല്‍ ഇബ്രാഹിംകുഞ്ഞിന്റെ ജീവനും ആരോഗ്യത്തിനും കുഴപ്പം ഉണ്ടാകാതെ ചെയ്യാന്‍ കഴിയുമോ എന്നുകൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി നിലവിലെ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടാനാകില്ലെന്നു നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണു അപേക്ഷ കോടതി ഇന്നത്തേക്കു പരിഗണിക്കാനായി മാറ്റിയത്. ഇബ്രാഹിംകുഞ്ഞിന് അതീവ ഗുരുതരമായ രോഗാവസ്ഥയുള്ളതിനാല്‍ പോലീസ് കസ്റ്റഡി…
Read Moreപുലർച്ചെ വൻ കഞ്ചാവ് വേട്ട; 145 കിലോയുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ
അങ്കമാലി: നൂറ്റി നാൽപ്പത്തിയഞ്ച് കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ അങ്കമാലി പോലീസിന്റെ പിടിയിൽ. ഇടുക്കി തൊടുപുഴ മറ്റത്തിൽ വീട്ടിൽ ആൻസൻ (34), തൊടുപുഴ പെരുമ്പിള്ളിച്ചാൽ ചെളിക്കണ്ടത്തിൽ നിസാർ (37), ഇടുക്കി വെള്ളത്തൂവൽ അരീക്കൽ വീട്ടിൽ ചന്തു (22) എന്നിവരെയാണ് അങ്കമാലി സ്റ്റേഷൻ ഓഫീസർ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു പുലർച്ചെ അറസ്റ്റു ചെയ്തത്. 110 കിലോ കഞ്ചാവ് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽനിന്നും ബാക്കി 35 കിലോ പ്രതികളിൽനിന്നു കിട്ടിയ വിവരമനുസരിച്ചു തൊടുപുഴയിൽ നടത്തിയ പരിശോധനയിലുമാണ് കണ്ടെടുത്തത്. ആന്ധ്രയിൽനിന്ന്ആന്ധ്രയിൽനിന്നും സ്ഥിരമായി കാറിൽ കഞ്ചാവു കടത്തി കേരളത്തിൽ വില്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് മൂന്നു പേരും. ആലുവ റൂറൽ എസ്പി കെ. കാർത്തികിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അർധ രാത്രിയോടെ പോലീസ് ഇവരെ പിടികൂടിയത്. രണ്ടു കാറുകളിലായിട്ടായിരുന്നു സംഘം കഞ്ചാവ് കൊണ്ടുവന്നത്. ആദ്യ വാഹനത്തിൽ ചെറിയ അളവിലെ കഞ്ചാവ് ഉണ്ടായിരുന്നുള്ളൂ.…
Read Moreനഷ്ടമായത് പകരം വയ്ക്കാനാകാത്ത സുഹൃത്തിനെയെന്ന് സോണിയാഗാന്ധി; കോൺഗ്രസ് പാർട്ടിയുടെ നെടുംതൂണായിരുന്നെന്ന് രാഹുൽഗാന്ധി
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി തന്റെ ജീവിതം മുഴുവനും സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. നഷ്ടമായത് പകരം വയ്ക്കാനാകാത്ത സുഹൃത്തിനെയെന്നും സോണിയ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ നെടുംതൂണായിരുന്നു അഹമ്മദ് പട്ടേലെന്ന് രാഹുൽ ഗാന്ധിയും അനുശോചിച്ചു. പാർട്ടി ഏറ്റവും പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോഴും പാർട്ടിക്കൊപ്പം നിന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
Read Moreനിവാർ തീവ്ര ചുഴലിക്കാറ്റാകും; മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ കാറ്റുവീശും; ചെന്നൈ വിമാനത്താവളത്തിൽനിന്നുള്ള 12 വിമാനങ്ങൾ കൂടി റദ്ദാക്കി
ചെന്നൈ: നിവാർ ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രിയോടെ തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ കര തൊടും. അടുത്ത 12 മണിക്കൂറിനുള്ളിൽ നിവാർ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാനാണ് സാധ്യത. ചെന്നൈ ഉൾപ്പെടെ ഏഴു ജില്ലകളിൽ ശക്തമായ കാറ്റ് വീശും. ചെന്നൈ നഗരത്തിൽ കനത്തമഴ പെയ്യുകയാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി താഴ്ന്നപ്രദേശങ്ങളിലുള്ളവരെ പുനരധിവാസ ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. നഗരത്തിലെ തടാകവും നിറഞ്ഞൊഴുകാറായി. അതേസമയം, ചെന്നൈ വിമാനത്താവളത്തിൽനിന്നുള്ള 12 വിമാനങ്ങൾ കൂടി റദ്ദാക്കി. വിമാനത്താവളത്തിൽ പ്രത്യേക കൺട്രോൺ റൂം തൂറക്കുകയും ചെയ്തു. പുതുക്കോട്ട, തഞ്ചാവൂർ, കടലൂർ, വിഴുപ്പുറം, ചെങ്കൽപ്പട്ട്, നാഗപട്ടണം തുടങ്ങി ഏഴു ജില്ലകളിൽ ട്രെയിൻ, ബസ് തുടങ്ങിയ ഗതാഗത സംവിധാനങ്ങൾ നിർത്തലാക്കി.
Read Moreതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം മാറ്റാൻ ചെറിയതോതിൽ മിനുങ്ങാൻ തീരുമാനിച്ചു! വനിത സ്ഥാനാര്‍ഥിക്കും പാർട്ടി അണികൾക്കും കിട്ടിയ പണി ചില്ലറയല്ല…
തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം മാറ്റാൻ ചെറിയതോതിൽ മിനുങ്ങാൻ തീരുമാനിച്ച പാർട്ടി അണികൾക്ക് കിട്ടിയ പണി ചില്ലറയല്ല. ഇടുക്കി ലോ റേഞ്ചിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. വനിത സ്ഥാനാർഥിയോടൊപ്പം പ്രചാരണ രംഗത്തുണ്ടായിരുന്ന പ്രവർത്തകർക്കാണ് നല്ല പണി കിട്ടിയത്. കഴിഞ്ഞ ദിവസം പ്രചാരണപ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിൽ ഇതിന്റെ ക്ഷീണം മാറ്റാനാണ് ഒരു വീട്ടിൽ വൈകുന്നേരം സൽക്കാര പരിപാടി സംഘടിപ്പിച്ചത്. ഭക്ഷണവും പരിപാടി കൊഴുപ്പിക്കാനായി അൽപ്പം ലഹരിയും ഒരുക്കിയിരുന്നു. 24 പേരാണ് വിരുന്നിൽ പങ്കെടുത്തത്. സ്ഥാനാർഥി സമീപത്തെ വീട്ടിലായിരുന്നു. സംസ്ഥാനത്തിനു പുറമെ നിന്നു വന്ന കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളും സൽക്കാരത്തിൽ പങ്കെടുത്തു. ഇതിനിടെ സംഭവം എങ്ങിനെയോ ലീക്കായി. നാട്ടുകാർ പോലീസിനെയും ആരോഗ്യ വകുപ്പിനെയും വിവരമറിയിച്ചു. പോലീസും ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളെ കൈയോടെ കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്നവരോട് നിരീക്ഷണത്തിലേക്ക് മാറാനും നിർദേശിച്ചു. നിരീക്ഷണത്തിലായിരുന്നയാളുടെ കോവിഡ് പരിശോധന ഫലം വന്നപ്പോഴാണ്…
Read Moreഎന്റെ പ്രിയമുള്ളവരെ നോമിനേഷന് പിന്വലിച്ചതിനെകുറിച്ച് ഇത്തിരിക്കാര്യങ്ങള്..! നഗരസഭ സീറ്റു നിഷേധം; മഹിള കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ് വൈറൽ
തൊടുപുഴ: ഗ്രൂപ്പ് പോരിന്റെ പേരിൽ അവസാന നിമിഷത്തിൽ സീറ്റ് നിഷേധിക്കപ്പെട്ട മഹിള കോണ്‍ഗ്രസ് നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വാൈറലായി. അവസാന നിമിഷം വരെ സ്ഥാനാർഥിയാണെന്ന് ഉറപ്പു നൽകുകയും ഒരു വട്ടം പ്രചരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷം പാർട്ടി ചിഹ്നം മറ്റൊരാൾക്ക് നൽകി തന്നെ ഒഴിവാക്കിയതാണ് വേദനയ്ക്കിടയാക്കിയതെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു. തൊടുപുഴ നഗരസഭ 23-ാം വാർഡിലാണ് നിഷ സോമൻ യുഡിഎഫ് സ്ഥാനാർഥിയെന്ന നിലയിൽ പത്രിക നൽകിയിരുന്നത്. നിഷ സോമനെ സ്ഥാനാർഥിയാക്കാനായിരുന്നു കെപിസിസി സ്ഥാനാർഥി നിർണയ സമിതിയുടെ തീരുമാനം. ഇതനുസരിച്ച് ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനു കത്തും നൽകി. തുടർന്നു ഡിസിസി പ്രസിഡന്റ് നിഷയെ ഫോണിൽ വിളിച്ച് ചിഹ്നം കൈപ്പറ്റണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതിനിടെയാണ് ചിഹ്നം മറ്റൊരാൾക്കു നൽകിയതായി അവസാന നിമിഷം അറിയുന്നത്.മൽസരിക്കാൻ…
Read More