ജീവനക്കാരുടെ ശമ്പളം ഏപ്രില്‍ മുതല്‍ കുറയും ! കാരണം ഇതാണ്…

ഏപ്രില്‍ മുതല്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ജീവനക്കാരുടെ ശമ്പളം കുറയുമെന്ന് റിപ്പോര്‍ട്ട്.

അലവന്‍സ് ( ആനുകൂല്യം) മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കൂടരുതെന്നാണ് പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നത്. അതായത് അടിസ്ഥാന ശമ്പളം 50 ശതമാനത്തില്‍ കുറയരുതെന്ന് അര്‍ത്ഥം.
തൊഴില്‍ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ലേബര്‍ കോഡ് ബില്ല് കൊണ്ടുവന്നത്.

നിലവിലെ നിരവധി നിയമങ്ങള്‍ നാലാക്കി ചുരുക്കിയാണ് പുതിയ തൊഴില്‍ നിയമം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന തൊഴില്‍ നിയമങ്ങള്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയാവുമെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്്.

നിലവില്‍ അടിസ്ഥാന ശമ്പളം കുറച്ച് അലവന്‍സ് വര്‍ധിപ്പിച്ച് നല്‍കുന്നതാണ് പൊതുവേ തൊഴിലുടമകള്‍ സ്വീകരിച്ചുവരുന്നത്. പുതിയ നിയമം അനുസരിച്ച് അലവന്‍സ് മൊത്ത ശമ്പളത്തിന്റെ 50 ശതമാനത്തിന് മുകളില്‍ പാടില്ല. അതായത് അടിസ്ഥാന ശമ്പളം 50 ശതമാനത്തില്‍ കുറയാന്‍ പാടില്ല എന്ന് സാരം.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും. അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാറ്റിയുവിറ്റി വിഹിതം അടയ്ക്കുന്നത്.

ഇതോടെ അടിസ്ഥാന ശമ്പളം കുറയ്ക്കാന്‍ തൊഴിലുടമകള്‍ തീരുമാനിച്ചാല്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related posts

Leave a Comment