സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കും! ഭാ​ഗ്യ​ല​ക്ഷ്മി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ജാ​മ്യ ഹ​ർ​ജി​യെ എ​തി​ർ​ത്ത് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദി​ച്ച കേ​സി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, ദി​യ സ​ന, ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യെ സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ത്തു. ഇ​വ​ര്‍​ക്ക് ജാ​മ്യം ന​ല്‍​കു​ന്ന​ത് നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​തി​ന് പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ജാ​മ്യ ഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത​ത്. ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​കോ​ട​തി വി​ധി പ​റ​യു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്കു മാ​റ്റി. മോ​ഷ​ണം, മു​റി​യി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്നു തു​ട​ങ്ങി അ​ഞ്ച് വ​ര്‍​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ് ഇ​വ​ര്‍ ചെ​യ്ത​ത്.

Read More

പൊ​തു​നി​ര​ത്തു​ക​ൾ കൈ​യേ​റി​യു​ള്ള സ​മ​ര​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല; ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​ത്തെ വി​മ​ർ​ശി​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പൊ​തു​നി​ര​ത്തു​ക​ൾ കൈ​യേ​റി​യു​ള്ള സ​മ​ര​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. പൗ​ര​ത്വ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ ഷ​ഹീ​ൻ​ബാ​ഗി​ലെ സ​മ​ര​ത്തെ വി​മ​ർ​ശി​ച്ചാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​തി​നു​ള്ള സ്ഥ​ല​ത്താ​ണ് ന​ട​ത്തേ​ണ്ട​ത്. പൊ​തു​നി​ര​ത്തു​ക​ൾ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് കൈ​യ​ട​ക്കി വ​യ്ക്കാ​നാ​വി​ല്ല. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​ണ് ഷ​ഹീ​ൻ ബാ​ഗ് പോ​ലു​ള്ള സ​മ​ര​ങ്ങ​ളി​ൽ ക​ണ്ട​ത്. ഇ​തു​വ​ഴി സ​മൂ​ഹ​ത്തി​ൽ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും കോ‌​ട​തി വ്യ​ക്ത​മാ​ക്കി. ജ​നാ​ധി​പ​ത്യ​ത്തി​ൽ യോ​ജി​പ്പും വി​യോ​ജി​പ്പും ഉ​ണ്ടാ​കാം. പൊ​തു​നി​ര​ത്തു​ക​ൾ കൈ​യേ​റി​യു​ള്ള സ​മ​ര​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ച് സ​മ​ര​ങ്ങ​ൾ പാ​ടി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ജ​സ്റ്റീ​സ് കൗ​ൾ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഇ​പ്പോ​ൾ‌‍‍ ഷ​ഹീ​ൻ​ബാ​ഗ് കേ​സി​ൽ വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ക​ത്തി​യ​തോ ക​ത്തി​ച്ച​തോ? സീ​ന്‍ എ​ക്‌​സാ​മി​നേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് നി​ര്‍​ണാ​യ​കം ;  വി​വാ​ദം “ഭ​യ​ന്ന്’ ജി​ല്ലാ സ​യി​ന്‍റി​ഫി​ക് ടീം ​പി​ന്‍​മാ​റി ; സം​ഭ​വ​സ്ഥ​ലം പ​രി​ശോ​ധി​ച്ച​ത് എ​ഫ്എ​സ്എ​ല്‍ ടീം

​സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പ്രോ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ചു സീ​ന്‍ എ​ക്‌​സാ​മി​നി​നേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​നു നി​ര്‍​ണാ​യ​കം. തീ​പി​ടി​ത്ത​മു​ണ്ടാ​യ ദി​വ​സം ത​ന്നെ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി​യി​ല്‍ (എ​ഫ്എ​സ്എ​ല്‍ ) നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘ​മാ​യി​രു​ന്നു സം​ഭ​വ​സ്ഥ​ലം പ​രി​ശോ​ധി​ച്ച​ത്. ഈ ​പ​രി​ശോ​ധ​ന​യി​ല്‍ ശേ​ഖ​രി​ച്ച തെ​ളി​വു​ക​ള്‍​ക്കു പു​റ​മേ സ​യി​ന്‍റി​ഫി​ക് വി​ദ​ഗ്ധ​ര്‍​ക്ക് നേ​രി​ട്ട് ബോ​ധ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് സീ​ന്‍ എ​ക്‌​സാ​മി​നേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്. അ​തേ പ്രാ​ധാ​ന്യംഎ​ഫ്എ​സ്എ​ല്‍ ഫി​സി​ക്‌​സ്, കെ​മി​സ്ട്രി ലാ​ബു​ക​ളി​ല്‍ നി​ന്നു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ അ​തേ​പ്ര​ധാ​ന്യം ത​ന്നെ സീ​ന്‍ എ​ക്‌​സാ​മി​നേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​നു​മു​ണ്ട്. എ​ന്നാ​ല്‍ ഇ​തു​വ​രേ​യും ഈ ​റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യി​ട്ടി​ല്ല. സാ​ധാ​ര​ണ തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ല്‍ അ​ത​ത് ജി​ല്ലാ ഫോ​റ​ന്‍​സി​ക് സ​യി​ന്‍റി​ഫി​ക് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തു​ന്ന​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്തം പ​രി​ശോ​ധി​ക്കേ​ണ്ട ചു​മ​ത​ല തി​രു​വ​ന​ന്ത​പു​രം സി​റ്റി ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​നാ​ണ്. എ​ന്നാ​ല്‍ തീ​പി​ടി​ത്തം ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​മാ​യ​തി​നാ​ല്‍ എ​ഫ്എ​സ്എ​ല്ലി​ല്‍​നി​ന്നു​ള്ള കെ​മി​സ്ട്രി, ഫി​സി​ക്‌​സ് സം​ഘം…

Read More

ആരിൽ നിന്നും രോഗം പകരാം, നിർദേശങ്ങൾ കർശനമായി പാലിക്കൂ..! ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് നെ​ഗ​റ്റീ​വാ​യാ​ലും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് കൂ​ടി ന​ട​ത്താ​ൻ നി​ർ​ദേ​ശം

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സം​ശ​യി​ക്കു​ന്ന​വ​രി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് നെ​ഗ​റ്റീ​വാ​യാ​ലും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് കൂ​ടി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കൊ​ല്ലം, കാ​സ​ർ​ഗോ​ഡ്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ കേ​സ് പെ​ർ മി​ല്യ​ണ്‍ ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ വ​ർ​ധി​ച്ചു. തി​രു​വ​ന്ത​പു​രം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലെ ഡ​ബി​ളിം​ഗ് റേ​റ്റ് കു​റ​യു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും ല​ക്ഷ​ണ​മു​ള്ള ആ​ളു​ക​ളെ പ​ര​മാ​വ​ധി ക​ണ്ടെ​ത്താ​നും ഐ​സോ​ലേ​റ്റ് ചെ​യ്യാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി. അ​തോ​ടൊ​പ്പം മാ​ർ​ക്ക​റ്റു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 10 ൽ ​താ​ഴെ നി​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും സ്വീ​ക​രി​ക്കും. ഗ​ർ​ഭി​ണി​ക​ൾ​ക്കും ഡ​യാ​ലി​സി​സ് വേ​ണ്ട​വ​ർ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ​മാ​യ ചി​കി​ത്സാ സൗ​ക​ര്യം വി​ല​യി​രു​ത്തു​ന്ന​തി​നും അ​തി​ന​നു​സ​രി​ച്ച് അ​ത് ത​യാ​റാ​ക്കു​ന്ന​തി​നും നി​ർ​ദേ​ശം ന​ൽ​കി.

Read More

അപ്പോ താമസിച്ചു വരില്ലല്ലോഅല്ലെ..!ട്രെയിൻ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​ന്പു​വ​രെ ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്യാ​ൻ സൗ​ക​ര്യം

  തി​രു​വ​ന​ന്ത​പു​രം: ഇ​നി മു​ത​ൽ ട്രെയിൻ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​ന്പു​വ​രെ ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്യാം. ഓ​ണ്‍​ലൈ​നി​ലും ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ലും അ​തു​വ​രെ ടി​ക്ക​റ്റ് ല​ഭി​ക്കും. ഒ​ക്ടോ​ബ​ർ പ​ത്തു​മു​ത​ൽ ഈ ​ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. നി​ർ​ത്തി​വെ​ച്ചി​രു​ന്ന ട്രെയിനുകൾ പ്ര​ത്യേ​ക സ​ർ​വീ​സു​ക​ളാ​യി പു​നഃ​രാ​രം​ഭി​ച്ച​പ്പോ​ൾ ര​ണ്ട് മ​ണി​ക്കൂ​ർ മു​ന്നേ റി​സ​ർ​വേ​ഷ​ൻ നി​ർ​ത്തി​യി​രു​ന്നു. സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സ​മ​യം ന​ൽ​കാ​നാ​യി​രു​ന്നു ഇ​ത്. കൂ​ടു​ത​ൽ ട്രെയിനുകൾ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വു​വ​രു​ത്തു​ന്ന​ത്. പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം ര​ണ്ടാം റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ട് ട്രെയിൻ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ​മു​ന്പ് മാ​ത്ര​മേ ത​യ്യാ​റാ​ക്കൂ. അ​തു​വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

Read More

വാ​ഹ​ന ഓ​ൾ​ട്ട​റേ​ഷ​ൻ മാ​ഫി​യ! മോട്ടോർ വാഹന വകുപ്പ് പോലീസിൽ പരാതി നൽകി; അ​ന്വേഷ​ണം ഊ​ർ​ജി​തം

ത​ല​ശേ​രി: ല​ഹ​രി മാ​ഫി​യ​യു​ടെ പി​ന്തു​ണ​യോ​ടെ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ വാ​ഹ​ന ഓ​ൾ​ട്ട​റേ​ഷ​ൻ മാ​ഫി​യ സ​ജീ​വ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ന​ല്ല രീ​തി​യി​ൽ ​ഈ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കു​കൂ​ടി പേ​രു​ദോ​ഷം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലാ​ണ് ചി​ല സം​ഘ​ങ്ങ​ൾ ​ഈ രം​ഗ​ത്തേ​ക്കു നു​ഴ​ഞ്ഞു ക​യ​റി​യി​രി​ക്കു​ന്ന​ത്.‌ അ​ത​തു ജി​ല്ല​ക​ളി​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ജി​ല്ലാ ത​ല​ത്തി​ലും സ​ബ് ഡി​വി​ഷ​ൻ ത​ല​ത്തി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും ട്രാ​ൻ​സ്പോ​ർ​ട്ട് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് പു​ത്ത​ല​ത്ത് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. എ​ല്ലാ നി​യ​മ​ങ്ങ​ളും കാ​റ്റി​ൽ പ​റ​ത്തി ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വാ​ഹ​ന​ങ്ങ​ൾ ഓ​ൾ​ട്ട​റേ​ഷ​ൻ ന​ട​ത്തു​ക​യും ന​ട​പ​ടി എ​ടു​ത്ത മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നെ​തി​രെ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ അ​ലോ​യ്‌​വീ​ൽ ഘ​ടി​പ്പി​ച്ച​തി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്…

Read More

ലൈ​ഫ് മി​ഷ​ൻ സി​ഇ​ഒ​യു​ടെ റി​പ്പോ​ർ​ട്ട്! പ​ദ്ധ​തി​യെ റെ​ഡ് ക്ര​സ​ന്‍റു​മാ​യി ബ​ന്ധി​പ്പി​ച്ച​ത് എം.​ ശി​വ​ശ​ങ്ക​ർ

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലേ​ക്ക് റെ​ഡ് ക്ര​സ​ന്‍റി​നെ എ​ത്തി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.​ശി​വ​ശ​ങ്ക​റാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് ലൈ​ഫ് മി​ഷ​ൻ സി​ഇ​ഒ യു.​വി.​ജോ​സ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ക്കു​ന്ന​ത്. ഭ​വ​ന സ​മു​ച്ച​യ നി​ർ​മാ​ണ​ത്തി​ന് യു​എ​യി​ൽ നി​ന്ന് സ്പോ​ൺ​സ​റെ കി​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​നും എം.​ശി​വ​ശ​ങ്ക​ർ പ​റ​ഞ്ഞു. റെ​ഡ് ക്ര​സ​ന്‍റ് സ​മ​ര്‍​പ്പി​ച്ച പ്ലാ​നും എ​സ്റ്റി​മേ​റ്റും പ്ര​കാ​രം 20 കോ​ടി രൂ​പ നി​ര്‍​മാ​ണ​ച്ചെല​വ് വ​രു​മെ​ന്നും യു.​വി.​ജോ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അ​തേ സ​മ​യം റെ​ഡ്ക്ര​സ​ന്‍റും യൂ​ണി​ടാ​കു​മാ​യി ഒ​പ്പു​വ​ച്ച ക​രാ​റി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ലൈ​ഫ് മി​ഷ​ന് അ​റി​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​ന് 3.80 കോ​ടി​യും സ​ന്ദീ​പ് നാ​യ​രു​ടെ ക​മ്പ​നി​ക്ക് 68 ല​ക്ഷ​വും ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് യൂ​ണി​ടാ​ക് എം.​ഡി സ​ന്തോ​ഷ് ഈ​പ്പ​ൻ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Read More

വി​വാ​ദം ക​ത്തി​ച്ച് ഫോ​റ​ൻ​സി​ക്! സെ​ക്ര​ട്ട​റി​യ​റ്റി​ലെ തീ​പി​ടു​ത്തം ഷോ​ട്ട്സ​ർ​ക്യൂ​ട്ട് മൂ​ല​മ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യ​റ്റി​ലെ തീ​പി​ടു​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ‌ വാ​ദ​ങ്ങ​ൾ പൊ​ളി​ച്ച് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട്. സെ​ക്ര​ട്ട​റി​യ​റ്റി​ലെ പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം ഷോ​ട്ട്സ​ർ​ക്യൂ​ട്ട് മൂ​ല​മ​ല്ലെ​ന്ന് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ക​ണ്ടെ​ത്തി. ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്കു​ന്ന റി​പ്പോ​ർ​ട്ട് തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ ഫ​യ​ലു​ക​ൾ മാ​ത്ര​മാ​ണ് ക​ത്തി​യ​ത്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന സാ​നി​റ്റൈ​സ​ർ ഉ​ൾ​പ്പെ​ടെ മ​റ്റ് വ​സ്തു​ക്ക​ൾ ക​ത്തി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ‌ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സാ​ഗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 24 ഓ​ളം സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഷോ​ർ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ക​മ്മീ​ഷ​ണ​ർ ഡോ. ​എ കൗ​ശി​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങി​യ​താ​ണ് ഈ ​സ​മി​തി. തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണം ഷോ​ർ​ട്ട്സ​ർ​ക്യൂ​ട്ടാ​ണെ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സും അ​റി​യി​ച്ച​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി…

Read More

പ്രതികളെ രക്ഷിക്കാൻ സവർണ കൂട്ടായ്മ ! നേതൃത്വം നൽകുന്നത് ബിജെപി നേതാവ്; കാവലാളായി സാ​യു​ധ​രാ​യ പോ​ലീസ് സേ​ന​യും

ലക്നൗ: ഹത്രാസിൽ‍ ദ​ളിത് യു​വ​തി​യെ കൂ​ട്ട ബ​ലാത്്‍​സം​ഗം ചെ​യ്ത് നാ​വ​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ സ​വ​ര്‍​ണ​രു​ടെ കൂ​ട്ടാ​യ്മ. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​ന്ന മേ​ഖ​ല​യി​ല്‍ ഇ​ര​യു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ടി​നു വെ​റും ആ​റ് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ സ​വ​ര്‍​ണ​ര്‍ യോ​ഗം ചേ​ര്‍​ന്നു. ഠാ​ക്കൂ​ര്‍, ബ്രാ​ഹ്മ​ണ്‍ സ​മു​ദാ​യ​ത്തി​ല്‍ പെ​ട്ട​വ​രാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. സാ​യു​ധ​രാ​യ പോ​ലീസ് സേ​ന​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു യോ​ഗം. യു​വാ​ക്ക​ളെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ​താ​ണെ​ന്നും ബ​ലാ​ത്സം​ഗം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യ​താ​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ പ​റ​ഞ്ഞു. സ​വ​ര്‍​ണ​രു​ടെ കൂ​ട്ടാ​യ്മ​യ്ക്കു പി​ന്നി​ല്‍ ബി​ജെ​പി നേ​താ​വാ​ണെ​ന്നാണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്നു​ണ്ട്. ഇ​ന്നു രാ​വി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ കു​ടും​ബം ഉ​ള്‍​പ്പെ​ടെ അ​ഞ്ഞൂ​റോ​ളം പേ​രാ​ണ് ബി​ജെ​പി നേ​താ​വും മുൻ എംഎൽഎയുമായ രാ​ജ്‌​വീ​ര്‍ സി​ംഗ് പെ​ഹെ​ല്‍​വാന്‍റെ വീ​ട്ടി​ല്‍ യോ​ഗം ചേ​ര്‍​ന്ന​തെ​ന്ന് ദേശീയ മാധ്യമം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​സേ​ര​ക​ളെ​ല്ലാം നി​ര​ത്തി പൊ​തു​യോ​ഗ​ത്തി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് യോ​ഗം ചേ​ര്‍​ന്ന​ത്. …

Read More

ബി​നീ​ഷ് കോ​ടി​യേ​രി കൂ​ടു​ത​ല്‍ കു​രു​ക്കി​ലേ​ക്ക്; നാ​ളെ ഇ​ഡി​ക്ക് മു​ന്നി​ല്‍; ചോദ്യം ചെയ്യലിനായി സഹോദരനോടൊപ്പം ബംഗളൂരിൽ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ സി​പി​എം സം​സ്ഥാ​ന​സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി കൂ​ടു​ത​ല്‍ കു​രു​ക്കി​ലേ​ക്ക്. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി ന​ട​ന്ന മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നീ​ഷ് കോ​ടി​യേ​രി​യെ ബം​ഗ​ളൂ​രു എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് നാ​ളെ ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ബി​നീ​ഷി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ബി​നീ​ഷ് ഇ​ന്ന് രാ​വി​ലെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ടു. നാ​ളെ രാ​വി​ലെ ബം​ഗ​ളൂ​രു ശാ​ന്തി​ന​ഗ​റി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെക്കു​റി​ച്ച​് അന്വേഷി​ക്കാ​ന്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ടറേ​റ്റ് കേ​സെ​ടു​ത്ത​ത്. നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് അ​നൂ​പ്, റി​ജേ​ഷ് ര​വീ​ന്ദ്ര​ന്‍, അ​നി​ഖ എ​ന്നി​വ​രെ ജി​യി​ലി​ലെ​ത്തി ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ മു​ഹ​മ്മ​ദ് അ​നൂ​പി​ല്‍​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​നീ​ഷി​നെ വി​ളി​ച്ചു വ​രു​ത്തു​ന്ന​ത്. 2015ല്‍ ​ക​മ്മ​ന​ഹ​ള്ളി​യി​ല്‍ ഹോ​ട്ട​ല്‍ തു​ട​ങ്ങാ​ന്‍ ബി​നീ​ഷ് പ​ണം…

Read More