ഡോ​ള​ർ ക​ട​ത്ത്: യു​എ​ഇ അ​റ്റാ​ഷെ​യെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി ക​സ്റ്റം​സ്

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തേ​ക്കു​ള്ള ഡോ​ള​ർ ക​ട​ത്തി​ൽ യു​എ​ഇ അ​റ്റാ​ഷെ​യെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി ക​സ്റ്റം​സ്. ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു ക​സ്റ്റം​സ് അ​നു​മ​തി തേ​ടി ക​ത്ത​യ​ച്ചു. യു​എ​ഇ കോ​ണ്‍​സു​ൽ ജ​ന​റ​ലി​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.

ഡോ​ള​ർ ക​ട​ത്തി​ൽ കൂ​ടു​ത​ൽ പ്ര​മു​ഖ​ർ​ക്കു പ​ങ്കു​ണ്ടെ​ന്നാ​ണു ക​സ്റ്റം​സ് പ​റ​യു​ന്ന​ത്. റി​വേ​ഴ്സ് ഹ​വാ​ല​യാ​ണെ​ന്നും ക​സ്റ്റം​സ് പ​റ​യു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന് പ​ണം അ​ന​ധി​കൃ​ത മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​വി​ടെ​യെ​ത്തി​ക്കു​ന്ന​താ​ണു ഹ​വാ​ല. റി​വേ​ഴ്സ് ഹ​വാ​ല​യി​ൽ പ​ണ​ത്തി​ന്‍റെ തി​രി​ച്ചു​പോ​ക്കാ​ണ് ന​ട​ക്കു​ക.

സ്വ​പ്ന​യും സം​ഘ​വും സ്വ​ർ​ണ​ക്ക​ട​ത്തു​വ​ഴി സ​ന്പാ​ദി​ച്ച പ​ണം ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഡോ​ള​റാ​ക്കി വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഡോ​ള​ർ ക​ട​ത്തി​ൽ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​ൻ ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് യാ​ത്ര ചെ​യ്ത ആ​റ് വി​ദേ​ശ പൗ​രന്മാ​രു​ടെ വി​വ​രം ക​സ്റ്റം​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment