മ​യ​ക്കു​മ​രു​ന്നു​ക​ട​ത്ത് ഇ​നി പ​ഴ​ങ്ക​ഥ! കേ​​​ര​​​ള​​​ത്തി​​​ൽ അ​​​തി​​​മാ​​​ര​​​ക​​​ങ്ങ​​​ളാ​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി മാ​​​ഫി​​​യ സ​​​ജീ​​​വം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ൽ അ​​​തി​​​മാ​​​ര​​​ക​​​ങ്ങ​​​ളാ​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി മാ​​​ഫി​​​യ സ​​​ജീ​​​വം. നേ​​​ര​​​ത്തെ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളാ​​​ണ് ഇ​​ത​​ര​​​സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ക​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ൾ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ള്ള കെ​​​മി​​​ക്ക​​​ലു​​​ക​​​ളാ​​​ണ് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ എ​​​ത്തി​​​ക്കു​​​ന്ന കെ​​​മി​​​ക്ക​​​ലു​​​ക​​​ൾ ഇ​​​വി​​​ടെ​​​വ​​​ച്ച് നി​​​ശ്ചി​​​ത അ​​​നു​​​പാ​​​ത​​​ത്തി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്താ​​​ണ് അ​​​തി​​​മാ​​​ര​​​ക​​​ങ്ങ​​​ളാ​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് എ​​​ക്സൈ​​​സി​​​നു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന വി​​​വ​​​രം. കെ​​​മി​​​ക്ക​​​ലു​​​ക​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളോ പ്ര​​​ശ്ന​​​ങ്ങ​​​ളോ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഇ​​​വ കൊ​​​ണ്ടു​​​വ​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ സു​​​ര​​​ക്ഷി​​​ത​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​​വ​​​ച്ച് മി​​​ക്സ് ചെ​​​യ്ത് ഫ്ര​​​ഷാ​​​യ സ്റ്റ​​​ഫ് ആ​​​വ​​​ശ്യ​​​ക്കാ​​​ർ​​​ക്കു കൊ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നു​​​വെ​​​ന്ന​​​തി​​​നാ​​​ൽ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു നി​​​ർ​​​മാ​​​ണം ത​​​ഴ​​​ച്ചു​​​വ​​​ള​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് സൂ​​​ച​​​ന. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളു​​​മാ​​​യി പി​​​ടി​​​യി​​​ലാ​​​യ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ൽ​​​നി​​​ന്നാ​​​ണ് എ​​​ക്സൈ​​​സി​​​നു ചി​​​ല സൂ​​​ച​​​ന​​​ക​​​ൾ ല​​​ഭി​​​ച്ച​​​ത്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ആ​​​ഫ്രി​​​ക്ക​​​ക്കാ​​​ർ ഇ​​​ത്ത​​​ര​​​ത്തി​​​ൽ കെ​​​മി​​​ക്ക​​​ലു​​​ക​​​ൾ പ്ര​​​ത്യേ​​​ക അ​​​നു​​​പാ​​​ത​​​ത്തി​​​ൽ മി​​​ക്സ് ചെ​​​യ്ത് വീ​​​ര്യം​​​കൂ​​​ടി​​​യ അ​​​തി​​​മാ​​​ര​​​ക മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു. ആ ​​​ആ​​​ഫ്രി​​​ക്ക​​​ൻ സം​​​ഘം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​വി​​​ടെ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ണ്ടാ​​​ക്കാ​​​ൻ അ​​​റി​​​യു​​​ന്ന​​​വ​​​രു​​​ണ്ടെ​​​ങ്കി​​​ലും ആ​​​ഫ്രി​​​ക്ക​​​ൻ സം​​​ഘ​​ത്തി​​ന്‍റെ മി​​​ക്സിം​​​ഗ് മി​​​ക​​​ച്ച​​​താ​​​ണെ​​​ന്നും ദീ​​​ർ​​​ഘ​​​നേ​​​രം ല​​​ഹ​​​രി നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന സ്റ്റ​​​ഫാ​​​ണ് അ​​​വ​​​ർ…

Read More

ജ​ന്മ​ദി​നം ആ​യ​തി​നാ​ൽ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വാ​ങ്ങി വ​ര​ണ​മെ​ന്ന് അ​ശ്വ​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു..! ​വി​ദ്യാ​ര്‍​ഥി​നിയു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെന്ന പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ രംഗത്ത്

കു​ന്നി​ക്കോ​ട് : പ​ട്ടാ​ഴി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്.​ പൂ​ക്കു​ന്നി​മ​ല മ​നു വി​ലാ​സ​ത്തി​ൽ വ​സ​ന്ത​യു​ടെ മ​ക​ൾ അ​ശ്വ​തി​യെ (15) യാണ് മൂ​ന്നിന് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ പ​ട്ടാ​ഴി കോ​ളൂ​ർ മു​ക്കി​ലെ ബ​ന്ധു​വീ​ട്ടി​ൽ പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം.​ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നും ഉ​ച്ച​കഴിഞ്ഞ് ര​ണ്ടിന് അ​മ്മ​യും മ​ക​ളും ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു.​ ജ​ന്മ​ദി​നം ആ​യ​തി​നാ​ൽ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വാ​ങ്ങി വ​ര​ണ​മെ​ന്ന് അ​ശ്വ​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ നാ​ലിന് അ​ശ്വ​തി​യെ വി​ളി​ച്ചെ​ങ്കി​ലും ഫോ​ൺ എ​ടു​ത്തി​രു​ന്നി​ല്ല.​ വൈ​കുന്നേരം അ​ഞ്ചോ​ടെ മാ​താ​വ് വീ​ട്ടി​ൽ എ​ത്തു​മ്പോ​ഴാ​ണ് അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്ന് കി​ട​പ്പു​മു​റി​യി​ൽ അ​ശ്വ​തി​യു​ടെ മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്.​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ മ​നു തി​രു​വ​ന​ന്ത​പു​ര​ത്തെ ഫാ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.​ അ​ടു​ക്ക​ള​യി​ല്‍ പ​കു​തി ഉ​പ​യോ​ഗി​ച്ച നി​ല​യി​ല്‍ ഒ​രു കു​പ്പി ശീ​ത​ള​പാ​നീ​യ​വും ഒ​രു ക​വ​റി​ൽ ബി​സ്ക്ക​റ്റും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും അ​ന്നു ത​ന്നെ…

Read More

കുഞ്ഞ് പെണ്ണാണ്…! കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കപ്പെട്ട യു​വ​തി നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി; യു​വ​തി സൗ​ദി​യി​ൽ​നി​ന്നും എ​ത്തി​യ​ത് രണ്ട് മാസം മുമ്പ്‌

നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സാ​സൗ​ക​ര്യം ഒ​രു​ക്കി. ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തി​യ യു​വ​തി​ക്ക് പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് – 19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​ത​ന്നെ പ്ര​സ​വ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സൗ​ദി അ​റേ​ബ്യ​യി​ൽ ന​ഴ്സാ​യി​രു​ന്ന വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി​ക്ക് ഗു​രു​ത​ര​മാ​യ അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​ത്. ഉ​ട​ൻ ത​ന്നെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഗ​ർ​ഭി​ണി​യാ​യ​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി. കോ​വി​ഡ് പോ​സി​റ്റീ​വ് ക​ണ്ട​തി​നാ​ൽ ര​ണ്ടാ​മ​ത് ഒ​ന്നു​കൂ​ടി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന​യി​ലും ഫ​ലം പോ​സീ​റ്റി​വാ​യി. തു​ട​ർ​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് യു​വ​തി​യെ മാ​റ്റാ​ൻ ആ​ലോ​ച​ന ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ വ​ഷ​ളാ​യി ആ​ശു​പ​ത്രി​യി​ൽ​നി​ന്നും മാ​റ്റാ​ൻ ക​ഴി​യാ​ത്ത നി​ല​യെ​ത്തി. തു​ട​ർ​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ യു​വ​തി​ക്കാ​യി കോ​വി​ഡ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. താ​ലൂ​ക്കാ​ശു​പ​ത്രി ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം…

Read More

ഞാ​ൻ വെ​റും സാ​ക്ഷി​; ഒ​രു മു​ടി​നാ​രി​ഴ​പോ​ലും തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന ഉ​ത്ത​മ​ബോ​ധ്യം; പ​ട​ച്ച​ത​മ്പു​രാ​നെ​യ​ല്ലാ​തെ മ​റ്റാ​രെ ഭ​യ​പ്പെ​ടാ​നെന്ന് ജ​ലീ​ൽ 

കോ​ട്ട​യം: ഏ​ത​ന്വേ​ഷ​ണ ഏ​ജ​ൻ​സി കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചാ​ലും ഇ​ല്ലാ​ത്ത ഒ​ന്ന് ഉ​ണ്ടാ​വി​ല്ലെ​ന്നു ഇന്നു രാവിലെ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ഒ​രു മു​ടി​നാ​രി​ഴ​പോ​ലും തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന ഉ​ത്ത​മ​ബോ​ധ്യം ഉ​ള്ള​ത് കൊ​ണ്ടാ​ണ് ആ​രെ​യും ല​വ​ലേ​ശം കൂ​സാ​തെ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. എ​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ക​ലാ​പ​കാ​രി​ക​ൾ​ക്ക് എ​ന്‍റെ ച​ല​ന​ങ്ങ​ളും യാ​ത്ര​ക്കി​ടെ എ​ത്തു​ന്ന സ്ഥ​ല​വും താ​മ​സി​ക്കു​ന്ന ഇ​ട​വും ത​ൽ​സ​മ​യം വി​വ​രം ന​ൽ​കു​ന്ന മീ​ഡി​യ സു​ഹൃ​ത്തു​ക്ക​ളോ​ടു സ​ഹ​താ​പ​മേ ഉ​ള്ളൂ. സാ​ക്ഷി​യാ​യി വി​സ്ത​രി​ക്കാ​ൻ വി​ളി​ച്ച​തി​നെ, തൂ​ക്കി​ലേ​റ്റാ​ൻ വി​ധി​ക്കു​ന്ന​തി​ന് മു​മ്പ് “നി​ങ്ങ​ൾ​ക്ക് അ​വ​സാ​ന​മാ​യി എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ” എ​ന്ന് ചോ​ദി​ക്കാ​നാ​ണെ​ന്ന മ​ട്ടി​ലാ​ണ് ചി​ല​ർ പ്ര​ച​രി​പ്പി​ച്ച​ത്. ഈ ​ഭൂ​മു​ഖ​ത്ത് അ​കെ പ​ത്തൊ​ൻ​പ​ത​ര സെ​ന്‍റ് സ്ഥ​ല​വും ഒ​രു വീ​ടും, എ​നി​ക്കും ഭാ​ര്യ​ക്കും ല​ഭി​ച്ച ശ​മ്പ​ള​ത്തി​ലെ ചെ​ല​വു ക​ഴി​ഞ്ഞു​ള്ള ശേ​ഷി​പ്പു​മ​ല്ലാ​തെ മ​റ്റൊ​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ പോ​ലും സ​മ്പാ​ദ്യ​മാ​യി ഇ​ല്ലാ​ത്ത ഒ​രാ​ൾ​ക്ക് ആ​രെ പേ​ടി​ക്കാ​ൻ? ഒ​രു വാ​ഹ​ന​മോ ഒ​രു പ​വ​ൻ സ്വ​ർ​ണ​മോ കൈ​വ​ശ​മി​ല്ലാ​ത്ത ഒ​രു…

Read More

ഉന്നം തെറ്റി! ഉറങ്ങിക്കിടന്ന യുവതി വെടിയേറ്റു മരിച്ചു; പോലീസുകാരനെതിരേ കൊലകുറ്റത്തിന് കേസ്

ആ​ർ​ലിം​ഗ്ട​ൻ (ടെ​ക്സ​സ്): നാ​യയെ ഉതിർത്ത തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റു ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി മ​രി​ച്ച കേ​സി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കെ​തി​രെ കൊ​ല​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ആ​ർ​ലിം​ഗ്ട​ൻ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കു നേ​രെ വ​ന്ന നാ​യ​യെ ഉ​ന്നം വ​ച്ച വെ​ടി​യു​ണ്ട ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന യു​വ​തി​യു​ടെ ദേ​ഹ​ത്തു​കൊ​ണ്ടാ​ണു മ​ര​ണം സം​ഭ​വി​ച്ച​ത്. കേ​സി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നും, ആ​ർ​ലിം​ഗ്ട​ൻ പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യി​രു​ന്ന ര​വി​സിം​ഗി​നെ​തി​രെ​യാ​ണു കൊ​ല​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം. മു​റ്റ​ത്തെ പു​ൽ​ത​കി​ടി​യി​ൽ ആ​രോ വീ​ണു കി​ട​ക്കു​ന്നു എ​ന്ന സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ര​വി​സിം​ഗ് പ​രി​ശോ​ധി​ന​യ്ക്കാ​യി എ​ത്തി​യ​ത്. ഇ​തേ സ​മ​യം അ​ഴി​ച്ചു​വി​ട്ടി​രു​ന്ന നാ​യ ര​വി​സിം​ഗി​നെ​തി​രെ കു​ര​ച്ചു​കൊ​ണ്ട് ചാ​ടി​വീ​ണു. നാ​യ​ക്കു നേ​രെ നി​ര​വ​ധി ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ന്ന​തി​നി​ട​യി​ൽ ആ​രു​ടേ​യോ നി​ല​വി​ളി കേ​ട്ടു. വെ​ടി​യേ​റ്റ​ത് പു​ൽ​ത​കി​ടി​യി​ൽ ഉ​റ​ങ്ങി​കി​ട​ന്നി​രു​ന്ന മേ​ഗി ബ്രൂ​ക്ക​റു​ടെ ദേ​ഹ​ത്താ​യി​രു​ന്നു. അ​വ​ർ സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. മൂ​ന്നു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യി​രു​ന്നു മേ​ഗി. നാ​യ നി​സാ​ര പ​രു​ക്കു​ക​ളോ​ടെ…

Read More

മ​​​ണ്ണി​​​നെ​​​യും മ​​​ണ്ഡ​​​ല​​​ത്തെ​​​യും ഒ​​​രു​​​പോ​​​ലെ സ്നേ​​​ഹി​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സാ​​​മാ​​​ജികന്‍! ​​​ പി.ജെ. ജോസഫിന്‍റെ നിയമസഭാംഗത്വം അമ്പതാം വർഷത്തിൽ

തൊ​​​ടു​​​പു​​​ഴ:​ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും തൊ​​ടു​​പു​​ഴ എം​​എ​​ൽ​​എ​​യു​​മാ​​യ പി.​​ജെ. ജോ​​സ​​ഫി​​ന്‍റെ നി​​യ​​മ​​സ​​ഭാം​​ഗ​​ത്വം അ​​മ്പ​​താം വ​​ർ​​ഷ​​ത്തി​​ലേ​​യ്ക്ക്. 1970-ലാ​​ണ്അ​​ദ്ദേ​​ഹം ​തൊ​​​ടു​​​പു​​​ഴ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്ന് ആ​​​ദ്യ​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് 1977,1980,1982,1987,1996, 2006, 2011, 2016 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും അ​​ദ്ദേ​​ഹം തൊ​​​ടു​​​പു​​​ഴ മ​​​ണ്ഡ​​​ല​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു ജോ​​​സ​​​ഫി​​​ന്- 45,584 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷം. 2001-​ൽ ​​കോ​​​ണ്‍ഗ്ര​​​സി​​​ലെ പി.​​​ടി.​ തോ​​​മ​​​സി​​​നോ​​​ടു മാ​​​ത്ര​​​മാ​​​ണ് പി.​​ജെ. ജോ​​സ​​ഫ് തൊ​​ടു​​പു​​ഴ​​യി​​ൽ അ​​​ടി​​​യ​​​റ​​​വു പ​​​റ​​​ഞ്ഞ​​​ത്. 1989 ൽ ​​മൂ​​വാ​​റ്റു​​പു​​ഴ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലും1991-​​​ൽ ഇ​​​ടു​​​ക്കി ലോ​​ക്സ​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലും മ​​ത്സ​​രി​​ച്ചു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.​ ആ​​​ഭ്യ​​​ന്ത​​​രം, വി​​​ദ്യാ​​​ഭ്യാ​​​സം, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്, റ​​​വ​​​ന്യു, ജ​​​ല​​​വി​​​ഭ​​​വം, ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണം എ​​​ന്നീ​​​ വ​​​കു​​​പ്പു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്തി​​​ട്ടു​​​ള്ള ഇ​​​ദ്ദേ​​​ഹം തി​​​ള​​​ക്ക​​​മാ​​​ർ​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് ഓ​​​രോ വ​​​കു​​​പ്പി​​​ലും കാ​​​ഴ്ച​​​വ​​​ച്ച​​​ത്.​ പ്രീ​​​ഡി​​​ഗ്രി കോ​​​ള​​​ജി​​​ൽ നി​​​ന്നു വേ​​​ർ​​​പ്പെ​​​ടു​​​ത്തി ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​ത് വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി​​യാ​​യി​​രു​​ന്ന ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​വ​​​നാ​​​പൂ​​​ർ​​​ണ​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി​​​രു​​​ന്നു.​ ഇ​​​തു…

Read More

എട്ട് മണിക്കൂര്‍ എൻഐഎയ്ക്കു മുന്നിൽ! മന്ത്രി ജലീലിനു ക്ലീൻ ചിറ്റ് ഇല്ല; മ​​​ന​​​സി​​​ല്‍നി​​​ന്ന് ഒ​​​രു ഭാ​​​രം ഇ​​​റ​​​ക്കി​​​വ​​​ച്ചെ​​ന്നു ജ​ലീ​ല്‍

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍   കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി കെ.​​​ടി.​ ജ​​​ലീ​​​ലി​​​നെ എ​​​ന്‍​ഐ​​​എ ചോ​​​ദ്യം ചെ​​​യ്തു വി​​​ട്ട​​​യ​​​ച്ചു. ഇ​​ന്ന​​ലെ രാ​​​വി​​​ലെ ആ​​​റോ​​ടെ എ​​​ന്‍​ഐ​​​എ കൊച്ചി ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ മ​​​ന്ത്രി​​യെ വൈകുന്നേരം അ​​​ഞ്ചി​​​നാ​​​ണ് പു​​​റത്തു വി​​​ട്ട​​​ത്. പ​​​ത്തു​ മ​​​ണി​​​ക്കൂ​​​ര്‍ ഓ​​​ഫീ​​​സി​​​ല്‍ ചെ​​​ല​​​വ​​​ഴി​​​ച്ച മ​​ന്ത്രി​​യെ എ​​​ട്ടു​​​മ​​​ണി​​​ക്കൂ​​​ർ ചോ​​​ദ്യംചെ​​​യ്തെ​​ന്നാ​​ണു വി​​വ​​രം. എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് (ഇ​​ഡി) ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ര​​ണ്ടു ദി​​വ​​സം ജ​​ലീ​​ലി​​നെ ചോ​​ദ്യം ചെ​​യ്തി​​രു​​ന്നു. ചോ​​​ദ്യംചെ​​​യ്യ​​​ലി​​​നു​​​ശേ​​​ഷം പു​​​ഞ്ചി​​​രി​​​ച്ചു​​കൊ​​​ണ്ടാ​​​ണ് ജ​​ലീ​​ൽ പു​​​റ​​​ത്തേ​​​ക്കു​​ വ​​​ന്ന​​​തെ​​​ങ്കി​​​ലും ക്ലീ​​​ന്‍​ചി​​​റ്റ് ന​​​ല്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് എ​​​ന്‍​ഐ​​​എ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന​​​റി​​​യു​​​ന്ന​​​ത്. മൊ​​ഴി​​ക​​ൾ വി​​​ശ​​​ക​​​ല​​​നം ​​ചെ​​​യ്ത​​​ശേ​​​ഷം വീ​​ണ്ടും ​ചോ​​​ദ്യം​​​ചെ​​​യ്യാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ച​​​ട്ട​​പ്ര​​കാ​​ര​​മ​​ല്ലാ​​തെ യു​​എ​​ഇ​​യി​​ൽ​​നി​​ന്നെ​​ത്തി​​യ മ​​​ത​​​ഗ്ര​​​ന്ഥ​​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച സം​​​ശ​​​യ​​​ങ്ങ​​ളാ​​​ണ് മ​​​ന്ത്രി​​​യെ സം​​​ശ​​​യ​​​ക്കു​​​രു​​​ക്കി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മതഗ്ര​​​ന്ഥ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യോ എ​​​ന്ന​​​തു​​​ള്‍​പ്പെടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ന്ത്രി​​​യെ എ​​​ന്‍​ഐ​​​എ ചോ​​​ദ്യം ചെ​​​യ്ത​​ത്. തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​ച്ച മ​​​ത​​​ഗ്ര​​​ന്ഥ​​​ങ്ങ​​​ള്‍ മ​​​ല​​​പ്പു​​​റ​​​ത്തേ​​​ക്കു കൊ​​​ണ്ടു​​പോ​​​കു​​​ന്ന​​​തി​​​നാ​​​യി മ​​​ന്ത്രി ചെ​​​യ​​​ര്‍​മാ​​​നാ​​​യ സി​​​ ആ​​​പ്റ്റിന്‍റെ വാ​​​ഹ​​​ന​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. ഈ ​​​വാ​​​ഹ​​​നത്തി​​​ല്‍ ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​നം ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും…

Read More

എ​ന്‍റെ പെ​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യോ​ടാ​..! മോഹനൻ ആക്രമിക്കപ്പെടുന്നത് രണ്ടാം തവണ; ആങ്ങളമാരെ തേടി പോലീസ്

ക​റു​ക​ച്ചാ​ൽ: ബൈ​ക്കി​ലെ​ത്തി​യ സം​ഘം ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നെ ആ​ക്ര​മി​ച്ച​ശേ​ഷം പ​ണ​വും ടി​ക്ക​റ്റും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നെ​ടും​കു​ന്നം മോ​ജി​ൻ​ഭ​വ​നി​ൽ മോ​ഹ​ന​നെ(50)​യാ​ണ് ചൊ​വ്വാഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ക​റു​ക​ച്ചാ​ൽ – മ​ണി​മ​ല റോ​ഡി​ൽ നെ​ടും​കു​ന്നം ഗ​വ. ഹൈ​സ്കൂ​ളി​നു സ​മീ​പ​ത്തുവ​ച്ച് ആ​ക്ര​മി​ച്ച​ത്. ക​റു​ക​ച്ചാ​ലി​ൽ​നി​ന്നും നെ​ടും​കു​ന്നം ഭാ​ഗ​ത്തേ​ക്കു​പോ​യ മോ​ഹ​ന​ന്‍റെ സ​മീ​പം ബൈ​ക്ക് നി​ർ​ത്തി​യ ശേ​ഷം ‘എ​ന്‍റെ പെ​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യോ​ടാ​’യെ​ന്നു ചേ​ദി​ച്ച ശേ​ഷം റോ​ഡ​രി​കി​ലേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. മോ​ഹ​ന​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗ് ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. താനൊരു സ്ത്രീയോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അവരു ടെ ചോദ്യം കേട്ട് പകച്ചുനിന്ന സമയത്താണ് തന്നെ അവർ ആക്രമിച്ചതെന്നും മോഹനൻ പറയുന്നു. ബാ​ഗി​നു​ള്ളി​ൽ എ​ണ്ണാ​യി​രം രൂ​പ​യു​ടെ ടി​ക്ക​റ്റു​ക​ളും 1500 രൂ​പ​യും ഉ​ണ്ടാ​യി​രു​ന്നു. അ​ക്ര​മി സം​ഘ​ങ്ങ​ളു​ടെ ദൃ​ശ്യം ക​വ​ല​യി​ലെ സി​സി​ടി​വി​യി​ൽ നി​ന്നു പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ബൈ​ക്കി​ന്‍റെ ന​ന്പ​റും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.…

Read More

ഇതൊരു വെട്ടിത്തുറന്ന് പറച്ചിലാണ്! ബോളിവുഡ് താരവും കോണ്‍ഗ്രസ് അംഗവുമായ ഊര്‍മിള സോഫ്റ്റ് പോണ്‍ സ്റ്റാറാണെന്ന് കങ്കണ; പ്രതികരിക്കാതെ ഊര്‍മിള

ബോ​ളി​വു​ഡ് താ​ര​വും കോ​ൺ​ഗ്ര​സ് അം​ഗ​വു​മാ​യ ഊ​ർ​മി​ള സോ​ഫ്റ്റ് പോ​ൺ സ്റ്റാ​റാ​ണെ​ന്ന് ക​ങ്ക​ണ. ബോ​ളി​വു​ഡി​ലെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മും​ബൈ​യെ കു​റി​ച്ചു​ള്ള ക​ങ്ക​ണ​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ ഊ​ര്‍​മി​ള രം​ഗ​ത്ത് വ​ന്നി​രു​ന്നു. മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ പോ​രാ​ട്ടം സ്വ​ന്തം സം​സ്ഥാ​ന​മാ​യ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ നി​ന്ന് ആ​രം​ഭി​ക്കാ​ന​നാ​യി​രു​ന്നു ഊ​ര്‍​മി​ള ഉ​പ​ദേ​ശം. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഊ​ര്‍​മ്മി​ള​യ്ക്കെ​തി​രെ ക​ങ്ക​ണ​യു​ടെ അ​ധി​ക്ഷേ​പം. ഊ​ര്‍​മ്മി​ള, അ​വ​രൊ​രു സോ​ഫ്റ്റ് പോ​ണ്‍ താ​ര​മാ​ണ്.. ഇ​തൊ​രു വെ​ട്ടി​ത്തു​റ​ന്ന് പ​റ​ച്ചി​ലാ​ണെ​ന്ന് എ​നി​ക്ക​റി​യാം. പ​ക്ഷെ അ​വ​ര്‍ അ​വ​രു​ടെ അ​ഭി​ന​യ​ത്തി​ന്‍റെ പേ​രി​ല​ല്ല അ​റി​യ​പ്പെ​ടു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ണ്.. എ​ന്തി​നാ​ണ് അ​വ​ര്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. സോ​ഫ്റ്റ് പോ​ണി​ലൂ​ടെ അ​ല്ലേ? എ​ന്നാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ ചോ​ദ്യം. എ​ന്നാ​ല്‍ വി​ഷ​യ​ത്തി​ല്‍ ഊ​ര്‍​മ്മി​ള ഇ​തു​വ​രെ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Read More

ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം!സ്റ്റീ​ഫ​ൻ ദേ​വ​സി​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഗീ​ത​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി​യെ സി​ബി​ഐ സം​ഘം ചോ​ദ്യം ചെ​യ്യു​ന്നു. ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് സ്റ്റീ​ഫ​ൻ ദേ​വ​സി സി​ബി​ഐ​യ്ക്കു മു​ന്നി​ൽ ഹാ​ജ​രാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ട്ടി സി​ബി​ഐ അ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്നു കാ​ട്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യ​വേ സ്റ്റീ​ഫ​ൻ ദേ​വ​സി ബാ​ല​ഭാ​സ്ക​റി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ബാ​ല​ഭാ​സ്ക​റി​നെ സ്വ​ർ​ണ​ക്ക​ട​ത്തു സം​ഘം കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും ഇ​തി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ബാ​ല​ഭാ​സ്ക​റി​ന്‍റെ മു​ൻ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ഡി​ആ​ർ​ഐ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read More