ചിങ്ങവനം: പാസ്റ്റര്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ ജയകുമാറിനെതിരേ കൂടുതല്‍ പരാതിയുമായി ആളുകള്‍ രംഗത്തെത്തി. പള്ളം സ്വദേശികളായ മൂന്നു പേരില്‍ നിന്നായി ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്ത ജയകുമാറിനെതിരേ തിരുവല്ല, കട്ടപ്പന പോലീസ് സ്റ്റേഷനുകളിലാണ് മൂന്നു പരാതിക്കാര്‍ കൂടി എത്തിയത്. പണം നല്കിയവരെല്ലാം എറണാകുളത്ത് മെഡിക്കല്‍ ടെസ്റ്റും കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുന്നതിനിടെയാണ് സംഭവം തട്ടിപ്പ് ആണെന്ന് വിവരം ലഭിക്കുന്നത്. ഇതിനിടയില്‍ പാസ്പോര്‍ട്ടും ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ചിങ്ങവനം പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാളെ പത്തനംതിട്ടയിലെ ഒരു വീട്ടില്‍ നിന്നും ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് വഴിയും, നേരിട്ടുമാണ് ഇയാള്‍ പണം കൈവശപ്പെടുത്തിയത്. മൂന്ന് പാസ്പോര്ട്ടുകള് ഇയാള്‍ താമസിച്ചിരുന്ന പത്തനംതിട്ടയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Read MoreCategory: Loud Speaker
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ
തൊടുപുഴ:വണ്ണപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാതശിശു മരിച്ച സംഭവത്തിൽ പെണ്‍കുട്ടിയുടെ കാമുകൻ അറസ്റ്റിൽ. പോത്താനിക്കാട് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് പോക്സോ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. മരണത്തിൽ അസ്വഭാവികതയില്ലെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. കുഞ്ഞ് ജനിച്ചപ്പോൾ തന്നെ ജീവനുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പോലീസിനു നൽകിയ മൊഴി. ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടി വീട്ടിൽ പ്രസവിച്ചത്. വീട്ടുകാർ ആംബുലൻസിൽ പെണ്‍കുട്ടിയേയും നവജാത ശിശുവിനെയും തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തും മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നു. തുടർന്നാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയത്. പോലീസും ഫോറൻസിക് വിദഗ്ദ്ധരും പെണ്‍കുട്ടിയുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെണ്‍കുട്ടിയും…
Read Moreമതത്തിൽ തട്ടി സമരമുഖം; വര്‍ഗീയ കാര്‍ഡിറക്കി സിപിഎം; ലീഗില്‍ തിരക്കിട്ട ചര്‍ച്ച
സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്വര്‍ണക്കടത്ത്കേസില്‍ ഖുർ ആനെ മുന്നില്‍ നിര്‍ത്തി സിപിഎം ‘പണി’ തുടങ്ങിയതോടെ മന്ത്രി കെ.ടി. ജലീലിനെതിരായ സമരത്തില്‍ ലീഗിലും ഭിന്ന സ്വരം. ലീഗിലെ ശക്തികേന്ദ്രമായ പി.കെ.കുഞ്ഞാലിക്കുട്ടി എംപിയെ ഒറ്റതിരിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആക്രമിച്ചതോടെ തുടര്‍സമരങ്ങള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ നേതാക്കള്ആശയവിനിമയം നടത്തി. നിലവില്‍ മന്ത്രി കെ.ടി. ജലീലിനെതിരേ ശക്തമായ ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കുന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ഉള്‍പ്പെടെയുളളവരുടെ പിന്തുണ ലീഗ് സംസ്ഥാന നേതൃത്വത്തിനുണ്ട്. അതേസമയം മറ്റ് നേതാക്കള്‍ സജീവമായി സിപിഎം ആക്രമണത്തെ പ്രതിരോധിക്കാന്‍ രംഗത്തില്ല. മന്ത്രി കെ.ടി.ജലീലിനെതിരേ വ്യക്തി വിരോധമാണ് ലീഗ് നേതൃത്വത്തിനെന്നാണ് സിപിഎം ആക്ഷേപിക്കുന്നത് . ഖുര്‍ ആനെതിരേ ലീഗ് നിലപാട് സ്വീകരിക്കുകയും അതുവഴി ബിജെപിയോടു ചേര്‍ന്ന് സമര പരമ്പരകള്‍ക്കു തുടക്കമിടുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം. സമൂഹമാധ്യമങ്ങളില്‍ സിപിഎം അണികളും ഇത് ഏറ്റുപിടിക്കുകയാണ്.…
Read More#അവൾക്കൊപ്പം; നടി ആക്രമിക്കപ്പെട്ട കേസിൽ പ്രമുഖർ മൊഴിമാറ്റി; പോരാടാനുറച്ച് ഡബ്ല്യുസിസി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രമുഖർ മൊഴിമാറ്റിയതോടെ മലയാള സിനമയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കളക്ടീവ് പ്രതിഷേധവുമായി രംഗത്ത്. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. മാർട്ടിൻ ലൂഥർ കിംഗിന്റെ പ്രശസ്തമായ ക്വാട്ടാണ് ഇന്നലെ വുമൺ ഇൻ സിനിമ കളക്ടീവ് അവരുടെ ഫേസ്ബുക്ക് പേജിൽ നൽകിയത്. ഇതുകൂടാതെ ഡബ്ല്യുസിസി അംഗങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന് തുടങ്ങിയവര്‍ തങ്ങളുടെ പ്രതിഷേധം ഫേസ് ബുക്കിലൂടെ അറിയിച്ചിരുന്നു. നടന് ഹരീഷ് പേരടിയും പ്രതികരണവുമായി രംഗത്തെത്തി. കേസിൽ കൂറുമാറിയ നടി ഭാമയ്ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് രേവതി ഉന്നയിച്ചത്. സിദ്ദിഖ് മൊഴി മാറ്റിയത് മനസിലാക്കാമെന്നും എന്നാല്‍ ഭാമയുടെ ഭാഗത്തുനിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫേസ്ബുക്കില്‍ കുറിച്ചു. സിനിമ രംഗത്തുള്ള സഹപ്രവര്‍ത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് അത്യന്തം സങ്കടകരമാണ്. ഇത്രയേറെ സിനിമകളില്‍ വര്‍ഷങ്ങളായി കൂടെ പ്രവര്‍ത്തിച്ചും ഒത്തിരി നല്ല…
Read Moreസഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം; കർഷക പ്രതിഷേധത്തിൽ കരിം, രാഗേഷ് എന്നിവരുൾപ്പെടെ എട്ട് എംപിമാർക്ക് സസ്പെൻഷൻ
ന്യൂഡൽഹി: വിവാദ കാർഷിക പരിഷ്കരണ ബില്ലുകൾക്കെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിൽനിന്നുള്ള എളമരം കരീം, കെ.കെ രാഗേഷ് എന്നിവരുൾപ്പെടെ പ്രതിഷേധിച്ച എട്ട് പേർക്കെതിരെയാണ് നടപടി. തൃണമൂൽ എംപി ഡെറിക് ഒബ്രിയൻ, സഞ്ജയ് സിംഗ്, രാജു സതവ, രിപുൻ ബോറ, ദോള സെൻ, സെയ്ദ് നസിർ ഹസൈൻ എന്നിവരാണ് സസ്പെൻഷൻ നേരിട്ട മറ്റ് രണ്ടു പേർ. പാർലമെന്റിന്റെ 256-ാം ചട്ട പ്രകാരം പാർലമെന്ററികാര്യ സഹമന്ത്രി വി. മരളീധരനാണ് ഇവർക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ശബ്ദവോട്ടോടെ സഭ പാസാക്കി. ഇതിനു പിന്നാലെ എട്ട് അംഗങ്ങളെ എട്ട് ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതായി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പ്രഖ്യാപിച്ചു. രാജ്യസഭയിൽ ഇന്നലെയുണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായി. എംപിമാരുടെ പെരുമാറ്റം അപലപനീയമെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു.…
Read Moreഒറ്റ നോട്ടത്തിൽ മിൽമയുടെ പാലും തൈരും! മിൽമയ്ക്കു സമാനമായ കവറുകളിൽ നിറച്ച് പാൽ എത്തുന്നതിനെതിരെ പരാതി
പത്തനംതിട്ട: മിൽമയോടു സാമ്യമുള്ള കവറുകളിൽ പാൽ വിപണിയിൽ വ്യാപകമായി വിറ്റഴിക്കുന്നു. ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന തരത്തിൽ ചില കന്പനികൾ പാൽ വിപണിയിൽ എത്തിക്കുന്നതിനെതിരെ തിരുവനന്തപുരം മേഖല ക്ഷീരോത്പാദക യൂണിയൻ നൽകിയിട്ടുള്ള പരാതിയിൽ നടപടിയെടുത്തില്ലെന്ന് ആക്ഷേപം. ഓണക്കാലത്തു പോലും വിപണിയിൽ പാൽ പരിശോധന കാര്യക്ഷമമായിരുന്നില്ല. കബളിപ്പിക്കപ്പെടുന്ന ഉപഭോക്താക്കൾ പലയിടത്തും പരാതിയുമായി കടകളിൽ എത്തുന്നുമുണ്ട്. ഒറ്റ നോട്ടത്തിൽ മിൽമയുടെ പാലും തൈരും ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള കവറുകളിൽ നിറച്ചാണ് ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. പലയിടത്തും കച്ചവടക്കാരും മിൽമയുടെ പാലും രൂപസാദൃശ്യമുള്ള മറ്റ് കവറു പാലുകളും ഇടകലർത്തി വിൽക്കുന്നതായും പരാതി ഉയരുന്നു. പലപ്പോഴും ഉപഭോക്താക്കൾ തട്ടിപ്പ് മനസിലാക്കാതെ വ്യാജ ഉത്പന്നങ്ങളാണ് വാങ്ങുന്നത്. പലതവണ ആകുന്പോഴാണ് തട്ടിപ്പ് പലർക്കും മനസിലാകുന്നത്. നിലവാരമില്ലാത്ത പാലുകളാണ് മിൽമയുടെ അപരനായി എത്തുന്നത്. മിൽമപാൽ അരലിറ്റർ കവറുകളിലാണ് വിപണിയിലെത്തിക്കുന്നത്. എന്നാൽ സമാനമായ കവറുകളിൽ എത്തിക്കുന്നത് 450 എംഎൽ പാലാണ്. മിൽമയുടെ…
Read Moreഉമ്മൻ ചാണ്ടിയെ സരിത എസ് നായരുമായി ചേർത്തുവച്ച് വീഡിയോ വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ; ഉമ്മൻചാണ്ടിയെ എസ്ഐ അപമാനിച്ചതായി പരാതി
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ എസ്ഐ അപമാനിച്ചതായി പരാതി. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സതീശനാണ് ഉമ്മൻ ചാണ്ടിയ്ക്കെതിരേ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഉമ്മൻ ചാണ്ടിയെ സരിത എസ് നായരുമായി ചേർത്തുവച്ച് വീഡിയോ നിർമ്മിച്ച് മട്ടന്നൂർ പോലീസ് എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ എസ്ഐ പ്രചരിപ്പിച്ചു. ശനിയാഴ്ച 11.30നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സർവീസിൽ ഇരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ താത്പര്യങ്ങൾക്കായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഉദേശിച്ച് ബോധപൂർവ്വം നടത്തിയ ഈ കുറ്റകൃത്യത്തിൽ എസ്ഐയ്ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്ന് ഡിസിസി പ്രസിഡന്റ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
Read Moreഗൂഗിളിനെ പഴിച്ച് പേടിഎം! പ്ലേസ്റ്റോറിൽനിന്ന് പുറത്താക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ കനക്കുന്നു
ബംഗളൂരു: ഓണ്‍ലൈൻ ഗാംബ്ലിംഗ് നയങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇ- വാലറ്റ് കന്പനിയായ പേടിഎമ്മിനെ ഗൂഗിൾ, പ്ലേസ്റ്റോറിൽനിന്ന് പുറത്താക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ കനക്കുന്നു. പേടിഎമ്മിനെ പ്ലേ സ്റ്റോറിൽനിന്ന് പുറത്താക്കിതിനു പിന്നിൽ ഗൂഗിളിന്റെ നിക്ഷിപ്ത താത്പര്യങ്ങളാണെന്ന് വണ്‍ 97 കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് മധുർ ഡിയോറ പറഞ്ഞു. പേടിഎമ്മിന്റെ മാതൃ കന്പനിയാണ് വണ്‍ 97 കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്. ഗൂഗിളിന് അവരുടെ താത്പര്യ പ്രകാരം ഏതു ആപ്ലിക്കേഷനെയും എപ്പോൾ വേണമെങ്കിലും പുറത്താക്കാമെന്നത് ആശങ്കജനകമായ സാഹചര്യമാണെന്നും ഡിയോറ കൂട്ടിച്ചേർത്തു. കാഷ് ബാക്ക് ഓഫർ നൽകുന്നത് ഗാംബ്ലിംഗ് ആണോ എന്ന് ഇന്ത്യ തീരുമാനിക്കട്ടെയെന്ന് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ ട്വീറ്റ് ചെയ്തു. അതേസമയം പേടിഎമ്മിനെ പേരെടുത്ത് പരമാർശിക്കാതെയുള്ള വിശദീകരണമാണ് ഗൂഗിൾ നൽകിയത്. ’’ഓണ്‍ലൈൻ ചൂതാട്ടങ്ങളും വാതുവയ്പ്പ് പ്രോത്സാഹിപ്പിക്കുന്ന ഫാന്റസി ഗെയിമുകളും ഞങ്ങൾ അനുവദിക്കില്ല. ഏതെങ്കിലും ആപ്ലിക്കേഷൻ, തങ്ങളുടെ ഉപയോക്താക്കളെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ…
Read More12 കോടിയുടെ ഓണം ബംപർ ഭാഗ്യം തേടിയെത്തിയത് ഇടുക്കി സ്വദേശി അനന്തു വിജയനെ; ഭാഗ്യം വന്ന കാര്യം അനന്തു അറിഞ്ഞത് വൈകുന്നേരം
കൊച്ചി: 12 കോടിയുടെ ഓണം ബംപർ ഭാഗ്യം തേടിയെത്തിയത് കടവന്ത്രയില്‍ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി അനന്തു വിജയനെ. ഓണം ബംപറിന്റെ ഒന്നാം സമ്മാനമാണ് എറണാകുളം കടവന്ത്രയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഇരുപത്തി നാലുകാരനായ അനന്തുവിനെ തേടിയെത്തിയത്. രണ്ടാഴ്ച മുമ്പാണ് കടവന്ത്രയില്‍ ലോട്ടറി വില്പന നടത്തുന്ന ഏജന്റായ അളകര്‍ സാമിയില്നിന്നു അനന്തു ടിക്കറ്റ് വാങ്ങിയത്. ടിബി 173964 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. തനിക്ക് ഭാഗ്യം വന്ന കാര്യം അനന്തു വൈകിയാണ് അറിഞ്ഞത്. നറുക്കെടുപ്പ് ഞായറാഴ്ചയാണെന്ന് അറിയാമായിരുന്നെങ്കിലും വൈകുന്നേരം അഞ്ചരയോടെ ഫലം നോക്കിയപ്പോഴാണ് സന്തോഷവാർത്ത അറിഞ്ഞത്.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ബന്ധുവായ യുവാവ് കസ്റ്റഡിയിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കോയന്പത്തൂർ: പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്കു കാരണക്കാരനായ ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അന്നൂർ വടക്കല്ലൂർ സന്പത്ത് കുമാർ മകൻ ഗൗതമി (20) നെയാണ് ചോദ്യം ചെയ്തത്. ഈമാസം പത്തിനാണ് ഗൗതമിന്റെ അയൽവാസിയും ബന്ധുവുമായ പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വിഷംകഴിച്ച് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ സഹോദരസ്ഥാനത്തുള്ള ഗൗതം പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം വീഡിയോ എടുത്ത് സോഷ്യൽ മീഡീയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഓഡിയോ തെളിവു സഹിതം പെണ്‍കുട്ടിയുടെ ബന്ധുക്കൾ സെപ്റ്റംബർ 14 ന് കമ്മീഷണർക്ക് പരാതി നല്കി. പരാതിയെ തുടർന്ന് അന്നൂർ പോലീസ് ഗൗതമിനെ അറസ്റ്റുചെയ്തു.
Read More