ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ രംഗത്ത്. മോദി ഭരണകൂടം “താറാവുകൾക്കൊപ്പം കളിച്ചോളൂ, എന്നാല്‍ വട്ടപൂജ്യമായിപ്പോകരുത്’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. നിയന്ത്രണരേഖയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍, കുത്തനെ ഉയരുന്ന കോവിഡ് കേസുകള്‍, തകര്‍ച്ച നേരിടുന്ന സാമ്പത്തിക രംഗം, ആത്മഹത്യ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍, രാഷ്ട്രീയ യജമാനൻമാരെ സേവിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ എന്നീ കാര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് സിബലിന്റെ വിമർശനം.
Read MoreCategory: Loud Speaker
ദിവസവും അയ്യായിരം പേർക്ക് കാണാം; താജ്മഹലും ആഗ്ര കോട്ടയും സന്ദർശകർക്കായി തുറക്കുന്നു
ലക്നോ: താജ്മഹലും ആഗ്ര കോട്ടയും സന്ദർശകർക്ക് തുറന്ന് കൊടുക്കാൻ തീരുമാനം. ഈ മാസം 21 മുതലാണ് സന്ദർശകർക്കായി തുറക്കുന്നതെന്ന് യുപി എഎസ്ഐ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ബസന്ത് കുമാർ അറിയിച്ചു. ദിവസവും അയ്യായിരം സന്ദർശകരെയാണ് രണ്ടു സ്മാരകങ്ങളിലും അനുവദിക്കുക. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി ടിക്കറ്റ് കൗണ്ടറുകൾ തുറക്കില്ല. സന്ദർശകർക്ക് ഇലക്ട്രോണിക് ടിക്കറ്റുകൾ നൽകും. കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാർച്ച് മുതൽ സ്മാരകങ്ങൾ അടച്ചിട്ടിരുന്നത്.
Read Moreഅതിർത്തി സംഘർഷങ്ങൾക്കിടെ ഭീകരരെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കാൻ പാക് ശ്രമമെന്ന് റിപ്പോർട്ട്
ശ്രീനഗർ: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടെ ഭീകരരെ കാഷ്മീരിലേക്ക് കടത്തിവിടാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. നിയന്ത്രണരേഖയിലൂടെ 400ലേറെ ഭീകരരെ ഇന്ത്യൻ മണ്ണിലേക്ക് അയക്കാനാണ് പാക് ശ്രമമെന്നാണ് റിപ്പോർട്ട്. ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന അവസരം മുതലാക്കിയാണ് പാക് സൈന്യത്തിന്റെ ഈ നീക്കം. നിലവിൽ ഭീകരർ നിയന്ത്രണരേഖയിലെ വിവിധ ഭാഗങ്ങളിൽ സംഘങ്ങളായി തന്പടിച്ചിരിക്കുകയാണെന്നും നിയന്ത്രണരേഖ കടക്കാൻ ഇവരെ സഹായിക്കണമെന്ന് പാക് സൈന്യത്തിന് നിർദേശമുണ്ടെന്നുമാണ് റിപ്പോർട്ട്.
Read Moreകരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ കൊടുവള്ളി സംഘം; വാഹന ഡ്രൈവര്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ടത് ഉടുതുണി ഉരിഞ്ഞെറിഞ്ഞിട്ട്…
കൊണ്ടോട്ടി: കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതു കൊടുവളളി സ്വര്‍ണക്കടത്ത് സംഘം. ഞായറാഴ്ച രാവിലെയാണ് വിമാനത്താവള റോഡില്‍ പരിശോധനയ്ക്കായി ബൈക്കിലെത്തിയ രണ്ടു ഡിആര്‍ഐ ഉദ്യോഗസ്ഥരെ സംഘം ഇന്നോവ കാറിടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ചത്. ഡിആര്‍ഐ ഇന്‍സ്പെക്ടര്‍ ആല്‍ബര്‍ട്ട് ജോര്‍ജ്, ഡ്രൈവര്‍ നജീബ് എന്നിവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ മുക്കം പഴനിങ്ങല്‍ വീട്ടില്‍ നിസാര്‍ ആണ് പിടിയിലായത്.നിസാറിന്റെ കൂടെയുണ്ടായിരുന്ന അരീക്കോട് പത്തനാപുരം സ്വദേശി ഫസലുറഹ്മാന് സംഭവസ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ വീട്ടിലും പോലീസ് പരിശോധന നടത്തി.സംഭവത്തിനു പിന്നില്‍ കൊടുവളളി സ്വര്‍ണക്കടത്ത് സംഘമാണെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവള ശുചീകരണ തൊഴിലാളികളെ ഇടനിലക്കാരാക്കി സ്വര്‍ണം കടത്തുന്നതു സംബന്ധിച്ചു നേരത്തെ തന്നെ ഡിആര്‍ഐക്കു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. കോഴിക്കോട്ടുനിന്നും കൊച്ചിയില്‍നിന്നുമായി ഉദ്യോഗസ്ഥര്‍ ഇതിനകം വിമാനത്താവളത്തില്‍ എത്തിയിരുന്നു. യാത്രക്കാരന് കൊണ്ടുവരുന്ന സ്വര്‍ണം ശുചിമുറിയില്‍…
Read Moreരാജ്യതലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട; ഒരു സ്ത്രീ ഉള്‍പ്പടെ ഏഴു പേരെ പിടിയിൽ;പിടികൂടിയത് 48 കോടിയുടെ ഹെറോയിൻ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വന്‍ ലഹരി മരുന്ന് വേട്ട. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ 48 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി) ഞായറാഴ്ച പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആഫ്രിക്കന്‍ സ്വദേശിയെയും മ്യാന്മര് സ്വദേശിയായ സ്ത്രീയും ഉള്‍പ്പടെ ഏഴു പേരെ പിടികൂടി. കോവിഡിനെ തുടര്‍ന്ന് യാത്ര വിമാനസര്‍വീസുകള്‍ നിയന്ത്രിച്ച സാഹചര്യത്തില്‍ കൊറിയര്‍ സര്‍വീസിലൂടെയാണ് മയക്കുമരുന്ന് കടത്ത് നടത്തി വന്നിരുന്നതെന്ന് ഡ്രഗ്സ് കണ്ട്രോള് ബ്യൂറോ അറിയിച്ചു. ഈ മാസം ആദ്യം 970 ഗ്രാം ഹെറോയിന്‍ അടങ്ങിയ പാഴ്സല്‍ എന്‍സിബി പിടികൂടിയിരുന്നു. ഇതെ തുടര്‍ന്നാണ് കള്ളക്കടത്തിനെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് മയക്കുമരുന്ന് അയക്കുന്ന കണ്ണികളെ കണ്ടെത്താന്‍ എന്‍സിബി ഡമ്മി പാഴ്സല്‍ പകരമയച്ചു. ഈ അന്വേഷണം മഹിപാല്‍പുരിലെ ഹോട്ടലില്‍ താമസിച്ചിരുന്ന വാഹിദ്, മൊഹ്സിന്‍, ഷാജഹാന്, ഹനീഫ്, മുന്നസിര്‍ എന്നിവരിലേക്ക് എത്തിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ 980 ഗ്രാം ഹെറോയിന്‍ കൂടി കണ്ടെത്തി.…
Read Moreദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ഭീഷണിസന്ദേശം, ഉദ്ധവ് താക്കറെയുടെ വീടിനു സുരക്ഷ വർധിപ്പിച്ചു
മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ഭീഷണിസന്ദേശം വന്നതിനെത്തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടായ മാതോശ്രീയിൽ സുരക്ഷ വർധിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെ രണ്ടു തവണയാണു ഫോൺകോൾ വന്നത്. ദുബായിൽനിന്നാണു വിളിക്കുന്നതെന്നും ഉദ്ധവ് താക്കറെയുമായി ദാവൂദിനു സംസാരിക്കണമെന്നുമായിരുന്നു ഫോൺ വിളിച്ചയാൾ പറഞ്ഞത്. എന്നാൽ ടെലിഫോൺ ഓപ്പറേറ്റർ മുഖ്യമന്ത്രിക്കു കോൾ കൈമാറിയില്ല.
Read Moreസംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആറു വയസുകാരി മരിച്ചു
കൊല്ലം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം, ആറു വയസുകാരി മരിച്ചു. കൊല്ലം വടക്കന്‍ മൈനാഗപ്പള്ളി സ്വദേശികളായ നവാസ്-ഷെറീന ദമ്പതികളുടെ മകള്‍ ആയിഷ ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 18 മുതല്‍ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.
Read Moreഅറബിക്കടലിൽ ന്യൂനമർദം! സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം
തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കടലിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read Moreമലയോരത്തേക്ക്ജനപ്രവാഹം! നാടിന്റെ ദുഃഖമായി മത്തായിയുടെ വിടവാങ്ങല്‍; അകമ്പടിയായി നിരവധി ആംബുലന്‍സുകളും മറ്റ് വാഹനങ്ങളും
പത്തനംതിട്ട: മലയോരത്തേക്ക് ഇന്നലെ ജനപ്രവാഹമായിരുന്നു. ചിറ്റാറിലെ യുവകര്ഷകന് പി.പി. മത്തായിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 39 ദിവസമായി പോരാട്ടഭൂമിയിലായിരുന്നവര് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു തന്നെ ഇന്നലെ അരീയ്ക്കക്കാവിലും കുടപ്പനയിലുമായി എത്തി. കോവിഡ് മുന്നറിയിപ്പു കള്‍ കൂടെക്കൂടെ ഉച്ചഭാഷിണിയില്‍ നിന്നു മുഴങ്ങിക്കൊണ്ടിരുന്നതിനാല്‍ സാമൂഹികമായ അകലം ഒക്കെ സ്വയം പാലിക്കാന്‍ പലരും ശ്രദ്ധിക്കുകയും ചെയ്തു. രാവിലെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നു മൃതദേഹം പുറത്തെടുക്കുമ്പോള്‍ തന്നെ നിരവധിയാളുകള്‍ എത്തിയിരുന്നു. വീണാ ജോര്‍ജ് എംഎല്‍എ, ഡിസിസി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജ്, കേരള കോണ്‍ഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ് തുടങ്ങിയവര്‍ മോര്‍ച്ചറിയിലെത്തി. ബസലേല്‍ റമ്പാന്, ബര്‍സ്കീപ്പാ റമ്പാന് എന്നിവരുടെ പ്രാര്ഥനയ്ക്കുശേഷമായിരുന്നു വിലാപയാത്ര. നിരവധി വാഹനങ്ങള്‍ അകമ്പടിയായി. മലയോര മേഖലയില്‍ ആംബുലന്‍സ് സര്‍വീസുകള്‍ നടത്തിയിരുന്ന മത്തായിയുടെ അന്ത്യയാത്രയില്‍ അകമ്പടിയായി ആംബുലന്‍സുകളും നിരന്നു. മൈലപ്ര, കുമ്പളാംപൊയ്ക, വടശേരിക്കര, പേഴുംപാറ തുടങ്ങിയ…
Read Moreതുണിക്കച്ചവടത്തിനു പിന്നിൽ! ലഹരിമരുന്ന്, സ്വർണം; കസ്റ്റംസ് കൂടുതൽ അന്വേഷണത്തിന്
കൊച്ചി: ബംഗളൂരു ലഹരിമരുന്ന് കടത്ത് കേസിലെ പ്രതികള്‍ക്കു തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടോയെന്ന് കസ്റ്റംസും അന്വേഷിക്കുന്നു. ലഹരിമരുന്ന് കടത്ത് കേസില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് അടക്കമുള്ളവര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കെ.ടി. റമീസിന്റെ ഫോണ്‍ നമ്പര്‍ മുഹമ്മദ് അനൂപിന്റെ ഫോണില്‍നിന്ന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണു വിശദമായ അന്വേഷണത്തിന് കസ്റ്റംസും ഒരുങ്ങുന്നത്. കെ.ടി. റമീസിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണു അന്വേഷണസംഘം. റമീസിനെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടി കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. പ്രതിയെ ചോദ്യം ചെയ്യുന്നതിനു പുറമേ കൊച്ചിയില്‍നിന്നുള്ള കസ്റ്റംസ് സംഘം ബംഗളൂരുവിലെത്തിയും അന്വേഷണം നടത്തുമെന്നും സൂചനകളുണ്ട്. അതിനിടെ, ബംഗളൂരുവില്‍ പിടിയിലായ മുഹമ്മദ് അനൂപിന്റെ തുണിക്കച്ചവട ബന്ധവും അന്വേഷണ സംഘങ്ങള്‍ അന്വേഷിക്കുന്നതായാണു വിവരങ്ങള്‍. തുണിക്കച്ചവടത്തില്‍…
Read More