ന്യൂഡൽഹി: ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് മരുന്നായ കൊവാക്സിന്റെ ആദ്യ പരീക്ഷണം നടത്തി. ഡൽഹി എയിംസിലെ കോവിഡ് രോഗിയിലാണ് മരുന്ന് പരീക്ഷിച്ചത്. മുപ്പതുകാരനായ രോഗിക്കാണ് കോവാക്സിന്റെ ആദ്യഡോസ് നൽകിയത്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷം രണ്ടാമത്തെ ഡോസ് നൽകും. ആദ്യ രണ്ടു മണിക്കൂർ ഡോക്ടർമാരുടെ പൂർണ നിരീക്ഷണത്തിലായിരിക്കും. ശേഷം വീട്ടിലേക്ക് അയയ്ക്കുമെങ്കിലും നിരീക്ഷണത്തിലായിരിക്കും. ഐസിഎംആറുമായും നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെകാണ് കൊവാക്സിൻ വികസിപ്പിച്ചത്. വാക്സിൻ മനുഷ്യശരീരത്തിൽ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. അഞ്ചു പേരെയാണു വാക്സിൻ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. 3500 പേർ വാക്സിൻ പരീക്ഷണത്തിനു സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Read MoreCategory: Loud Speaker
വ്യാജബിരുദം; സ്വപ്നയ്ക്കായി കന്റോൺമെന്റ് പോലീസും; സ്വപ്നയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ വ്യാജ ബിരുദ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യുന്നതിനായി കന്റോൺമെന്റ് പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. നിലവിൽ സ്വപ്നാ സുരേഷ് എൻഐഎയുടെ കസ്റ്റഡിയിലാണ്. സ്വപ്നയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. തുടർ ചോദ്യം ചെയ്യുന്നതിനായി എൻഐഎ വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നാണ് അറിയുന്നത്. സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന അപേക്ഷ എൻഐഎ കോടതിയിലാണ് കന്റോൺമെന്റ് പോലീസ് സമർപ്പിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ കന്റോൺമെന്റ് പോലീസ് ആരംഭിച്ചിട്ടുണ്ട്. വ്യാജ ബിരുദ കേസിൽ സ്വപ്നയെ ചോദ്യം ചെയ്യുന്നതിനായി ഉടൻ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് ഈ കേസിൽ മേൽനോട്ടം വഹിക്കുന്ന കന്റോൺമെന്റ് എസി സുനീഷ് ബാബു രാഷ്ട്രദീപികയോട് പറഞ്ഞു. മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ സാങ്കേതിക സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന പരാതിയിലാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്.കെഎസ്ഐടിഎൽ എംഡി ഡോ.…
Read Moreഡൽഹിയെ ഞെട്ടിച്ച് വീണ്ടും പീഡനം; കോവിഡ് സെന്ററിൽ ബാലികയെ കോവിഡ് രോഗി പീഡിപ്പിച്ചു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ബാലികയെ മറ്റൊരു കോവിഡ് രോഗി പീഡിപ്പിച്ചു. സൗത്ത് ഡൽഹിയിലെ ഛത്താർപുരിലായിരുന്നു സംഭവം. ജൂലൈ 15 രാത്രിയിലായിരുന്നു സംഭവം. രാത്രിയിൽ ശുചിമുറിയിൽ പോകുമ്പോൾ പതിനാലുകാരിയെ പീഡിപ്പിക്കുകയായിരുന്നു. 19 കാരനായ പ്രതിയേയും അയാളുടെ കൂട്ടാളിയേയും പോലീസ് അറസ്റ്റ് ചെയ്തു.
Read Moreശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും; കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ എന്‍ഐഎ നിർദേശം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനോട് കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം. വ്യാഴാഴ്ച അന്വേഷണസംഘം തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് ക്ലബില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച ഹാജരാകാനാണ് അറിയിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് നിലവില്‍ പിടിയിലായ പ്രതികളുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നതായി പ്രതികള്‍ തന്നെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ചോദ്യം ചെയ്തത്. ചോദ്യംചെയ്യലിന് ശേഷം കൊച്ചിയിലെ ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കിയാണ് വ്യാഴാഴ്ച അദേഹത്തെ വിട്ടയച്ചതെന്നാണ് വിവരം. കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുള്ള പ്രധാന പ്രതികളായ സ്വപ്നയ്ക്കും സുഹൃത്തുക്കള്‍ക്കും സ്വര്‍ണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ശിവശങ്കർ മൊഴിനല്‍കിയിട്ടുള്ളത്. സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. ഇവരുമായി തനിക്ക് സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ്…
Read Moreമുൾമുനയിൽ! ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തു; പേരൂർക്കട പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തത് അഞ്ചു മണിക്കൂർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തു. ഇന്നലെ തിരുവനന്തപുരം പേരൂർക്കട പോലീസ് ക്ലബ്ബിൽ അഞ്ചു മണിക്കൂറോളം ചോദ്യംചെയ്തശേഷം രാത്രി ഒന്‍പതരയോടെ അദ്ദേഹത്തെ വിട്ടയച്ചു. സ്വർണക്കടത്ത് ബന്ധവും തീവ്രവാദബന്ധവുമുള്ള ചിലരുടെ ചിത്രങ്ങൾ എൻഐഎ സംഘം ശിവശങ്കറെ കാണിച്ചുവെന്നാണു വിവരം. സ്വപ്ന അടക്കമുള്ള പ്രതികളുമൊത്ത് ചിത്രത്തിൽ ഉള്ളവർ അദ്ദേഹത്തെ വന്നു കണ്ടുവോയെന്നും എൻഐഎ സംഘം ചോദിച്ചെന്നും സൂചനയുണ്ട്. സ്വർണക്കടത്തു കേസിൽ നേരത്തേ കസ്റ്റംസ് ഒൻപതു മണിക്കൂറിലധികം ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയെത്തിയ സ്വർണം കസ്റ്റംസ് തടഞ്ഞുവച്ചിരുന്ന രണ്ടു ദിവസം ശിവശങ്കറിന്റെ സഹായം സ്വപ്ന സുരേഷ് തേടിയോ എന്നതാണ് എൻഐഎ പ്രധാനമായും അന്വേഷിക്കുന്നത്. ശിവശങ്കറിനു തങ്ങളുമായി നേരിട്ടു ബന്ധമുണ്ടെന്ന് കേസിലെ ഒന്നാം പ്രതി സരിത് നേരത്തേ മൊഴി നൽകിയിരുന്നു. പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധമാണ് എൻഐഎ പരിശോധിക്കുന്നത്.…
Read Moreതീവ്രവാദബന്ധം! നിലപാട് കടുപ്പിച്ച് കേന്ദ്രം; മുഖ്യനെ ലക്ഷ്യം വച്ച് സിബിഐയെ ഇറക്കുമോ?
സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ ഇനിയെന്തെന്ന കാര്യത്തില്‍ യോഗം ചേരാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം. ഇനി സ്വീകരിക്കേണ്ട നിലപാടുകളെ ക്കുറിച്ചും നിലവിലെ എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനില്‍ എത്തിയാല്‍ തുടര്‍ന്നുള്ള രാഷ്ട്രീയ സമരങ്ങളെക്കുറിച്ചുമാണ് നിലവില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നത്. അതേസമയം കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം മാത്രമേ എന്‍ഐഎ ശിവശങ്കരനെ ചോദ്യം ചെയ്യുകയുള്ളുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനുള്ള പ്രാഥമിക തെളിവുകള്‍ ലഭിച്ചെങ്കിലും തിടുക്കം വേണ്ടെന്നാണ് എന്‍ഐഎ തീരുമാനം. സ്വര്‍ണക്കടത്തു വിഷയവുമായി ബന്ധപ്പെട്ട് നിലവില്‍ കസ്റ്റംസ് മാത്രമാണ് ശിവശങ്കരനെ ചോദ്യം ചെയ്തത്. ഇതില്‍നിന്നു ലഭിച്ച വിവരങ്ങള്‍ കൂടി അടിസ്ഥാനമാക്കിയായിരിക്കും ശിവശങ്കരനെ ചോദ്യം ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ എന്‍ഐഎ തീരുമാനമെടുക്കുക. അതേസമയം രാഷ്ട്രീയമാനങ്ങള്‍ നോക്കാതെ ഭികരവാദബന്ധത്തില് മാത്രം ഊന്നി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്ര…
Read Moreപരിധിയില്‍ കൂടുതല്‍ പണം ചെലവഴിച്ചു, വരവ് ചെലവ് കാണിച്ചില്ല! തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 8,750 പേർക്ക് വിലക്ക്
സ്വന്തം ലേഖകൻ കൊണ്ടോട്ടി: സംസ്ഥാനത്ത് കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച 8750 പേർക്ക് ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് വിലക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വരവ് ചെലവ് കാണിക്കാത്തതിനും, പരിധിയിൽ കൂടുതൽ പണം ചെലവഴിച്ചതിനും തെരഞ്ഞെടുപ്പ് കമ്മീഷണർ അയോഗ്യരാക്കിയതോടെയാണ് ഇവർക്ക് വരുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിന് വിലക്കുളളത്. ആറ് വർഷത്തേക്കാണ് ഇവരെ അയോഗ്യരാക്കിയത്. ആയതിനാൽ 2021 ൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് വന്നാലും ഇവർക്ക് മൽസരിക്കാനാകില്ല. ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിച്ചവരാണ് വരവ് ചെലവ് സമർപ്പിക്കാനും പരിധിയിൽ കൂടുതൽ തുക ചെലവഴിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്. 882 ഗ്രാമപഞ്ചായത്തുകളിലെ 6559 പേരേയാണ് ഇത്തരത്തിൽ അയോഗ്യരാക്കിയത്. സംസ്ഥാനത്ത് ആകെ 941 ഗ്രാമപഞ്ചായത്തുകളാണുളളത്. സംസ്ഥാനത്ത് 84 നഗരസഭകളിലേക്ക് മൽസരിച്ച 1188 പേരേയും അയോഗ്യരാക്കിയിട്ടുണ്ട്. 88 നഗരസഭകളാണ് സംസ്ഥാനത്ത് ആകെയുളളത്. 145 ബ്ലോക്ക് പഞ്ചായത്തുകളിലെ 557 പേരും, 14 ജില്ലാപഞ്ചായത്തുകളിലെ 62 പേരും യോഗ്യരായവരാണ്. ആറ് കോർപറേഷനുകളിൽ…
Read Moreനയതന്ത്ര പ്രതിനിധികളെ എങ്ങനെയൊക്കെ സ്വീകരിക്കാം? കേരളത്തിലെത്തിയ പാകിസ്താന് അംബാസിഡറിൽ നിന്ന് വാഹനക്കൂലി ഈടാക്കി
തിരുവനന്തപുരം: ഓരോ സംസ്ഥാനത്തുമെത്തുന്ന വിദേശ നയതന്ത്ര പ്രതിനിധികള്‍ക്ക് എന്തൊക്കെ സഹായം ചെയ്യണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൃത്യമായി നിര്‍ദേശിക്കാറുണ്ട്. അതിഥിയായിക്കണ്ട് സ്വീകരിക്കണമെന്നതാണ് പൊതുരീതി. മുമ്പൊരിക്കല്‍ പാക്കിസ്ഥാന് അംബാസിഡര്‍ കേരളത്തിലെത്തിയപ്പോള്‍ വാഹനമൊരുക്കാന്‍ കൂലിവാങ്ങണമെന്ന നിര്‍ദേശമാണ് വിദേശകാര്യ മന്ത്രാലയം കേരളാ സര്‍ക്കാരിനു നല്‍കിയത്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് പാകിസ്താന് അംബാസിഡര്‍ അഞ്ചുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയത്. ആവശ്യമായ സുരക്ഷ നല്‍കണമെന്നും വാഹനസൗകര്യം ഉറപ്പാക്കണമെന്നായിരുന്നു അംബാസഡറുടെ ആവശ്യം. ഇത് സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സ്വകാര്യ വാഹനങ്ങള്‍ ഏര്പ്പെടുത്തിക്കൊടുക്കാമെന്നായിരുന്നു മറുപടി. ഇതിന്റെ കൂലി സര്‍ക്കാര്‍ വഹിക്കരുതെന്നും അംബാസഡറില്‍നിന്ന് ഈടാക്കാമെന്നും കേന്ദ്രം അറിയിച്ചു. ഇതിനൊപ്പം, സര്‍ക്കാര്‍വാഹനം ഒരുകാരണവശാലും ഒരുകാരണവശാലും വിട്ടുനല്‍കരുതെന്നും നിര്‍ദേശംനല്‍കി. ഇന്ത്യയുമായി നല്ലബന്ധത്തിലായിരുന്ന മലേഷ്യയിലെ ഒരു മന്ത്രി കേരളത്തിലെത്തിയപ്പോഴും നല്‍കേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്രം കൃത്യമായ മാർഗ നിർദ്ദേശം നൽകിയിരുന്നു. ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയപ്പോള്‍ സുരക്ഷയും വാഹനവും മറ്റു സൗകര്യങ്ങളുമെല്ലാം നല്‍കാനാണു നിര്‍ദേശിച്ചത്. അയ്യപ്പഭക്തനായ…
Read Moreയുപിയിൽ അമ്മയും നാലു മക്കളും കൊല്ലപ്പെട്ടു; പ്രതി കുരങ്ങ്; സംഭവം ഇങ്ങനെ…
ലക്നൗ: കുരങ്ങൻമാർ തള്ളിയിട്ട മതിൽ വീണ് അമ്മയും നാല് കുട്ടികളും മരിച്ചു. ഷംബ്ന (45), ഇവരുടെ ഇരുപതും ഒന്‍പതും എഴും മൂന്നും വയസുള്ള കുട്ടികളുമാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. വീടിനുള്ളിൽ ചൂട് കൂടുതലായതിനാൽ രാത്രിയിൽ അമ്മയും ആറു കുട്ടികളും വീടിനു വെളിയിൽ കിടക്കുകയായിരുന്നു. ഈ സമയം അടുത്തുള്ള പേരക്ക മരത്തിലുണ്ടായിരുന്ന കുരങ്ങന്മാർ മതിൽ തള്ളി മറിച്ചിടുകയായിരുന്നു. തലക്ക് പരിക്കേറ്റാണ് അഞ്ചു പേരും മരിച്ചത്. രണ്ടു കുട്ടികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടികളുടെ അച്ഛൻ അപകട സമയം വീട്ടിലുണ്ടായിരുന്നില്ല. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreമഹാമാരി പെരുകുന്നു! കോവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു; മരണം 6,19,465; ഇന്ത്യയിലും സ്ഥിതി രൂക്ഷമാകുന്നു
വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. ഇതുവരെ 1,50,93,246 പേർക്കാണ് രോഗം ബാധിച്ചത്. ഇവരിൽ 6,19,465 മരിച്ചു. 90,15,098 പേർ രോഗത്തെ അതിജീവിച്ചപ്പോൾ 5,377,413 പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,068 പേർക്കാണ് രോഗം ബാധിച്ചത്. 3,701 മരണവും റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും അമേരിക്ക തന്നെയാണ് മുന്നിൽ. 24 മണിക്കൂറിനിടെ 52,282 രോഗബാധയും 925 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ, രോഗം ബാധിച്ചവരുടെ എണ്ണം 4,013,711 ആയും മരണം 144,759 ഉയർന്നു. 1,869,722 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്. രോഗികളുടെ എണ്ണത്തിലും മരണത്തിലും ബ്രസീലാണ് രണ്ടാമത്. 2,129,053 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 80,493 രോഗികൾ മരിച്ചു. 1,409,202 പേർ രോഗത്തെ അതിജീവിച്ചു. 24 മണിക്കൂറിനിടെ 7,408 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 242 മരണവും…
Read More