ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷമേഖലയായ ലഡാക്കിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി ലഡാക്കിലെ ലേയിൽ എത്തിയത്. കരസേന മേധാവി മുകുന്ദ് നരവനെയും സംഘത്തിലുണ്ടായിരുന്നു. ലേയിലെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നിമുവിലെത്തി. നിമുവിൽ സൈനികരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ലഫ്. ജനറൽ ഹരീന്ദർ സിംഗ് അതിർത്തിയിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. അതിർത്തിയിലെ സാഹചര്യം നേരിട്ട് മനസിലാക്കി വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. മുൻകൂട്ടി പ്രഖ്യാപിക്കാതെ ആയിരുന്നു യാത്ര. കേന്ദ്രസർക്കാർ വാർത്താ ചാനലായ ദൂരദർശൻ ആണ് വാർത്ത പുറത്തുവിട്ടത്. വ്യാഴാഴ്ച വൈകിട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലഡാക്ക് സന്ദർശിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ ഇത് അവസാന നിമിഷം മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം ആ ഘട്ടത്തിലും കേന്ദ്രം രഹസ്യമാക്കിവച്ചു. ലേയിൽ എത്തിയ പ്രധാനമന്ത്രി ചൈനയുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ സൈനികരെ കാണുമെന്നാണ് കരുതുന്നത്. പരിക്കേറ്റ സൈനികർ…
Read MoreCategory: Loud Speaker
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1.10 കോടിയിലേക്ക്; അമേരിക്കയില്‍ രോഗബാധിതര്‍ 28 ലക്ഷം കടന്നു; മരണം 5.23 ലക്ഷം പിന്നിട്ടു
വാഷിംഗ്ടൺ: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി 10 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,982,299 ആയി. 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അയ്യായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 5.23 ലക്ഷം കടന്നു. കോവിഡ് കൂടുതല്‍ നാശം വിതച്ച അമേരിക്കയില്‍ രോഗബാധിതര്‍ 28 ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നിലവിൽ 2,837,189 രോഗികൾ. 1,31,485 പേരുടെ ജീവന് ഇതിനോടകം നഷ്ടമായി. കോവിഡ് മരണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ മരണസംഖ്യ 61,990 ആയി. ഇതുവരെ 1,501,353 പേർക്കാണ് രോഗം ബാധിച്ചത്. റഷ്യയില്‍ മരണം 9,500 കടന്നു. രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് ബാധിതരില്‍ നാലാമതുള്ള ഇന്ത്യയില്‍ രോഗബാധിതര്‍ ആറു ലക്ഷം കടന്നു. 18,000ത്തിലേറെ പേര് മരിച്ചു. പെറുവിലും വൈറസ് വ്യാപിക്കുകയാണ്. രോഗികളുടെ എണ്ണം…
Read Moreസിനിമാ ചരിത്രത്തിലെ ആദ്യ ഓണ്‍ലൈൻ റിലീസ് സിനിമയായ “സൂഫിയും സുജാതയുടേയും’ വ്യാജ പതിപ്പ് ഓൺലൈനിൽ
കൊച്ചി: ഓൺലൈൻ റിലീസിന് പിന്നാലെ “സൂഫിയും സുജാതയും’ എന്ന സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നു. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് സിനിമ പ്രചരിക്കുന്നത്. ഇന്നലെ രാത്രി 12ന് ആമസോൺ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഓണ്‍ലൈൻ റിലീസ് ചിത്രമാണിത്. വിജയ് ബാബു നിര്‍മിച്ച സിനിമയില്‍ ജയസൂര്യക്ക് പുറമെ ബോളിവുഡ് താരം അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരൻ തുടങ്ങിയവരും അഭിനയിക്കുന്നു. നരണിപ്പുഴ ഷാനവാസാണ് സംവിധാനം. സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് സൂഫിയും സുജാതയും. ചിത്രത്തിന്റെ ഓണ്‍ലൈൻ റിലീസിനെതിരെ തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാൽ ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈൻ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു നിർമാതാവ്.
Read Moreചതിച്ചത് അമ്മായി ! സോഡയില്‍ മദ്യം കലര്‍ത്തി നല്കി പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കി; മസാജ് സെന്ററുകള്‍ കേന്ദ്രമാക്കി പെണ്‍വാണിഭവും; പ്രതിയായ ബംഗ്ലാദേശിയ്ക്ക് ശിക്ഷ…
ബംഗ്ലാദേശില്‍ നിന്നുള്ള 15കാരിയെ ചതിച്ച് ദുബായില്‍ എത്തിക്കുകയും മസാജ് സെന്ററില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ 36 വയസുള്ള ബംഗ്ലാദേശി പൗരന്് ശിക്ഷ വിധിച്ച ദുബായ് പ്രാഥമിക കോടതി. എട്ടുവര്‍ഷം തടവാണ് കോടതി ശിക്ഷയായി വിധിച്ചത്. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തും. സോഡയില്‍ മദ്യം കലര്‍ത്തി പെണ്‍കുട്ടിക്ക് നല്‍കിയാണ് പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയുടെ അമ്മായി ആണ് കുട്ടിയെ യുഎഇയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് മസാജ് സെന്ററില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മസാജിനു ശേഷം ഇടപാടുകാരെ സന്തോഷിപ്പിച്ചില്ലെങ്കില്‍ വീട്ടുതടങ്കലില്‍ ഇടുമെന്നും തിരികെ നാട്ടിലേക്ക് പറഞ്ഞുവിടുമെന്നും അമ്മായി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ‘പ്രതിയായ വ്യക്തിയെ അമ്മായി ആണ് പരിചയപ്പെടുത്തിയത്. അയാള്‍ക്ക് എന്നോട് സ്നേഹമാണെന്ന് പറഞ്ഞു. എന്നാല്‍ അയാളുമായി ബന്ധത്തിന് എനിക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ, എന്നെ നിര്‍ബന്ധിച്ച് ഒരു നിശാക്ലബിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് എനിക്കൊരു സോഡ…
Read Moreവിവാഹാലോചന വന്നതുകൊണ്ടു മാത്രമാണ് സംസാരിച്ചത്; റഫീക്കിന്റെ ഭാര്യ ഉയർത്തിയ ആരോപണങ്ങൾക്കു മറുപടിയുമായി ഷംന
കൊച്ചി: വിവാഹാലോചന വന്നതു കൊണ്ടു മാത്രമാണ് വരനാണെന്നു പറഞ്ഞു പരിചയപ്പെടുത്തിയ ആളുമായി സംസാരിച്ചതെന്നു ഷംന കാസിം. റഫീക്കിന്റെ ഭാര്യ ഉയർത്തിയ ആരോപണങ്ങൾക്കു മറുപടി പറയുകയായിരുന്നു ഷംന. അന്‍വര്‍ എന്നായിരുന്നു ഇയാൾ പേരു പറഞ്ഞത്. ഇയാളുടെ പിതാവും അമ്മയും സഹോദരിയും സംസാരിച്ചു. ചെറുക്കനും പെണ്ണും സംസാരിക്കണമല്ലോ. എനിക്കു വേദനിക്കുന്ന കാര്യം എന്തെന്നാൽ ഇയാളും സംഘവും സംഘടിതമായി ഒരു കുടുംബത്തെ മുഴുവന്‍ ചതിക്കുകയായിരുന്നു. ഇതൊരു തട്ടിപ്പാണെന്നു എങ്ങനെ മനസിലാക്കും. വിവാഹാലോചനയോടു പ്രതികരിച്ച കുടുംബത്തെ തട്ടിപ്പിൽപെടുത്താൻ ഇവര്‍ കൂട്ടം കൂടി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ സംഘത്തില്‍ സ്ത്രീകളുമുണ്ട്. ഇവര്‍ നല്കിയ വിലാസപ്രകാരം ഒരു കുടുംബമുണ്ട്. അതു കൊണ്ടു വിശ്വസിച്ചു. തട്ടിപ്പ് സംഘം പണം ആവശ്യപ്പെട്ടപ്പോഴാണ് തനിക്ക് സംശയം തോന്നിയത്. അവര്‍ വരാമെന്നു പറഞ്ഞ ദിവസമൊന്നും വീട്ടിലേക്കു വന്നതുമില്ല. ഇതോടെ തട്ടിപ്പാണെന്നു ബോധ്യമായി. മാധ്യമ ഇന്റർവ്യൂവിൽ ഷംന പറഞ്ഞു.
Read Moreമറിയപ്പള്ളിയിലെ ദുരൂഹമരണം; പിന്നിൽ കഞ്ചാവ് മാഫിയ ? ജിഷ്ണുവിനെ കൊന്നതാ വാനേ തരമുള്ളൂവെന്ന് കുടുംബാംഗങ്ങൾ
കോട്ടയം: മറിയപ്പള്ളിയിൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കഞ്ചാവ് മാഫിയകളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ ഭാഷാ മ്യൂസിയം സ്ഥാപിക്കുന്നതിനായി കാടു വെട്ടി തെളിച്ചതോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇന്ത്യാ പ്രസ് വർഷങ്ങൾക്കു മുൻപ് അടച്ചു പൂട്ടിയതിനെ തുടർന്ന് പ്രസും പരിസര പ്രദേശങ്ങളും കാടു മൂടിയ നിലയിലായിരുന്നു. വിശാലമായ പുരയിടത്തിൽ കാട് വളർന്നതോടെ പരിസരവാസികൾ പോലും പ്രദേശത്തെ അവഗണിച്ചു. ഇതോടെയാണ് ഈ പ്രദേശം കഞ്ചാവ് മാഫിയകൾ താവളമാക്കിയത്. തിരക്കേറെയുള്ള എംസി റോഡരികിലായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നതാണ് മാഫിയ സംഘങ്ങളും അനാശാസ്യ പ്രവർത്തകരും ഇവിടം താവളമാക്കാൻ കാരണം. ലഹരി മാഫിയ സംഘങ്ങൾ കൂടുതലായി തന്പടിച്ചിരുന്ന ഇവിടത്തെ കാന്റീൻ കെട്ടിടത്തിനു സമീപമുള്ള പുളിമരത്തിനോട് ചേർന്നാണ് അസ്ഥികൂടം കണ്ടെത്തിയിരുന്നത്. ഇതാണ്…
Read Moreസാത്താൻകുളം കസ്റ്റഡിക്കൊലപാതകം; എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർ അറസ്റ്റിൽ
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടി സാത്താൻകുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ കൊടിയ മർദനമേറ്റു മരിച്ച കേസിൽ കൂടുതൽ അറസ്റ്റ്. ഇന്ന് രാവിലെ രണ്ട് പോലീസുകാർ കൂടി കേസിൽ അറസ്റ്റിലായി. എസ്ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾ മുത്തുരാജ് എന്നിവരാണ് ഇന്ന് പുലർച്ചെ അറസ്റ്റിലായത്. ഇതോടെ കേസിൽ നാല് പേർ അറസ്റ്റിലായി. ബുധനാഴ്ച രാത്രയിൽ സബ് ഇൻസ്പെക്ടർ രഘു ഗണേശ്, ഹെഡ് കോൺസ്റ്റബിൾ മുരുകൻ എന്നിവരെ സിബി സിഐഡി അറസ്റ്റ് ചെയ്തിരുന്നു. രഘു ഗണേശിന്റെ അറസ്റ്റ് വാർത്ത സാത്താൻകുളം നിവാസികൾ പടക്കം പൊട്ടിച്ച് ആഘോഷമാക്കി. ലോക്ക്ഡൗൺ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പോലീസിനെതിരേ കടുത്ത ആരോ പണമായി ജുഡീഷൽ കമ്മീഷനു മുമ്പാകെ വനിതാ കോൺസ്റ്റബിൾ രേവതി ഹാജരായി. ഒരുരാത്രിമുഴുവൻ കൊടിയ പീഡനത്തിനാണ് ഇരുവരും ഇരയായത്. ലാത്തികൊണ്ടു മർദ്ദിച്ചശേഷം ഇരുവരെയും കിടത്തിയ മേശയിൽ രക്തത്തിന്റെ അംശം ഉണ്ടായിരുന്നതായും അവർ…
Read Moreഒറ്റത്തവണ ഫലം നെഗറ്റീവായാൽ ഡിസ്ചാർജ്! പ്രോട്ടോക്കോൾ തിരുത്തി സർക്കാർ; ഇനി രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടും
തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോളിൽ മാറ്റംവരുത്തി സംസ്ഥാന സർക്കാർ ഉത്തരവ്. രണ്ടു തവണ തുടർച്ചയായി നെഗറ്റീവ് ഫലംവന്നാൽ മാത്രം കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്താൽ മതിയെന്ന നിബന്ധനയാണു സംസ്ഥാന സർക്കാർ പിൻവലിച്ചത്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോവിഡ് രോഗികളെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് ഇനി രണ്ടു പരിശോധനകൾ ആവശ്യമില്ല. ആദ്യ ടെസ്റ്റ് പോസിറ്റീവായി 10 ദിവസം പിന്നിടുന്പോൾ രോഗ ലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും, ടെസ്റ്റിൽ നെഗറ്റീവാകുകയും ചെയ്താൽ ഡിസ്ചാർജ് ചെയ്യാം. പോസിറ്റീവായാൽ ഒന്നിടവിട്ട ദിവസങ്ങളിൽ ടെസ്റ്റ് നടത്തി റിസൾട്ട് നെഗറ്റീവാകുന്പോൾ ഡിസ്ചാർജ് ചെയ്യണം. ചെറിയ ലക്ഷണങ്ങൾ കാണിച്ച കോവിഡ് രോഗികളെയും രോഗലക്ഷണമില്ലെങ്കിൽ പത്താം ദിവസം ടെസ്റ്റ് ചെയ്യാം. പല വിഭാഗങ്ങളായി തിരിച്ചാവും കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയെന്നും ഉത്തരവിൽ പറയുന്നു. ഡിസ്ചാർജ് ചെയ്യുന്നവർ യാത്ര ചെയ്യുന്നതും ബന്ധുക്കളെ കാണുന്നതും വിവാഹങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നതും ഏഴു ദിവസത്തേക്ക്…
Read Moreഅതിർത്തിയിലെ കലിപ്പ് ആപ്പിനോട്! വെയ്ബോ അക്കൗണ്ട് ഉപേക്ഷിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വെയ്ബോയിലെ അക്കൗണ്ട് ഉപേക്ഷിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. 59 ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ ഇന്ത്യയിൽ നിരോധിച്ചതിനു പിന്നാലെയാണു പ്രധാനമന്ത്രി വെയ്ബോ ഉപേക്ഷിക്കുന്നത്. ബുധനാഴ്ച മുതൽ പ്രധാനമന്ത്രിയുടെ വെയ്ബോ അക്കൗണ്ട് ലഭ്യമല്ല. ഈ അക്കൗണ്ടിലെ പോസ്റ്റുകളും കമന്റുകളും നീക്കിയിട്ടുണ്ട്. 115 പോസ്റ്റുകളാണു മോദി വെയ്ബോയിൽ ഇട്ടിരുന്നത്. ഇത് ജീവനക്കാർ നീക്കി എന്നാണു വിവരം. ചൈനീസ് പ്രസിഡന്റിനൊപ്പമുള്ള രണ്ടു ചിത്രങ്ങൾ അക്കൗണ്ടിൽ ശേഷിക്കുന്നുണ്ട്. 2.4 ലക്ഷം ഫോളോവേഴ്സാണു മോദിക്കു വെയ്ബോയിലുള്ളത്. വർഷങ്ങൾക്കു മുൻപു ചൈനീസ് സന്ദർശന വേളയിലാണു മോദി വെയ്ബോയിൽ അംഗത്വം എടുത്തത്. ഗൽവാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യ സുരക്ഷ മുൻനിർത്തിയാണ് ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. ടിക് ടോക്ക്, യുസി ബ്രൗസർ, കാം സ്കാനർ, ഹലോ എന്നിവ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.
Read Moreസഹോരിയെ ബലാത്സംഗംചെയ്തയാളോട് പ്രതികാരം ചെയ്യാൻ സാക്കിർ കാത്തിരുന്നത് ആറു വർഷം; ഇരുവരും തിഹാറിലെ തടവുകാരായിരുന്നു…
ന്യൂഡൽഹി: സഹോരിയെ ബലാത്സംഗംചെയ്തയാളോട് പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു സാക്കിറെന്ന് പോലീസ്. തിങ്കാളാഴ്ച രാവിലെയാണ് തിഹാർ ജയിലിൽ വച്ച് സാക്കിറിന്റെ കുത്തേറ്റ് മുഹമ്മദ് മെഹ്താബ് മരിച്ചത്. ഇരുവരും തിഹാറിലെ തടവുകാരായിരുന്നു. 2014-ൽ സാകിറിന്റെ പ്രായപൂർത്തിയാകാത്ത സഹോരിയെ ബലാത്സംഗംചെയ്ത കേസിലാണ് മെഹ്താബ് ശിക്ഷിക്കപ്പെട്ടത്. 2018-ൽ കൊലപാതകക്കേസിൽ അറസ്റ്റിലായ സാകിർ അന്നുമുതൽ ജയിലിലാണ്. ദക്ഷിണപുരി സ്വദേശിയായ സാകിറിനെ അഞ്ചാം നന്പർ ജയിലിൽനിന്ന് അടുത്തിടെയാണ് എട്ടിലേക്ക് മാറ്റിയത്. സഹതടവുകാരുമായി അടിയുണ്ടായതിനെത്തുടർന്നായിരുന്നു മാറ്റം. എട്ടാം നന്പറിലെ മുകളിലെ നിലയിലായിരുന്നു മെഹ്താബ് കഴിഞ്ഞിരുന്നത്. സഹതടവുകാർ പുലർച്ചെ പ്രാർഥനയ്ക്കായി പോയ സമയംനോക്കി സാകിർ മുകൾനിലയിലെത്തി മൂർച്ചയുള്ള ഉപകരണംകൊണ്ട് മെഹ്താബിനെ കഴുത്തിലും വയറിലും തുടരെ കുത്തുകയായിരുന്നു. സാകിറിനെതിരേ കൊലപാതകത്തിന് കേസെടുത്തു.
Read More