ഈ പോക്ക് എങ്ങോട്ടാ..! ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​ര​ങ്ങ​ളി​ൽ; സ്വ​ര്‍​ണ​വി​ല കുറ​ഞ്ഞു

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ പ​തി​നേ​ഴാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ടി. പെ​ട്രോ​ളി​ന് 20 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 52 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 80.09 രൂ​പ​യും ഡീ​സ​ലി​ന് 75.33 രൂ​പ​യു​മാ​യി. പ​തി​നേ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പെ​ട്രോ​ള്‍ 8.56 രൂ​പ​യും ഡീ​സ​ലി​ന് 9.45 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ജൂ​ണ്‍ ഏ​ഴ് മു​ത​ലാ​ണ് ഇ​ന്ധ​ന വി​ല അ​ടി​ക്ക​ടി വ​ര്‍​ധി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. പെ​ട്രോ​ള്‍ വി​ല ക​ഴി​ഞ്ഞ 19 മാ​സ​ത്തെ ഉ​യ​ര്‍​ന്ന നി​ല​യി​ലാ​ണ്. പെ​ട്രോ​ള്‍ വി​ല ക​ഴി​ഞ്ഞ 19 മാ​സ​ത്തെ ഉ​യ​ര്‍​ന്ന നി​ല​യി​ലാ​ണ്. ഡീ​സ​ല്‍ വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലും. സ്വ​ര്‍​ണ​വി​ല കുറ​ഞ്ഞു കൊ​ച്ചി: റി​ക്കാ​ര്‍​ഡു​ക​ള്‍ തി​രു​ത്തി കു​തി​ച്ചു​യ​രു​ന്ന സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ന്ന് നേ​രി​യ കു​റ​വ്. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 4440 രൂ​പ​യും പ​വ​ന് 35520 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സം തു​ട​ര്‍​ച്ച​യാ​യി സ്വ​ര്‍​ണ വി​ല​യി​ല്‍…

Read More

പു​ൽ​വാ​മ​യി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു; ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ തീ​വ്ര​വാ​ദി​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ധി​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 5.30 ഓ​ടെ ശ്രീ​ന​ഗ​റി​ൽ​നി​ന്ന് 43 കി​ലോ​മീ​റ്റ​ർ അ​ക​ലെ ബ​ന്ദ്സൂ ഗ്രാ​മ​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. പു​ൽ​വാ​മ പോ​ലീ​സും സി​ആ​ർ​പി​എ​ഫ് 182 ബ​റ്റാ​ലി​യ​നും രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സും ചേ​ർ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. പോ​ലീ​സി​ന്‍റെ​യും സു​ര​ക്ഷാ​സ​നേ​യു​ടേ​യും സം​യു​ക്ത പ​ട്രോ​ളിം​ഗി​നി​ടെ തീ​വ്ര​വാ​ദി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ജ​വാ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

വീ​ണ്ടും പ്ര​കോ​പ​ന​വു​മാ​യി നേ​പ്പാ​ൾ; അ​തി​ർ​ത്തി​യി​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ത​ട​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ മേ​ഖ​ല​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ഭൂ​പ​ടം പു​റ​ത്തി​റ​ക്കി​യ​തി​ന് പി​ന്നാ​ലെ വീ​ണ്ടും പ്ര​കോ​പ​ന​വു​മാ​യി നേ​പ്പാ​ൾ. ഗ​ണ്ഡ​ക് അ​ണ​ക്കെ​ട്ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി നേ​പ്പാ​ൾ പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തോ​ടെ ബി​ഹാ​ർ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​യി. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി മു​ന്നി​ല്‍ ക​ണ്ട്‌ അ​ണ​ക്കെ​ട്ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​വ​ന്നി​രു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ളാ​ണ്‌ നേ​പ്പാ​ള്‍ പോ​ലീ​സ് ത​ട​ഞ്ഞ​ത്‌. ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​മൊ​രു സം​ഭ​വ​മെ​ന്നും ബി​ഹാ​ര്‍ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി സ​ഞ്ജ​യ് ഝാ ​പ​റ​ഞ്ഞു. ഗ​ണ്ഡ​ക്‌‌ അ​ണ​ക്കെ​ട്ടി​ന്‍റെ 36 ഗെ​യ്റ്റു​ക​ളി​ല്‍ 18 എ​ണ്ണം നേ​പ്പാ​ളി​ലാ​ണു​ള്ള​ത്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തി​രു​ന്നാ​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ ഗ​ണ്ഡ​ക്‌‌ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ഗു​ര​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ഞ്ജ​യ് ​വ്യ​ക്ത​മാ​ക്കി.

Read More

“വാ​ക്കു​ക​ള്‍ സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്ക​ണം’; പ്രധാനമന്ത്രിക്ക് മൻമോഹൻ സിംഗിന്‍റെ കത്ത്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്. പ്ര​ധാ​ന​മ​ന്ത്രി വാ​ക്കു​ക​ള്‍ സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ ചൊ​ല്ലി​യു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്‍​മോ​ഹ​ന്‍ സിം​ഗി ന്‍റെ മു​ന്ന​റി​യി​പ്പ്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ മ​റ​യാ​ക്കാ​ൻ ചൈ​ന​യെ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. “അ​തി​ർ​ത്തി​യി​ലെ പ്ര​ശ്ന​ത്തെ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട​ണം. ഇ​ത് സം​ബ​ന്ധി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​രു​ത്. ഉ​റ​ച്ച തീ​രു​മാ​ന​ങ്ങ​ളും ന​യ​ത​ന്ത്ര​വു​മാ​ണ് ഇ​പ്പോ​ൾ വേ​ണ്ട​ത്. തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത് ന​യ​ത​ന്ത്ര​ത്തി​ന് പ​ക​ര​മാ​വി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളെ​ടു​ത്ത് ചൈ​ന​യെ ത​ങ്ങ​ളു​ടെ ഭാ​ഗം ന്യാ​യീ​ക​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. അ​തി​ര്‍​ത്തി​യി​ല്‍ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​ക​രു​ത്. സ​ര്‍​ക്കാ​രി​ന്‍റെ എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളും ഈ ​വി​ഷ​യം ഒ​രേ രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്യ​ണം. പ​ല​രീ​തി​യി​ല്‍ സം​സാ​രി​ക്കു​ന്ന​ത് രാ​ജ​താ​ല്പ​ര്യ​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്നും മ​ന്‍​മോ​ഹ​ന്‍​സിം​ഗ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. “രാ​ജ്യ​ത്തി​ന് വേ​ണ്ടി​യാ​ണ് ധീ​ര സൈ​നി​ക​ർ ജീ​വ​ത്യാ​ഗം ചെ​യ്ത​ത്. അ​വ​രു​ടെ വീ​ര​മൃ​ത്യു വെ​റു​തെ​യാ​ക​രു​ത്.…

Read More

രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണം 400 ക​ട​ന്നു; കോ​വി​ഡ് മ​ര​ണം ഇതുവരെ 13,699

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് 19 മ​ര​ണം 400 ക​ട​ന്നു. ആ​ദ്യ​മാ​യാ​ണ് രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണം നാ​നൂ​റ് ക​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 445 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 13,699 ആ​യി ഉ​യ​ർ​ന്നു. 14,821 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 4,25,282 ആ​യി. 1,74,387 പേ​രാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 2,37,196 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 1,32,075 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 6,170 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 60,161 പേ​ർ ഇ​പ്പോ​ഴും സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഡ​ൽ​ഹി​യി​ൽ 59,746 പേ​ർ​ക്കാ​ണ് കോ​വി​ഡ്…

Read More

പെ​ട്രോ​ളി​ന് 81 ക​ട​ന്നു; തു​ട​ർ​ച്ച​യാ​യ 16-ാം ദി​വ​സ​വും ഇ​ന്ധ​ന വി​ല​ വ​ർ​ധി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കും വി​ധം ഇ​ന്നും ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്ററിന് 33 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 55 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ 16-ാം ദി​വ​സ​മാ​ണ് പെ​ട്രോ​ളി​യം ക​ന്പ​നി​ക​ൾ ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. 16 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 8.33 രൂ​പ​യും, ഡീ​സ​ലി​ന് 8.98 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 81.28 രൂ​പ​യും, ഡീസ​ലി​ന് 76.12 രൂ​പ​യു​മാ​ണ് വി​ല.

Read More

ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി; ത​ല​സ്ഥാ​ന​ത്ത് അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ന്നു, ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം കാ​ത്ത് രാ​ജ്യം

ന്യൂ​ഡ​ൽ​ഹി: ഭീ​ക​രാ​ക്ര​മ​ണം ന​ട​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​തി​നു പി​ന്നാ​ലെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ സു​ര​ക്ഷ കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ച്ചു. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ഡ​ൽ​ഹി​യി​ൽ ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സീ​ ന്യൂ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളാ​ണ് ഈ ​വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം, ഇ​തേ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ൾ പ​ങ്കു​വെ​ക്കു​ന്ന വി​വ​രം അ​നു​സ​രി​ച്ച് നാ​ലോ അ​ഞ്ചോ ഭീ​ക​ര​വാ​ദി​ക​ൾ ട്ര​ക്കി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സീ ​ന്യൂ​സ് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഭീ​ക​ര​വാ​ദി​ക​ളി​ൽ ചി​ല​ർ ജ​മ്മു കാ​ഷ്മീ​രി​ൽ​നി​ന്നു​ള​ള​വ​രാ​ണെ​ന്നാ​ണ് വി​വ​രം. കാ​ഷ്മീ​രി​ൽ നി​ന്നു​ള്ള​വ​ർ ഇ​തി​നോ​ട​കം ത​ന്നെ ന​ഗ​ര​ത്തി​നു​ള്ളി​ൽ ക​ട​ന്നു​വെ​ന്നും ബാ​ക്കി​യു​ള്ള​വ​ർ ഇ​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ൽ ആ​ളു​ക​ൾ കൂ​ടു​ന്ന എ​ല്ലാ ഇ​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന റോ​ഡു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, പ്ര​ധാ​ന ഹോ​ട്ട​ലു​ക​ൾ, വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സു​ര​ക്ഷ ക​ർ​ശ​ഷ​ന​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

Read More

പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ​തി​നാ​ലു​കാ​ര​ൻ അ​റ​സ്റ്റി​ൽ; പീഡിപ്പിച്ചത്‌ മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ൾ ചേ​ർ​ന്ന്

കോ​യ​ന്പ​ത്തൂ​ർ: കു​റി​ച്ചി​യി​ൽ പ​ത്തു​വ​യ​സു പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ​തി​നാ​ലു വ​യ​സു പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് പി​ടി​കൂ​ടി. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ത്ത​ന്നൂ​ർ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി എ​പ്പോ​ഴും ഭ​യ​ന്നി​രി​ക്കു​ന്ന​തു ക​ണ്ട് പി​താ​വ് വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പ​തി​നാ​ലു വ​യ​സു പ്രാ​യം​വ​രു​ന്ന മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ൾ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു പ​രാ​തി​യെ തു​ട​ർ​ന്ന് 14 വ​യ​സു പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​യെ അ​റ​സ്റ്റു​ചെ​യ്ത പോ​ലീ​സ് മ​റ്റു ര​ണ്ടു​പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

പാ​​ക് ക്രി​​ക്ക​​റ്റ് താ​​രം ഷൊ​​യ്ബ് മാ​​ലി​​ക്കി​​ന് ഒ​​ടു​​വി​​ൽ ആ​​ശ്വാ​​സ വാ​​ർ​​ത്ത! സാ​​നി​​യ​​യെ​​യും മ​​ക​​നെ​​യും കാ​​ണാ​​ൻ അ​​നു​​മ​​തി

ക​​റാ​​ച്ചി: കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നു​​ള്ള ലോ​​ക്ക് ഡൗ​​ണി​​ൽ ഭാ​​ര്യ സാ​​നി​​യ മി​​ർ​​സ​​യെ​​യും മ​​ക​​നെ​​യും കാ​​ണാ​​ൻ സാ​​ധി​​ക്കാ​​ത്ത പാ​​ക് ക്രി​​ക്ക​​റ്റ് താ​​രം ഷൊ​​യ്ബ് മാ​​ലി​​ക്കി​​ന് ഒ​​ടു​​വി​​ൽ ആ​​ശ്വാ​​സ വാ​​ർ​​ത്ത. ഓ​​ഗ​​സ്റ്റി​​ൽ ഇം​​ഗ്ല​​ണ്ടു​​മാ​​യു​​ള്ള ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യ്ക്കു മു​​ന്പാ​​യി സാ​​നി​​യ​​യെ​​യും മ​​ക​​ൻ ഇ​​ഷാ​​നെ​​യും കാ​​ണാ​​ൻ മാ​​ലി​​ക്കി​​ന് പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് (പി​​സി​​ബി) അ​​നു​​മ​​തി ന​​ൽ​​കി. ഇം​​ഗ്ല​​ണ്ടു​​മാ​​യു​​ള്ള ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യ്ക്കു മു​​ന്പാ​​യി സാ​​നി​​യ​​യെ​​യും മ​​ക​​നെ​​യും കാ​​ണാ​​ൻ അ​​നു​​വാ​​ദം ന​​ൽ​​ക​​ണ​​മെ​​ന്ന് മാ​​ലി​​ക്ക് പി​​സി​​ബി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. മാ​​ലി​​ക്ക് കു​​ടും​​ബ​​ത്തി​​നൊ​​പ്പം സ​​മ​​യം ചെ​​ല​​വി​​ട്ട ശേ​​ഷം ടീ​​മി​​നൊ​​പ്പം ചെ​​രു​​മെ​​ന്ന് പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. ജൂ​​ണ്‍ 28നാ​​ണ് 29 അം​​ഗ പാ​​ക് ടീം ​​മാ​​ഞ്ച​​സ്റ്റ​​റി​​ലേ​​ക്ക് പു​​റ​​പ്പെ​​ടു​​ക. അ​​വി​​ടെ എ​​ത്തി​​യ ശേ​​ഷം പ​​തി​​നാ​​ല് ദി​​വ​​സ​​ത്തെ ക്വാ​​റ​​ന്‍റൈൻ പൂ​​ർ​​ത്തി​​യാ​​ക്കി​​യ ശേ​​ഷം പ​​രി​​ശീ​​ല​​നം തു​​ട​​ങ്ങും. ഇ​​ഷാ​​ന് അ​​വ​​ന്‍റെ പി​​താ​​വി​​നെ കാ​​ണാ​​നാ​​വാ​​ത്ത​​താ​​ണ് ലോ​​ക്ക് ഡൗ​​ണ്‍ കാ​​ല​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ സ​​ങ്ക​​ട​​മെ​​ന്ന് സാ​​നി​​യ മി​​ർ​​സ…

Read More

മ​ദ്യം വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ആ​മ​സോ​ണും! ആ​​​​മ​​​​സോ​​​​ണി​​​​ന്‍റെ പു​​​​തു​​​​നീ​​​​ക്കം കമ്പനിക്കു വ​​​​ലി​​​​യ വ​​​​രു​​​​മാ​​​​നം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ക്കു​​മെ​​ന്ന്‌ പ്ര​​തീ​​ക്ഷ​​

മും​​​​ബൈ:​​ രാ​​​​ജ്യ​​​​ത്തു മ​​​​ദ്യ​​​​ത്തി​​​​ന്‍റെ ഹോം ​​​​ഡെ​​​​ലി​​​​വെ​​​​റി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ ഇ-​​​​കൊ​​​​മേ​​​​ഴ്സ് വ​​​​ന്പ​​​​ൻ ആ​​​​മ​​​​സോ​​​​ണും. പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ളി​​​​ൽ, മ​​​​ദ്യം ആ​​​​വ​​​​ശ്യ​​​​ക്കാ​​​​രു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​നു​​​​ള​​​​ള അ​​​​നു​​​​മ​​​​തി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്ന ് ആ​​​​മ​​​​സോ​​​​ണ്‍ നേ​​​​ടി​​​​യെ​​​​ടു​​​​ത്ത​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. ആ​​​​ലി​​​​ബാ​​​​ബ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പ​​​​മു​​​​ള്ള ബി​​​​ഗ് ബാ​​​​സ്ക​​​​റ്റും അ​​​​നു​​​​മ​​​​തി നേ​​​​ടി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​രുക​​​​ന്പ​​​​നി​​​​ക​​​​ളും ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ഒൗ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​തി​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. രാ​​​​ജ്യ​​​​ത്തു പ​​​​ടി​​​​പ​​​​ടി​​​​യാ​​​​യി ചു​​​​വ​​​​ടു​​​​റ​​​​പ്പി​​​​ക്കു​​​​ന്ന ആ​​​​മ​​​​സോ​​​​ണി​​​​ന്‍റെ പു​​​​തു​​​​നീ​​​​ക്കം ക​​​​ന്പ​​​​നി​​​​ക്കു വ​​​​ലി​​​​യ വ​​​​രു​​​​മാ​​​​നം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് മു​​ന്നോ​​ട്ടു​​ പോ​​കു​​ന്ന​​ത്. ലോ​​​​ക്ക് ഡൗ​​​​ണി​​​​ൽ സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ പ​​​​ല സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന ഭീ​​​​ഷ​​​​ണി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മ​​​​ദ്യ​​വി​​​​ത​​​​ര​​​​ണം​ ഹോം ​​​ഡെ​​​​ലി​​​​വ​​​​റി​​​​യി​​​​ലൂ​​​​ടെ ന​​​​ട​​​​ത്താ​​​​നു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പി​​​​ലാ​​​​ണ്. ഈ ​​​​അ​​​​വ​​​​സ​​​​രം മു​​​​ത​​​​ലെ​​​​ടു​​​​ക്കാ​​​​നു​​​​റ​​​​ച്ചാ​​ണ് ആ​​​​മ​​​​സോ​​​​ണ്‍ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​ന്പ​​​​നി​​​​ക​​​​ളു​​ടെ നീ​​ക്കം. പ്ര​​​​മു​​​​ഖ ഫു​​​​ഡ് ഡെ​​​​ലി​​​​വ​​​​റി സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ളാ​​​​യ സ്വി​​​​ഗ്ഗി​​​​യും സൊ​​​​മാ​​​​റ്റോ​​​​യും ക​​​​ഴി​​​​ഞ്ഞ മാ​​​​സം മു​​​​ത​​​​ൽ ഏ​​​​താ​​​​നും ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മ​​​​ദ്യ​​​​ത്തി​​​​ന്‍റെ ഹോം ​​​​ഡെ​​​​ലി​​​​വ​​​​റി ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

Read More