വീടാക്രമണം! അമ്മയ്ക്കു രാ​ഷ്‌​ട്രീ​യ നേ​ട്ട​മു​ണ്ടാ​ക്കാ​നു​ള്ള മ​ക​ന്‍റെ ശ്ര​മ​മാ​ണെ​ന്ന് പോ​ലീ​സ്; പോലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതെന്നു മകൻ

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ലീ​ന​യു​ടെ വീ​ട് ആ​ക്ര​മി​ച്ച സം​ഭ​വം ലീ​ന​യ്ക്ക് രാ​ഷ്‌​ട്രീ​യ നേ​ട്ട​മു​ണ്ടാ​ക്കാ​നു​ള്ള മ​ക​ന്‍റെ ശ്ര​മ​മാ​ണെ​ന്ന് പോ​ലീ​സ്.

അ​മ്മ​യ്ക്കു സീ​റ്റ് കി​ട്ടാ​ൻ​വേ​ണ്ടി​യാ​ണ് വീ​ട് അ​ടി​ച്ചു​ത​ക​ർ​ത്ത​തെ​ന്നു മ​ക​ൻ മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ത​ന്നെ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​റ​യി​പ്പി​ച്ച​താ​ണെ​ന്നും കേ​സി​ൽ കു​ടു​ക്കി​യ​താ​ണെ​ന്നും പ​റ​ഞ്ഞ് മ​ക​നും രം​ഗ​ത്തെ​ത്തി.

മു​ട്ട​ത്ത​റ പ്ര​ദേ​ശ​ത്ത് നി​ല​വി​ലു​ള്ള രാ​ഷ്‌ട്രീ​യ സാ​ഹ​ച​ര്യം ലീ​ന​യ്ക്ക് അ​നു​കൂ​ല​മാ​ക്കി മാ​റ്റാ​നാ​ണ് വീ​ടി​ന്‍റെ ജ​ന​ൽ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ർ​ത്ത ആ​ക്ര​മ​ണ പ​ദ്ധ​തി താ​ൻ ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ മ​ക​ൻ ലി​ഖി​ൽ കൃ​ഷ്ണ(21) പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​തെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ഈ ​കാ​ര്യം താ​ൻ അ​മ്മ​യോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും അ​മ്മ വി​ല​ക്കി​യി​രു​ന്നു​വെ​ന്നും അ​മ്മ​യു​ടെ വി​ല​ക്ക് ധി​ക്ക​രി​ച്ചാ​ണ് താ​ൻ ജ​ന​ൽ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ർ​ത്ത​തെ​ന്നു​മാ​ണ് ലി​ഖി​ൽ കൃ​ഷ്ണ ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട ു യു​വാ​ക്ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് ലീ​ന​യും സ​മീ​പ​വാ​സി​യാ​യ യു​വാ​വും ആ​ദ്യം പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ സ​മീ​പ​വാ​സി​യാ​യ യു​വാ​വ് ഈ ​മൊ​ഴി പി​ന്നീ​ട് മാ​റ്റു​ക​യും ലീ​ന​യു​ടെ മ​ക​ന്‍റെ പ്രേ​ര​ണ​യാ​ലാ​ണ് താ​ൻ ഇ​ത്ത​ര​ത്തി​ൽ പ​റ​ഞ്ഞ​തെ​ന്നും പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. പു​റ​ത്ത് നി​ന്ന് ആ​രും അ​വി​ടെ എ​ത്തി​യി​രു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ലീ​ന​യ്ക്ക് കൂ​ടു​ത​ൽ മാ​ധ്യ​മ ശ്ര​ദ്ധ കി​ട്ടു​ന്ന​തി​നും പാ​ർ​ട്ടി​യി​ൽ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്ന​തി​നും വരുന്ന തെര ഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുന്ന തിനും വേ​ണ്ട ിയാ​ണ് മ​ക​ൻ ഇ​ത്ത​ര​ത്തി​ൽ ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. എ​ന്നാ​ൽ പോ​ലീ​സ് ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം നി​ർ​ബ​ന്ധി​ച്ച് പ​റ​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ലി​ഖി​ൽ കൃ​ഷ്ണ​യു​ടെ വാ​ദം.

ഇ​ക്കാ​ര്യം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ലീ​ന​യു​ടെ മ​ക​ൻ ആ​രോ​പി​ക്കു​ന്നു. ലീ​ന​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലാ​ണ് ലി​ഖി​ൽ കൃ​ഷ്ണ പോ​ലീ​സി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment