ആ സന്ദേശം വ്യാജം! ചൈ​നീ​സ് ആ​പ്പു​ക​ൾ​ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​ർ

മും​​​​ബൈ: ചൈ​​​​നീ​​​​സ് ആ​​​​പ്പു​​​​ക​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​താ​​​​യു​​​​ള്ള സ​​​​ന്ദേ​​​​ശം വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഒ​​​​രു നി​​​​ർ​​​​ദേ​​​​ശ​​​​വും ഉ​​​​ത്ത​​​​ര​​​​വും ഇ​​​​തു​​​​വ​​​​രെ ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​ന്നു കേ​​​​ന്ദ്ര ഐ​​​ടി മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ചൈ​​​​നീ​​​​സ് ആ​​​​പ്പു​​​​ക​​​​ൾ​​​​ക്കും ഗെ​​​​യി​​​​മു​​​​ക​​​​ൾ​​​​ക്കും ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​രോ​​​​ധ​​​​ന​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നു ഗൂ​​​​ഗി​​​​ളി​​​​നോ​​​​ടും ആ​​​​പ്പി​​​​ളി​​​​നോ​​​​ടും കേ​​​​ന്ദ്ര ഐ​​​ടി മ​​​​ന്ത്രാ​​​​ല​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യു​​​​ള്ള സ​​​​ന്ദേ​​​​ശം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി​​​​രു​​​​ന്നു. ടി​​​​ക് ടോ​​​​ക്, വി​​​​മേ​​​​റ്റ്, വി​​​​ഗോ, ബി​​​​ഗോ ലൈ​​​​വ്, ആ​​​​പ്‌ലോ​​​​ക്ക് തു​​​​ട​​​​ങ്ങി​​​​യ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ളും മൊ​​​​ബൈ​​​​ൽ ലെ​​​​ജ​​​​ന്‍റ്സ്, ക്ലാ​​​​ഷ് ഓ​​​​ഫ് കിം​​​​ഗ്സ്, ഗെ​​​​യി​​​​ൽ ഓ​​​​ഫ് സു​​​​ൽ​​​​ത്താ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ഗെ​​​​യി​​​​മു​​​​ക​​​​ളും വ്യാ​​​​ജസ​​​​ന്ദേ​​​​ശ​​​​ത്തി​​​​ലെ നി​​​​രോ​​​​ധ​​​​ന​​ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നു. അ​​​തേ​​​സ​​​മ​​​യം, സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ചൈ​​​നാ​​​വി​​​രു​​​ദ്ധ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും പോ​​​സ്റ്റു​​​ക​​​ളും വ്യാ​​​പ​​​ക​​​മാ​​​വു​​​ക​​​യാ​​​ണ്. ചൈ​​​നീ​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ബ​​​ഹി​​​ഷ്ക​​​രി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള ഹാ​​​ഷ്ടാ​​​ഗ് പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും സ​​ജീ​​വ​​മാ​​ണ്.

Read More

കൂ​ട​ത്താ​യി അ​ട്ടി​മ​റി! ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ പ​ങ്ക് ഇ​ന്‍റ​ലി​ൻ​സ് അ​ന്വേ​ഷി​ക്കു​ന്നു; പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയത് പത്തോളം പേരെ

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധി​ക്കു​ന്നു. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ബ​ന്ധു​ക്ക​ളെ ദൂ​ത​ന്‍ വ​ഴി സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ​ങ്കി​നെ കു​റി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സി​നെക്കുറി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തേ​ക്കുറി​ച്ചും സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷി​ക്കു​മെ​ന്നാ​ണ​റി​യു​ന്ന​ത്. അ​ട്ട​മ​റി സം​ബ​ന്ധി​ച്ച് മ​റ്റെ​തെ​ങ്കി​ലും ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ആ​രോ​പ​ണം ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്താ​ല്‍ അ​ത് സം​സ്ഥാ​ന പോ​ലീ​സി​ന് ക​ള​ങ്ക​മാ​യി മാ​റും. ഈ ​സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കെ​യാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടാ​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും അ​തു​വ​ഴി പോ​ലീ​സി​ന്‍റെ മു​ഖ​ച്ഛാ​യ ന​ഷ്ട​പ്പെ​ടു​ത്താ​തി​രി​ക്കാ​മെ​ന്നാ​ണ് ഉ​ന്ന​ത​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ ക​രു​തു​ന്ന​ത്. ആ​റു കൊ​ല​പാ​ത​ക​ങ്ങ​ളും ആ​റു സം​ഘ​ങ്ങ​ളാ​യാ​ണ് അ​ന്വേ​ഷി​ച്ച​ത്. ഇ​തി​ലു​ള്‍​പ്പെ​ട്ട ചി​ല​രു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സി​നെക്കുറി​ച്ചാ​ണ് ആ​രോ​പ​ണ​മു​യ​രു​ന്ന​ത്. പ്ര​തി​ചേ​ര്‍​ക്കേ​ണ്ട പ​ല​രേ​യും ഒ​ഴി​വാ​ക്കി​യ​തും…

Read More

സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം വെ​റു​തെ​യാ​കി​ല്ല! വ്യോ​മ​സേ​നാ സുസജ്ജമെന്ന് മേധാവി

ന്യൂ​ഡ​ല്‍​ഹി: ഗ​ല്‍​വാ​ന്‍ താ​ഴ്‌​വ​ര​യി​ല്‍ ചൈ​ന​യു​മാ​യു​ള്ള ഏ​റ്റ​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ന്‍ സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം വെ​റു​തെ​യാ​കി​ല്ലെ​ന്ന് വ്യോ​മ​സേ​നാ മേ​ധാ​വി ആ​ര്‍.​കെ.​എ​സ്. ഭ​ദൗ​രി​യ. ഹൈ​ദ​രാ​ബാ​ദി​ന് സ​മീ​പ​മു​ള്ള എ​യ​ര്‍​ഫോ​ഴ്‌​സ് അ​ക്കാ​ദ​മി​യി​ല്‍ ന​ട​ന്ന സം​യു​ക്ത ബി​രു​ദ പ​രേ​ഡി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഏ​ത് ആ​ക്‌​സ​മി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ​യും നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്നും എ​യ​ര്‍ ചീ​ഫ് മാ​ര്‍​ഷ​ല്‍ ഭ​ദൗ​രി​യ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ല​ഡാ​ക്കി​ലെ ലേ ​അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. സം​യു​ക്ത​സേ​നാ​മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തു​മാ​യും ക​ര​സേ​നാ​മേ​ധാ​വി എം.​എം. ന​ര​വ​ണെ​യു​മാ​യു​മു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് ഭ​ദൗ​രി​യ ലേ​യി​ലെ​യും ശ്രീ​ന​ഗ​റി​ലെ​യും വ്യോ​മ​സേ​നാ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​ത്. ശ്രീ​ന​ഗ​റി​ലെ​യും ലേ​യി​ലെ​യും വ്യോ​മ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ മു​ന്‍​നി​ര യു​ദ്ധ​വി​മാ​ന​ങ്ങ​ളെ ഒ​രു​ക്കി​നി​ര്‍​ത്തി​യി​ട്ടു​ണ്ടെ​ന്നും ഉ​ന്ന​ത സ​ര്‍​ക്കാ​ര്‍​വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. ല​ഡാ​ക്കി​ന​ടു​ത്തു​ള്ള കേ​ന്ദ്ര​ത്തി​ല്‍ മി​റാ​ഷ് യു​ദ്ധ​വി​മാ​ന​വും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. ബാ​ലാ​കോ​ട്ട് ക​ഴി​ഞ്ഞ​വ​ര്‍​ഷം മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി​യ​ത് മി​റാ​ഷ് യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ്. ‍ ചൈ​നീ​സ് പ​ട്ടാ​ള​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ര​സേ​ന​ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​യി അ​പ്പാ​ച്ചെ, ചി​നൂ​ക് ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഇ​ന്ന​ലെ എ​ത്തി​യി​ട്ടു​ണ്ട്.

Read More

രണ്ടു സംശയം! ചൈന ഇന്ത്യയില്‍ അതിക്രമിച്ചു കയറിയിട്ടില്ലെങ്കില്‍ നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത് എങ്ങനെ? അവര്‍ കൊല്ലപ്പെട്ടത് എവിടെവച്ച് ? മോദിക്കെതിരേ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​ൻ ഭൂ​മി ചൈ​ന​യ്ക്ക് അ​ടി​യ​റ​വ് വ​ച്ചെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.ചൈ​ന​യു​ടെ സ്ഥ​ല​ത്ത് ഇ​ന്ത്യ​ൻ സൈ​നി​ക​ർ എ​ങ്ങ​നെ കൊ​ല്ല​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. “ഭൂ​മി ചൈ​ന​യു​ടേ​താ​ണെ​ങ്കി​ല്‍ എ​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​ന്‍ സൈ​നി​ക​രു​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. അ​വ​ര്‍ എ​വി​ടെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്’, രാ​ഹു​ല്‍ ചോ​ദി​ച്ചു. അ​തി​ർ​ത്തി​യി​ൽ ഒ​റ്റ ഇ​ന്ത്യ​ൻ പോ​സ്റ്റ് പോ​ലും പി​ടി​ക്കാ​ൻ ചൈ​ന​യ്ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​തി​ർ​ത്തി​യി​ലെ ഓ​രോ ഇ​ഞ്ച് ഭൂ​മി​യും സം​ര​ക്ഷി​ക്കു​മെ​ന്നും സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. വീ​ര​മൃ​ത്യു വ​രി​ച്ച 20 സൈ​നി​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​നം അ​റി​യി​ച്ച് രാ​ഹു​ൽ ഗാ​ന്ധി ക​ത്ത​യ​ച്ചു. സൈ​നി​ക​രു​ടെ ത്യാ​ഗ​ത്തി​ൽ രാ​ജ്യം ത​ല കു​നി​ക്കു​ന്നു. സൈ​നി​ക​രു​ടെ ദേ​ശ​സ്നേ​ഹം രാ​ജ്യം മ​റി​ക്കി​ല്ല. ത​ന്‍റെ പ്രാ​ർ​ത്ഥ​ന​യും ചി​ന്ത​യും കു​ടും​ബ​ത്തോ​ടൊ​പ്പം എ​ന്നും രാ​ഹു​ൽ ഗാ​ന്ധി ക​ത്തി​ൽ കു​റി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ചൈ​ന​ക്ക്…

Read More

അ​ഞ്ചാം പ​നി​ക്കെ​തി​രാ​യ റു​ബെ​ല്ല വാ​ക്സി​ൻ കോ​വി​ഡി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​യേ​ക്കാ​മെ​ന്ന് റി​പ്പോ​ർ​ട്ട്

ഒ​ട്ടാ​വ: അ​ഞ്ചാം പ​നി​ക്ക് എ​തി​രാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന എം​എം​ആ​ർ വാ​ക്സി​ൻ കോ​വി​ഡി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​യ മ​രു​ന്ന് ആ​യേ​ക്കാ​മെ​ന്ന് അ​മേ​രി​ക്ക​ൻ ഗ​വേ​ഷ​ക​ർ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷ​ണം തു​ട​ങ്ങ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഴ്സിം​ഗ് ഹോം ​ജീ​വ​ന​ക്കാ​ർ​ക്കും ആ​രോ​ഗ്യ പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും വൈ​റ​സ് പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് മു​ൻ​ക​രു​ത​ലാ​യി എം​എം​ആ​ർ വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം

Read More

നി​പ്പ രാ​ജ​കു​മാ​രി​ക്കു​ശേ​ഷം കോ​വി​ഡ് റാ​ണി​; പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നുവെന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചി​ട്ടി​ല്ല. നി​പ​യും കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യു​മെ​ല്ലാം നി​യ​ന്ത്രി​ക്കാ​നാ​യ​ത് ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും അ​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ പ​രി​ശ്ര​മം കൊ​ണ്ടാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ​യെ നി​പ്പ രാ​ജ​കു​മാ​രി​യെ​ന്നും കോ​വി​ഡ് റാ​ണി​യെ​ന്നും പ​രി​ഹ​സി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ‌​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​ന്‍റെ ക്ര​ഡി​റ്റ് മു​ഖ്യ​മ​ന്ത്രി​ക്കോ ആ​രോ​ഗ്യ​മ​ന്ത്രി​ക്കോ അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന​ത​ല്ല. കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​യാ​ണെ​ന്നു കാ​ണി​ച്ച് 42 അ​ന്താ​രാ​ഷ്ട്ര ജേ​ർ​ണ​ലു​ക​ളി​ലാ​ണ് സ​ർ​ക്കാ​ർ പ​ര​സ്യം ന​ൽ​കി​യ​ത്. പ്ര​വാ​സി​ക​ളെ തി​രി​കെ​യെ​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ലും സ​ർ​ക്കാ​ർ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ളോ​ടു ക​രു​ണ കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നി​പ്പ രാ​ജ​കു​മാ​രി​ക്കു​ശേ​ഷം കോ​വി​ഡ് റാ​ണി​യെ​ന്ന പ​ദ​വി​ക്ക് വേ​ണ്ടി ആ​രോ​ഗ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ പ​രി​ഹാ​സം. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​ന് പ​ക​രം പേ​രെ​ടു​ക്കാ​ൻ വേ​ണ്ടി​യു​ള്ള പ​രി​ശ്ര​മം മാ​ത്ര​മാ​ണ് ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്. കോ​ഴി​ക്കോ​ട്ട് നി​പ്പാ…

Read More

പ്ര​വാ​സി​ക​ളോ​ടു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട്; രമേശ് ചെ​ന്നി​ത്ത​ല​ ഉ​പ​വാ​സം തുടങ്ങി; മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് ക്രൂ​രമെന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഉ​പ​വാ​സ സ​മ​രം ആ​രം​ഭി​ച്ചു. സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ലാ​ണ് ഉ​പ​വാ​സ സ​മ​രം. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി​ക​ളോ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ളാ​യ ല​ക്ഷോ​പ​ല​ക്ഷം സ​ഹോ​ദ​ര​ങ്ങ​ള്‍ ദുഃ​ഖ​ത്തി​ലും പ്ര​യാ​സ​ത്തി​ലു​മാ​ണ്. ഞ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടു പോ​യി എ​ന്ന അ​ന്യ​താ​ബോ​ധ​ത്തി​ലാ​ണ് പ്ര​വാ​സി​ക​ള്‍. പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ ലാ​ഘ​വ​ബു​ദ്ധി​യോ​ടെ നോ​ക്കി​ക്കാ​ണാ​വു​ന്ന ഒ​ന്ന​ല്ല.​ പ്ര​വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം അ​വ​ര്‍​ക്ക് നാ​ട്ടി​ലെ​ത്തു​ക​യെ​ന്ന​താ​ണ്. പി​റ​ന്ന​മ​ണ്ണി​ലേ​ക്ക് തി​രി​കെ പോ​രാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കരു​തെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​നം പ്ര​വാ​സി​ മ​ല​യാ​ളി​ക​ളാ​ണ്. അ​പ്പോ​ള്‍ ആ ​പ്ര​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കാ​തി​രി​ക്കു​ന്ന​ത് ക്രൂ​ര​ത​യാ​ണ്. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ​ര്‍​വേ​യി​ല്‍ 19,99,000 കോ​ടി രൂ​പ കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വാ​സി​ക​ളി​ല്‍ നി​ന്നു വ​ന്നി​ട്ടു​ണ്ടെ​ന്നു വി​വ​രി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി ഗ​ള്‍​ഫ് നാ​ട്…

Read More

ജനങ്ങളുടെ വിധി; പതിമൂന്നാം ദിനവും ഇ​ന്ധ​ന​വി​ല മു​ന്നോ​ട്ട് ത​ന്നെ; വി​ല വ​ര്‍​ധ​ന​വ് ഏ​ഴ് രൂ​പ പി​ന്നി​ട്ടു

കൊ​ച്ചി: ഇ​ന്ധ​ന​വി​ല​യു​ടെ കു​തി​പ്പ് തു​ട​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ 13 -ാം ദി​ന​വും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 56 പൈ​സ​യും ഡീ​സ​ലി​ന് 59 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ പെ​ട്രോ​ള്‍ വി​ല കൊ​ച്ചി​യി​ല്‍ ലി​റ്റ​റി​ന് 78.70 രൂ​പ​യാ​യും ഡീ​സ​ല്‍ വി​ല 73.12 രൂ​പ​യു​മാ​യി ഉ​യ​ര്‍​ന്നു. ഇ​ന്ന​ലെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 78.14 രൂ​പ​യും ഡീ​സ​ല്‍ വി​ല 72.53 രൂ​പ​യു​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 80.07 രൂ​പ​യും ഡീ​സ​ല്‍ വി​ല 74.43 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 79.51 രൂ​പ​യും ഡീ​സ​ല്‍ വി​ല 73.84 രൂ​പ​യു​മാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന വി​ല വ​ര്‍​ധ​ന​വി​ല്‍ വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്നു പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​തെ​യാ​ണു വി​ല വ​ര്‍​ധ​ന​വ് തു​ട​രു​ന്ന​ത്. കോ​വി​ഡ് 19 നെ​ത്തു​ട​ര്‍​ന്ന് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ബ്രേ​ക്കി​ല്ലാ​തെ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ക​ഴി​ഞ്ഞ മാ​സം ആ​റി​ന്…

Read More

ലൈ​റ്റ് ഓ​ഫാ​ക്കി​യ​തു മു​ത​ൽ അ​ടു​ത്ത സീ​റ്റി​ലി​രു​ന്ന​യാ​ൾ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചു​; വി​മാ​ന​ത്തി​ൽ പീ​ഡ​ന​ശ്ര​മ​മു​ണ്ടാ​യെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി

ക​രി​പ്പൂ​ർ: വി​മാ​ന​ത്തി​ൽ വ​ച്ച് പീ​ഡ​ന ശ്ര​മ​മു​ണ്ടാ​യെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി. മ​സ്ക്ക​റ്റി​ൽ നി​ന്നും ക​രി​പ്പൂ​രി​ലെ​ത്തി​യ യു​വ​തി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. പു​ല​ർ​ച്ചെ 4:30ന് ​ക​രി​പ്പൂ​രി​ലെ​ത്തി​യ വി​മാ​ന​ത്തി​ൽ ലൈ​റ്റ് ഓ​ഫാ​ക്കി​യ​തു മു​ത​ൽ അ​ടു​ത്ത സീ​റ്റി​ലി​രു​ന്ന​യാ​ൾ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് യു​വ​തി ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ക​രി​പ്പൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഗു​ജ​റാ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ല​യാ​ളി യുവതി ജീ​വ​നൊ​ടു​ക്കി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ല​യാ​ളി വ​നി​ത​യെ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഹ​മ്മ​ദാ​ബാ​ദ് മേ​ഘാ​നി ന​ഗ​റി​ലെ നേ​താ​ജി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ച്ചി​രു​ന്ന മി​നു നാ​യ​ർ(48) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്ര​യി​ൽ സി​റ്റി സി​വി​ൽ ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫീ​സി​ൽ സ്റ്റെ​നോ​ഗ്രാ​ഫ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​വ​ർ. ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ മിനു നായർ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു മ​ക്ക​ളു​ണ്ട്.

Read More