ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 13,586 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രതിദിന കേസുകളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 3,80,532 ആയി. 24 മണിക്കൂറിനിടെ 336 പേര് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12,573 ആയി. 2,04,711 പേര് രോഗമുക്തരായി. ചികിത്സയിലുള്ളത് 1,63,248 പേര്. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 1,20,504 ആയി. 5,751 പേര് മരിച്ചു. 3,752 പേര്‍ക്കാണ് സംസ്ഥാനത്ത് പുതിയതായി രോഗം ബാധിച്ചത്. ധാരാവിയില്‍ 28 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ കോവിഡ് രോഗികളുടെ എണ്ണം 1,234 ആയി. ഇവിടെ മാത്രം 78 കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 52,334 പേര്‍ക്ക് രോഗം ബാധിച്ചു. 625 പേര് ഇവിടെ മരിച്ചു. അതേസമയം തമിഴ്നാട്ടിലെ…
Read MoreCategory: Loud Speaker
അഭിമന്യു കൊലക്കേസ്; കുറ്റപത്രത്തിൽ കുത്തിവീഴ്ത്തിയതെന്ന് പോലീസ് പറയുന്ന പത്താം പ്രതി സഹല്‍ കോടതിയിൽ കീഴടങ്ങി
കൊച്ചി: എസ്എഫ്ഐ നേതാവ് അഭിമന്യു കൊലക്കേസിലെ പത്താം പ്രതി ക്യാംപസ് ഫ്രണ്ട് നേതാവ് സഹല്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. എറണാകുളം നെട്ടൂര്‍ സ്വദേശിയായ സഹല്‍ അഭിഭാഷകനൊപ്പമെത്തിയാണ് കോടതിയില്‍ കീഴടങ്ങിയത്. സംഭവം നടന്ന് രണ്ടു വര്‍ഷമാകാന്‍ വെറും ഒരു മാസം ബാക്കി നില്‍ക്കെയാണ് ഇയാള്‍ കീഴടങ്ങിയത്. ഇയാള്‍ തമിഴ്നാട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. അഭിമന്യുവിനെ കുത്തിയത് സഹല്‍ ആണെന്നാണ് പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. നേരത്തെ കേസിലെ ആദ്യ 16 പ്രതികളെ ഉള്‍പ്പെടുത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊലപാതകം, ഗൂഡാലോചന, സംഘം ചേരല്‍ തുടങ്ങി 13 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ പോലീസ് 14 പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. കേസ് ഇപ്പോള്‍ വിചാരണ ഘട്ടത്തിലാണ്. 2018 ജൂലൈയിലാണ് എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍…
Read Moreരാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 12,881 പേർക്ക് കോവിഡ്; മരണ സംഖ്യ 12,000 കടന്നു
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 12,881 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തെ കോവിഡ് കേസുകൾ 12,000 കടക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 3,66,946 ആയി. 24 മണിക്കൂറിനിടെ 334 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 12,237 ആയി ഉയർന്നു. 1,94,324 പേർ രോഗമുക്തരായി. 1,60384 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. മഹാരാഷ്ട്രയില്‍ 3,307 പേര്‍ക്കാണ് രോഗം പുതിയതായി ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,16,7523 ആയി. 24 മണിക്കൂറിനിടെ 114 പേര് മരിച്ചു. ഇതോടെ മരണ സംഖ്യ 5,651 ആയി ഉയര്‍ന്നു. തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 50,193 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ 2,174 പേർക്ക് പുതുതായി…
Read Moreആരോഗ്യമന്ത്രിക്ക് കോവിഡ്; ഡൽഹിയിൽ അധിക ചുമതല ഏറ്റെടുത്ത് സിസോദിയ
ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോഗ്യമന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തു. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സിസോദിയ താത്കാലികമായി ചുമതലയേൽക്കുന്നത്. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി ജെയിനെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനി വിട്ടുമാറാത്തതിനെത്തുടർന്നാണ് ഡൽഹി ആരോഗ്യമന്ത്രിയെ വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയനാക്കിയത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഉപദേശക അഭിനന്ദിത ദയാൽ മാത്തൂറിനും ആപ്പ് എംഎൽഎ അതിഷി മർലിന, ആം ആദ്മി പാർട്ടി വക്താവ് അക്ഷയ് മറാത്തെ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൽക്കാജി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായ അതിഷി വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. പനിയെത്തുടർന്ന് നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.
Read Moreചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ആപത്ത്; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജന്‍സികള്‍
ന്യൂഡല്‍ഹി: ടിക്ക്ടോക്ക് ഉൾപ്പടെ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ അപകടകാരികളാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കുകയോ അല്ലെങ്കില്‍ ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യണമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായ സൂം, ടിക്ക്ടോക്ക്, യുസി ബ്രൗസര്‍, എക്സെന്‍ഡര്‍, ഷെയറിറ്റ്, ക്ലീന്‍ മാസ്റ്റര്‍ തുടങ്ങി 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അപകടകാരികളാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചത്. ഈ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നും ഇതിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെടാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സികള്‍ മുന്നറിയിപ്പു നല്കി. രഹസ്യാന്വേഷണ ഏജന്‍സികളുടെ ശുപാര്‍ശയ്ക്ക് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് അടുത്തിടെ പിന്തുണ നല്‍കിയിരുന്നുവെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreഭരണസിരാകേന്ദ്രങ്ങളിൽ കോവിഡ് പടരുന്നു; ജീവനക്കാർ പലരും ക്വാറന്റൈനിൽ
ന്യൂഡൽഹി: തലസ്ഥാന നഗരത്തിലെ ഭരണസിരാകേന്ദ്രങ്ങളിൽ കോവിഡ് പടരുന്നു. ഡൽഹിയിൽ നൂറിലധികം കേന്ദ്രസർക്കാർ ജീവനക്കാർക്ക് രോഗബാധ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇതേ തുടർന്ന് പല മന്ത്രാലയങ്ങളിലും ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. പലരും ക്വാറന്റൈനിലാണ്. ആദായനികുതി വകുപ്പിലെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഒരു കേന്ദ്രമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും രോഗബാധ സ്ഥിരീകരിച്ചു. വിവിധ വകുപ്പുകളിലെ മൂന്നു ജോയിന്റ് സെക്രട്ടറിമാർക്കും കോവിഡ് പിടിപെട്ടു. പ്രധാനപ്പെട്ട പല മന്ത്രാലയങ്ങളും കോവിഡ് പിടിയിലാണ്. കൃഷി ഭവൻ, ശ്രാം ശക്തി ഭവൻ, ശാസ്ത്രി ഭവൻ, നിർമൻ ഭവൻ, റെയിൽ ഭവൻ, നോർത്ത്, സൗത്ത് ബ്ലോക്കുകൾ തുടങ്ങി പ്രധാന ഭരണകേന്ദ്രങ്ങളിലെല്ലാം കോവിഡ് റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഭവന-നഗരകാര്യ മന്ത്രാലയയത്തിൽ ആറു പേർക്ക് കോവിഡ് ബാധിക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്തു.തൊഴിൽ മന്ത്രാലയത്തിലെ 41 ജീവനക്കാർക്ക് കോവിഡ് പോസിറ്റീവായി. ഇതോടെ മന്ത്രാലയത്തിലെ ഒട്ടുമിക്ക ജീവനക്കാരും വീട്ടിലിരുന്നാണ് ജോലി…
Read Moreഎന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം; പ്രധാനമന്ത്രി മൗനംവെടിയണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ചൈനീസ് ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ചോദ്യശരങ്ങൾ എയ്താണ് പ്രധാനമന്ത്രിയെ രാഹുൽ കടന്നാക്രമിച്ചത്. പ്രധാനമന്ത്രി എന്തുകൊണ്ടാണ് മൗനമായിരിക്കുന്നതെന്ന് രാഹുൽ ചോദിച്ചു. അദ്ദേഹം എന്താണ് ഒളിക്കുന്നത്? മതി, മതിയായി. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം- രാഹുൽ ട്വിറ്ററിൽ ആവശ്യപ്പെട്ടു. ചൈനക്ക് നമ്മുടെ സൈനികരെ വധിക്കാൻ എങ്ങനെ ധൈര്യം വന്നു? ഇന്ത്യയുടെ ഭൂമി കൈയേറാൻ ചൈനയ്ക്കു എങ്ങനെ ധൈര്യം വന്നെന്നും രാഹുൽ ചോദിച്ചു. കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നടന്ന സംഘർഷത്തിൽ കേണൽ ഉൾപ്പെടെ 20 സൈനികരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ് ചികിത്സയിലുള്ള നാലു പേരുടെ നില ഗുരുതരവുമാണ്. തിങ്കളാഴ്ച രാത്രിയാണു സംഘർഷം ഉണ്ടായത്. ഗൽവാൻ നദിക്കപ്പുറം ഗൽവാർ താഴ്വരയിലെ പട്രോൾ പോയിന്റ് 14-നടുത്തായിരുന്നു ഏ റ്റുമുട്ടൽ. ചൊവ്വാഴ്ച രാത്രിയോടെ സംഘർഷമേഖലയിൽനിന്ന് ഇരുസേനയും പിന്മാറിയതായി പ്രതിരോധമന്ത്രാലയം ഡൽഹിയിൽ അറിയിച്ചു.…
Read Moreകുഞ്ഞനന്തന്റെ മരണത്തിലെ അനുശോചന ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി പിൻവലിക്കണം; മുഖ്യമന്ത്രിക്ക് ആര്‍എംപിയുടെ വക്കീല്‍ നോട്ടീസ്
വടകര: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അന്തരിച്ച പി.കെ. കുഞ്ഞനന്തനെ മഹത്വവത്കരിച്ച മുഖ്യമന്ത്രി പിണറായി വിജയന് ആർഎംപിഐ സംസ്ഥാനസെക്രട്ടറി എൻ. വേണുവിന്റെ വക്കീൽ നോട്ടീസ്. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളടെയും ആദരവ് ഏറ്റുവാങ്ങിയ പൊതുപ്രവർത്തകനാണ് കുഞ്ഞനന്തൻ എന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കൊലക്കേസ് പ്രതിയെ സംരക്ഷിക്കുന്നതിന്റെ തെളിവാണെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീൽനോട്ടീസ് അയച്ചിരിക്കുന്നത്. ടിപി കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ കേസിലെ പ്രതിയെ പ്രകീർത്തിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവ്യവസ്ഥയുടെ ലംഘനവും കോടതിയെ അവഹേളിക്കുന്നതുമാണ്. മുഖ്യമന്ത്രി പദവിയിൽ ഇരുന്നുകൊണ്ടുള്ള ഈ പ്രവൃത്തി ഭരണഘടനാ ലംഘനമാണ്. ഹൈക്കോടതിയിൽ എത്തുന്ന അപ്പീൽ കേസിനെ സ്വാധീനിക്കാനുള്ള നീക്കമായി വേണം ഇതിനെ കാണാൻ. ഈ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി പിൻവലിക്കണമെന്ന് പി. കുമാരൻകുട്ടി മുഖേന അയച്ച വക്കീൽ നോട്ടീസിൽ വേണു ആവശ്യപ്പെട്ടു. പ്രസ്താവന തിരുത്താൻ തയാറായില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട്…
Read Moreരാജ്യത്ത് കോവിഡ് ബാധിതർ 3,54,065; മരണസംഖ്യ 11,000 കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 3,54,065 ആയി. 24 മണിക്കൂറിനിടെ 10,974 പേര്‍ക്ക് രോഗം ബാധിക്കുകയും 2,003 പേര് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 11,903 ആയി ഉയര്‍ന്നു. നേരത്തെ രേഖപ്പെടുത്താതിരുന്ന മരണങ്ങള് കൂട്ടിച്ചേര്‍ത്തതിനാലാണ് മരണസംഖ്യ ഇത്രയധികം വര്‍ധിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 1,55,227 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 1,86,935 പേര് രോഗമുക്തരായി. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 1,13,445 ആയി. 5,537 പേര് മരിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം 48,019 ആയി. 528 മരണങ്ങള് ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനത്ത് 44,688 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 1,837 പേര് ഇവിടെ മരിച്ചു.
Read Moreകോവിഡിനെ ചെറുക്കാൻ ഡെക്സാമെതാസോണ്‍; അഭിനന്ദനങ്ങളറിയിച്ച് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവരുടെ ജീവൻ രക്ഷിക്കുന്നതിന് ബ്രിട്ടനിൽ ഡെക്സാമെതാസോണ്‍ എന്ന് മരുന്നിന് സാധിക്കുമെന്ന കണ്ടൈത്തലിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ഡെക്സാമെതാസോണ്‍ എന്ന മരുന്നിന് കോവിഡിനെ ചെറുക്കാനാകുമെന്ന കണ്ടെത്തലിനെ അഭിനന്ദിക്കുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു. ബ്രിട്ടീഷ് സർക്കാരും ഓക്സ്ഫോർഡ് സർവകലാശാലയും നിരവധി ആശുപത്രികളും അടക്കം ആരോഗ്യ രംഗത്തെ സുപ്രധാന കാൽവയ്പുകളിലൊന്നായ ഈ കണ്ടെത്തലിൽ പങ്കുചേർന്ന എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ട പഠനങ്ങളും പരിശോധന റിപ്പോർട്ടുകളുമാണ് പുറത്ത് വന്നിട്ടുള്ളതെന്നും ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ടെഡ്രോസ് അഥനം ഗബ്രിയേസിസ് കൂട്ടിച്ചേർത്തു. കോവിഡിനെതിരായുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മരുന്ന് പരീക്ഷിച്ചത്. ജീവൻ രക്ഷാ മരുന്നായി ഡെക്സാമെതാസോണ്‍ ഉപയോഗിക്കാമെന്ന കണ്ടെത്തൽ കോവിഡിനെതിരായ പോരാട്ടത്തിലെ സുപ്രധാന വഴിത്തിരിവാണെന്ന് യുകെയിലെ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. വെന്റിലേറ്ററുകളിലെ രോഗികളുടെ മരണ സാധ്യത…
Read More