ന്യൂഡൽഹി: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് സാധാരണ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കില്ല. മൂന്നാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് 17നുശേഷവും നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. ജൂൺ 30 വരെയുള്ള എല്ലാ ട്രെയിൻ ടിക്കറ്റുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കി. പ്രത്യേക ട്രെയിനുകൾ മാത്രം സർവീസ് നടത്തും. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും. ജൂൺ 30 വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയ സാഹചര്യത്തിലാണ് ടിക്കറ്റ് തുക തിരിച്ചുനൽകാൻ റെയിൽവേ തീരുമാനിച്ചത്. മേയ് 12 മുതലാണ് സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചത്. ടിക്കറ്റ് ഉറപ്പായവർക്ക് മാത്രമേ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. 15 സ്പെഷൽ സർവീസുകളാണ് ആദ്യ ഘട്ടത്തിൽ റെയിൽവേ ആരംഭിച്ചിരിക്കുന്നത്.
Read MoreCategory: Loud Speaker
തുറക്കുമ്പോൾ എല്ലാം ഒന്നിച്ച് ; സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും തുറക്കുന്നു; തീയതി പിന്നീടെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും തുറക്കാൻ സർക്കാർ തീരുമാനിച്ചതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. എന്നാൽ മദ്യവിൽപ്പനശാലകൾ തുറക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 301 ഔട്ട്ലെറ്റുകളും ഒന്നിച്ചാണ് തുറക്കുക. ബെവ്കോയുടെ വിലയനുസരിച്ച് തന്നെയായിരിക്കും ബാറുകളിലെ കൗണ്ടറുകളിലും മദ്യവിൽപ്പന. മദ്യവിൽപ്പന കേന്ദ്രങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. ബാറുകളിലെ കൗണ്ടറുകളിൽ നിന്ന് മദ്യം പാഴ്സലായി വാങ്ങിക്കാം. അതേസമയം ക്ലബുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ല. മദ്യ വിൽപ്പന വെർച്വൽ ക്യൂ വഴിയായിരിക്കും. ഓൺലൈൻ വഴി മദ്യം ബുക്ക് ചെയ്യുന്പോൾ ലഭിക്കുന്ന സമയത്ത് മദ്യം വാങ്ങാനെത്തണം. ഇതിനുവേണ്ടി പ്രത്യേക ആപ്പ് തയ്യാറാക്കും. ആപ്പ് തയ്യാറായിക്കഴിഞ്ഞാൽ മദ്യവിൽപ്പന എന്നാരംഭിക്കണമെന്ന കാര്യത്തിൽ തീരുമാനമാകും. കർശന നിയന്ത്രണങ്ങളോടെയാകും മദ്യവിൽപ്പന കേന്ദ്രങ്ങൾ തുറക്കുക. മദ്യവിൽപ്പന കേന്ദ്രങ്ങളിൽ ഒരേ സമയം വരിയിൽ അഞ്ചു പേരിൽ കൂടുതൽ നിൽക്കാൻ പാടില്ല.
Read Moreഒറ്റ ക്ലിക്കിൽ മദ്യം വിളിപ്പുറത്ത്; ഹോം ഡെലിവറി വെള്ളിയാഴ്ച മുതൽ; നിബന്ധനകൾ ഇങ്ങനെ…
മുംബൈ: മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മുതൽ മദ്യത്തിന്റെ ഹോം ഡെലിവറി ആരംഭിക്കും. സംസ്ഥാന എക്സൈസ് വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനാണ് മദ്യത്തിന്റെ ഹോം ഡെലിവറി സർക്കാർ അനുവദിച്ചത്. വെള്ളിയാഴ്ച സർവീസ് തുടങ്ങുമെങ്കിലും മുഴുവനായി പ്രാബല്യത്തിൽ വരുത്താൻ കൂടുതൽ സമയം വേണമെന്ന് മദ്യശാല ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെ മദ്യശാലകൾ തുറന്നിട്ടുണ്ട്. ഹോം ഡെലിവറി നടത്തുന്പോൾ പത്തു പേരിൽ കൂടുതൽ ഡെലിവറിക്കു നിയമിക്കാൻ കടയുടമയ്ക്കു കഴിയില്ല. ഒരാൾക്ക് 24 ബോട്ടിലാണ് പരമാവധി കൈയിൽ കരുതാൻ കഴിയുന്നത്.
Read More24 മണിക്കൂറിനിടെ രാജ്യത്ത് 134 കോവിഡ് മരണം; രോഗബാധിതരുടെ എണ്ണം 78,000 കടന്നു; ആശങ്കയിൽ മഹാരാഷ്ട്ര
ന്യൂഡൽഹി: രാജ്യത്ത് ആശങ്കകൾ വർധിപ്പിച്ച് കോവിഡ് 19 മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് ബാധിച്ച് 134 പേർ മരിച്ചു. 3,722 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് 19 കേസുകളുടെ എണ്ണം 78,003 ആയി ഉയർന്നു. ഇവരിൽ 49,219 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രാജ്യത്തെ മരണസംഖ്യ 2,549 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തി നേരിടുന്നവരുടെ എണ്ണത്തിൽ നേരിയ പുരോഗതി ഉണ്ട്. 33 ശതമാനം പേർ രോഗമുക്തരാകുന്നവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. രാജ്യത്തെ കോവിഡ് ആശങ്കകൾ വർധിപ്പിക്കുന്നത് മഹാരാഷ്ട്രയിൽനിന്നും ഗുജറാത്തിൽനിന്നുമുള്ള കണക്കുകളാണ്. മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കാൽലക്ഷം കഴിഞ്ഞു. ഇവിടെ മരണസംഖ്യയും ആയിരത്തോട് അടുക്കുകയാണ്. 25,922 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 975 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. 5,547 പേർക്കാണ് രോഗം ഭേദമായത്. ഗുജറാത്തിൽ 9,267…
Read Moreകൊടിയ അപമാനം; സമൂഹമാധ്യമങ്ങളിൽ അതിരുവിട്ട് ട്രോളുകൾ; ഉസ്മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന നേതാവുമായ കെ.കെ. ഉസ്മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെയുള്ള ട്രോളുകൾ വ്യാപകമായതോടെയാണ് ഉസ്മാൻ പരാതി നൽകിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡുമായി ബന്ധപ്പെട്ട് പ്രവാസി സംഘടന നേതാക്കളെ വിളിക്കുന്ന വീഡിയോ ദൃശ്യം പുറത്തു വന്നതിനുശേഷം ഉസ്മാനെ പരിഹസിക്കുന്ന രീതിയിൽ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് പരാതി. ഖത്തറിലെ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസിന്റെ സ്ഥാപക നേതാവായ ഉസ്മാൻ വർഷങ്ങളായി ഖത്തറിൽ ജോലിചെയ്യുന്നയാളാണ്. തന്നെ രമേശ് ചെന്നിത്തല ഫോണിൽ വിളിച്ചിരുന്നുവെന്നും അതിന്റെ രേഖകൾ ഹാജരാക്കാൻ തയാറാണെന്നും ഉസ്മാൻ നേരത്തെ തന്നെ വ്യക്തമാക്കി. ഖത്തറിൽനിന്നു നെടുന്പാശേരിയിലേക്കു പുറപ്പെട്ട ആദ്യ വിമാനത്തിൽ ഉസ്മാൻ നാട്ടിലെത്തിയിരുന്നു. അദ്ദേഹത്തോടൊപ്പം ഗർഭിണിയായ മകളും എത്തിയിട്ടുണ്ട്.
Read Moreഒഴിഞ്ഞുപോകില്ല, ഒളിഞ്ഞിരുന്ന് എപ്പോൾ വേണമെങ്കിലും ആക്രമിക്കാം; കോവിഡ് ഭീഷണി നിലനിൽക്കുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകമെന്പാടും അപകടകരമായ രീതിയിൽ പടരുന്ന കോവിഡ്-19 വൈറസ് ഭീഷണി ഒരിക്കലും പോകില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസ് എപ്പോൾ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കാൻ ആർക്കും സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടനയുടെ അത്യാഹിത ഡയറക്ടർ ഡോ. മൈക്ക് റയാൻ പറഞ്ഞു. കോവിഡിനെതിരേ വാക്സിൻ കണ്ടെത്തിയാലും വൈറസ് നിയന്ത്രിക്കുന്നതിന് വലിയ ശ്രമം ആവശ്യമാണ്. വരും കാലത്തും നമ്മുടെ സമൂഹത്തിൽ ഈ വൈറസ് നിലനിൽക്കും. ഒരിക്കലും നീങ്ങിപ്പോകില്ല. എച്ച്ഐവിയെ പ്രതിരോധിച്ചപോലെ നാം ഇതിനെയും നേരിടണമെന്നും മൈക്ക് റയാൻ പറഞ്ഞു. നിലവിൽ ലോകമെന്പാടും മൂന്നുലക്ഷത്തോളം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 43 ലക്ഷവും കടന്നു.
Read Moreതമിഴ്നാട്ടിൽ ലോക്ക്ഡൗണിൽ പിടിച്ചെടുത്തത് 3.79 ലക്ഷം വാഹനങ്ങള്‍; പിഴ അഞ്ചുകോടി
ചെന്നൈ: കോവിഡ് കാലത്ത് തമിഴ്നാട് പോലീസ് പിടിച്ചെടുത്തത് 3.79 ലക്ഷം വാഹനങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് അഞ്ചുലക്ഷം പേര്. ഇവരില്‍നിന്ന് ഈടാക്കിയ പിഴ 5.11 കോടിയും. രോഗവ്യാപനത്തെ അവഗണിച്ച് നിസാര കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടികളാണ് തമിഴ്നാട്ടിൽ പോലീസ് സ്വീകരിക്കുന്നത്. എന്നിട്ടും നിയമലംഘനത്തിന് ഇത്രയധികം അറസ്റ്റുണ്ടായിരിക്കുന്നത് സര്‍ക്കാരിനെ കുഴക്കുകയാണ്. ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്തത് ആകെ 716 കോവിഡ് കേസുകളും എട്ടുമരണവുമാണ്. ഇതില്‍ 510 കേസുകളും ചെന്നൈയിലാണ്. ഇതോടെ തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 4882 ആയി ഉയര്‍ന്നു. ഇന്നലെ 22 ജില്ലകളില്‍ പുതിയ കോവിഡ് രോഗികള്‍ ഉണ്ടായി. ഇതില്‍ ചെന്നൈയ്ക്ക് പിറകേ തൊട്ടടുത്ത ജില്ലകളായ ചെങ്കല്‍പെട്ടും തിരുവള്ളൂരും രോഗികളുടെ എണ്ണത്തില്‍ മുന്നിലാണ്. ചെങ്കല്‍പെട്ട് ജില്ലയില്‍ 391 കൊറോണ ബാധിതരാണുള്ളത്. തിരുവള്ളൂരില്‍ ഇത് 467 ആണ്. ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍നിന്ന് രോഗം പരക്കുന്നതിനു മുമ്പ് രണ്ടുജില്ലകളിലും…
Read Moreസൈനികരുടെ സേവന കാലാവധി 30 വർഷമാക്കും, പെൻഷൻ പ്രായം വർധിപ്പിക്കുന്നതും പരിഗണനയിലെന്ന് ബിപിൻ റാവത്ത്
ന്യൂഡൽഹി: കരസേനയിലെയും വ്യോമ സേനയിലെയും നാവിക സേനയിലെയും ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി 30 വര്‍ഷമാക്കുമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ചു പരിഗണിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സൈനികരുടെ സര്‍വീസ് കാലാവധി നീട്ടാനുള്ള നയം ഉടന്‍ കൊണ്ടുവരും. വിരമിക്കല്‍ പ്രായം നീട്ടുന്നതിനെ കുറിച്ചും പരിഗണനയിലുണ്ട്. ഈ തീരുമാനം മൂന്നു സേനയിലെയും 15 ലക്ഷത്തോളം സേനാംഗങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ദേശീയ മാധ്യമമായ ദ് ട്രിബ്യണലിന് അനുവദിച്ച അഭിമുഖത്തില്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.
Read Moreബാറുകളിൽ മദ്യം പാഴ്സൽ നൽകും; വെർച്വൽ ക്യൂവിനും അനുമതി; മദ്യത്തിന് പത്ത് മുതൽ 35 ശതമാനം വരെ വില കൂടും
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ മദ്യം പാഴ്സലായി നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വെർച്വൽ ക്യൂവിനും അനുമതി നൽകി. ബാറുകളിൽ ഓണ്‍ലൈൻ ടോക്കണും നൽകും. മദ്യശാലകൾ തുറക്കുമ്പോഴുള്ള തിരക്കു കുറയ്ക്കാൻ ഓൺലൈൻ ക്യൂ ഏർപ്പെടുത്തുന്നതിനുള്ള സംവിധാനമൊരുക്കാൻ ബിവറേജസ് കോർപറേഷൻ സ്റ്റാർട്ടപ് മിഷനെ സമീപിച്ചിരുന്നു. മദ്യത്തിനും വിലകൂട്ടാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മദ്യത്തിന് പത്ത് മുതൽ 35 ശതമാനം വരെ നികുതിയാണ് കൂടുന്നത്. മദ്യത്തിന് അധിക നികുതി ചുമത്തുന്നതോടെ 700 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Read Moreകാന്‍സറിനു പിന്നാലെ കോവിഡും പിടികൂടി; മനംനൊന്ത് സൈനികന് ജീവനൊടുക്കി
ന്യൂഡല്‍ഹി: കാന്‍സറിനു പിന്നാലെ കോവിഡ് ബാധിച്ചതില്‍ മനം നൊന്ത് സൈനികന് ജീവനൊടുക്കി. ഡല്‍ഹിയിലെ നാരൈനയിലെ ആര്‍മി ബേസ് ആശുപത്രിക്കു സമീപത്തുള്ള മരത്തില്‍ കെട്ടിത്തൂങ്ങിയാണ് 31കാരനായ സൈനികന് ജീവനൊടുക്കിയത്. ശ്വാസകോശ അര്ബുധത്തെ തുടര്‍ന്ന് ധൗലാകോനിലെ പട്ടാള ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നരൈന ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇദേഹത്തെ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ കണ്ടവരുണ്ടെന്നും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇദേഹം അസ്വസ്ഥനായിരുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് പുരോഹിത് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്ര സ്വദേശിയായ ഇദേഹത്തിന്റെ കുടുംബം താമസിക്കുന്നത് രാജസ്ഥാനിലെ ആര്‍വാറില്‍ ആണ്.
Read More