തെസ്പുർ: ആസാമിലെ ബിസ്വന്ത് ജില്ലയിൽ നഴ്സുമാരെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച നാലു പേർ അറസ്റ്റിൽ. ആശുപത്രിയിൽ ഡ്യൂട്ടിക്ക് പോകുകയായിരുന്ന മൂന്നു നഴ്സുമാരെയാണ് ഇവർ ഉപദ്രവിക്കാൻ ശ്രമിച്ചത്. മൂന്നു നഴ്സുമാരും ഉത്തർപ്രദേശിലെ ലക്കിംപുർ സ്വദേശികളാണ്. ശനിയാഴ്ച രാത്രി ദഗാവിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ചായിരുന്നു സംഭവം. നഴ്സുമാർ ബഹളം വച്ചതോടെ ആൾക്കാർ ഓടിക്കൂടി. നാലംഗ സംഘത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. രക്ഷപെട്ടോടിയ മൂന്നു പേരെ ഞായറാഴ്ച രാവിലെയോടെ പോലീസ് അറസ്റ്റ് ചെയ്തു.
Read MoreCategory: Loud Speaker
പോയി വരൂ… അതിഥി തൊഴിലാളികളെ സുരക്ഷിതരായി മടക്കി അയച്ച കേരളത്തിന് നന്ദി അറിയിച്ച് ഒഡീഷ
ഭുവനേശ്വർ: കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ആദ്യ ട്രെയിൻ ഞായറാഴ്ച രാവിലെ ഒഡീഷയിലെ ഭുവനേശ്വരിലെത്തിയിരുന്നു. ആദ്യ ട്രെയിൻ ഭുവനേശ്വറിലെത്തിയതിന് പിന്നാലെ കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നന്ദി അറിയിച്ചു. കോവിഡ് കാലത്ത് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ സംരക്ഷിച്ചതിനും സുരക്ഷിതമായി തിരികെ എത്തിക്കാൻ സഹായിച്ചതിനും കേരളത്തിനും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. റെയിൽവേ അധികൃതർക്കും അദ്ദേഹം നന്ദി പറഞ്ഞു. 1,150 അതിഥി തൊഴിലാളികളുമായാണ് പ്രത്യേക ട്രെയിൻ ഞായറാഴ്ച ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. കണ്ഡമാൽ,ഗഞ്ചാം, റായഗഡ, ബൗദ്ധ നബരംഗപുർ, ഗജപതി കോരാപുട്ട് എന്നിവിടങ്ങളിൽ നിന്നുള്ളവർ ജഗന്നാഥ്പുർ സ്റ്റേഷനിലും ബാക്കിയുള്ള ആളുകൾ ഖുർദ സ്റ്റേഷനിലും ഇറക്കി. കേരളത്തിൽ നിന്നെത്തിയവരെ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം 26 പ്രത്യേക ബസുകളിലും കാറുകളിലുമായി സ്വന്തം നാടുകളിലേക്ക് അയച്ചു.
Read Moreയുഎഇയിൽ കോവിഡ് ബാധിച്ച് ഇന്ന് രണ്ടു മരണം; വൈറസ് ആക്രമണത്തിൽ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 45
അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജേക്കബ് (45) ആണ് മരിച്ചത്. അബുദാബിയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അതേസമയം, യുഎഇയിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. തിരൂർ താനൂർ സ്വദേശി കമാലുദ്ദീൻ കുളത്തുവട്ടിലാണ് മരിച്ച മറ്റൊരാൾ. ദുബായി അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 24 മണിക്കൂറിനിടെ അഞ്ചു മലയാളികളാണ് യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 45 ആയി.
Read Moreനിയന്ത്രണങ്ങൾ കടുപ്പിച്ച് കോട്ടയം മാർക്കറ്റ് നാളെ മുതൽ തുറന്നു പ്രവർത്തിക്കും; മാർക്കറ്റിലേക്കു പ്രവേശിക്കാൻ കോടിമതയിലെ ഒരു കവാടം മാത്രം
കോട്ടയം: ചുമട്ടു തൊഴിലാളിയ്ക്കു കോവിഡ് -19 സ്ഥിരീകരിച്ചതിനെത്തുടർന്ന് താത്കാലികമായി അടച്ച കോട്ടയം മാർക്കറ്റ് നാളെ മുതൽ തുറന്നു പ്രവർത്തിക്കും. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചുവരെ മാർക്കറ്റിൽ നിന്നും ചെറുകിട കച്ചവടക്കാർക്കു സാധനങ്ങൾ വാങ്ങാം. കോവിഡ് -19 ഭീഷണി നിലനില്ക്കുന്നതിനാൽ മാർക്കറ്റിൽനിന്നു ചെറുകിടി കച്ചവടക്കാർക്കു മാത്രമേ സാധനങ്ങൾ നല്കുകയുള്ളൂ. ഇന്നലെ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു ഒന്നുവരെ മാർക്കറ്റ് തുറന്നു വ്യാപാരികൾ കടകൾ വൃത്തിയാക്കി. ഇന്നു രാവിലെ മാർക്കറ്റിൽ ഫയർഫോഴ്സ് അണുനശീകരണം നടത്തും. നാളെ പുലർച്ചെ നാലുമുതൽ രാവിലെ ഏഴുവരെ പഴം, പച്ചക്കറികളുടെ ലോഡ് ഇറക്കാൻ അനുവദിക്കും. തുടർന്നു ആറുമുതൽ ഒന്പതുവരെയുള്ള സമയത്ത് പലചരക്ക് സാധനങ്ങളുടെ ലോഡും ഇറക്കും. തുടർന്നു എല്ലാദിവസങ്ങളിലും ഇതേ രീതിയിലായിരിക്കും ലോഡ് ഇറക്കേണ്ടത്. മാർക്കറ്റിനുള്ളിലേക്കു ലോറികൾ ഉൾപ്പെടെയുള്ളവാഹനങ്ങൾക്കു പ്രവേശിക്കാൻ കോടിമതയിലെ ഒരു കവാടം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഈ കവാടത്തിൽ ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക്…
Read Moreനോവൽ കൊറോണ വൈറസിന്റെ ജിനോം സീക്വൻസ് പുറത്തുവിട്ടില്ല! ചൈന വിവരങ്ങൾ മറച്ചുവച്ചെന്ന് പാശ്ചാത്യ രഹസ്യാന്വേഷകർ
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: കോവിഡ്-19 വൈറസിനെക്കുറിച്ചുള്ളവിവരങ്ങൾ ചൈന മറച്ചുവച്ചെന്ന ആരോപണങ്ങൾ ശരിവച്ച് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ. കഴിഞ്ഞ നവംബർ മധ്യത്തിൽ ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത നോവൽ കൊറോണ വൈറസ് ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളിൽ പടരാതിരിക്കാൻ വേണ്ടത്ര മുന്നറിയിപ്പുകൾ നൽകാതിരുന്നതു സംശയജനകമാണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയതിനു പിന്നാലെയാണു ചാരന്മാരുടെ കണ്ടെത്തൽ. കോവിഡ്-19നെക്കുറിച്ച് തുടക്കം മുതൽ ചൈന സുതാര്യമായി കൈകാര്യം ചെയ്യുകയും ലോകരാജ്യങ്ങൾക്ക് മതിയായ മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നെങ്കിൽ 2.39 ലക്ഷം പേരുടെ മരണവും 3.35 ലക്ഷത്തിലേറെ പേർ രോഗിയാവുകയും സന്പദ്ഘടനകളെ തകർക്കുകയും ചെയ്ത സ്ഥിതിവിശേഷം ഒഴിവാക്കാനാകുമായിരുന്നു എന്നാണ് അമേരിക്ക, ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ വിലയിരുത്തൽ. വൈറസിനെപ്പറ്റി ലോകത്തിൽ നിന്നു പലതും ചൈന മറയ്ക്കുന്നുണ്ടെന്ന് അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള രഹസ്യാന്വേഷണ ഏജൻസികൾ സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കുറ്റപ്പെടുത്തുന്നു. വൈറസിന്റെ ജിനോം സീക്വൻസ്…
Read Moreകേന്ദ്ര അനുമതിയുണ്ടായിട്ടും മദ്യശാലകൾ തുറക്കേണ്ടെന്ന തീരുമാനം വിവാദങ്ങൾ ഒഴിവാക്കാൻ…
തിരുവനന്തപുരം: കേന്ദ്ര അനുമതിയുണ്ടായിട്ടും മദ്യശാലകൾ സംസ്ഥാനത്തു തത്കാലം തുറക്കേണ്ടന്നു തീരുമാനിച്ചത്, വിവാദങ്ങൾ ഒഴിവാക്കാൻ. സ്പ്രിങ്ക്ളർ, സാലറി കട്ട് വിഷയങ്ങൾ പ്രതിപക്ഷം രാഷ്ട്രീയായുധമാക്കിയ സാഹചര്യത്തിൽ പുതിയ കൂടുതൽ വിവാദങ്ങൾക്കു വഴിയൊരുക്കിക്കൊടുക്കേണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്രം അനുമതി നൽകിയിട്ടും റെഡ് സോൺ ഒഴിച്ചുള്ള ജില്ലകളിൽപോലും സംസ്ഥാനത്ത് മദ്യശാലകൾ ഇപ്പോൾ തുറക്കേണ്ടെന്ന തീരുമാനത്തിനു പിന്നിൽ. ബാറുകൾ ഒഴിച്ചുള്ള മദ്യവില്പനശാലകളുടെ കാര്യത്തിലാണു കേന്ദ്രം കഴിഞ്ഞ ദിവസം ഇളവ് അനുവദിച്ചത്. കേന്ദ്ര മാർഗനിർദേശങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. മദ്യവില്പനശാലകൾ തുറക്കുന്നതോടെ മദ്യപാനികൾ കൂട്ടത്തോടെ ഇടിച്ചുകയറാനിടുണ്ടെന്നു വിലയിരുത്തി. നേരിയ വീഴ്ച പോലും രോഗവ്യാപന സാധ്യത കൂട്ടാനിടയുണ്ടെന്നിരിക്കെ, അത്തരമൊരു വിവാദം ഈ ഘട്ടത്തിൽ വേണ്ടെന്ന അഭിപ്രായമുണ്ടായി. നേരിയ പിഴവ് പോലും രാഷ്ട്രീയാക്രമണത്തിന് ഇടയാക്കാമെന്ന വിലയിരുത്തലുണ്ടായി.
Read Moreകോവിഡ്-19 ബാധിച്ചും ലക്ഷണങ്ങളോടെയുമായി വിദേശത്ത് എട്ടു മലയാളികൾകൂടി മരിച്ചു
കോവിഡ്-19 ബാധിച്ചും ലക്ഷണങ്ങളോടെയുമായി വിദേശത്ത് എട്ടു മലയാളികൾകൂടി മരിച്ചു. ദുബായിൽ കണ്ണൂർ കേളകം പെരുന്താനത്തെ വരപ്പോത്തുകുഴി തങ്കച്ചൻ(55) മരിച്ചു. 20 വർഷമായി ദുബായിലാണ്. ദുബായിൽ നഴ്സായ ഭാര്യ ജോളിയും കോവിഡ് ബാധിച്ചു ചികിത്സയിലാണ്. മക്കൾ: ജിബിൻ, ജിനിറ്റ. അബുദാബിയിൽ പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരം ഇടപ്പുരയിൽ വീട്ടിൽ പ്രകാശ് കൃഷ്ണൻ(56) മരിച്ചു. ഇടപ്പുരയിൽ പരേതനായ കൃഷ്ണൻ വൈദ്യന്റെ മകനാണ്. മാതാവ്: ആന്ദവല്ലി. ഭാര്യ: അന്പിളി. മക്കൾ: ആകാശ് (റീഫോം ബിൽഡേഴ്സ്, പിറ്റിഎ), അശ്വതി (കല്ലേലി). മരുമകൻ: അനുരാജ് (പൂന). അബുദാബിയിൽ മൂർക്കനാട് സ്വദേശി മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മൂർക്കനാട് പൊട്ടിക്കുഴി പറന്പിൽ മൊയ്തീന്റെ മകൻ മുസ്തഫ (49)യാണ് മരിച്ചത്. യുകെയിൽ കോട്ടയം മോനിപ്പള്ളി സ്വദേശിനി നഴ്സ് മരിച്ചു. കുറവിലങ്ങാട്ട് താമസിച്ചിരുന്ന മോനിപ്പള്ളി ഇല്ലിക്കൽ ജോസഫ് വർക്കിയുടെ ഭാര്യ ഫിലോമിന(62)യാണ് മരിച്ചത്. ഓക്സ്ഫഡ് ജോണ് റാഡ് ക്ലിഫ് ആശുപത്രിയിൽ…
Read Moreരണ്ട് മണിക്കൂറിനിടെ അഞ്ച് ആശുപത്രികളെ സമീപിച്ചിട്ടും…! മുംബൈയിൽ ചികിത്സകിട്ടാതെ വീണ്ടും മലയാളി മരിച്ചു
മുംബൈ: കോവിഡ് തീവ്രബാധിത പ്രദേശമായ മുംബൈയിൽ ചികിത്സകിട്ടാതെ മലയാളി മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രയാണ് മരിച്ചത്. രണ്ട് മണിക്കൂറിനിടെ അഞ്ച് ആശുപത്രികളെ സമീപിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഖാലിദിന് പനിയും ശ്വാസംമുട്ടലും ഉണ്ടായത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അഞ്ച് ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും ആരും ചികിത്സ നൽകാൻ തയാറായില്ല. കിടക്കയും ഓക്സിജനുമടക്കം സൗകര്യങ്ങളില്ലെന്ന് പറഞ്ഞാണ് ഖാലിദിനെയും ബന്ധുക്കളെയും മടക്കിയത്. രണ്ട് മണിക്കൂറിനു ശേഷം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ നവിമുംബൈയിൽ മലയാളി വീട്ടമ്മ ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു. നവി മുംബൈ ഉൾവ നിവാസിയായ ആലപ്പുഴ അവലൂക്കുന്ന് കൈതവളപ്പിൽ ഗോപാലൻ നിവാസിലെ വിമലയാണ് (53) മരിച്ചത്. കോവിഡ് രോഗിയാണെന്ന് കരുതിയാണ് ഇവരെ ആശുപത്രികൾ സ്വീകരിക്കാതിരുന്നത്. വീണു പരുക്കേറ്റ വിമലയെ നവിമുംബൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 10 ദിവസത്തിനു ശേഷം ഡിസ്ചാർജ്…
Read Moreഇന്ത്യയിൽ ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 2,293 പേർക്ക്; ലോകത്താകെ 34,02,034 പേർക്ക് കോവിഡ്
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 2,293 പുതിയ കോവിഡ് കേസുകൾ. ഒരു ദിവസത്തിനിടെ രാജ്യത്ത് ഏറ്റവുമധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,336 ആയി. 1218 പേർ മരിച്ചു. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. രാജ്യത്ത് ഇപ്പോൾ 26,167 പേരാണ് ചികിത്സയിലുള്ളത്. 9950 പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ രോഗികൾ ഉള്ള മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 11,506 ആയി. 485 പേർ മരിച്ചു. 1879 പേർക്കാണ് അസുഖം ഭേദമായത്. ലോകവ്യാപകമായി 2,39,622 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ 3,402,034 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച 10,80,101 പേർ രോഗമുക്തി നേടിയിട്ടുണ്ട്. അമേരിക്കയിലാണ് കൂടുൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,31,015 പേർക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. 65,776 പേരാണ് ഇവിടെ കോവിഡ് മൂലം…
Read Moreസഹായിക്കണ്ട, തരാനുള്ളതു താ! സാമ്പത്തിക മാനേജുമെന്റല്ല, കേന്ദ്രത്തിന്റേത് സാമ്പത്തിക കൂടോത്രം; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് തോമസ് ഐസക്
തിരുവനന്തപുരം: ലോക്ക് ഡൗൺ കാരണം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ജിഎസ്ടി വരുമാനത്തിൽ വൻ ഇടിവാണ് ഉണ്ടായത്. മെയ് മാസത്തെ അവസ്ഥ ഇതിലും മോശമായിരിക്കുമെന്നും ഐസക് പറഞ്ഞു. ലോക്ക് ഡൗൺ മൂന്നാമതും നീട്ടിയ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് ഇതിനിടയിൽ എന്തു സംഭവിക്കുന്നുവെന്ന് ആലോചിക്കുന്നില്ലെന്നും സംസ്ഥാനങ്ങൾ തകരാതിരിക്കാൻ കേന്ദ്രം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ പ്രത്യേക സഹായമില്ലെങ്കിലും തരാനുള്ള പണമെങ്കിലും കൃത്യസമയത്ത് നൽകാൻ കേന്ദ്രം തയാറാകണം. സാമ്പത്തിക മാനേജുമെന്റെല്ല സാമ്പത്തിക കൂടോത്രമാണ് കേന്ദ്രസർക്കാരിന്റേത്. സംസ്ഥാനത്തിന്റെ ജിഎസ്ടി കുടിശിക തന്നു തീർക്കാൻ കേന്ദ്രം തയാറാകണം. ഇക്കാര്യങ്ങൾ കേന്ദ്രത്തോട് ശക്തമായി ഉന്നയിക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളോട് അഭ്യർഥിച്ചിട്ടുണ്ട്. ധനകാര്യ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഈ ആവശ്യങ്ങൾ വീണ്ടും ഉന്നയിക്കും. ധനകാര്യ വർഷത്തിന്റെ ആദ്യ പാദത്തിൽ പ്രതീക്ഷിച്ചതിന്റെ നാലിൽ ഒന്ന് വരുമാനം പോലും കേരളത്തിന്…
Read More