അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ട്രെ​യി​ൻ ടി​ക്ക​റ്റ് ന​ൽ​കാ​ൻ ആ​ല​പ്പു​ഴ ഡി​സി​സി; അ​നു​മ​തി​യി​ല്ലാ​തെ വാ​ങ്ങി​ല്ലെ​ന്ന് ക​ള​ക്ട​ർ

ആ​ല​പ്പു​ഴ : ആ​ല​പ്പു​ഴ​യി​ൽ നി​ന്നു ട്രെ​യി​ൻ മാ​ർ​ഗം യാ​ത്ര​യാ​കു​ന്ന അ​തി​ഥി ത്തൊഴി​ലാ​ളി​ക​ൾ​ക്കു​ള്ള യാ​ത്ര കൂ​ലി ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​യി ആ​ല​പ്പു​ഴ ഡി ​സി സി. ​എ​ന്നാ​ൽ സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ പ​ണം വാ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ക​ല​ക്ട​റി​ൽ നി​ന്നും ല​ഭി​ച്ച​തെ​ന്ന് ആ​ല​പ്പു​ഴ ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. നി​ല​വി​ൽ 1,140പേ​രു​ടെ ട്രെ​യി​ൻ യാ​ത്ര കൂ​ലി​യി​ന​ത്തി​ൽ 930 രൂ​പ വീ​തം 1, 060, 200 രൂ​പ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ഈ​ടാ​ക്കി​യ​താ​യും ലി​ജു വ്യ​ക്ത​മാ​ക്കി. സോ​ണി​യ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ട്രെ​യി​ൻ ടി​ക്ക​റ്റ് തു​ക ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ്‌ സ​ന്ന​ദ്ധ​രാ​യ​ത്. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു യാ​ത്ര​യാ​കു​ന്ന​വ​രു​ടെ തു​ക എ​ത്ര​യാ​ണെ​ങ്കി​ലും ന​ൽ​കാ​ൻ ഡി ​സി സി ​ത​യാ​റാ​ണെ​ന്നും ലി​ജു വ്യ​ക്ത​മാ​ക്കി. ക​ള​ക്ട​ർ തു​ക സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​നാ​ണ് നീ​ക്കം. കോ​ൺ​ഗ്ര​സ്‌ ന​ട​പ്പി​ലാ​ക്കു​ന്ന ഈ…

Read More

കോ​വി​ഡ് പ​ക​ർ​ത്തു​ന്ന​തി​ൽ പ്ര​ധാ​ന കേ​ന്ദ്രം കോ​യമ്പേ​ട് മാ​ർ​ക്കറ്റ്; തമിഴ്നാട്ടിൽ 295 ഏ​ക്ക​റി​ലെ മാ​ർ​ക്ക​റ്റ് സ​ർ​ക്കാ​ർ അ​ട​ച്ചു​പൂ​ട്ടി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് പ​ര​ത്തു​ന്ന​തി​ല്‍ ചെ​ന്നൈ​യി​ലെ കോ​യ​മ്പേ​ട് ഹോ​ള്‍​സെ​യി​ല്‍ മാ​ര്‍​ക്ക​റ്റ് പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടു. 295 ഏ​ക്ക​ര്‍ വ​സ്തൃ​തി​യു​ള്ള പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ള്‍, പൂ​ക്ക​ള്‍ എ​ന്നി​വ​യു​ടെ ക​ച്ച​വ​ട​ത്തി​ന് പ്ര​ശ​സ്ത​മാ​യ ഈ ​മാ​ര്‍​ക്ക​റ്റ് ത​മി​ഴ്‌​നാ​ട്ടി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും കോ​വി​ഡ് വാ​ഹ​ക​രെ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 527 പേ​രി​ല്‍ മി​ക്ക​വ​ര്‍​ക്കും ഈ ​മാ​ര്‍​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ത​മി​ഴ്‌​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നും ജോ​ലി​യ​ന്വേ​ഷി​ച്ചും ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ് ദി​ന​വും ഇ​വി​ടെ എ​ത്തു​ന്ന​ത്. രോ​ഗ​വ്യാ​പ​ന​ത്തി​ല്‍ മാ​ര്‍​ക്ക​റ്റ് വി​ല്ല​നാ​യി എ​ന്നു​റ​പ്പാ​യ​തോ​ടെ ഈ ​മാ​ര്‍​ക്ക​റ്റ് അ​ടു​ത്തി​ടെ സ​ന്ദ​ര്‍​ശി​ച്ച ത​മി​ഴ​ക​ത്തെ വ​ട​ക്ക​ന്‍ ജി​ല്ല​യാ​യ കു​ഡ​ലൂ​ര്‍ മു​ത​ല്‍ തെ​ക്കേ അ​റ്റ​ത്തെ ദി​ണ്ഡി​ഗ​ല്‍ വ​രെ​യു​ള്ള​വ​രും മാ​ര്‍​ക്ക​റ്റി​ല്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ ട്ര​ക്കു​കാ​രും ഇ​പ്പോ​ള്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന തി​ര​ക്കി​ലാ​ണ്. കു​ഡ​ലൂ​രി​ല്‍ തി​ങ്ക​ളാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട 122 കോ​വി​ഡ് കേ​സു​ക​ളി​ല്‍…

Read More

തിരികെ ഞാൻ..! ആ​ദ്യ ആ​ഴ്ച 64 വി​മാ​ന​ങ്ങ​ൾ; കേ​ര​ള​ത്തി​ലേ​ക്ക് 15 സ​ർ​വീ​സ്; ഒ​രാ​ഴ്ച​യി​ൽ കേ​ര​ള​ത്തി​ലെ​ത്തു​ക 2650 പ്ര​വാ​സി​ക​ൾ

കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​വാ​സി​ക​ളെ മ​ട​ക്കി​കൊ​ണ്ടു വ​രു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വി​മാ​ന​ങ്ങ​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കും. ആ​ദ്യ ആ​ഴ്ച​യി​ൽ 13 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ളെ​യാ​ണ് ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കു​ക. ഇ​തി​നാ​യി 64 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച​യി​ൽ 14,850 പ്ര​വാ​സി​ക​ളെ രാ​ജ്യ​ത്ത് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലേ​ക്കും ഡ​ൽ​ഹി​യി​ലേ​ക്കും 11 വി​മാ​ന​ങ്ങ​ൾ വീ​ത​മാ​ണ് ഉ​ണ്ടാ​വു​ക. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മേ അ​മേ​രി​ക്ക​യി​ലേ​ക്ക് ആ​റും ബ്രി​ട്ട​നി​ലേ​ക്ക് ഏ​ഴും വി​മാ​ന​ങ്ങ​ൾ അ​യ​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മേ ഫി​ലി​പ്പി​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ൾ നി​ന്നും ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കും. ആ​ദ്യ ആ​ഴ്ച​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക് 15 വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഒ​ന്പ​തു ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് ആ​ദ്യ ആ​ഴ്ച​യി​ലെ​ത്തു​ക. അ​ബു​ദാ​ബി, ദു​ബാ​യ്, റി​യാ​ദ്, ദോ​ഹ, മ​നാ​മ, കു​വൈ​ത്ത്, മ​സ്ക​റ്റ്, ജി​ദ്ദ, ക്വാ​ലാ​ലം​പു​ർ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രെ​യാ​ണ് കൊ​ണ്ടു​വ​രി​ക. വ്യാ​ഴാ​ഴ്ച അ​ബു​ദാ​ബി​യി​ൽ​നി​ന്നു​ള്ള വി​മാ​ന​വും റി​യാ​ദ്, ദോ​ഹ വി​മാ​ന​ങ്ങ​ളു​മാ​ണ്…

Read More

നി​കു​തി അ​ട​യ്ക്ക​ൽ, ലൈ​സ​ൻ​സ് പു​തു​ക്ക​ൽ തീ​യ​തി മേ​യ് 31 വ​രെ നീ​ട്ടി ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: നി​കു​തി അ​ട​യ്ക്കാ​നു​ള്ള തീയ​തി നീ​ട്ടി. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​സ്തു നി​കു​തി പി​ഴ​കൂ​ടാ​തെ അ​ട​യ്ക്കു​ന്ന​തി​നും വ്യാ​പാ​ര ലൈ​സ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ലൈ​സ​ൻ​സു​ക​ൾ പു​തു​ക്കു​ന്ന​തി​നും വി​നോ​ദ നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​മു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചാ​ണ് ഉ​ത്ത​ര​വാ​യ​ത്.

Read More

പ്ര​വാ​സി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​ൻ ദു​ബാ​യി​ലേ​ക്കും മാ​ലി​ദ്വീ​പി​ലേ​ക്കും നാ​വി​ക​സേ​ന ക​പ്പ​ലു​ക​ൾ പു​റ​പ്പെ​ട്ടു

കൊ​ച്ചി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​വാ​സി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​ൻ ദു​ബാ​യി​ലേ​ക്കും മാ​ലി​ദ്വീ​പി​ലേ​ക്കും നാ​വി​ക സേ​ന ക​പ്പ​ലു​ക​ൾ പു​റ​പ്പെ​ട്ടു. മാ​ലി​ദ്വീ​പി​ലേ​ക്കു ര​ണ്ടു ക​പ്പ​ലു​ക​ളും ദു​ബാ​യി​ലേ​ക്ക് ഒ​രു ക​പ്പ​ലു​മാ​ണ് യാ​ത്ര തി​രി​ച്ചി​രി​ക്കു​ന്ന​ത്. തീ​ര ക​ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​പ്പ​ലു​ക​ളെ പ്ര​വാ​സി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​ൻ നി​യോ​ഗി​ച്ച​താ​യി നാ​വി​ക​സേ​ന അ​റി​യി​ച്ചു. ഐ​എ​ൻ​എ​സ് ജ​ലാ​ശ്വ​യും ഐ​എ​ൻ​എ​സ് മ​ഗ​റു​മാ​ണ് മാ​ലി​ദ്വീ​പി​ലേ​ക്ക് പോ​യി​രി​ക്കു​ന്ന​ത്. ഐ​എ​ൻ​എ​സ് ഷ​ർ​ദു​ലാ​ണ് ദു​ബാ​യി​ൽ എ​ത്തു​ക. പ്ര​വാ​സി​ക​ളു​മാ​യി ക​പ്പ​ലു​ക​ൾ കൊ​ച്ചി​യി​ലേ​ക്കാ​ണ് എ​ത്തു​ക. ഐ​എ​ൻ​എ​സ് മ​ഗ​റും ഐ​എ​ൻ​എ​സ് ഷ​ർ​ദു​ലും ദ​ക്ഷി​ണ നാ​വി​ക സേ​ന​യു​ടെ ക​പ്പ​ലു​ക​ളാ​ണ്. ഐ​എ​ൻ​എ​സ് ജ​ലാ​ശ്വ ഈ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​റി​ൻ​റെ ക​പ്പ​ലാ​ണ്. കേ​ന്ദ്ര നി​ർ​ദേ​ശം ല​ഭി​ച്ച​തി​ൻ​റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​പ്പ​ലു​ക​ൾ യാ​ത്ര തി​രി​ച്ചി​രി​ക്കു​ന്ന​ത്. ക​പ്പ​ലു​ക​ൾ ര​ണ്ടു ദി​വ​സ​ത്തി​ന​കം ദു​ബൈ​യി​ലും മാ​ലി​ദ്വീ​പി​ലും എ​ത്തു​മെ​ന്ന് നാ​വി​ക സേ​ന അ​റി​യി​ച്ചു. സാ​ധാ​ര​ണ​ഗ​തി​യി​ൽ ഒ​രു ക​പ്പ​ലി​ൽ 500-600 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കു​ക. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര പേ​രെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

Read More

മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​കാ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ക ഒ​രു കി​ലോ പ​യ​ർ​വ​ർ​ഗം സൗ​ജ​ന്യം; ഏ​പ്രി​ലിലെ വി​ഹി​തം മേ​യ് മാ​സ റേ​ഷ​ൻ വി​ഹി​ത​ത്തോ​ടൊ​പ്പം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​കാ​ർ​ക്ക് ഒ​രു കി​ലോ പ​യ​ർ​വ​ർ​ഗം സൗ​ജ​ന്യ​മാ​യി ന​ൽ​കും. എ​എ​വൈ (മ​ഞ്ഞ നി​റ​ത്തി​ലു​ള്ള റേ​ഷ​ൻ കാ​ർ​ഡ്), പ്ര​യോ​റി​റ്റി (പി​ങ്ക് നി​റ​ത്തി​ലു​ള്ള റേ​ഷ​ൻ കാ​ർ​ഡ്) എ​ന്നീ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് കാ​ർ​ഡി​ന് സൗ​ജ​ന്യ​മാ​യി ഒ​രു കി​ലോ വീ​തം പ​യ​ർ​വ​ർ​ഗം പി​എം​ജി​ക​ഐ​വൈ സ്കീ​മി​ൽ മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ഏ​പ്രി​ൽ മാ​സ വി​ഹി​തം മേ​യ് മാ​സ റേ​ഷ​ൻ വി​ഹി​ത​ത്തോ​ടൊ​പ്പം കൈ​പ്പ​റ്റാ​മെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Read More

ദേ വന്നു, ദാ പോയി! സാമൂഹിക അകലം പാലിച്ചില്ല ചിലയിടത്ത് ലാത്തി വീശി; ഡൽഹിയിൽ തുറന്ന മദ്യക്കടകൾ അടച്ചു

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ഘ​ട്ട ലോ​ക്ക്ഡൗ​ണി​ൽ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ​ക്ക് ഇ​ള​വു ന​ല്കി​യ​തി​നെത്തുട​ർ​ന്നാ​ണ് ഇ​ന്നു രാ​വി​ലെ ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ട​ക​ൾ തു​റ​ന്ന​ത്. എ​ന്നാ​ൽ തു​റ​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ പ​ല​യി​ട​ത്തും വ​ലി​യ​തോ​തി​ൽ ജ​ന​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി. നീ​ണ്ട ക്യൂ​വി​ൽ ജ​ന​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മു​ള്ള അ​ക​ലം പാ​ലി​ക്കാ​നും കൂ​ട്ടാ​ക്കി​യി​ല്ല. പോ​ലീ​സി​ന്‍റെ ശ്ര​മ​വും വി​ഫ​ല​മാ​യ​തോ​ടോ ഡ​ൽ​ഹി​യി​ൽ രാ​വി​ലെ തു​റ​ന്ന മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ൾ താ​മ​സി​യാ​തെ അ​ട​ച്ചു. ഡോ​ക്ഡൗ​ൺ തീ​രു​ന്ന 17നു ​ശേ​ഷ​മേ ഇ​നി മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ൾ തു​റ​ക്കൂ​യെ​ന്ന് ക​ട​ക​ൾ​ക്കു​മു​ന്നി​ൽ ബോ​ർ​ഡും വ​ച്ചു. മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ൾ തു​റ​ന്ന മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്കാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ​ല​യി​ട​ത്തും പോ​ലീ​സ് ലാ​ത്തി വി​ശീ​യാ​ണ് ജ​ന​ങ്ങ​ളെ ഓ​ടി​ച്ച​ത്. തുറന്ന ​ദ്യ​ക്ക​ട​ക​ൾ​ക്ക് മു​ന്നി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ നീ​ളു​ന്ന ക്യൂ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചു നി​ൽ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പ​ല​യി​ട​ത്തും ലം​ഘി​ക്ക​പ്പെ​ട്ടു. ക​ർ​ണാ​ട​ക, ആ​ന്ധ്ര, മ​ഹാ​രാ​ഷ്ട്ര, ഛത്തീ​സ്ഗ​ഡ്, ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ത്സ​മ​യം,…

Read More

ലോ​ക്ക് ഡൗ​ൺ മൂ​ലം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി!​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ കേ​ര​ളീ​യ​ർ അ​തി​ർ​ത്തി​ക​ട​ന്നു​വ​ന്നു​തു​ട​ങ്ങി…

പാ​റ​ശാ​ല: ലോ​ക്ക് ഡൗ​ൺ മൂ​ലം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി. ഇ​തി​നാ​യി അ​തി​ർ​ത്തി​ക​ളി​ൽ ഹെ​ൽ​പ് ഡെ​സ്കു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ന്നു​രാ​വി​ലെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ളി​യി​ക്ക​വി​ള അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ മ​ല​യാ​ളി​ക​ൾ​ക്ക് ഇ​തേ​വ​രെ നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഹ​നീ​ഫ, നാ​സ​ർ എ​ന്നി​വ​രാ​ണ് ആ​ദ്യം അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റി​ലെ​ത്തി​യ​ത്. കേ​ര​ള അ​തി​ർ​ത്തി​വ​രെ ത​മി​ഴ്നാ​ട് ടാ​ക്സി​യി​ൽ വ​ന്ന ര​ണ്ടു​പേ​രും വാ​ഹ​നം ത​മി​ഴ്നാ​ട് പോ​ലീ​സ് ക​ട​ത്തി​വി​ടാ​ത്ത​തി​നാ​ൽ അ​ര കി​ലോ​മീ​റ്റ​റോ​ളം കാ​ൽ​ന​ട​യാ​യി കേ​ര​ള അ​തി​ർ​ത്തി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ര​ണ്ടു​പേ​രും. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഇ​തു​വ​രെ അ​ഞ്ചു​ പേ​ർ എ​ത്തി​ച്ചേ​ർ​ന്നു. ക​ള​ക്‌ട​റു​ടെ പാ​സു​മാ​യാ​ണ് യാ​ത്ര​ക്കാ​ർ എ​ത്തി​യ​തെ​ങ്കി​ലും റ​വ​ന്യൂ വ​കു​പ്പ് അ​ധി​കൃ​ത​ർ ആ​രും ത​ന്നെ ഇ​തു​വ​രെ എ​ത്തി​ച്ചേ​ർ​ന്നി​ല്ല. മാ​ത്ര​മ​ല്ല, തൃ​ശൂ​ർ വ​രെ പോ​കേ​ണ്ട വാ​ഹ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മാ​കാ​ത്ത​തി​നാ​ൽ വ​ന്ന അ​ഞ്ചു​പേ​രെ​യും ക​ട​ത്തി​വി​ട്ടി​ട്ടി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും പോ​ലീ​സും സ്ഥ​ല​ത്തു​ണ്ടെ​ങ്കി​ലും…

Read More

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നു; പ​ല​യി​ട​ത്തും നീ​ണ്ട ക്യൂ

മും​ബൈ: ലോ​ക്ക്ഡൗ​ൺ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ മ​ദ്യ​ക്ക​ട​ക​ൾ​ക്ക് മു​ന്നി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ നീ​ളു​ന്ന ക്യൂ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചു നി​ൽ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പ​ല​യി​ട​ത്തും ലം​ഘി​ക്ക​പ്പെ​ട്ടു. ക​ർ​ണാ​ട​ക, ആ​ന്ധ്ര, മ​ഹാ​രാ​ഷ്ട്ര, ഛത്തീ​സ്ഗ​ഡ്, ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ത്സ​മ​യം, കേ​ര​ള​വും പ​ഞ്ചാ​ബും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.

Read More

കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ മൂ​ന്നു​വ​ർ​ഷ​മെ​ങ്കി​ലും വേ​ണ്ടി വ​രു​മെ​ന്ന് വി​മാ​ന ക​മ്പനികൾ

ദുബായ്: കോ​വി​ഡി​നു മു​ന്പു​ള്ള അ​വ​സ്ഥ​യി​ലേ​ക്ക് വി​മാ​ന​യാ​ത്ര​ക​ൾ മ​ട​ങ്ങി​യെ​ത്താ​ൻ മൂ​ന്നു വ​ർ​ഷ​ങ്ങ​മെ​ങ്കി​ലു​മാ​കു​മെ​ന്ന് വി​മാ​ന ക​ന്പ​നി​ക​ൾ. മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​ധാ​ന വി​മാ​ന​ക്ക​ന്പ​നി​ക​ളാ​യ എ​മി​റേ​റ്റ്സും ഇ​ത്തി​ഹാ​ദ് എ​യ​ർ​വെ​യ്സു​മാ​ണ് ഈ ​ആ​ശ​ങ്ക പ​ങ്കു​വ​ച്ച​ത്. അ​മേ​രി​ക്ക- യു​എ​ഇ ബി​സി​ന​സ് കൗ​ണ്‍​സി​ൽ ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. എ​മി​റേ​റ്റ്സ് പ്ര​സി​ഡ​ന്‍റ് ടിം ​ക്ലാ​ർ​ക്കും ഇ​ത്തി​ഹാ​ദ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ടോ​ണി ഡ​ഗ്ല​സു​മാ​യി ബി​സി​ന​സ് കൗ​ണ്‍​സി​ൽ ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് ഈ ​അ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​ത്. ലോ​ക​ത്തെ 85 ശ​ത​മാ​നം എ​യ​ർ​ലൈ​നു​ക​ളും വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ലെ​ങ്കി​ൽ വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ പ​ല ക​ന്പ​നി​ക​ളും ത​ക​രു​മെ​ന്നും ഇ​രു ക​ന്പ​നി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് മു​ന്പു​ള്ള നി​ല​യി​ലേ​ക്ക് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം തി​രി​കെ​യെ​ത്താ​ൻ 2023 വ​രെ​യെ​ങ്കി​ലു​മാ​കു​മെ​ന്ന് ഇ​രു വി​മാ​ന ക​ന്പ​നി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ, എ​മി​റേ​റ്റ്സും ഇ​ത്തി​ഹാ​ദും ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ല്ല. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​മി​റേ​റ്റ്സും ഇ​ത്തി​ഹാ​ദും ക​ഴി​ഞ്ഞ മാ​സം മു​ത​ൽ ത​ന്നെ യാ​ത്രാ വി​മാ​ന​ങ്ങ​ൾ…

Read More